മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

പണ്ടാരത്തലയ്ക്കൽ ഭൈരവൻ

ഒരിക്കൽ കമലൻ പൂർത്തിയാക്കിയ"ഒരു വർക്കിൻ്റെ മെഷർമെൻറ് ഭൈരവൻ എം ബുക്കിൽ റെക്കോഡ് ചെയ്യുകയാണ്. മറ്റു തിരക്കുകളിൽ നിന്ന് ഒഴിവാകനായി ഒരു പ്രമുഖ ലോഡ്ജിൽ കമലൻ തന്നെ റൂം എടുത്തു കൊടുത്തിട്ടുണ്ട്. അവിടെ അളവുകൾ റെക്കോർഡ് ചെയ്യുന്ന ജോലി പുരോഗമിക്കുകയാണ്. ഇടയ്ക്ക് ഉന്മേഷത്തിന് ആയി മദ്യവും അണ്ടിപ്പരിപ്പും ഒക്കെ കരുതിയിട്ടുണ്ട്. 

രാത്രി പത്ത് മണിയോടെ അന്നത്തെ റെക്കോഡിംഗ് അവസാനിപ്പിച്ച് ബാക്കിയിരുന്ന ഉന്മേഷം അത്രയും അകത്താക്കി ഭൈരവനും കമലനും പുറത്തിറങ്ങി. 

"സാർ, എം ബുക്ക് ഞാൻ വച്ചോളാം."

എം.ബുക്കിൻ്റെ ഗൗരവവും ഉന്മേഷം കൂടിപ്പോയ ഭൈരവൻ്റെ അവസ്ഥയും അറിയാവുന്ന കമലൻ പറഞ്ഞു.

"അതു വേണ്ട. ഒരു വലിയ കൺട്രാക്കായിട്ടും എം ബുക്കിൻ്റെ പ്രാധാന്യവും നിയമവും നിനക്കറിഞ്ഞൂടേ ?ഇറ്റ്സ് ആൻ ഇമ്പോർട്ടൻ്റ് ഒഫിഷ്യൽ റെക്കോഡ് ബുക്ക്. അത് ആർക്കും കൈകാര്യം ചെയ്യാവുന്ന ബുക്കല്ല.എം ബുക്കിൻ്റെ കസ്റ്റോഡിയൻ നീയല്ല,ഞാനാണ്."

"എന്നാ സാറ് തന്നെ വച്ചോ.."

"നല്ല വെശപ്പ്. " 

ഭക്ഷണം കഴിക്കാൻ അവിടത്തെ പ്രസിദ്ധമായ ഒരു തട്ടുകടയിലേക്ക് പോകാം എന്ന അഭിപ്രായത്തിൽ അവിടേക്കുള്ള എളുപ്പമാർഗമായ  റെയിൽവേ ലൈനുകളിലൂടെ അവർ നടന്നു.  ഇന്ന് തട്ടുകട തുറന്നിട്ടുണ്ടോ എന്നറിയാൻ കമലൻ വേഗത്തിൽ റെയിൽവേ ലൈനുകൾ ക്രോസ് ചെയ്തു മുന്നിൽ നടന്നു. പിന്നിലായി ആടിയാടി ഭൈരവനും ഭൈരവൻ്റെ കയ്യിൽ രണ്ട് എം ബുക്കുകളും.

തട്ടുകട തുറന്നിട്ടുണ്ട്. കമലൻ തിരിഞ്ഞ് ഭൈരവനെ നോക്കി. റെയിൽവേ ലൈനിൽ നല്ല ഇരുട്ട്. ഒന്നും കാണാൻ പറ്റുന്നില്ല. 

കമലൻ തിരികെ റെയിൽവേ ലൈനി ലേക്ക് വന്നു.  ഒരു തമിഴ് പാട്ടുകേൾക്കുന്നു:

"നാൻ ആണയിട്ടാൽ അത് നടന്തു വിട്ടേൻ - എൻ ഏഴകൾ കഷ്ടപ്പെടമാട്ടേൻ... "

  അതാ ഒരു ലൈനിൽ, പാളത്തിൽ ഭൈരവൻ കിടക്കുന്നു. 

ഓടി അടുത്ത് ചെന്നു. വീണതല്ല എന്ന് തോന്നുന്നു.  പക്ഷേ അയാളുടെ കൈയിൽ എം ബുക്കുകൾ കാണുന്നില്ല. അങ്കലാപ്പോടെ കമലൻ ചുറ്റും നോക്കി. അതാ പാളങ്ങൾക്കിടയിൽ വീണു കിടക്കുന്നു.

കമലൻ ആദ്യം ആ ബുക്കുകൾ എടുത്ത് തൻ്റെ ബനിയൻ്റെ അകത്തേക്കിട്ട് ഭദ്രമാക്കി.. അത് തൻറെ ചോറ് ആണല്ലോ. അതിനു ശേഷം ഭൈരവനെ പിടിച്ചെഴുന്നേൽപ്പിച്ചു. 

"സറേ, ട്രയിൻ വരാൻ നേരമായി.ഇവിടെക്കിടന്ന് ആണയിട്ടാലേ ബാക്കിയുള്ളവര് കഷ്ടപ്പെടേണ്ടി വരും."

 

തട്ടുകടയിൽ എത്തി രണ്ടുപേരും ഭക്ഷണം കഴിച്ചു. 

ഇനി തന്നെ തൻറെ തറവാട്ടുവീട്ടിൽ കൊണ്ടുചെന്ന് ആക്കണമെന്ന് ഭൈരവൻ നിർദേശിച്ചു. പുതുവീട്ടുമേലെ എന്ന സ്ഥലത്താണ് തറവാട്  എന്ന് പറഞ്ഞതിനാൽ കമലൻ്റെ കാറിൽ അവർ അങ്ങോട്ടു തിരിച്ചു.

ആ സ്ഥലത്തെത്തി യപ്പോൾ കമലൻ ചോദിച്ചു,  ‘’ഇനി എങ്ങോട്ടാ സാറേ പോകേണ്ടത്?’’ 

"പണ്ടാരത്തലയ്ക്കൽ ഭൈരവൻ്റെ വീട് ചോദിച്ചാൽ മതി" 

"അതാര് ?"

"ആരെന്നോ? അത് ഞാൻ തന്നെ.." 

"ങേ!  സാറിൻ്റെ വീട് സാറിന് അറിഞ്ഞുകൂടേ?" 

"രാത്രിയായപ്പോൾ കണ്ണ് പിടിക്കുന്നില്ല."

കമലൻ അവിടെ കടത്തിണ്ണയിൽ ഇരുന്ന രണ്ടുപേരെ അരികിലേക്ക് വിളിച്ചു.

"ഇവിടെ പണ്ടാരത്തലയ്ക്കൽ ഭൈരവൻ എന്നൊരാളെ അറിയാമോ?" 

"പണ്ടാരത്തലയ്ക്കൽ ഭൈരവൻ… " അൽപസമയം ആലോചിച്ചിട്ട് അവർ പറഞ്ഞു: " അങ്ങനെ ഒരാൾ ഇവിടെ ഇല്ല." 

അതുകേട്ട് കാറിനകത്ത് ഇരുന്ന ഭൈരവൻ ശബ്ദമുയർത്തി.. 

"ആരു പറഞ്ഞു അങ്ങനെ ആളില്ലെന്ന്? അങ്ങനെയൊരു ആളുണ്ട്. " 

"അതാര്?" 

"ഈ ഇരിക്കുന്ന ഞാൻ തന്നെ." 

അവർ ആളിനെ സൂക്ഷിച്ചുനോക്കി. "ഞങ്ങൾ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ." 

"അത് എൻറെ കുറ്റമല്ല." 

അവർ കമലനോട് ചോദിച്ചു: "ആളിതാ ഇരിക്കയല്ലേ? പിന്നെന്തുവേണം?"

"അതല്ല. ഈ സാറിൻറ്റെ ഒരു വീട് ഇവിടെയുണ്ട്. അതൊന്നു കണ്ടുപിടിക്കണം." 

"സാറിൻറ്റെ വീട് സാറിനറിഞ്ഞുകൂടേ?"

"രാത്രിയായപ്പോൾ കണ്ണു പിടിക്കുന്നില്ലെന്ന് ." 

"എന്നാപ്പിന്നെ നേരം വെളുത്തിട്ട് നോക്കിയാ മതി." 

അവർ വീണ്ടും കടത്തിണ്ണയിൽ പോയിരുന്നു. പിന്നെ കമലൻ - ചെലവൊക്കെ ചെയ്യാം എന്നു പറഞ്ഞ് അവരെ അനുനയിപ്പിച്ചു. അങ്ങനെ അവരെയും കൂട്ടി അന്വേഷിച്ച് പണ്ടാരത്തലയ്ക്കൽ വീട് കണ്ടെത്തി.ഭൈരവൻ തമിഴ് പാട്ടു പാടിക്കൊണ്ട് ഗേറ്റു കടന്ന് അകത്തു കയറിയപ്പോൾ കമലൻ വിളിച്ചു ചോദിച്ചു:

"സറേ, എം ബുക്ക് കൈയിലുണ്ടല്ലോ ?"

അതു കേട്ട് ഭൈരവൻ ഒന്നു പതറി.

"ഇല്ല.എം ബുക്ക് എൻ്റെ കൈയിലില്ല "

" ഇല്ലേ? പിന്നെയെവിടെപ്പോയി? സാറല്ലേ കസ്റ്റോഡിയൻ ?"

"കാണുന്നില്ല. കാറിലുണ്ടോ?"

"ഇല്ല. കാറിലില്ല."

"എന്നാ തട്ടുകടയില് വച്ചു മറന്നു കാണും. നീ അതു വഴി പോയി നോക്കുമോ?"

"നോക്കാം. അയാളതെടുത്ത് പറ്റെഴുതാതിരുന്നാ ഭാഗ്യം."

"ഞാൻ കൂടെ വരണോ?"

"അയ്യോ - വേണ്ട. കസ്റ്റോഡിയൻ കസ്റ്റഡിയിലായാൽ ആകെ കുഴപ്പമാകും."

വഴികാട്ടികൾക്ക് കുപ്പിക്കാശ് കൊടുത്ത് പറഞ്ഞു വിട്ട ശേഷം കമലൻ എം ബുക്കുകൾ തൻ്റെ ബനിയനകത്തു തന്നെയുണ്ടെന്ന് ഉറപ്പു വരുത്തി.

(തുടരും)

h title="ജൂറിസ് ഡിക്ഷൻ " alt="ജൂറിസ് ഡിക്ഷൻ " " /><p><strong>ജൂറിസ് ഡിക്ഷൻ  </strong></p><" /> <img src="/images/1-Temp/men24.jpg" width="500" height="334" /></p>" />ഓൾ ഇന്ത്യ എൻജിനിയേഴ്സ് അസോസിയേഷൻറെ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്ന". അസോസിയേഷൻറെ തിരുവനന്തപുരത്തുള്ള ഭാരവാഹികൾക്കണ് സമ്മേളനനടത്തിപ്പിൻ്റെ ചുമതല. കൂടുതൽ പ്രതിനിധികളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ്.

 
പ്രതിനിധികൾക്ക്  വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണം. താമസിക്കാൻ ബാർ അറ്റാച്ചഡ് ഹോട്ടൽ തന്നെ വേണമെന്ന് പലരും നിർബന്ധം പിടിച്ചതിനാൽ അത്തരം ഒരു പ്രമുഖ ഹോട്ടലിലാണ് താമസ സൗകര്യം ഏർപ്പാടാക്കിയത്.

പത്രസമ്മേളനം, സെമിനാർ, ചർച്ച, മന്ത്രി, പ്രമുഖർ, പുതിയ ഭാരവാഹികൾ, സൈറ്റ് സീയിംഗ് … അങ്ങനെയങ്ങനെ സമ്മേളനം ഗംഭീര വിജയമായി. 

ആ കാലഘട്ടത്തിൽ കൺട്രാക്ക് കമലൻ വാട്ടർ വർക്സിലെ പൈപ്പ് ലൈൻ മെയിൻ്റനൻസ്സിൻറെ ഒരു ഏരിയ കോൺട്രാക്ടർ ആണ്. അതായത് തൻറെ ഏരിയയിൽ വരുന്ന പൈപ്പ് ലൈൻ ലീക്കുകൾ പരിഹരിക്കണം. ഓരോ ഏരിയയും ഓരോ കോൺട്രാക്ടർക്ക് ആയിരിക്കും ചുമതല. അവർ ഓരോരുത്തരും തങ്ങളുടെ ഏരിയയിൽ വരുന്ന ലീക്കുകൾ മാത്രം പരിഹരിച്ചാൽ മതി. പക്ഷേ കമലൻ മറ്റ് ഏരിയകളിൽ കടന്നു കയറി തനിക്ക് ഗുണമുള്ള ചില വർക്കുകൾ ചെയ്യുന്നതായി പരാതി വന്നു. അതിനാൽ ഭൈരവനെഞ്ചിനീയർ കമലനെ താക്കീതു ചെയ്തു:

"കമലന് ജൂറിസ്ഡിക്ഷൻ എന്താണെന്നറിയാമോ? അധികാര പരിധി.കമലൻറ്റെ ജൂറിസ്ഡിക്ഷനിലുള്ള ലീക്കുകൾ മാത്രം അറ്റൻ്റ് ചെയ്താ മതി. മറ്റുള്ളവരുടെ ജൂറിസ്ഡിക്ഷനിൽ കൈകടത്തേണ്ട .മനസ്സിലായോ?"

"മനസ്സിലായി."

അതേ സമയം ഓഫീസുമായി ബന്ധപ്പെട്ടു വരുന്ന ചില അത്യാവശ്യ കാര്യങ്ങൾ ഭൈരവൻ കമലനെക്കൊണ്ടാണ് ചെയ്യിച്ചിരുന്നത്. അത്തരം കാര്യങ്ങൾ താൻ ചെയ്യേണ്ട കാര്യമില്ലെന്ന് കമലന് അറിയാമെങ്കിലും എൻജിനീയർക്ക് നീരസം ഉണ്ടാക്കേണ്ട എന്നു കരുതി ഒന്നും എതിർത്തു പറയാതെ അനുസരിക്കുമായിരുന്നു.. എന്നാൽ ഓഫീസിൽ എല്ലാവരും കേൾക്കെ തനിക്കു നൽകിയ ജൂറിസ്ഡിക്ഷൻ താക്കീത് കമലന് പിടിച്ചില്ല.

ഈ പശ്ചാത്തലത്തിലാണ് മുൻപു പറഞ്ഞ സമ്മേളനം നടക്കുന്നത്.  സമ്മേളനം അവസാനിച്ച രാത്രി 12 കഴിഞ്ഞപ്പോൾ കമലന് ഭൈരവനെഞ്ചിനീയറുടെ ഒരു ഫോൺ വരുന്നു. ഭൈരവൻ  സമ്മേളനത്തിൻ്റെ ഒരു പ്രധാന ചുമതലക്കാരനാണ്. കമലൻ ഫോണെടുത്തു. സാധാരണ മെയിൻ റോഡിലൊക്കെ ലീക്ക് ഉണ്ടാകുമ്പോഴാണ് അർദ്ധരാത്രിയിലും മറ്റും എൻജിനീയർ തന്നെ വിളിക്കുന്നത്. അതിനാൽ ഏതോ ലീക്ക് പറയാനാണ് വിളിച്ചത് എന്ന ധാരണയിൽ കമലൻ ചോദിച്ചു:

"എന്താ സാർ? " 

"കമലാ ഒരു എമർജൻസി ഉണ്ട്. നമ്മുടെ സമ്മേളനത്തിന് ഹിമാചലിൽ നിന്നു വന്ന ഒരു എൻജിനീയർ വെള്ളമടിച്ചു ഓവറായിപ്പോയി. അയാളെ കിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. പക്ഷേ ശർദിലും വയറിളക്കവും നിൽക്കുന്നില്ല. അതിനാൽ രാത്രിയിൽ ആരെങ്കിലും അവിടെ വേണമെന്നാണ് ഡോക്ടർ പറയുന്നത്. കമലൻ  ഒന്ന് അറ്റൻഡ് ചെയ്യണം." 

മറുപടി പറയാൻ കിട്ടിയ അവസരം കമലൻ മുതലാക്കി.

"സാറേ, ഞാനിപ്പോൾ എൻറെ ഏരിയയിൽ മറ്റൊരു ലീക്ക് അറ്റൻഡ് ചെയ്തു കൊണ്ട് നിൽക്കയാണ്. കിംസിൻ്റെ  ഏരിയ മുരളിയാണ് നോക്കുന്നത്.സാറ് അവനെ വിളിച്ചു പറഞ്ഞാൽ മതി.. അല്ലെങ്കിലേ അവൻ്റെ 

ജൂറിസ്ഡിക്ഷനിൽ ഞാൻ കടന്നു കേറി പണി ചെയ്യുന്നുവെന്ന് പരാതിയാണ്. സാറ് പറഞ്ഞു തന്നപ്പോഴാണ് ജൂറിസ്ഡിക്ഷനൻറ്റെ പ്രാധാന്യം എനിക്കു മനസ്സിലായത്."

കമലൻ ഫോൺ വച്ചു കഴിഞ്ഞു. 

ഭൈരവൻ  നിവൃത്തിയില്ലാതെ മുരളിയെ വിളിച്ചു.  എന്നിട്ട് അയാളുടെ ഏരിയയിൽ അവിചാരിതമായി സംഭവിച്ചിരിക്കുന്ന ഈ അന്യസംസ്ഥാന ലീക്ക് മാറുന്നതുവരെ കിംസ് ഹോസ്പിറ്റലിൽ അറ്റൻഡ് ചെയ്യണമെന്ന് നിർദ്ദേശിച്ചു. 

"അതും എൻ്റെ ജോലിയാണോ സാർ? " എന്നായിരുന്നു മുരളിയുടെ പ്രതികരണം.

"അത്യാവശ്യമായതു കൊണ്ടാ- "

"ശരി ശരി. ഏതു ലീക്കും ഞാൻ അറ്റൻറ്റു ചെയ്യും. പക്ഷേ ബില്ലു തരുമ്പോ പാസാക്കിത്തരണം. അത്രേയുള്ളൂ."

അതിന് ഒരു പൊട്ടിച്ചിരിയായിരുന്നു ഭൈരവൻ്റെ മുപടി.

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ