കോൺട്രാക്ടർ എന്ന ഇംഗ്ലീഷ് പദത്തിൻ്റെ വാമൊഴിവഴക്കമായ കൺട്രാക്ക് പണി തുടങ്ങിയിട്ട് പത്തുമുപ്പതുകൊല്ലം ആയ കമലൻ പല ഡിപ്പാർട്ട്മെൻറ്കളിലും വർക്ക് ചെയ്യാറുണ്ട്. എങ്കിലും വാട്ടർ വർക്ക്സിൻ്റെജോലികളാണ് കൂടുതലായി ഏറ്റെടുക്കുന്നത്. വാട്ടർ വർക്ക്സിലെ ഭൈരവൻ എന്ന എൻജിനീയറെയും കൺട്രാക്ക് കമലനെയും ചേർത്ത് സത്യവും അതിശയോക്തിയും ഇടകലർന്ന പല കഥകളും കേൾക്കാറുണ്ട്. അവയിൽ നിന്ന് ചില ചിരിക്കഥകൾ...
പണ്ടാരത്തലയ്ക്കൽ ഭൈരവൻ
ഒരിക്കൽ കമലൻ പൂർത്തിയാക്കിയ"ഒരു വർക്കിൻ്റെ മെഷർമെൻറ് ഭൈരവൻ എം ബുക്കിൽ റെക്കോഡ് ചെയ്യുകയാണ്. മറ്റു തിരക്കുകളിൽ നിന്ന് ഒഴിവാകനായി ഒരു പ്രമുഖ ലോഡ്ജിൽ കമലൻ തന്നെ റൂം എടുത്തു കൊടുത്തിട്ടുണ്ട്. അവിടെ അളവുകൾ റെക്കോർഡ് ചെയ്യുന്ന ജോലി പുരോഗമിക്കുകയാണ്. ഇടയ്ക്ക് ഉന്മേഷത്തിന് ആയി മദ്യവും അണ്ടിപ്പരിപ്പും ഒക്കെ കരുതിയിട്ടുണ്ട്.
രാത്രി പത്ത് മണിയോടെ അന്നത്തെ റെക്കോഡിംഗ് അവസാനിപ്പിച്ച് ബാക്കിയിരുന്ന ഉന്മേഷം അത്രയും അകത്താക്കി ഭൈരവനും കമലനും പുറത്തിറങ്ങി.
"സാർ, എം ബുക്ക് ഞാൻ വച്ചോളാം."
എം.ബുക്കിൻ്റെ ഗൗരവവും ഉന്മേഷം കൂടിപ്പോയ ഭൈരവൻ്റെ അവസ്ഥയും അറിയാവുന്ന കമലൻ പറഞ്ഞു.
"അതു വേണ്ട. ഒരു വലിയ കൺട്രാക്കായിട്ടും എം ബുക്കിൻ്റെ പ്രാധാന്യവും നിയമവും നിനക്കറിഞ്ഞൂടേ ?ഇറ്റ്സ് ആൻ ഇമ്പോർട്ടൻ്റ് ഒഫിഷ്യൽ റെക്കോഡ് ബുക്ക്. അത് ആർക്കും കൈകാര്യം ചെയ്യാവുന്ന ബുക്കല്ല.എം ബുക്കിൻ്റെ കസ്റ്റോഡിയൻ നീയല്ല,ഞാനാണ്."
"എന്നാ സാറ് തന്നെ വച്ചോ.."
"നല്ല വെശപ്പ്. "
ഭക്ഷണം കഴിക്കാൻ അവിടത്തെ പ്രസിദ്ധമായ ഒരു തട്ടുകടയിലേക്ക് പോകാം എന്ന അഭിപ്രായത്തിൽ അവിടേക്കുള്ള എളുപ്പമാർഗമായ റെയിൽവേ ലൈനുകളിലൂടെ അവർ നടന്നു. ഇന്ന് തട്ടുകട തുറന്നിട്ടുണ്ടോ എന്നറിയാൻ കമലൻ വേഗത്തിൽ റെയിൽവേ ലൈനുകൾ ക്രോസ് ചെയ്തു മുന്നിൽ നടന്നു. പിന്നിലായി ആടിയാടി ഭൈരവനും ഭൈരവൻ്റെ കയ്യിൽ രണ്ട് എം ബുക്കുകളും.
തട്ടുകട തുറന്നിട്ടുണ്ട്. കമലൻ തിരിഞ്ഞ് ഭൈരവനെ നോക്കി. റെയിൽവേ ലൈനിൽ നല്ല ഇരുട്ട്. ഒന്നും കാണാൻ പറ്റുന്നില്ല.
കമലൻ തിരികെ റെയിൽവേ ലൈനി ലേക്ക് വന്നു. ഒരു തമിഴ് പാട്ടുകേൾക്കുന്നു:
"നാൻ ആണയിട്ടാൽ അത് നടന്തു വിട്ടേൻ - എൻ ഏഴകൾ കഷ്ടപ്പെടമാട്ടേൻ... "
അതാ ഒരു ലൈനിൽ, പാളത്തിൽ ഭൈരവൻ കിടക്കുന്നു.
ഓടി അടുത്ത് ചെന്നു. വീണതല്ല എന്ന് തോന്നുന്നു. പക്ഷേ അയാളുടെ കൈയിൽ എം ബുക്കുകൾ കാണുന്നില്ല. അങ്കലാപ്പോടെ കമലൻ ചുറ്റും നോക്കി. അതാ പാളങ്ങൾക്കിടയിൽ വീണു കിടക്കുന്നു.
കമലൻ ആദ്യം ആ ബുക്കുകൾ എടുത്ത് തൻ്റെ ബനിയൻ്റെ അകത്തേക്കിട്ട് ഭദ്രമാക്കി.. അത് തൻറെ ചോറ് ആണല്ലോ. അതിനു ശേഷം ഭൈരവനെ പിടിച്ചെഴുന്നേൽപ്പിച്ചു.
"സറേ, ട്രയിൻ വരാൻ നേരമായി.ഇവിടെക്കിടന്ന് ആണയിട്ടാലേ ബാക്കിയുള്ളവര് കഷ്ടപ്പെടേണ്ടി വരും."
തട്ടുകടയിൽ എത്തി രണ്ടുപേരും ഭക്ഷണം കഴിച്ചു.
ഇനി തന്നെ തൻറെ തറവാട്ടുവീട്ടിൽ കൊണ്ടുചെന്ന് ആക്കണമെന്ന് ഭൈരവൻ നിർദേശിച്ചു. പുതുവീട്ടുമേലെ എന്ന സ്ഥലത്താണ് തറവാട് എന്ന് പറഞ്ഞതിനാൽ കമലൻ്റെ കാറിൽ അവർ അങ്ങോട്ടു തിരിച്ചു.
ആ സ്ഥലത്തെത്തി യപ്പോൾ കമലൻ ചോദിച്ചു, ‘’ഇനി എങ്ങോട്ടാ സാറേ പോകേണ്ടത്?’’
"പണ്ടാരത്തലയ്ക്കൽ ഭൈരവൻ്റെ വീട് ചോദിച്ചാൽ മതി"
"അതാര് ?"
"ആരെന്നോ? അത് ഞാൻ തന്നെ.."
"ങേ! സാറിൻ്റെ വീട് സാറിന് അറിഞ്ഞുകൂടേ?"
"രാത്രിയായപ്പോൾ കണ്ണ് പിടിക്കുന്നില്ല."
കമലൻ അവിടെ കടത്തിണ്ണയിൽ ഇരുന്ന രണ്ടുപേരെ അരികിലേക്ക് വിളിച്ചു.
"ഇവിടെ പണ്ടാരത്തലയ്ക്കൽ ഭൈരവൻ എന്നൊരാളെ അറിയാമോ?"
"പണ്ടാരത്തലയ്ക്കൽ ഭൈരവൻ… " അൽപസമയം ആലോചിച്ചിട്ട് അവർ പറഞ്ഞു: " അങ്ങനെ ഒരാൾ ഇവിടെ ഇല്ല."
അതുകേട്ട് കാറിനകത്ത് ഇരുന്ന ഭൈരവൻ ശബ്ദമുയർത്തി..
"ആരു പറഞ്ഞു അങ്ങനെ ആളില്ലെന്ന്? അങ്ങനെയൊരു ആളുണ്ട്. "
"അതാര്?"
"ഈ ഇരിക്കുന്ന ഞാൻ തന്നെ."
അവർ ആളിനെ സൂക്ഷിച്ചുനോക്കി. "ഞങ്ങൾ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ."
"അത് എൻറെ കുറ്റമല്ല."
അവർ കമലനോട് ചോദിച്ചു: "ആളിതാ ഇരിക്കയല്ലേ? പിന്നെന്തുവേണം?"
"അതല്ല. ഈ സാറിൻറ്റെ ഒരു വീട് ഇവിടെയുണ്ട്. അതൊന്നു കണ്ടുപിടിക്കണം."
"സാറിൻറ്റെ വീട് സാറിനറിഞ്ഞുകൂടേ?"
"രാത്രിയായപ്പോൾ കണ്ണു പിടിക്കുന്നില്ലെന്ന് ."
"എന്നാപ്പിന്നെ നേരം വെളുത്തിട്ട് നോക്കിയാ മതി."
അവർ വീണ്ടും കടത്തിണ്ണയിൽ പോയിരുന്നു. പിന്നെ കമലൻ - ചെലവൊക്കെ ചെയ്യാം എന്നു പറഞ്ഞ് അവരെ അനുനയിപ്പിച്ചു. അങ്ങനെ അവരെയും കൂട്ടി അന്വേഷിച്ച് പണ്ടാരത്തലയ്ക്കൽ വീട് കണ്ടെത്തി.ഭൈരവൻ തമിഴ് പാട്ടു പാടിക്കൊണ്ട് ഗേറ്റു കടന്ന് അകത്തു കയറിയപ്പോൾ കമലൻ വിളിച്ചു ചോദിച്ചു:
"സറേ, എം ബുക്ക് കൈയിലുണ്ടല്ലോ ?"
അതു കേട്ട് ഭൈരവൻ ഒന്നു പതറി.
"ഇല്ല.എം ബുക്ക് എൻ്റെ കൈയിലില്ല "
" ഇല്ലേ? പിന്നെയെവിടെപ്പോയി? സാറല്ലേ കസ്റ്റോഡിയൻ ?"
"കാണുന്നില്ല. കാറിലുണ്ടോ?"
"ഇല്ല. കാറിലില്ല."
"എന്നാ തട്ടുകടയില് വച്ചു മറന്നു കാണും. നീ അതു വഴി പോയി നോക്കുമോ?"
"നോക്കാം. അയാളതെടുത്ത് പറ്റെഴുതാതിരുന്നാ ഭാഗ്യം."
"ഞാൻ കൂടെ വരണോ?"
"അയ്യോ - വേണ്ട. കസ്റ്റോഡിയൻ കസ്റ്റഡിയിലായാൽ ആകെ കുഴപ്പമാകും."
വഴികാട്ടികൾക്ക് കുപ്പിക്കാശ് കൊടുത്ത് പറഞ്ഞു വിട്ട ശേഷം കമലൻ എം ബുക്കുകൾ തൻ്റെ ബനിയനകത്തു തന്നെയുണ്ടെന്ന് ഉറപ്പു വരുത്തി.
(തുടരും)
h title="ജൂറിസ് ഡിക്ഷൻ " alt="ജൂറിസ് ഡിക്ഷൻ " " /><p><strong>ജൂറിസ് ഡിക്ഷൻ </strong></p><" /> <img src="/images/1-Temp/men24.jpg" width="500" height="334" /></p>" />ഓൾ ഇന്ത്യ എൻജിനിയേഴ്സ് അസോസിയേഷൻറെ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്ന". അസോസിയേഷൻറെ തിരുവനന്തപുരത്തുള്ള ഭാരവാഹികൾക്കണ് സമ്മേളനനടത്തിപ്പിൻ്റെ ചുമതല. കൂടുതൽ പ്രതിനിധികളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ്.
പ്രതിനിധികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണം. താമസിക്കാൻ ബാർ അറ്റാച്ചഡ് ഹോട്ടൽ തന്നെ വേണമെന്ന് പലരും നിർബന്ധം പിടിച്ചതിനാൽ അത്തരം ഒരു പ്രമുഖ ഹോട്ടലിലാണ് താമസ സൗകര്യം ഏർപ്പാടാക്കിയത്.
പത്രസമ്മേളനം, സെമിനാർ, ചർച്ച, മന്ത്രി, പ്രമുഖർ, പുതിയ ഭാരവാഹികൾ, സൈറ്റ് സീയിംഗ് … അങ്ങനെയങ്ങനെ സമ്മേളനം ഗംഭീര വിജയമായി.
ആ കാലഘട്ടത്തിൽ കൺട്രാക്ക് കമലൻ വാട്ടർ വർക്സിലെ പൈപ്പ് ലൈൻ മെയിൻ്റനൻസ്സിൻറെ ഒരു ഏരിയ കോൺട്രാക്ടർ ആണ്. അതായത് തൻറെ ഏരിയയിൽ വരുന്ന പൈപ്പ് ലൈൻ ലീക്കുകൾ പരിഹരിക്കണം. ഓരോ ഏരിയയും ഓരോ കോൺട്രാക്ടർക്ക് ആയിരിക്കും ചുമതല. അവർ ഓരോരുത്തരും തങ്ങളുടെ ഏരിയയിൽ വരുന്ന ലീക്കുകൾ മാത്രം പരിഹരിച്ചാൽ മതി. പക്ഷേ കമലൻ മറ്റ് ഏരിയകളിൽ കടന്നു കയറി തനിക്ക് ഗുണമുള്ള ചില വർക്കുകൾ ചെയ്യുന്നതായി പരാതി വന്നു. അതിനാൽ ഭൈരവനെഞ്ചിനീയർ കമലനെ താക്കീതു ചെയ്തു:
"കമലന് ജൂറിസ്ഡിക്ഷൻ എന്താണെന്നറിയാമോ? അധികാര പരിധി.കമലൻറ്റെ ജൂറിസ്ഡിക്ഷനിലുള്ള ലീക്കുകൾ മാത്രം അറ്റൻ്റ് ചെയ്താ മതി. മറ്റുള്ളവരുടെ ജൂറിസ്ഡിക്ഷനിൽ കൈകടത്തേണ്ട .മനസ്സിലായോ?"
"മനസ്സിലായി."
അതേ സമയം ഓഫീസുമായി ബന്ധപ്പെട്ടു വരുന്ന ചില അത്യാവശ്യ കാര്യങ്ങൾ ഭൈരവൻ കമലനെക്കൊണ്ടാണ് ചെയ്യിച്ചിരുന്നത്. അത്തരം കാര്യങ്ങൾ താൻ ചെയ്യേണ്ട കാര്യമില്ലെന്ന് കമലന് അറിയാമെങ്കിലും എൻജിനീയർക്ക് നീരസം ഉണ്ടാക്കേണ്ട എന്നു കരുതി ഒന്നും എതിർത്തു പറയാതെ അനുസരിക്കുമായിരുന്നു.. എന്നാൽ ഓഫീസിൽ എല്ലാവരും കേൾക്കെ തനിക്കു നൽകിയ ജൂറിസ്ഡിക്ഷൻ താക്കീത് കമലന് പിടിച്ചില്ല.
ഈ പശ്ചാത്തലത്തിലാണ് മുൻപു പറഞ്ഞ സമ്മേളനം നടക്കുന്നത്. സമ്മേളനം അവസാനിച്ച രാത്രി 12 കഴിഞ്ഞപ്പോൾ കമലന് ഭൈരവനെഞ്ചിനീയറുടെ ഒരു ഫോൺ വരുന്നു. ഭൈരവൻ സമ്മേളനത്തിൻ്റെ ഒരു പ്രധാന ചുമതലക്കാരനാണ്. കമലൻ ഫോണെടുത്തു. സാധാരണ മെയിൻ റോഡിലൊക്കെ ലീക്ക് ഉണ്ടാകുമ്പോഴാണ് അർദ്ധരാത്രിയിലും മറ്റും എൻജിനീയർ തന്നെ വിളിക്കുന്നത്. അതിനാൽ ഏതോ ലീക്ക് പറയാനാണ് വിളിച്ചത് എന്ന ധാരണയിൽ കമലൻ ചോദിച്ചു:
"എന്താ സാർ? "
"കമലാ ഒരു എമർജൻസി ഉണ്ട്. നമ്മുടെ സമ്മേളനത്തിന് ഹിമാചലിൽ നിന്നു വന്ന ഒരു എൻജിനീയർ വെള്ളമടിച്ചു ഓവറായിപ്പോയി. അയാളെ കിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. പക്ഷേ ശർദിലും വയറിളക്കവും നിൽക്കുന്നില്ല. അതിനാൽ രാത്രിയിൽ ആരെങ്കിലും അവിടെ വേണമെന്നാണ് ഡോക്ടർ പറയുന്നത്. കമലൻ ഒന്ന് അറ്റൻഡ് ചെയ്യണം."
മറുപടി പറയാൻ കിട്ടിയ അവസരം കമലൻ മുതലാക്കി.
"സാറേ, ഞാനിപ്പോൾ എൻറെ ഏരിയയിൽ മറ്റൊരു ലീക്ക് അറ്റൻഡ് ചെയ്തു കൊണ്ട് നിൽക്കയാണ്. കിംസിൻ്റെ ഏരിയ മുരളിയാണ് നോക്കുന്നത്.സാറ് അവനെ വിളിച്ചു പറഞ്ഞാൽ മതി.. അല്ലെങ്കിലേ അവൻ്റെ
ജൂറിസ്ഡിക്ഷനിൽ ഞാൻ കടന്നു കേറി പണി ചെയ്യുന്നുവെന്ന് പരാതിയാണ്. സാറ് പറഞ്ഞു തന്നപ്പോഴാണ് ജൂറിസ്ഡിക്ഷനൻറ്റെ പ്രാധാന്യം എനിക്കു മനസ്സിലായത്."
കമലൻ ഫോൺ വച്ചു കഴിഞ്ഞു.
ഭൈരവൻ നിവൃത്തിയില്ലാതെ മുരളിയെ വിളിച്ചു. എന്നിട്ട് അയാളുടെ ഏരിയയിൽ അവിചാരിതമായി സംഭവിച്ചിരിക്കുന്ന ഈ അന്യസംസ്ഥാന ലീക്ക് മാറുന്നതുവരെ കിംസ് ഹോസ്പിറ്റലിൽ അറ്റൻഡ് ചെയ്യണമെന്ന് നിർദ്ദേശിച്ചു.
"അതും എൻ്റെ ജോലിയാണോ സാർ? " എന്നായിരുന്നു മുരളിയുടെ പ്രതികരണം.
"അത്യാവശ്യമായതു കൊണ്ടാ- "
"ശരി ശരി. ഏതു ലീക്കും ഞാൻ അറ്റൻറ്റു ചെയ്യും. പക്ഷേ ബില്ലു തരുമ്പോ പാസാക്കിത്തരണം. അത്രേയുള്ളൂ."
അതിന് ഒരു പൊട്ടിച്ചിരിയായിരുന്നു ഭൈരവൻ്റെ മുപടി.
(തുടരും)
ജൂറിസ് ഡിക്ഷൻ
ഓൾ ഇന്ത്യ എൻജിനിയേഴ്സ് അസോസിയേഷൻറെ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നു. അസോസിയേഷൻറെ തിരുവനന്തപുരത്തുള്ള ഭാരവാഹികൾക്കാണ് സമ്മേളനനടത്തിപ്പിൻ്റെ ചുമതല. കൂടുതൽ പ്രതിനിധികളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ്.
പ്രതിനിധികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണം. താമസിക്കാൻ ബാർ അറ്റാച്ചഡ് ഹോട്ടൽ തന്നെ വേണമെന്ന് പലരും നിർബന്ധം പിടിച്ചതിനാൽ അത്തരം ഒരു പ്രമുഖ ഹോട്ടലിലാണ് താമസ സൗകര്യം ഏർപ്പാടാക്കിയത്.
പത്രസമ്മേളനം, സെമിനാർ, ചർച്ച, മന്ത്രി, പ്രമുഖർ, പുതിയ ഭാരവാഹികൾ, സൈറ്റ് സീയിംഗ് … അങ്ങനെയങ്ങനെ സമ്മേളനം ഗംഭീര വിജയമായി.
ആ കാലഘട്ടത്തിൽ കൺട്രാക്ക് കമലൻ വാട്ടർ വർക്സിലെ പൈപ്പ് ലൈൻ മെയിൻ്റനൻസ്സിൻറെ ഒരു ഏരിയ കോൺട്രാക്ടർ ആണ്. അതായത് തൻറെ ഏരിയയിൽ വരുന്ന പൈപ്പ് ലൈൻ ലീക്കുകൾ പരിഹരിക്കണം. ഓരോ ഏരിയയും ഓരോ കോൺട്രാക്ടർക്ക് ആയിരിക്കും ചുമതല. അവർ ഓരോരുത്തരും തങ്ങളുടെ ഏരിയയിൽ വരുന്ന ലീക്കുകൾ മാത്രം പരിഹരിച്ചാൽ മതി. പക്ഷേ കമലൻ മറ്റ് ഏരിയകളിൽ കടന്നു കയറി തനിക്ക് ഗുണമുള്ള ചില വർക്കുകൾ ചെയ്യുന്നതായി പരാതി വന്നു. അതിനാൽ ഭൈരവനെഞ്ചിനീയർ കമലനെ താക്കീതു ചെയ്തു:
"കമലന് ജൂറിസ്ഡിക്ഷൻ എന്താണെന്നറിയാമോ? അധികാര പരിധി..കമലൻറ്റെ ജൂറിസ്ഡിക്ഷനിലുള്ള ലീക്കുകൾ മാത്രം അറ്റൻ്റ് ചെയ്താ മതി. മറ്റുള്ളവരുടെ ജൂറിസ്ഡിക്ഷനിൽ കൈകടത്തേണ്ട .മനസ്സിലായോ?"
"മനസ്സിലായി."
അതേ സമയം ഓഫീസുമായി ബന്ധപ്പെട്ടു വരുന്ന ചില അത്യാവശ്യ കാര്യങ്ങൾ ഭൈരവൻ കമലനെക്കൊണ്ടാണ് ചെയ്യിച്ചിരുന്നത്. അത്തരം കാര്യങ്ങൾ താൻ ചെയ്യേണ്ട കാര്യമില്ലെന്ന് കമലന് അറിയാമെങ്കിലും എൻജിനീയർക്ക് നീരസം ഉണ്ടാക്കേണ്ട എന്നു കരുതി ഒന്നും എതിർത്തു പറയാതെ അനുസരിക്കുമായിരുന്നു.. എന്നാൽ ഓഫീസിൽ എല്ലാവരും കേൾക്കെ തനിക്കു നൽകിയ ''ജൂറിസ്ഡിക്ഷൻ താക്കീത്'' കമലന് പിടിച്ചില്ല.
ഈ പശ്ചാത്തലത്തിലാണ് മുൻപു പറഞ്ഞ സമ്മേളനം നടക്കുന്നത്. സമ്മേളനം അവസാനിച്ച രാത്രി 12 കഴിഞ്ഞപ്പോൾ കമലന് ഭൈരവനെഞ്ചിനീയറുടെ ഒരു ഫോൺ വരുന്നു. ഭൈരവൻ സമ്മേളനത്തിൻ്റെ ഒരു പ്രധാന ചുമതലക്കാരനാണ്. കമലൻ ഫോണെടുത്തു. സാധാരണ മെയിൻ റോഡിലൊക്കെ ലീക്ക് ഉണ്ടാകുമ്പോഴാണ് അർദ്ധരാത്രിയിലും മറ്റും എൻജിനീയർ തന്നെ വിളിക്കുന്നത്. അതിനാൽ ഏതോ ലീക്ക് പറയാനാണ് വിളിച്ചത് എന്ന ധാരണയിൽ കമലൻ ചോദിച്ചു:
"എന്താ സാർ? "
"കമലാ ഒരു എമർജൻസി ഉണ്ട്. നമ്മുടെ സമ്മേളനത്തിന് ഹിമാചലിൽ നിന്നു വന്ന ഒരു എൻജിനീയർ വെള്ളമടിച്ചു ഓവറായിപ്പോയി. അയാളെ കിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. പക്ഷേ ശർദിലും വയറിളക്കവും നിൽക്കുന്നില്ല. അതിനാൽ രാത്രിയിൽ ആരെങ്കിലും അവിടെ വേണമെന്നാണ് ഡോക്ടർ പറയുന്നത്. കമലൻ ഒന്ന് അറ്റൻഡ് ചെയ്യണം."
മറുപടി പറയാൻ കിട്ടിയ അവസരം കമലൻ മുതലാക്കി.
"സാറേ, ഞാനിപ്പോൾ എൻറെ ഏരിയയിൽ മറ്റൊരു ലീക്ക് അറ്റൻഡ് ചെയ്തു കൊണ്ട് നിൽക്കയാണ്. കിംസിൻ്റെ ഏരിയ മുരളിയാണ് നോക്കുന്നത്.സാറ് അവനെ വിളിച്ചു പറഞ്ഞാൽ മതി.. അല്ലെങ്കിലേ അവൻ്റെ ജൂറിസ്ഡിക്ഷനിൽ ഞാൻ കടന്നു കേറി പണി ചെയ്യുന്നുവെന്ന് പരാതിയാണ്. സാറ് പറഞ്ഞു തന്നപ്പോഴാണ് ജൂറിസ്ഡിക്ഷനൻറ്റെ പ്രാധാന്യം എനിക്കു മനസ്സിലായത്."
കമലൻ ഫോൺ വച്ചു കഴിഞ്ഞു.
മുരളിക്കൺട്രാക്കണെങ്കിൽ ഒരു മയമില്ലാത്ത സംസാരമാണ്. എങ്കിലും ഭൈരവൻ നിവൃത്തിയില്ലാതെ മുരളിയെ വിളിച്ചു. എന്നിട്ട് അയാളുടെ ഏരിയയിൽ അവിചാരിതമായി സംഭവിച്ചിരിക്കുന്ന ഈ അന്യസംസ്ഥാന ലീക്ക് മാറുന്നതുവരെ കിംസ് ഹോസ്പിറ്റലിൽ അറ്റൻഡ് ചെയ്യണമെന്ന് നിർദ്ദേശിച്ചു.
"അതും എൻ്റെ ജോലിയാണോ സാർ? " എന്നായിരുന്നു മുരളിയുടെ പ്രതികരണം.
"അത്യാവശ്യമായതു കൊണ്ടാ- "
"ശരി ശരി. ഏതു ലീക്കും ഞാൻ അറ്റൻറ്റു ചെയ്യും. പക്ഷേ ബില്ലു തരുമ്പോ ഞഞ്ഞാ പിഞ്ഞാ പറയാതെ പാസാക്കിത്തരണം. അത്രേയുള്ളൂ."
അതിന് ഒരു പൊട്ടിച്ചിരിയായിരുന്നു ഭൈരവൻ്റെ മുപടി.
എന്തായാലും കിംസ് ഹോസ്പിറ്റലിൽ വർക്ക് അറ്റൻഡ് ചെയ്യാനായി മുരളിക്കൺട്രാക്ക് തൻറെ ഒരു വർക്കറെ നിയോഗിച്ചു. രണ്ടു ദിവസം കൊണ്ട് ആ വർക്ക് പൂർത്തിയാവുകയും അന്യസംസ്ഥാന അതിഥി സുഖം പ്രാപിച്ചു തിരിച്ചുപോവുകയും ചെയ്തു.
കോൺട്രാക്ടർ, ഒരു ജോലി തൃപ്തികരമായി പൂർത്തിയാക്കിയാൽ അടുത്ത നടപടി ബില്ലു കൊടുക്കുക എന്നുള്ളതാണ്. പക്ഷേ ഇക്കാര്യത്തിൽ യഥാർത്ഥത്തിൽ ചെയ്ത ജോലി ബില്ലിൽ കാണിച്ചാൽ അത് പാസാക്കാൻ കഴിയില്ലല്ലോ. .അതിനാൽ കോൺട്രാക്ടിൽ ഉള്ള ഏതെങ്കിലും ഐറ്റം തന്നെ എഴുതി, ചെലവായ തുകയും ലാഭങ്ങളും പാസാക്കി എടുക്കണം. അതിനാൽ ബില്ലിൽ രേഖപ്പെടുത്തിയ സ്പെസിഫിക്കേഷൻ ഇപ്രകാരമായിരുന്നു :
‘’കിംസ് ആശുപത്രിയുടെ മുൻപിലും പുറകിലും ഉള്ള ഓരോ സ്ട്രീറ്റ് ഫൗണ്ടനുകളുടെ മുകൾ ഭാഗത്തും താഴെ ബോറിങ് പോയിൻ്റിലും ഉള്ള ലീക്കുകൾ പരിഹരിക്കുന്നതിന് പ്ലംബറെയും വർക്കറെയും നിയോഗിച്ചത്.’’
യഥാർത്ഥ സംഭവവുമായി നൂൽബന്ധമെങ്കിലും വേണമല്ലോ. അതു കൊണ്ടാണ് ഇങ്ങനെയൊരു സ്പെസിഫിക്കേഷൻ കണ്ടുപിടിച്ചത്.
ബിൽ തുക കിട്ടിക്കഴിഞ്ഞപ്പോൾ മുരളിക്കൺട്രാക്ക് പറഞ്ഞു:
"ഇനിയും ഇത്തരം വർക്കുകൾ ഉണ്ടെങ്കിൽ സാറ് പറഞ്ഞാമതി. ഞാനേറ്റു ."
അനുബന്ധം:
റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് കിംസ് ആശുപത്രിയുടെ മുമ്പിലുള്ള സ്ട്രീറ്റ് ഫൗണ്ടൻ കട്ട് ചെയ്തു ..ഇതറിഞ്ഞ ഭൈരവനെഞ്ചിനീയർ, കോൺട്രാക്ടറെ വിളിച്ച് നിർദ്ദേശം നൽകി:
‘’ആ സ്ട്രീറ്റ് ഫൗണ്ടൻ കിംസിൻറ്റെ അടുത്തുതന്നെ എവിടെയെങ്കിലും മാറ്റി സ്ഥാപിക്കണം. ഇനിയും നമുക്ക് ആവശ്യം വരും, കേട്ടോ -’’
(തുടരും)
ഹെൽമെറ്റ് അപകടം കുറയ്ക്കും
റോഡിൽ പൈപ്പു പൊട്ടുമ്പോൾ റോഡ് വെട്ടിപ്പൊളിച്ച് ലീക്ക് പരിഹരിച്ച ശേഷം ആ ഭാഗം മണ്ണിട്ടുനികത്തി മുകൾഭാഗം കോൺക്രീറ്റ് ചെയ്യണം എന്നുള്ളതാണ് നിബന്ധന.
എന്നാൽ അങ്ങനെ ചെയ്താലും അടുത്ത മഴ കഴിയുമ്പോൾ ആ മണ്ണും കോൺക്രീറ്റും താഴാനും അവിടെ കുഴി രൂപപ്പെടാനും സാധ്യതയേറെയാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ആ ഭാഗത്ത് വീണ്ടും മണ്ണിട്ടുനികത്തി പൂർവസ്ഥിതിയിൽ ആക്കേണ്ട ഉത്തരവാദിത്വം അതുചെയ്ത കൺട്രാക്കിനുണ്ട്.
പക്ഷേ ചില കൺട്രാക്കൻമാർ പണി കഴിഞ്ഞു പോയാൽ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല.അവിടെ വീണ്ടും മണ്ണ് ഇടണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചാലും പിന്നീടാകട്ടെ എന്ന് പറഞ്ഞ് അത് നീണ്ടു നീണ്ടു പോകും.കൺട്രാക്ക് കമലനും അക്കൂട്ടത്തിൽ തന്നെ. അതേ സമയം അവിടെ ഒരു അപകടം നടന്നാൽ എൻജിനീയർക്കും കൺട്രാക്കിനും കോടതി കയറുകയും പണി പോവുകയും ചെയ്യുന്ന അവസ്ഥ വരെ വന്നേക്കാം എന്ന് അവർക്ക് അറിയുകയും ചെയ്യാം.
സ്കൂളിന് മുൻപിൽ പൈപ്പു പൊട്ടി. അവിടത്തെ കൺട്രാക്കായ കമലൻ അടുത്ത ദിവസം തന്നെ ആ ചോർച്ച മാറ്റുകയും അവിടം മണ്ണിട്ടു മൂടി കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ ആ ഭാഗത്തെ മണ്ണ് താഴ്ന്ന കുഴി രൂപപ്പെട്ടു. ഒരു ദിവസം അതിരാവിലെ കമലന് ഭൈരവനെഞ്ചിനീയറുടെ ഫോൺ വരുന്നു:
"കമലാ,അറിഞ്ഞില്ലേ സ്കൂളിൻറെ മുൻപിൽ ഒരു അപകടം… അവിടെ ലീക്ക് ചെയ്ത ഭാഗത്ത് ഒരു ബൈക്ക് യാത്രക്കാരൻ വീണ്, ആശുപത്രീ കൊണ്ടുപോയി. കമലൻ വേഗം പെട്ടിഓട്ടോയിൽ മണ്ണും കൊണ്ടു പോയി അവിടെ ഫില്ല് ചെയ്ത് ഒന്നുകൂടി കോൺക്രീറ്റ് ചെയ്യണം."
അപകടം എന്നു കേട്ട് കമലൻ വിരണ്ടു.
"അയാൾക്ക് സീരിയസാണോ സാർ? "
"അതു ഞാൻ അന്വേഷിക്കാം. അയാളുടെ ഹെൽമറ്റ് അവിടെ പൊട്ടിക്കിടപ്പുണ്ടെന്ന് പറയുന്ന കേട്ടു. താൻ വേഗം പോയി ആ കുഴി നികത്തി റെഡിയാക്ക്. ബാക്കിയൊക്കെ ഞാൻ മാനേജ് ചെയ്യാൻ നോക്കാം."
വേഗം തന്നെ കമലൻ കുഴി നികത്താനുള്ള സാധന സാമഗ്രികളുമായി സ്പോട്ടിലെത്തി. ശരിയാണ്,അവിടെ ഒരു ഹെൽമറ്റ് പൊട്ടി കിടപ്പുണ്ട്. എന്തായാലും താനാണ് കോൺട്രാക്ടർ എന്ന് കൂടുതൽ പേർ അറിയേണ്ട എന്ന് വിചാരിച്ച് കമലൻ പണിക്കാരെ കുഴി നികത്താൻ ഏർപ്പാടാക്കി തിരിച്ചു പോന്നു. പിന്നീട് അതിനെ സംബന്ധിച്ച് ഒന്നും കേട്ടില്ല
ഒരു ദിവസം ഒരു സ്കെച്ച് വാങ്ങാനായി കമലൻ ഭൈരവനെഞ്ചിനീയറുടെ വീട്ടിൽ പോയി. അപ്പോൾ അവിടെ ഭൈരവൻ ഇല്ലായിരുന്നു. ഭൈരവിയാണ് പുറത്തേക്ക് വന്നത്.
"ഭൈരവൻ സാറില്ലേ?"
"ഇല്ല. കോവിലിപ്പോയി. ആരാണ്?"
"ഞാൻ ആപ്പീസീന്നാണ്. ഒരു സ്കെച്ച് തരാമെന്നു പറഞ്ഞിരുന്നു."
"ങാ - അതിവിടെ കവറിലിട്ടു വച്ചിട്ടുണ്ട്. "
ഭൈരവി കൊടുത്ത കവറുമായി തിരിച്ചു നടന്നപ്പോഴാണ് കമലൻ അതു ശ്രദ്ധിച്ചത്: കാർഷെഡിൽ അഞ്ചാറ് പൊട്ടിയ ഹെൽമറ്റുകൾ കിടക്കുന്നു. അത് കണ്ട് കമലൻ ഭൈരവിയോട് ചോദിച്ചു: "ഈ ഹെൽമറ്റുകൾ എന്തിനാ ഇവിടെ ഇട്ടിരിക്കുന്നത്?"
ഭൈരവി കാര്യം പറഞ്ഞു: "പൊട്ടിയ ഹെൽമെറ്റ് എവിടെ നിന്ന് കിട്ടിയാലും സാറ് ഇവിടെ കൊണ്ടുവന്ന് ശേഖരിച്ചു വയ്ക്കും."
"അതെന്തിന്?"
"പൈപ്പ് ലൈനിൻ്റെ ലീക്ക് ചെയ്യുമ്പം ചില കൺട്രാക്കമ്മാര് അവിടെ നേരെ മണ്ണിടൂലാന്ന്…അങ്ങനെ വരുമ്പോ സാറ് ഇതീന്ന് ഒരു പൊട്ടിയ ഹെൽമറ്റെടുത്ത് അവിടെ കൊണ്ട് ഇട്ടിറ്റ് വേഗം മണ്ണിട്ട് മൂടാൻ പറയുന്നത് കേൾക്കാം.. അതിനു വേണ്ടി ശേഖരിച്ച് വച്ചിരിക്കണതാണ്."
അതു കേട്ട് കമലൻ ഒന്നു വിളറി. ഓരോ വേന്ദ്രമ്മാരെക്കൊണ്ട് പണി ചെയ്യിക്കാൻ സാറ് കണ്ടു പിടിക്കണ ഓരോ വഴികളാണ്! എന്നു പറഞ്ഞു കൊണ്ട് ഭൈരവി അകത്തേക്കു പോയി.
കമലൻ തൻ്റെ കൈയിലിരുന്ന പൊട്ടാത്ത ഹെൽമറ്റ് തലയിൽ വച്ചു..പിന്നെ, പൊട്ടിയ ഹെൽമറ്റ് കൊണ്ടും അപകടം കുറയ്ക്കാം എന്നു കണ്ടുപിടിച്ച ഈ വേന്ദ്രനെ ഓർത്ത് ഒന്നുറക്കെ ചിരിച്ചു.
(തുടരും)
ഭാഗം - 4: രണ്ടാം ഉദ്ഘാടനം
വേനൽക്കാലത്ത് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി 4 കുഴൽക്കിണറുകൾ കുഴിക്കുന്ന പണി നടക്കുകയാണ്. കമലനാണ് കോൺട്രാക്ടർ. ആദ്യം ഏപ്രിൽ 25ന് ഉദ്ഘാടനം തീരുമാനിച്ചിരുന്നുവെങ്കിലും പണി പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം നീട്ടിവച്ചു. മെയ് 20 ആണ് പുതിയ തീയതി. എം.എൽ.എ.യാണ് ഉദ്ഘാടകൻ.
ഭൈരവനെഞ്ചിനീയർ തിരക്കുകൂട്ടി:
"കമലാ, 20ന് മുമ്പ് പണി തീർക്കണം."
"എന്നു പറഞ്ഞാലെങ്ങനെ? പണി തീർന്നില്ലെങ്കിൽ ഉദ്ഘാടനം ഒരാഴ്ച കൂടി മാറ്റിവയ്ക്കണം."
"അതു പറ്റില്ല. ഒരിക്കൽ മാറ്റി വച്ചതാ. ഇനി നടക്കില്ല''
എന്തായാലും 20നു മുമ്പ് കുഴൽക്കിണർ നാലും ഏതാണ്ടൊക്കെ പൂർത്തിയായി, ഹാൻഡ് പമ്പും ഫിറ്റു ചെയ്തു. പക്ഷേ ഒരു പ്രശ്നം! ഉദ്ഘാടനത്തിൻ്റെ തലേന്നാൾ നോക്കിയപ്പോൾ നാലാം കുഴൽകിണറിൽ ഹാൻഡ് പമ്പ് അടിച്ചിട്ടും വെള്ളം വരുന്നില്ല. പരിശോധനയിൽ കിണറിനുള്ളിലെ വെള്ളം വറ്റിയിരിക്കുന്നു എന്നു മനസ്സിലായി. ഇനി പെട്ടെന്ന് പരിഹരിക്കാനാവില്ല. ഈ വിവരം കമലൻ ഭൈരവനെഞ്ചിനീയറെ അറിയിച്ചു .
"സാറേ, മൂന്നെണ്ണം ഓക്കെ. ഒരെണ്ണത്തിൽ വെള്ളമില്ല."
"എന്നുപറഞ്ഞാ പറ്റില്ല. ഉദ്ഘാടനനോട്ടീസിൽ നാലെണ്ണമെന്നു പറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രി കൊണ്ട് എന്തെങ്കിലും ചെയ്തേ പറ്റൂ… മുറുകാ- നീ താൻ തുണ"
"എന്താ- "
"അല്ല. കമലാ- നീ താൻ തുണ."
അന്നു രാത്രി കൊണ്ട് ചെയ്യാൻ പറ്റുന്നത് കമലൻ ചെയ്തു.രഹസ്യമായി ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് കുഴൽ കിണറിലേക്ക് ഒഴിക്കുകയാണ് ഉണ്ടായത്.
അടുത്തദിവസം രാവിലെ കൃത്യസമയത്ത് നാലിെൻ്റെയും ഉദ്ഘാടനം നടന്നു. എം.എൽ.എ.ഹാൻഡിൽ അടിച്ചപ്പോൾ ഏറ്റവും ശുദ്ധമായ വെള്ളം കിട്ടിയത് നാലാം കുഴൽക്കിണറിൽ നിന്നു തന്നെയായിരുന്നു.
"വെരി ഗുഡ് .ഇതാണ് ബെസ്റ്റ് കിണർ " എന്ന് എം.എൽ.എ.അഭിപ്രായപ്പെടുകയും ചെയ്തു. ഉദ്ഘാടനം കഴിഞ്ഞശേഷം ഭൈരവൻ കമലനോട് രഹസ്യമായി ചോദിച്ചു:
"ഇനിയിപ്പോ നമ്മൾ ഒഴിച്ച വെള്ളം തീരുമല്ലോ കമലാ. അതിനെന്ത് ചെയ്യും?"
"ഇതുവരെ മാനം പോവാതെ നോക്കീല്ലേ? ഇനിയും മാനം തന്നെ ഒരു വഴി കാണിച്ചു തരും."
"അതെന്തു വഴി?"
"ഇരുണ്ട മാനം കണ്ടില്ലേ? രണ്ടു മൂന്നു ദിവസത്തിനകം മഴ പെയ്യും. മഴപെയ്താൽ കിണറിൽ വെള്ളം കിട്ടിക്കോളും."
"പക്ഷേ മഴ പെയ്യുന്നത് വരെ എന്തു പറഞ്ഞു നിൽക്കും?"
"സാറ് സമാധാനമായിരിക്ക്. എന്തെങ്കിലും വഴി തെളിഞ്ഞു വരും."
"മുറുകാ- "
"നീ താൻ തുണ" -കമലൻ പൂരിപ്പിച്ചു.
അടുത്തദിവസം രാവിലെ ഭൈരവനെഞ്ചിനീയർക്ക് ഒരു ഫോൺ വന്നു.
"ഞാൻ വാർഡ് മെമ്പർ കനകലതയാണ്. സാറേ, നാലാമത്തെ കുഴൽക്കിണറിൻ്റെ ഹാൻഡിൽ കാണുന്നില്ല."
"കാണുന്നില്ലേ? ഇന്നലെ അതവിടെ ഉണ്ടായിരുന്നല്ലോ?"
"ശരിയാണ്. ആക്രി പെറുക്കുന്ന തമിഴ് നാട്ടുകാർ ഇവിടെ തമ്പടിച്ചിരുന്നു. അവർ ഇന്നലെ രാത്രി ഇവിടെ നിന്നു പോയി. അക്കൂട്ടത്തിൽ ആ ഹാൻഡില്കൂടെ ഇളക്കിയെടുത്ത് കൊണ്ട് പോയതായിരിക്കും എന്നാണ് യൂണിയൻകാർ പറയുന്നത്. "
ഭൈരവൻ ഉള്ളാലെ ചിരിച്ചു.
"പോയത് പോയി. നമുക്കിനി പുതിയ ഒരെണ്ണം കിട്ടുമോന്ന് നോക്കാം."
"അതു മതി."
"പക്ഷേ വേറൊരെണ്ണം കിട്ടാൻ ഒരാഴ്ചയെങ്കിലും സമയം പിടിക്കും. അത് മെമ്പർ നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കണം."
"അതുസാരമില്ല സാറേ. ഞാൻ പറഞ്ഞോളാം."
മോഷ്ടാവ് ആരാണെന്ന് മനസ്സിലാക്കിയ ഭൈരവൻ കമലനെ വിളിച്ചില്ല.
കമലൻ പറഞ്ഞതുപോലെ മൂന്നു ദിവസം കഴിഞ്ഞപ്പോൾ മഴ തുടങ്ങി. .. പിന്നെ നാലാംകിണറിൽ വെള്ളം എത്തി കഴിഞ്ഞപ്പോൾ കമലൻ പുതിയ (പഴയ) ഹാൻഡിൽ ഫിറ്റ് ചെയ്തു.
"ഈ ഹാൻഡിൽ ലോക്ക് ചെയ്തു വയ്ക്കാൻ പറ്റില്ലേ? ഇനിയും മോഷണം പോയാലോ?" -വാർഡ് മെമ്പർ സംശയം ചോദിച്ചു.
"ഇല്ല, മഴയുള്ളപ്പോൾ മോഷണം പോവൂല."
അതിൻറെ കാരണം മെമ്പർക്ക് മനസ്സിലായില്ല. അതിനാൽ കമലൻ വിശദമാക്കി.
"ആക്രി പെറുക്കുന്നവർ മഴയില്ലാത്തപ്പോഴേ വരൂ."
നാലാംകിണൻറെ രണ്ടാം ഉദ്ഘാടനം വാർഡ് മെമ്പർ നിർവഹിച്ചു.
"പളനിമുറുകാ- മൂന്നാം ഉദ്ഘാടനം നടത്താൻ ഇടവരുത്തരുതേ - "എന്നായിരുന്നു ഭൈരവനെഞ്ചിനീയറുടെ പ്രാർത്ഥന.
(തുടരും)