മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 1000
  • Status: Ready to Claim

fight

ഭാഗം 14

കുഞ്ഞിമോന്റെ മുഖത്ത് ഒട്ടിച്ചുവച്ചിരിക്കുന്ന ടേപ്പ് ഇളക്കിമാറ്റി...
"അളിയാ അയാള് ആ രമേശ്‌ എന്നെ..."
അപ്പോഴാണ് അവന്റെ വയറ്റിൽ തുളച്ചുകയറിയ കമ്പികഷ്ണം മഹി കണ്ടത്....
"കുഞ്ഞുമോനെ... ഏടാ..."
മഴ കോരിച്ചൊരിഞ്ഞു... പിന്നിലൊരു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ഉമയുടെ കഴുത്തിൽ കത്തിവച്ച് ഒരുത്തൻ ഇറങ്ങി പിന്നാലെ ഏഴോളം പേര്... കുഞ്ഞുമോൻ ഉറക്കെ കരഞ്ഞു...

"മഹി..."

ഉമ കരച്ചിലോടെ അവനെ വിളിച്ചു... മഹി എന്ത് ചെയ്യണമെന്നറിയാതെ കുഞ്ഞുമോനെ നോക്കി... രണ്ട് പേര് വന്ന് അവനെ തള്ളിമാറ്റി കുഞ്ഞുമോനെ എടുത്ത് ജീപ്പിനരികിലേക്ക് കൊണ്ടുപോയി, മഹി പിന്നാലെ പോയെങ്കിലും ഉമയുടെ കഴുത്തിൽ കത്തി വച്ചവർ അവനെ ഭീഷണിപ്പെടുത്തി... മഴയുടെ ശക്തി കുറഞ്ഞതും ഒരു വിസിലടി കേട്ടു... ഉമയെ അവർ പിന്നിലേക്ക് വലിച്ചുകൊണ്ടുപോയി... അവളുടെ കരച്ചിൽ വകവെയ്ക്കാതെ ജീപ്പിന്റെ പിന്നിലേക്ക് വലിച്ചുകയറ്റി പടുത വലിച്ചിട്ടു...

"ഉമേ..."

മഹേഷ്‌ മുന്നോട്ട് കുതിക്കാൻ ശ്രമിച്ചതും ആയുധങ്ങളുമായി ഏഴുപേർ അവന് ചുറ്റും നിരന്നു... വർധിച്ച കോപം നിയന്ത്രിക്കാൻ കഴിയാതെ കവിളുകൾ വിറഞ്ഞു... മുണ്ട് മടക്കിക്കുത്തി അവൻ തയാറായി... മഴയുടെ ശക്തിക്കൊപ്പം മഹേഷും ഏഴുപേരും തമ്മിൽ തമ്മിൽ പാഞ്ഞടുത്തു...

മുന്നിൽ വന്ന രണ്ടുപേരെ നിസ്സാരമായി ചവിട്ടി വീഴ്ത്തിയതും പിന്നിൽ നിന്നവൻ മഹേഷിന്റെ പുറത്ത് ആഞ്ഞുവെട്ടി... നിലതെറ്റി വീഴാൻ പോയ മഹി ബാലൻസ് ചെയ്ത് സ്റ്റീൽ കത്തിയുമായി ചാടിവന്നവനെ മറ്റൊരുത്തന്റെ മുകളിലേക്ക് തള്ളിയിട്ട് മുന്നോട്ട് നടന്നു, ബാലൻസ് പോകുന്നുണ്ട്... ഉമയെ കയറ്റിയ ജീപ്പ് ഇരുട്ടിൽ മറയുന്നത് കണ്ട് മഹി അതിന് പിന്നാലെ കുതിച്ചു, പടുതായ്ക്കിടയിൽ നിന്ന് ഉമയുടെ വളയിട്ട കൈകൾ പുറത്തേക്ക് വരുന്നത് അവൻ വ്യക്തമായി കണ്ടു...

"ആാാ..."

കത്തിയുമായി ചാടി വീണവൻ മഹിയുടെ ശരീരത്തിലേക്ക് ചാഞ്ഞതും അവൻ സ്റ്റക്കായി നിന്നു... മഹിയുടെ കണ്ണുകൾ മഴയിൽ തുറിച്ചു നിന്നു നെഞ്ചിൽ തുളച്ചുകയറിയ സ്റ്റീൽക്കത്തി... പിന്നാലെ വന്നവർ അവനെ പിടിച്ചു വലിച്ചു... ശരീരം വെട്ടിനുറുക്കാൻ പാകത്തിന് ഓരോരുത്തരും ആയുധങ്ങൾ വീശി... ശരീരത്തിന്റെ മുഴുവൻ ബാലൻസും നഷ്ടപെട്ട അവൻ നിലത്തേക്ക് വീണു...

തൊട്ടരികിൽ വന്നു നിന്ന ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ ആളെ കണ്ട് മഹേഷ്‌ ഞെട്ടി... കാക്കി ഷർട്ട് മഴയിൽ കുതിർന്നു...

"നീ..."

കൂടി നിന്നവരിൽ നിന്ന് ഒരുവൻ സ്റ്റീൽ 

കത്തി അവന്റെ കയ്യിലേക്ക് വച്ചുകൊടുത്തു... 

"ഏടാ നീ..."

നീട്ടിത്തുപ്പിക്കൊണ്ട് അവൻ കത്തിയുമായി മുന്നോട്ട് കുനിഞ്ഞതും മഹി മുൻകാല് പൊക്കി അവനെ ചവിട്ടി മാറ്റി... എണീറ്റ് നിന്ന് ചുറ്റും നോക്കി കണ്ണുകളിൽ ഇരുട്ട് കയറുന്നു... വയറ്റിൽ വീണ്ടും കത്തി തുളഞ്ഞു കയറിയതും മഹി പിന്നിലേക്ക് വീണു... വീണ വീഴ്ചയിൽ പോസ്റ്റിന്റെ ചുവട്ടിലുള്ള സർവ്വേക്കല്ലിൽ തല ശക്തിയായി ഇടിച്ചു... കണ്ണുകൾ പാതിയടഞ്ഞു... എങ്ങും ഇരുട്ട് പടർന്നു... കാഴ്ചകളും നിറങ്ങളും മങ്ങി...

പിറ്റേന്ന് ചെങ്കോട്ടപുരം കണ്ണ് തുറന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ കേട്ടാണ്... മഹി വെട്ടേറ്റ് ആശുപത്രിയിലായത്, അവൻ രക്ഷപെടാനുള്ള സാധ്യത ഒരു ശതമാനം പോലുമില്ല. അടുത്തത് കത്തിക്കരിഞ്ഞ നിലയിൽ റോഡരികിൽ കിടന്ന രണ്ട് മൃദദേഹങ്ങളിൽ ഒരു സ്ത്രീയും പുരുഷനും പുരുഷന്റെ ബോഡിയിൽ തലയില്ല. ശാസ്ത്രീയ പരിശോധനയിലൂടെ ബോഡി ഉമയുടേതും കുഞ്ഞുമോന്റേതുമാണെന്ന് തിരിച്ചറിഞ്ഞു...

ദക്ഷ പനിച്ചൂടിൽ വിറച്ചുകൊണ്ടിരുന്നു. വെട്ടിക്കൂട്ടിയിട്ട മഹിയുടെ മുഖത്തെ അവസാന നോട്ടം... മഹി മാപ്പ്... മാപ്പ് പറയാൻ പോലും അർഹതയില്ലാത്തവളാ ഞാൻ, നിന്റെ ജീവിതം പിച്ചിച്ചീന്തി നശിപ്പിച്ചവൾ... ഒന്നും ആരുമറിയില്ല. നിന്നെ സ്നേഹിച്ച് അടിമയെപ്പോലെ എനിക്ക് ജീവിക്കണം എനിക്ക് ഞാൻ നൽകുന്ന ശിക്ഷയാണിത്... ആരും ഒന്നും അറിയിക്കില്ല. 

നിനക്ക് നഷ്ടമായ ഓർമ്മകൾ ഒരിക്കലും തിരികെ കിട്ടില്ല എന്ന സത്യം എല്ലാവർക്കും അറിയാമെങ്കിലും അത് മറച്ചുവച്ച് നിന്റെകൂടെ സന്തോഷത്തോടെ കൂടുകയാണ് മഹി... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ശരീരത്തിന്റെ ചൂട് കൂടിവരുന്നപോലെ തോന്നി... കണ്ണുകളിൽ അന്നത്തെ രാത്രിയും പെരുമഴയും മാത്രം... പുറത്ത് മഴ പെയ്യുന്നുണ്ട്... 

വാതിൽ തുറന്ന് ശബ്ദമുണ്ടാക്കാതെ മുറ്റത്തേക്കിറങ്ങി മഴ കനത്തു പെയ്യുകയാണ്... തന്റെ ഉള്ളിലെ ചൂടിനെ തണുപ്പിക്കാൻ കഴിയില്ലെങ്കിലും വെറുതെ മഴയിലേക്ക് ഇറങ്ങി നിന്നു... നെറുകയിലൂടെ പടർന്നിറങ്ങുന്ന തുള്ളികൾക്ക് സൂചിമുനയുടെ കൂർത്ത അഗ്രമുണ്ടെന്ന് തോന്നിപ്പോയി... ശരീരം മുഴുവനും തുളഞ്ഞു കയറുന്ന വേദന... അവൾ ആകാശത്തേക്ക് നോക്കി അലറികരഞ്ഞു... 

തന്റെ തെറ്റുകൾക്ക് പരിഹാരമോ പശ്ചാത്തപമോ ഉണ്ടാകില്ല. അതിനു ഉരുകിയിരുകി ജീവിക്കണം, ഈ ജന്മം മുഴുവനും... ഉമേ നിന്റെ മഹിയെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം... ഒരു ഭ്രാന്തിയെപ്പോലെ അവൾ മഴയിൽ മുഖം പൊത്തി കരഞ്ഞു... 

ഒന്നുമറിയാതെ നഷ്ടപ്പെട്ട ഓർമ്മകളില്ലാതെ എല്ലാവരെയും സ്നേഹിച്ചു ജീവിക്കുന്ന അവന്റെ മുഖം ഓർത്തപ്പോൾ അന്ന് കത്തി തുളച്ചുകയറിയ നെഞ്ച് തന്റെയാണെന്ന് അവൾക്ക് തോന്നിപ്പോയി... മഴയുടെ ശക്തി കൂടിവന്നിട്ടും തിരികെ കയറാതെ അതെ നിൽപ്പ് നിന്ന ദക്ഷ കണ്ണുകൾ അടച്ചുവച്ച ഇരുട്ടിൽ ഉമയുടെ ചിരിക്കുന്ന മുഖം കണ്ടുകൊണ്ടേയിരുന്നു.


"ഈ പെണ്ണിന് എന്ത് അഹങ്കാരം ഉണ്ടായിട്ടാ മഴ നനഞ്ഞു പനി പിടിപ്പിച്ചത്...  അച്ഛനോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അങ്ങേര് വരട്ടടി നിനക്ക് വച്ചിട്ടുണ്ട്..."

സുരഭി അടുത്തിരുന്ന് ദക്ഷയെ വഴക്ക് പറഞ്ഞുകൊണ്ടേയിരുന്നു. രാത്രി മുഴുവൻ മഴ നനഞ്ഞ നിലയിൽ മുറ്റത്ത് കിടന്ന അവളെ രാവിലെ എണീറ്റപ്പോഴാണ് കണ്ടത്... ശരീരം മുഴുവൻ ചുട്ടുപൊള്ളിയിരുന്നു. കണ്ണുകളിലെ ചൂട് എത്രത്തോളമുണ്ടെന്നു അവൾക്ക് സ്വയം അറിയാൻ കഴിഞ്ഞു. ഉള്ളിലുള്ള തീയേക്കാൾ വരില്ലല്ലോ ഒന്നും...

"ഹേയ് ബേബി വാട്ട് ഹാപ്പൻഡ്..."

അനന്തൻ കയ്യിലൊരു ബൊക്കയുമായി റൂമിലേക്ക് കയറിവന്നതും അവളുടെ സർവ്വനിയന്ത്രണവും വിട്ടു, ശരീരത്തിലെ താപം ഇരട്ടിയായി...

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ