mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 3 

 

വേനലും, വർഷകാലവും പോയതറിയാതെ റോസ് ഇരിപ്പുറപ്പിട്ട് വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ആദ്യ മൊക്കെ ഫുഡ്‌ കഴിക്കാൻ വാതിൽ തുറന്ന് പുറത്തേക്ക് വരുമായിരുന്നു. പിന്നെ പിന്നെ വരാതെയായി.

ഒരു ദിവസം ഉമ്മ കദീസു മകളുടെ വാതിൽക്കൽ ഒരുപാട് തട്ടി ബഹളം വെച്ചു, വാതിലേക്ക് വന്ന തളർന്നു പോയ മകളെ കണ്ട് പേടിച്ച ഉമ്മയുടെ നിലവിളികേട്ട് ബാപ്പയും സഹോദരങ്ങളും ഓടി വന്നു അവളെ കോരി എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു,

അവളുടെ ജീവിതം വല്ലാത്തൊരു തുരങ്കത്തിൽ ആയിരുന്നു.തുരങ്കത്തിനുള്ളിൽ ചിന്തകളാകുന്ന പേമാരിയും, കാറ്റും ശക്തിയായി വന്നടിക്കുമ്പോൾ അതിന്റെ ഉള്ളിൽ കിടന്ന് മരണ കിണറിനുള്ളിൽ പെട്ട മോട്ടോർ ബൈക്ക് പോലെ യുള്ള ഒരു കറക്കം ഉണ്ട്, പേടി പെടുത്തി കൊണ്ടുള്ള ആ കറക്കം സഹിക്കാൻ കഴിയാതെ എവിടെയും അള്ളി പിടിച്ചിരിക്കാൻ പരമാവധി ശ്രമിക്കും, എല്ലായ്പോഴും തോറ്റു പോവും, ഈ ഒരു അവസ്ഥ സമ്മാനിച്ചതായിരുന്നു റോസിന്റെ തളർച്ച.ആദ്യമാദ്യമൊക്കെ ചെവിയിൽ വന്നടിക്കുന്ന ശ്മശാനത്തിനെ ഓ ർമിപ്പിക്കുന്ന സംഗീതവും, മരണമണിയും കേൾക്കുന്നത് വല്ലാത്തൊരു ലഹരിയായിരുന്നു... പിന്നെ പിന്നെ അതും മടുത്തു തുടങ്ങി.

ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയപ്പോ ഡോക്ടർ വന്ന് വിശദമായി പരിശോധിച്ചു. റോസിന്റെ ശരീരത്തിൽ ഒന്നും അവശേഷിക്കുന്നില്ലായിരുന്നു, ബ്ലഡ്‌ കുറവ്, വൈറ്റമിൻ കുറവ്, യൂറിനറി ഇൻഫെക്ഷൻ.

ഈ പേഷൻന്റ്ന്റെ അവസ്ഥ കുറച്ചു ക്രിട്ടിക് ആണ്, നിങ്ങളെ എല്ലാവരെയും പേരിൽ കേസ് ഫയൽ ചെയ്യും ഞാൻ, ഡോക്ടർ പ്രതാപ് ഹുസൈൻ ഹാജി നേരെ ആക്രോശി ച്ചു കൊണ്ട് പറഞ്ഞു....ഈ കുട്ടിക്ക് ഫുഡ്‌ ഒന്നും കൊടുക്കാറില്ല അല്ലെ.

 ഹുസൈൻ ഹാജി ഒന്ന് ഞെട്ടി, പിന്നെ അവളുടെ അവസ്ഥ ഓരോന്നായി വിഷമത്തോടെ വിശദീകരിച്ചു.

ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു.

"എനിക്കൊന്നും മനസ്സിലാവുന്നില്ല മിസ്റ്റർ?"

"ഈ കുട്ടി ഈ അവസ്ഥയിലേക്ക് മാറിയത് കാരണം നിങ്ങൾ അന്വേഷിച്ചിട്ട് കണ്ടത്തിയില്ലെന്നോ!

"ഇതിൽ വല്ലാത്തൊരു നിഗൂഢത ഒളിഞ്ഞിരുപ്പുണ്ടല്ലോ, നിങ്ങൾ ചികിൽസിച്ചു എന്നതിന് തെളിവ് വേണം എനിക്ക്."

"കൂടുതൽ നോക്കിയത് ആയുർവേദമാണ്.എല്ലാവരും പറഞ്ഞു അലോപ്പതി കുടിച്ചാൽ അതിന് അഡിറ്റ് ആവും എന്ന്".

"നിങ്ങൾ നശിപ്പിച്ചത് ഒരു ജീവനാണ്.... പ്രകൃതി സമ്മാനിച്ച എല്ലാ സൗരഭ്യവും ആസ്വദിച്ചു നുകർന്നു കൊണ്ട് ഭൂമിയിൽ പൂമ്പാറ്റയെ പോലെ പാറി നടക്കേണ്ട കുട്ടിയാണ് ഇങ്ങനെ ഡിപ്പ്രെഷൻ അടിച്ചു തളർന്നു കിടക്കുന്നത്."

"അത് ഡോക്ടറെ ഞങ്ങൾക്കൊന്നും അറിയൂല, ഹുസൈൻഹാജിയുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു, ഞങ്ങളെ പാവം കുട്ടി, ഇവൾക്കാണല്ലോ ഈ ഗതി വന്നത്.ഞങ്ങളൊക്ക മനസ്സമാധാനത്തോടെ

 ഉറങ്ങിയിട്ട് വർഷങ്ങൾ ആയി."

ഡോക്ടർ അല്പം ഒന്ന് അയഞ്ഞു. എന്നിട്ട് പറഞ്ഞു, "ഞാൻ പറഞ്ഞത് എന്താന്ന് വെച്ചാ...."

ആധുനിക ശാസ്ത്രം വളരെ വളർന്നിരിക്കുന്നു എന്ന് അങ്ങേർക്ക് ഇനിയും അറിയൂലെ , ഏത് അസുഖത്തിനും മരുന്നും ചികിത്സയും ഉണ്ട്, കൃത്യ മായി മരുന്ന് കഴിക്കണം.

അവൾക്ക് എന്താ പറ്റിയത് എന്ന് ഡോക്ടർക്ക് മനസ്സിലായോ.ഹുസൈൻ ഹാജി ഡോക്ടറോട് ചോദിച്ചു.

 "സഹിക്കാൻ പറ്റാത്ത എന്തോ ഒരു അഘാതം മനസ്സിനേറ്റിട്ടുണ്ട്. അത് കണ്ട് പിടിക്കണം. അതിൽ നിന്ന്കര കയറാൻ വയ്യാതെ ഡിപ്രെഷനിലേക്ക് വഴുതി വീണിരിക്കുന്നു.ഒരാഴ്ച്ച ഏതായാലും ഇവിടെ കിടക്കട്ടെ. ശുദ്ധ വായു എങ്കിലും ശ്വസിക്കാമല്ലോ,"

റോസിന്റ കേസ് ഉൾക്കൊള്ളാൻ ഒരിക്കലും ഡോക്ടർ പ്രതാപ്ന് കഴിഞ്ഞില്ല, ഡോക്ടർ തന്റെ സീനിയരായ 'സെബാസ്റ്റ്യൻ' ഡോക്ടറുനായി ചർച്ച ചെയ്തു.

"ആ കുട്ടീട്ടെ മദറു മായൊന്ന് സംസാരിച്ചൂടായിരുന്നോ?"

"സംസാരിച്ചു, അവര് ഈ കുട്ടീ കാരണം ഡിപ്രെഷൻ അടിച്ചു നടക്കുന്ന ആളാ."

നമുക്കീ കേസ് ആരുമറിയാതെ പ്രൈവറ്റ് ഡിക്റ്റെക്ടീവർ ഷർവാണി ഹോർസ് മായി ഒന്ന് ചർച്ചചെയ്യാം, എന്താ....

 "ഓക്കേ".

'സെബാസ്റ്റ്യൻ' ഡോക്ടർ സമ്മതിച്ചു, "കേട്ടിട്ട് എന്തോ ഒരു ദുരൂഹത മണക്കുന്നു.ഇത്രയും വർഷം മുറിക്ക് പുറത്തിറങ്ങാതെ ഒരു പെൺകുട്ടി! എന്നിട്ട് വീട്ടുകാർ ഈ സ്റ്റേജിനെ വെറും ലാഘവത്വത്തോടെ സമീപിക്കുക."

"പെൺകുട്ടിയുമായി ഡോക്ടർ സംസാരിച്ചില്ലേ....സെബാസ്റ്റ്യൻ ഡോക്ടർ ചോദിച്ചു,"

" അവൾക്ക് ഒന്നും പറയാനില്ല. എന്ത് ചോദിച്ചാലും ശൂന്യതയിലേക്ക് നോക്കി ഒരേ കിടപ്പാ.... ആ കണ്ണിൽ എന്തോ ഒരു നിഗൂഢത ഞാൻ കാണുന്നുണ്ട്.അതിനപ്പുറം ഒരു പകയും, പകരം വീട്ടലും പോലെ എന്തോ ഒന്ന് മുഖത്തു നിന്ന് വായിച്ചെടുക്കാം."

"കുട്ടിക്ക് എന്തെങ്കിലും ഓർമ കുറവുണ്ടോ?ഞാൻ അവളോട് ചോദിച്ചു."

'ഇല്ല എന്നർഥത്തിലവൾ തലയാട്ടി'.

"കുട്ടീടെ കോളേജ് ലൈഫ് ഒക്കെ എങ്ങിനെ, ഓർത്തു നോക്ക്."

ആ മുഖത്തു എന്തോ ഒരു പ്രകാശം തെളിയുകയും, പെട്ടെന്ന് അത് അണയുകയും ചെയ്തു.

"കുട്ടീട്ടെ വിവാഹം കഴിഞ്ഞു എന്ന് പലരോടും പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു, വിവാഹം കഴിഞ്ഞതാണോ?.

അവൾ കൊച്ചു കുട്ടിയുടെ നിഷ്കളങ്ക ഭാവത്തിൽ തലയാട്ടി. പിന്നെ ഒന്നും ചോദിച്ചില്ല.

"വല്ല പ്രേമബന്ധത്തിൽ പെട്ടതായിരിക്കും."

"ഞാനും അത് സംശയിച്ചു.... എന്നാൽ വീട്ടുകാർ ഉറപ്പിച്ചു പറയുന്നു, അങ്ങനെ ഒരു ചാൻസെ ഇല്ലെന്ന്". ഡോക്ടർ പ്രതീപ് പറഞ്ഞു."

അതാണ് ഞാൻ പറഞ്ഞത് നമുക്കീകേസ് ഷർവാണിയെ എല്പിക്കാം എന്ന്.

എസ് എ ഏജൻസി എന്ന് പറഞ്ഞാൽ അറിയാത്തവർ ചുരുക്കം. പ്രൈവറ്റ് ഡിക്റ്റെക്റ്റീവേർസ് ഷർവാണി ഹോർസ് ആൻഡ് അമീൻ ഫോക്സി!

കൊച്ചു കുട്ടികൾ പോലും ഇവരെ യാണ് അനുകരിക്കാൻ ശ്രമിക്കുക. പേരിനെ പോലെ തന്നെ ബ്രെയിനിന് കുതിരയുടെ പവർ ആണ് വാണിക്ക്.... ഫോക്സിക്കാവട്ടെ ആര് എന്തൊക്കെ പ്ലാനിഗ് ൽ കൗശലം ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയാലും അതെല്ലാം ഒറ്റ നോട്ടത്തിൽ കണ്ട് പിടിക്കാൻ മിടുക്കാനാണ് ഫോക്സി.

കുഴക്കുന്ന പല കേസ് കളും പോലീസ് ഇവരെ ഏൽപ്പിക്കുകയാണ് പതിവ്.

ഡോക്ടർ പ്രതാപ് ന്റെയും, സെബാസ്റ്റ്യൻന്റെയും ഉറ്റ സുഹൃത്തുക്കൾ. തങ്ങളുടെ പേർസണൽ ക്യാബിനിൽ ഇരുന്ന് ഡോക്ടർ പ്രതീപും, സെബാസ്റ്റ്യനും കൂടി ഹോഴ്സിനോടും, ഫോക്സിയോടും സംസാരിക്കുമ്പോൾ ഡോക്ടർസ് ന് ഇവരോട് ഒന്ന് മാത്രമേ പറയാനുണ്ടായിരുന്നുള്ളു.... "വലിയ സീരിയസ് ഒന്നും ആക്കണ്ട.... ഈ കേസ് ഒരു കൗതുകം തോന്നി.... തുടങ്ങുന്നത് വർഷംങ്ങൾ അപ്പുറം പഠിച്ച കോളേജിൽ നിന്ന് ആയിരിക്കണം."

"ഒക്കെ....ഫ്രണ്ട്സ്.... ഞങ്ങൾക്കും നല്ല ജിജ്ഞാസ ഉണ്ട്".ഹോർസും, ഫോക്സിയും കാപ്പി നുണഞ്ഞുകൊണ്ട് പറഞ്ഞു.എന്നാൽ രണ്ട് ദിവസത്തെ അന്വേഷണം കഴിഞ്ഞു ഹോർസ് ഡോക്ടർ പ്രതീപിനെ ഫോണിൽ വിളിച്ചു.

'പ്രതീപ്'....

"ആ കുട്ടീടെ കേസ് ഇല്ലെ, അവൾക്കൊരു ലൗവർ ഉണ്ടായിരുന്നു. അൻവർ!"   

അവൻ വർഷങ്ങളായി മിസ്സിഗ് ആണ്.... ഇതേ കുറിച്ച് ആരും ഒന്നും തല്ക്കാലം അറിയേണ്ട!.

ഹോഴ്സിന്റെ വെളിപ്പെടുത്തലുകൾ കേട്ട് ഡോക്ടർ ഞെട്ടിപ്പോയി."

 

(തുടരും...)

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ