ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ജോർജ്ജ് കഴ്സൺ "കിഴക്കിന്റെ വെനീസ് " എന്നാണ് ആലപ്പുഴയെ വിശേഷിപ്പിച്ചത്. അതിനാൽ ഇത് കേരളത്തിന്റെ "വെനീഷ്യൻ തലസ്ഥാനം" എന്നറിയപ്പെടുന്നു.
ആലപ്പുഴയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ നാല്പത്തി അഞ്ച് പേരടങ്ങുന്ന സംഘം രാവിലെ ആറുമണിക്ക് ബസിൽ പുറപ്പെട്ടു.
കനാലുകളും കായലുകളും കടൽതീരങ്ങളും തടാകങ്ങളും ഒരുപാടുള്ള പട്ടണമാണിത്.
ആലപ്പുയെ അടുത്തറിയാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണ് ബോട്ട്. അതിനാൽ ഞങ്ങൾക്ക് പോകാനുള്ള ബോട്ട് ഒരാൾക്ക് അഞ്ഞൂറ്റി അമ്പത് രൂപ നിരക്കിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു.
ദശലക്ഷക്കണക്കിന് ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കുന്ന കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴയിലെ കായൽ.
എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ ര
ണ്ടാം ശനിയാഴ്ച ആലപ്പുഴയിലെ പുന്നമട കായലിലാണ് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും മത്സരാധിഷ്ഠിതവുമായ വള്ളംകളികളിൽ ഒന്നാണിത്.
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിത്.
തൃശൂരിൽ നിന്നും നൂറ്റി മുപ്പത് കിലോമീറ്റർ ഏകദേശം മൂന്നു മണിക്കൂർ പതിനഞ്ച് മിനിറ്റ് യാത്ര ചെയ്തു വേണം അവിടെ എത്താൻ.
ഞങ്ങളുടെ യാത്ര പുന്നമടക്കായലിൽ നിന്നും രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച് വേമ്പനാട് കായൽ വഴി മാർത്താണ്ഡം റാണി ചിത്തിര കായലിലൂടെ പോയി ഉച്ചഭക്ഷണം കഴിഞ്ഞ് കൈനകരി കുപ്പപ്പുറം വഴി തിരിച്ചു വൈകിട്ട് അഞ്ചിന് പുന്നമടക്കായലിൽ എത്തിച്ചേരുന്നതായിരുന്നു.
തൃശൂരിൽ നിന്നും ആലപ്പുഴയിലേക്ക് ട്രയിൻ സർവീസും ലഭ്യമാണ്.
ഇവിടത്തെ മറ്റൊരു ആകർഷണമാണ് കയർ ഉല്പാദനം.
ആലപ്പുഴയിൽ ഉത്പാദിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചരക്കാണ് കയർ. കലവൂരിൽ ഒരു കേന്ദ്ര കയർ ഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നു. പോകുന്ന വഴിയിൽ ഞങ്ങൾക്കത് പുറമെനിന്ന് കാണാൻ സാധിച്ചു.
ആലപ്പുഴ നഗരത്തെ അടുത്തറിയാൻ ഈ യാത്ര ഞങ്ങളെ ഒരുപാട് സഹായിച്ചു.