mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 7

കാതറും , മൂസയും,തങ്ങളുടെ ഹൃദയത്തിൽ രഹസ്യമായി സൂക്ഷിച്ചു വെച്ചിരിക്കുന്ന താളുകൾ ഓരോന്നും, ഡോക്ടരുടെയും, ഹോഴ്സിന്റെയും, ഫോക്സിയുടെയും മുന്നിൽ തുറന്നിട്ടു. 

രഹ്നയും, അൻവരും, തമ്മിൽ സ്നേഹത്തിലാണെന്ന് ഇക്കാക്ക അറിഞ്ഞു. അന്വേഷിച്ചപ്പോ, അൻവറിന്റെ സാമ്പത്തിക സ്ഥിതി അല്പം മോശമാണെന്നു അറിഞ്ഞതിനാൽ ഇക്കാക്കക്ക്‌ ഒട്ടും അൻവറിനെ താല്പര്യമില്ലായിരുന്നു. അങ്ങനെ അവനെ പറഞ്ഞു മനസ്സിലാക്കാൻ ഞങ്ങൾ മൂന്നു പേരും അവന്റെ നാട്ടിൽ പോയി.

തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ ഞങ്ങൾ അവന്റെ വീട്ടിന്റെ സമീപത്തു എത്തിയപ്പോ, അവൻ റോഡിലൂടെ നടന്നു വരുന്നത് കണ്ടു.

വണ്ടി അവന്റെ അടുത്ത് എത്തിയതും വണ്ടി നിർത്തി.

" മോനെ... ഞങ്ങൾ റോസ്മോളെ ഉപ്പയും, എളേപ്പമാരും ആണ്."വണ്ടി യുടെ ഡോർ താഴ്ത്തി കൊണ്ട് ഞങ്ങൾ പറഞ്ഞു.

"അസ്സലാമു അലൈകും."അവൻ അവരെ നോക്കി പറഞ്ഞു.

"വലൈകുമുസ്സലാം"

ഇങ്ങോട്ട് കയറൂ, മോനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.

അവൻ അനുസരണയുള്ള കുട്ടിയെ പോലെ അകത്തേക്ക് കയറി.

കാര്യങ്ങൾ എല്ലാം ഞങ്ങൾ അവനെ പറഞ്ഞു മനസ്സിലാക്കി.

"ഇത് പറയാനാണോ ഇങ്ങോട്ട് വന്നത്, വണ്ടി നിർത്തൂ...."അവൻ ഒച്ച വെച്ചു.

"നീ അപ്പം അവളെ മറക്കാൻ തയ്യാറല്ല അല്ലെ."

ഇക്കാക്ക, കുതറി മാറി പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന അവന്റെ രണ്ട് കയ്യും മുറുകെ പിടിച്ചിരുന്നു.

ആ യാത്ര ചെന്നവസാനിച്ചത്, മണിക്കുന്ന് മലയിൽ ആണ്.

"ഇങ്ങളെന്നെ എന്ത് ചെയ്യാൻ പോണൂ." അൻവർ കൂടെ കൂടെ ചോദിക്കുന്നുണ്ടായിരുന്നു.

"ഒന്നും ചെയ്യൂല. ഇയ്യ് ഓളെ മറക്കണം."

ഞാൻ നൂറ് പ്രാശ്യം പറഞ്ഞീലെ. ഓളോട് പറയ്. ഓൾ മറന്നാൽ ഞാനും മറക്കാം."

അവിടെ കുടികൊള്ളുന്ന നിദബ്ദതയെ ബന്ധിച്ച് പിന്നെ കേട്ടത് ഒരളർച്ചയായിരുന്നു.

ഇയ്യ് പിൻ മാറൂല അല്ലെ. അയാൾ ഉറക്കെ ചോദിച്ചു. അതോടൊപ്പം അവിടെ കിടന്നിരുന്ന ഒരു വടിഎടുത്ത് അൻവറിന്റെ തലയിലേക്ക്‌ ശക്തമായി അടിച്ചു.

എന്താണെന്ന് സംഭവിക്കുന്നത് എന്ന് ആർക്കും ഒന്നും മനസ്സിലായില്ല. ഒരു കാര്യം മനസ്സിലായി. അവൻ വീണിരിക്കുന്നു. എല്ലാവരും നന്നായി പേടിച്ചു. അവനെ ആ മണ്ണിൽ ഉപേക്ഷിച്ചു ഞങ്ങൾ രക്ഷപെട്കയാണുണ്ടായത്.

"നിങ്ങൾ എന്ത് കൊണ്ട് പോലീസിൽ അറിയിച്ചില്ല?."ഫോക്സി ചോദിച്ചു.

"പേടിയായിരുന്നു. എന്നാലും കുറ്റം ഞങ്ങൾ ഏറ്റു പറയാനും തയ്യാറായിരുന്നു. പക്ഷെ ഞങ്ങളോട് ആരും ഒന്നും ചോദിച്ചില്ല. ഞങ്ങൾ വിചാരിച്ചത്, അൻവർ ബോധം വന്ന് വീട്ടിലേക്ക് പോയിട്ടുണ്ടാകും എന്നായിരുന്നു."

"എന്നാൽ കേട്ടോളൂ... അൻവരെ കാണാതായിട്ട് 25 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു."

തന്റെ ഫ്ലാറ്റിൽ എത്തുന്നത് വരെ ഹോർസി ചിന്താഭാരത്തിൽ തന്നെ യായിരുന്നു. അയാളുടെ കുറുകിയ കണ്ണുകൾ ഒന്നും കൂടെ കുറുകി. നെറ്റിയിൽ പൂച്ചമാന്തിയത് പോലെ വരകൾ പ്രത്യക്ഷപ്പെട്ടു.ഇന്നിയാൾക്ക് വ്രതമാണ് ഫോക്സി മനസ്സിൽ ഓർത്തു. വ്രതമെന്തെന്ന് വെച്ചാൽ ഊണുമില്ല, ഉറക്കവും, ഇല്ല.ബോധം മറിയുന്നത് വരെ വിസ്കിയോ, ബിയറോ, കുടിച്ചു തന്റെ സോഫയിലോ, ചാരു കസേരയിലോ, ഉന്മാദാവസ്ഥയിൽ ആയിരിക്കും. ഇടക്കിട്ടെ ഞെട്ടി എണീക്കും. കിട്ടി, കിട്ടി യെന്ന് പറയും , പിന്നെ ഫോക്സിയുമായി കേസിനെ കുറിച്ച് ചർച്ച ചെയ്യും.

ഫ്ലാറ്റിൽ എത്തി ഇതേ അവസ്ഥയിലേക്ക് നീങ്ങിയതിനാൾ ഫോക്സി ഫോൺ ചെയ്ത് ലിസാ വാണിയോട് കാര്യങ്ങൾ പറഞ്ഞു.

"ഓക്കേ, എനിക്കും ഇന്ന് നല്ല വർക്ക്‌ പ്രെഷർ ഉണ്ട്.വിശ്രമിക്കണം, ഞാനിന്ന് മറ്റേ പ്ലാറ്റിലേക്ക് പോവാം."

"നോക്കൂ.... അമീൻ, അവര് പറയുന്നത് ശുദ്ധകള്ളമായിരിക്കാം. അവരവനെ കൊന്നു കാണും."

മദ്യപിച്ചാൽ പിന്നെ ആ നാവിൽ അമീൻ എന്നെ വഴങ്ങൂ.

"അപ്പോൾ ബോഡി."ഫോക്സി ചോദിച്ചു.

"അതാണ് കുഴക്കുന്ന ചോദ്യം". "വർഷങ്ങൾക്ക്‌ മുമ്പേ പോലീസ് ഇതിന്റെ പുറകെ കുറെ പോയതാണ്.ഒന്നും കിട്ടിയിട്ടില്ല.

പിന്നെ ഒരു കാര്യണ്ട്. അൻവറിനെ അവസാനമായി കണ്ടത് മണികുന്ന് മലയിൽ വെച്ചാണ്.ഇതിന്റെ ഒരു ഭാഗം നിലമ്പൂരിൽ ആണ്, ഒരു ഭാഗം വേറെ ജില്ലയിലും, ആഭാഗത്തു കുറെ ആദിവാസികൾ താമസിക്കുന്നുണ്ട്. അത് വഴി നമുക്ക് ആന്വേഷിച്ചാലോ?. ഫോക്സി ചോദിച്ചു.

ഓക്കേ നാളെ തന്നെ ആവഴിക്ക് നോക്കാം.

മണികുന്ന് മലയുടെ ചുവട്ടിൽ കൂടി കിലോമീറ്റർ ഓളം നടന്നാൽ ഒരു പണിയര് വിഭാഗത്തിൽ പെട്ട ആദിവാസി ഊര് ഉണ്ട്. ഊരിൽ ചെന്ന് അന്വേഷിച്ചപ്പോ, വർഷങ്ങൾ ആയി സംസാരിക്കാൻ കഴിയാത്ത ഒരു ചെറുപ്പക്കാരൻ അവരുടെ ഊരിൽ ഉണ്ടെന്ന് പറഞ്ഞു.

മരിച്ചത് പോലെ കിടക്കുകയായിരുന്നു, മൂപ്പൻ ചികിത്സചെയ്ത് ഭേദമാക്കിയതാ എന്ന് പറഞ്ഞപ്പോ, ഹോർസും, ഫോക്സിയും, ഉറപ്പിച്ചു. ഇത് അൻവർ തന്നെ എന്ന്.

 "എന്നിട്ട് ആൾ എവിടെ?."

ഫോക്സി ചോദിച്ചു.

"ഇപ്പൊ കുറച്ചു ദിവസമായി തലശ്ശേരി ഹോസ്പിറ്റലിൽ ആണ് കാണിക്കുന്നത്. രണ്ട് ദിവസമായി അവിടെ അഡ്മിറ്റ്‌ ആണ്."അയാൾ പറഞ്ഞു."

"ആൾക്കെന്താ കുഴപ്പം."ഹോർസ് ചോദിച്ചു.

"പഴയതൊന്നും ഓർമയില്ല,എന്നാലിപ്പോ ഒരു പനി."

"എന്നാൽ ഓക്കേ."അതും പറഞ്ഞു അവര് ഇറങ്ങി.

തലശ്ശേരി ഹോസ്പിറ്റലിൽ അൻവറിന്റെ മുറിയിലേക്ക് നാസറിന്റെ കൈ പിടിച്ചു ഒരാൾ നടന്നു വരുന്നുണ്ടായിരുന്നു.'റോസ്‌ല'.വളരെ ചെറുപ്പത്തിൽ തന്നെ കാലം അവൾക്കായി സമ്മാനിച്ച നോവിന്റെ എരിച്ചിൽ കൊണ്ട് ,മൃതപ്രായമായ കഴുത എടുത്താൽ പൊങ്ങാത്ത ചുമട് എടുത്തത് പോലെയായിരുന്നു അവൾ നടന്നിരുന്നത്. പേടിച്ച പോലുള്ള ആ കണ്ണുകളിൽ എന്തിനോ വേണ്ടി തിരയുന്ന ഒരു മെഴുകുതിരി വെട്ടം ഉണ്ട്.ഹോസ്പിറ്റൽ മുറിയുടെ വാതിൽക്കൽ, രഹ്‌നയും, ഭർത്താവ് ഹരിസും, ഹോർസിയും, ഫോക്സിയും നിന്നിരുന്നു. രഹ്‌ന റോസിനെ കണ്ട മാത്രയിൽ ഓടിച്ചെന്ന് കെട്ടിപിടിച്ചു.

"ഹാ ഹാ ആളങ്ങു ഉഷാറായാല്ലോ"ഫോക്സി റോസിനെ നോക്കി പറഞ്ഞു.

പിന്നെ ഒരു കാര്യണ്ട്ട്ടൊ,അൻവറിനെ കാണുമ്പോൾ കരഞ്ഞു ബഹളം വെക്കരുത്. അയാൾക് പഴതൊന്നും ഓർമയില്ല. നമുക്ക് മാറ്റിയെടുക്കാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്."

റോസ് തലയാട്ടി.

മുറിയിലേക്ക് റോസ് കാലെടുത്തു വെച്ചപ്പോ,അൻവർ ജനൽ കമ്പികൾ പിടിച്ചു കൊണ്ട് പുറത്തുള്ള ശൂന്യതയിലേക്ക് നോക്കി നിൽക്കുന്നതാണ് കണ്ടത്.

"അൻവർ"റോസ് പതുക്കെ വിളിച്ചു.

അയാൾ തിരിഞ്ഞു നോക്കി, ഒന്ന് ഞെട്ടിയത് പോലെ. അവളുടെ അടുത്തേക്ക് വരുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു വരുന്നകാഴ്ച കണ്ടു എല്ലാവരും അത്ഭുതംകൂറി.

(അവസാനിച്ചു)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ