ഭാഗം 4 - ടെൻഷനും ഇടിമിന്നലും
വലിയ അളവിലുള്ള ജലത്തുള്ളികളും ഐസ് കണങ്ങളും കൊണ്ടാണ് മേഘങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
അത് സദാ ചലിച്ചുകൊണ്ടുമിരിക്കുന്നു. മേഘം ചലിക്കുമ്പോൾ, ജല തന്മാത്രകളിൽ നിന്ന് ഉരസൽമൂലം ഇലക്ട്രോണുകൾ മാറ്റപ്പെടും, ഇത് ജലത്തുള്ളികളിൽ നിന്ന് നെഗറ്റീവ് ചാർജുകൾ നഷ്ടപ്പെടുന്നതിന്നതിന് കാരണമാകുന്നു. തത്ഫലമായി മേഘത്തിൽ പോസിറ്റീവ് ചാർജുകളുടെ വർദ്ധനവ് ഉണ്ടാകുന്നു.
മറുവശത്ത്, ഈർപ്പം ഉയർന്ന ഉയരത്തിൽ എത്തുമ്പോൾ, തണുത്ത താപനില ജലത്തുള്ളികളെ മരവിപ്പിക്കും. തണുത്തുറഞ്ഞ കണികകൾ ചേരുകയും കൂട്ടംകൂടുകയും ചെയ്‌ത് തുള്ളികളുടെ ഒരു കേന്ദ്ര മേഖല രൂപം കൊള്ളുന്നു. ഇവിടെ, ഈർപ്പത്തിൻ്റെ ശീതീകരിച്ച ഭാഗം നെഗറ്റീവ് ചാർജ് നേടും, അതേസമയം പുറം വശത്തുള്ള വെള്ളം പോസിറ്റീവ് ചാർജ് നേടും. ഇത് മേഘങ്ങളെ കൂടുതൽ ധ്രുവീകരിക്കും. ഈ ചാർജുകളുടെ ഷോർട്ട് സർക്യൂട്ടാണ് ഇടിമിന്നലിന് കാണമാകുന്നത്.
നമുക്ക് ഈ പ്രതിഭാസത്തെ ജീവിതവുമായി ബന്ധിപ്പിക്കാം. ധൃതിപിടിച്ച് നമ്മൾ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, പ്രതിസന്ധികളുമായുണ്ടാകുന്ന ഉരസൽ മൂലം നമ്മുടെ മനസ്സും ചാർജ് ചെയ്യപ്പെടും. മുമ്പ് സൂചിപ്പിച്ചതുപോലെ ഒറ്റ ചാർജിനു നിലനില്ക്കാൻ കഴിയില്ല. വിപരീത ചാർജ് സ്വയമേ രൂപം കൊള്ളും. ഈ വിപരീത ചാർജുകൾ (ഭാവങ്ങൾ/ ധാരണകൾ) പർസ്പര വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ ടെൻഷൻ/ പിരിമുറുക്കം അനുഭവപ്പെടും. ചില സന്ദർഭങ്ങളിൽ ഈ വിപരീത ചാർജുകൾ ഷോർട്ട് ചെയ്യപ്പട്ട് മനസ്സിനെ അനിയന്ത്രിതമായ വിഭ്രാന്തിയിലാഴ്ത്താം.
ഇത്തരം ചാർജുകളെ ന്യൂട്രലൈസു ചെയ്യാൻ 'യോഗ'പോലെയുള്ള വ്യായാമമുറകളും വിനോദപ്രവൃത്തികളും സഹായിക്കും എന്നു കേട്ടിട്ടുണ്ട്.
മനസ്സിനെ ന്യൂട്രലാക്കി വെക്കണം. അതിന് അവിടെ കുമിഞ്ഞുകൂടിയ ചാർജുകളെ എർത്ത് ചെയ്ത് കളയണം. ഈ പ്രവർത്തനം നടക്കണമെങ്കിൽ ജിവിതത്തിലെ തിരക്കു കുറയ്ക്കണം. വിനോദം, ധ്യാനം, യോഗ തുടങ്ങിയ മാർഗങ്ങളിലൂടെ മനസ്സിന്റെ സന്തുലിതാവസ്ഥ നേടിയെടുക്കണം ഉരസലുണ്ടാക്കുന്ന പ്രതലങ്ങളിൽനിന്ന് അകന്നു നില്ക്കണം.
മനസ്സിലെ ചാർജിംങ്ങ് ചില ഹോർമോണുകളുടെ പ്രവർത്തനഫലവുമാണ്. സമയം ലഭിച്ചാൽ വിപരീത ഫലമുണ്ടാക്കുന്ന ഹോർമോണുകളെ ശ്രവിപ്പിച്ച് ശരീരം സന്തുലിതാവസ്ഥ പുനസ്ഥാപിക്കുകയും ചെയ്യും. മനസ്സിന് വിശ്രമം കൊടുക്കുന്ന/ ഉല്ലാസം ലഭിക്കുന്ന പ്രവൃത്തികളിൽ കുറച്ചു സമയം ചിലവഴിക്കണം.