mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 2   

അൻവർ പോയതിൽ പിന്നെ വല്ലാത്തൊരു ചുഴിയിൽ പെട്ടത് പോലെ ആയി റോസിന്, ആദ്യമാദ്യം ആളുകളോട് മിണ്ടാൻ കഴിയാതെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയ അവസ്ഥ, ശബ്‌ദം പുറത്തേക്ക് വരൂല.

പിന്നെ ആളുകളെ കാണുന്നത് ഭയം. രഹ്‌ന വിരുന്നിനു വരുമ്പോൾ പലവട്ടം സംസാരിക്കാൻ ശ്രമിച്ചു,കാണാൻ ശ്രമിച്ചു, എന്നാൽ ആരെങ്കിലും വന്നാൽ മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയാണ് പതിവ്. പലരും പലതും പറഞ്ഞു.എന്തെങ്കിലും കണ്ട് പേടിച്ചതായിരിക്കും, അങ്ങനെ പലതും.അങ്ങനെ മന്ത്രം, തന്ത്രം, എല്ലാം പയറ്റി,ഹോസ്പിറ്റലിൽ കൊണ്ട് പോയി ചികിൽസിച്ചു, പല മരുന്നും കഴിക്കാൻ കൊടുത്തു, ഒരു രക്ഷയും ഉണ്ടായില്ല. അവസാനം ആരോ ഉപദേശം കേട്ട് വിവാഹം ആലോചിക്കാൻ തുടങ്ങി.

പെണ്ണ് കാണാൻ വന്ന ചെറുക്കനോട് എന്റെ കല്യാണം കഴിഞ്ഞതാ എന്ന് പറഞ്ഞു അപമാനിച്ചു വിട്ടപ്പോൾ, ഉപ്പ ഹുസൈൻ ഹാജിയുടെ കയ്യിൽ നിന്ന്, കലി തീരുവോളം അടികിട്ടിയപ്പോ റോസ് ഒരക്ഷരം മിണ്ടാതെ എല്ലാം സഹിച്ചു നിർവികാരത്തോടെ ഇരുന്നപ്പോ,അവസാനം, ഹുസൈൻ ഹാജിയും,ഭാര്യ കദീസുവും പൊട്ടി കരഞ്ഞു പോയി.

റോസിന്റെ സഹോദരൻമാരായ പത്താം ക്ലാസ്സിൽ പഠിക്കുന്ന നാസറും , എട്ടാം ക്ലാസ്സിൽ പഠിക്കുന്ന നിസാറും ആകെ വിഷമത്തിലായി, എന്തൊക്കെയാണ് ഇത്താത്താക്ക് സംഭവിക്കുന്നത് എന്ന് അവർക്ക് മനസ്സിലായില്ല. സദാസമയവും ചിരിയും, കളിയുമായി , അനിയൻ മാരോടൊപ്പം, കലപില കൂട്ടി നടക്കുന്ന ഇത്താത്തക്ക് എന്ത് സംഭവിച്ചു?.

റോസിന്റെ ഈ അവസ്ഥ അറിഞ്ഞു കോളേജിൽ നിന്ന് അധ്യാപകരും, കൂട്ടുകാരികളും റോസിന്റെ വീട്ടിൽവന്നു, എന്നാൽ റോസ് ആരോടും സംസാരിക്കാൻ തയ്യാറാവാതെ മുറിക്കുള്ളിൽ വാതിൽ അടിച്ചിരുന്നു.അതിന് ശേഷം റോസ് മുറിക്ക് പുറത്തേക്കുവരുന്നത് തന്നെ അപൂർവം ആയി, വിശക്കുമ്പോൾ എന്തെങ്കിലും കഴിച്ചെന്നു വരുത്തി, വീണ്ടും വാതിൽ അടച്ചിരിക്കും.

ആകാശം വെള്ളി മേഘത്താൽ ജ്വലിച്ചു കൊണ്ട് മനോഹാരിത സമ്മാനിച്ചു നിൽക്കുകയാണെങ്കിലും, ഇടക്കെപ്പോഴോ ദുരിതദിനത്തെ ഓർമ വരുമ്പോൾ ഒന്ന് കണ്ണടച്ച്, ഒരു നിഴലാട്ടം കൈകൊള്ളുക പതിവാണ്.അത് പോലെയായിരുന്നു രഹ്‌നയുടെ ലൈഫും, ഹാരിസ്ക്കയെ അവൾക്ക് ജീവനായിരുന്നു, ഹാരിസിന്റെ ബന്ധുക്കളും അവളെ വരവേറ്റത് കുടുംബത്തിന്റെ അംഗങ്ങളിലേ

ക്കായിരുന്നു.സ്നേഹവും, കരുതലും ഉള്ള കുടുംബം, എന്തൊക്കെയായിട്ടും ഇടക്കിടക്ക് കാർ മേഘങ്ങൾ വന്ന് ഉരുണ്ട് കൂടി അവളെ മനസ്സിനെ വേദനിപ്പിക്കുന്നത്, അത് റോസിന്റെ കാര്യം ഓർക്കുമ്പോൾ മാത്രമായിരുന്നു.സന്തോഷത്തിന്റെ അലയടിയുടെ പ്രകമ്പനത്തിൽ പോലും പെട്ടെന്ന് ഡൗൺ ആവുന്ന പ്രകൃതം.ഒരു കൂട്ടുകാരി എന്ന നിലക്ക് തനിക്ക് ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ,എന്ന ചിന്ത രഹ്‌നയെ വല്ലാതെ വേദപ്പിച്ചിച്ചു.

 സത്യത്തിൽ അൻവറിന്റെ തിരോധനം രഹ്‌നയെ വല്ലാതെ പിടിച്ചുലക്കിയിരുന്നു.അവൻ ജീവനോടെ ഉണ്ടെങ്കിൽ എന്തായാലും റോസിന്റെ അടുത്തെത്തും എന്ന് അവൾ ഉറപ്പിച്ചു വിശ്വസിച്ചു. കാരണം അവര് തമ്മിലുള്ള സ്നേഹത്തിന്റെ ആഴം കണ്ടതറിഞ്ഞതും, തൊട്ടതറിഞ്ഞത്തും, രഹ്‌ന മാത്രമായിരുന്നു.വീട്ടുകാരെ അറിയിക്കാൻ പലപ്പോഴും വിചാരിച്ചെങ്കിലും, ഭയം കൊണ്ട് മൗന വതിയായിതന്നെ രഹ്‌നയും തുടർന്നു.

റോസിന്റെ ഉപ്പ ഹുസൈൻ ഹാജിയുടെ വെള്ള വട്ടതൊപ്പിയും, വെള്ള ബനിയനെയും, കള്ളിമുണ്ടിനെയും ബന്ധിപ്പിക്കുന്ന വീതിയേറിയ പട്ടയുള്ള ബെൽറ്റും, ഉഴിഞ്ഞെടുത്ത ചൂരൽ വടിയും, എല്ലാം കൂടി കാണികളെ സൃഷ്ടിക്കുന്നത് അല്പം ഭയം നിറഞ്ഞ കാഴ്ചയിലേക്കാണ്.രഹ്‌നയുടെ വാപ്പയും ഇതേ കോപ്പി തന്നെയാണ്. അങ്ങോട്ട് അവതരിപ്പ് ഫലിപ്പിക്കാൻ സാധിക്കാറെയില്ല.ഭയം നിറഞ്ഞ ബഹുമാനം എല്ലാം കൂടികലരുമ്പോൾ, കാര്യങ്ങൾ എല്ലാം അവതരിപ്പിക്കുന്നത് ഉമ്മമാരാണ്.എന്നാൽ ഈ വിഷയം ഉമ്മമാരോട് പറയാൻ പോലും ശക്തിണ്ടായിരുന്നില്ല

"നിന്റ മൂഡ് ചേഞ്ച്‌ ആവുന്നതെന്താ..... ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു,"ഒരു ദിവസം ഹാരിസ് രഹ്‌നയോട് ചോദിച്ചു...

ഒരു പൊട്ടികരച്ചിലൂടെയുള്ള മറുപടി കേട്ട് ഹാരിസ് സ്തംഭനായി! അയാൾ ഉറക്കെ ചോദിച്ചു.

"കുറച്ചു കാലത്തെ പരിചയം, ഊരും, അഡ്രസ്സും അറിയുകയും ഇല്ല.പിന്നെ എന്ത് ഭാവിച്ചാ ഇങ്ങൾ രണ്ടാളും ഈ കളിക്കുന്നത്.ആ കുട്ടീടെ ഭാവി അല്ലെ നശിക്കുന്നത്

 ഇക്കക്കറിയാഞ്ഞിട്ടാ, റോസും, അൻവരും, എത്രമാത്രം സ്നേഹിച്ചിരുന്നുയെന്ന്! അതിനെ അളക്കാൻ പോലും നമ്മൾ അർഹരല്ല. " നിനക്കെന്തറിയാം എന്നെ സ്നേഹത്തെ കുറിച്ച്, നീ ഒന്ന് മനസിലാക്കാം, അത് നീ എന്നെ സ്നേഹിക്കുന്നതിനേക്കാളും എത്രയോ ഇരട്ടി കൂടുതലാണ്.... അത് മാത്രമേ എനിക്കറിയൂ... നീ എനിക്കെൻ ശ്വാസമാണ് ." ഇതായിരുന്നു ഇവരുടെ സ്നേഹം. ഈ വാക്കുകളിലൂടെ ഇവരുടെ പ്രണയം അസാധാരണമായ ഒന്നായിരുന്നു.

"അറബിയും, മലയാളവും ഇടകലർത്തി അതിന്റെ ഇടയിൽ ആയി അൻവർ, റോസ് ഇവരുടെ പേരുകളിലെ വാക്കുകൾ കലർത്തി, പ്രത്യേക രീതിയിൽ ആയിരുന്നു ഇവരുടെ എഴുത്ത്, ഇവർ എന്താണ് എഴുതുന്നത് എന്ന് കണ്ടുപിടിക്കാൻ ഇവരുടെ പ്രണയ രഹസ്യങ്ങൾ അറിയുന്ന ആളെന്ന നിലയിൽ എനിക്ക് പോലും അജ്ഞാതമാണ്.

"ഇനിയിപ്പോ നമുക്ക് ഇതിൽ എന്ത് ചെയ്യാൻ കഴിയും,"ഹാരിസ് രഹ്‌നയോട് ചോദിച്ചു, "എന്റെ എന്തെങ്കിലും ഹെല്പ്?"

"അൻവറിന് എന്ത് പറ്റിയെന്ന് അന്വേഷിക്കണം നമുക്ക്."

"ഒക്കെ നമുക്ക് അന്വേഷിക്കാം നീ സമാധാനിക്ക്.നമുക്കൊന്ന് റോസിനെ കണ്ട് സംസാരിക്കാം."

റോസിന്റെ വീടിനു മുന്നിൽ എത്തിയപ്പോ വീടിന് തന്നെ പഴയ പ്രൌഡിയും, എടുപ്പും കുറഞ്ഞത് പോലെ.വല്ലാത്തൊരു മൂകാവസ്ഥക്ക് സാക്ഷിയായി വ്യസനത്തോടെ അല്പനേരം രഹ്‌ന ആവീടിനെ നോക്കി നിന്നു.വീടിന്റെ അടുത്തെത്തി കാളിങ് ബെല്ലിൽ വിരലമർത്താൻ ആഞ്ഞതും, റോസിന്റെ ഉമ്മ കദീസു വാതിൽ തുറന്നു ചിരിയോടെ ആണെങ്കിലും, ആ മുഖത്തു മാറി മറിയുന്ന ഭാവ വ്യതിയാനങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ പ്രയാസമായിരുന്നു....

വരൂ മക്കളെ...,അവര് രണ്ട് പേരെയും അകത്തേക്ക് ക്ഷണിച്ചു, ഇരിക്കാൻ പറഞ്ഞു.

അമ്മായി...,റോസിനെ കാണാൻ വന്നതാ ഞങ്ങൾ,എന്താ അവളുടെ സ്ഥിതി?.

"എന്ത് പറയാനാ മക്കളെ.... അവര് കണ്ണുകൾ തുടച്ചു,എന്നിട്ട് പറഞ്ഞു ന ന്നായൊന്ന് ഉറങ്ങിയിട്ട് എത്ര ദിവസമായി എന്നറിയാമോ, എങ്ങനെ ഉറങ്ങും. റോസ് മോൾ ചുരുങ്ങി ചുരുങ്ങി ഇല്ലാതായിരിക്കുന്നു. ഒരു റൂം ആണ് അവളുടെ ലോകം.എന്താ അവൾക്ക് പറ്റിയത് അതും അറിയൂല.... ഇന്നലെ ഒരു ഡോക്ടർ വീട്ടിൽ വന്ന് നോക്കി, മരുന്നെഴുതി.

"അതിന് അവൾ സമ്മതിച്ചോ."

 "കുറെ ഒച്ചപ്പാടുണ്ടാക്കി, വാതിൽ തുറക്കുന്നില്ലായിരുന്നു, അവസാനം വാതിൽ പൊളിക്കും എന്നൊക്കെ പറഞ്ഞപ്പോ തുറന്നു, മരുന്ന് കഴിക്കൂ ലാ എന്നൊക്കെയാണ് പറയുന്നത് അവൾക്ക് അതിന്റെ ആവശ്യമില്ലത്രേ.ഞങ്ങൾക്ക്നിന്ത് ചെയ്യണമെന്ന് മനസ്സിലാവുന്നില്ല.

"അമ്മായി വിഷമിക്കാതെ....എല്ലാം ശരിയാകും... ഞാനൊന്ന് റോസിനോട് സംസാരിക്കട്ടെ."

"നീ എത്ര പ്രാവശ്യം വന്നു സംസാരിച്ചു, എന്നിട്ട് എന്തെങ്കിലും പറഞ്ഞോ ഓൾ.... ഇല്ലല്ലോ..."

"ഒന്ന് നോക്കാം നമുക്ക് ".

രഹ്‌ന പോയി റോസിന്റെ മുറിയുടെ വാതിൽ തട്ടി വിളിച്ചു.മറുപടി ഒന്നും ഉണ്ടായില്ല.

കണ്ണീരോടെ ആയിരുന്നു രഹ്‌ന അവിടെ നിന്ന് പടി ഇറങ്ങിയത്....

ഈ സമയം റോസും മുറിക്കുള്ളിൽ കിടന്ന് വിങ്ങി പൊട്ടുകയായിരുന്നു, തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഒന്ന് കാണാനും , ഒന്ന് കെട്ടിപ്പിടിച്ചു സങ്കടങ്ങൾ പറഞ്ഞു കരയാനും റോസിന് ഉള്ളിൽ ഒരു വെമ്പൽ തുടങ്ങിയിട്ട് നാളെറെ ആയിരുന്നു. എന്നാൽ വന്ന് വിളിച്ചപ്പോ സംസാരിക്കാൻ തോന്നിയില്ല, വാതിൽ തുറക്കാനും തോന്നിയില്ല... അവൾ തന്റെ അവസ്ഥ ആലോചിച്ചു തലയിണയിൽ മുഖം പൂഴ്ത്തി വാവിട്ട് കരഞ്ഞു.തനിക്ക് എന്തൊക്കെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്, റോസിന് ആലോചിക്കാനുള്ള കഴിവ് പോലും നഷ്ടപെട്ടിരുന്നു, എല്ലാം ബ്ലോക്ക് ആയത് പോലെ,

ഈ ഒറ്റ മുറിയിൽ ചുമരുകളെ സ്തംഭനവാസ്ഥയെ മാത്രം നോക്കി ഇരിക്കുമ്പോൾ ഭിത്തിക്കുള്ളിൽ നിന്ന് ഒരു സംഗീതം ഇറങ്ങി വരുന്നത് പോലെ തോന്നും. ശവസംസ്കാരം കഴിഞ്ഞു മടങ്ങുമ്പോളുള്ള അതേ ആലാപനവും, മഴ ചാറ്റലിന്റെ നേർത്ത സ്വരവും, ചെവിൽ വന്നലക്കുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരു എനർജിയാണ്. ആ എനർജി കണ്ണീരിന്റെ രൂപത്തിൽ തലയണയെ മുക്കി കൊല്ലും,ഇങ്ങനെ ഓരോ ദിവസങ്ങൾ കടന്നു പോയതറിയാതെ, മാസങ്ങൾ, വർഷങ്ങൾ കടന്നു പോയിരിക്കുന്നോ അറിയൂല.

ഒരു ദിവസം റോസിന് രഹ്‌നയുടെ എഴുത്ത് കിട്ടി.

എന്റെ പ്രിയപ്പെട്ട റോസ്.... നീ ഇനി അൻവറിനെ കാത്തിരിന്നിട്ട് കാര്യം ഇല്ല.

"ഞാൻ ഹാരിസ്ക്കയെ വിട്ട് തലശ്ശേരിയിൽ അന്വേഷിച്ചു.രണ്ട് വർ ഷത്തോളമായി അവന് മിസ്സിംഗ്‌ തന്നെയാണ്, കേസ് നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലൊക്കെ വന്ന് അന്വേഷിച്ചിട്ടുണ്ടത്രേ!അവിടെ നിന്നെ പോലെ ഒരു അവസ്ഥയിലാണ് അവന്റെ ഉമ്മയും.

" നീ ഒരു കല്യാണം കഴിക്കണമെന്നൊന്നും ഞാൻ പറയുന്നില്ല.നീ പുറം ലോകത്തേക്ക് ഇറങ്ങണം, കോഴ്സ് പൂർത്തിയാക്കണം.' നീ ഒന്ന് നന്നായി ചിന്തിക്ക്‌'.എനിക്ക് റിപ്ലൈ എഴുതണം.

റോസ് ആ എഴുത്തും പിടിച്ചു കുറെ നേരം ഇരുന്നു പിന്നെ പതുക്കെ മന്ത്രിച്ചു."മിസ്സിംഗ്‌....അൻവറും മിസ്സിംഗ്‌ റോസിന്റെ ആത്മാവും മിസ്സിംഗ്‌".

തുടരും...

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ