മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 1000
  • Status: Ready to Claim

couple

ഭാഗം 13

കുമാരനും സുരഭിയും കാര്യമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ദക്ഷ അങ്ങോട്ട് വന്നത്... തന്റെ ഒരേയൊരു മകളെ ഭാര്യവീട്ടിൽ നിർത്തി പഠിപ്പിക്കുകയാണ് കുമാരൻ... 

"ഇതെന്താ രണ്ടാളും ഇവിടിരിക്കുന്നത്..."

വരാന്തയിലിരിക്കുന്ന അച്ഛനുമമ്മയേയും കണ്ടുകൊണ്ട് വന്ന അവൾ ചോദിച്ചു...

"എന്ത് പറയാനാ മോളെ ഇവിടെ നടക്കുന്നതൊക്കെ കേട്ടാൽ നിനക്ക് തന്നെ അറയ്ക്കും..." 

അച്ഛനെന്താ പറഞ്ഞു വരുന്നതെന്ന് മനസ്സിലാവാതെ അവൾ അമ്മയെ നോക്കി... കുമാരൻ പറഞ്ഞ കാര്യങ്ങളൊക്കെ കേട്ട് ദക്ഷയും ആദ്യമായി കേട്ട സുരഭിയും അമ്പരന്നു... 

"ഇതുപോലെയുള്ളവരെ കൊല്ലണം... കൊന്നിട്ട് അച്ഛന് നിന്നൂടെ ഇലക്ഷന്... അവനെപ്പോലെ ഒരാൾ ഇവിടെ ജയിക്കരുത് അതിന് നമ്മൾ സമ്മതിക്കരുത്..."

ദക്ഷയുടെ മുഖം ചുവക്കുന്നതും അവൾ പല്ല് ഞെരിച്ചു പറയുന്നതും സുരഭി ശ്രദ്ധിച്ചു... അവൾ അകത്തേക്ക് പോയതും സുരഭി ഭർത്താവിനെ തോണ്ടിവിളിച്ചു...

"നിങ്ങളെന്താ മനുഷ്യ ഇങ്ങനൊക്കെ അവളോട് പറഞ്ഞത്...?"

"തല്കാലം ഇത്‌ അങ്ങനെയിരിക്കട്ടെ എന്തായാലും കാര്യങ്ങൾ എനിക്ക് അനുകൂലമാക്കണം..."

കുമാരൻ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിൽ എണീറ്റ് മുണ്ട് മുറുക്കിയുടുത്തു...


രാവിലേ ഉറക്കമുണർന്നെങ്കിലും മഹേഷ്‌ കിടക്കയിൽ നിന്നെണീക്കാതെ കണ്ണ് തുറന്ന് കിടക്കുകയാണ്...

"എണീക്കണില്ലേ കള്ളച്ചെറുക്കാ..."

രാവിലെ കുളിച്ച് കോട്ടൺ സാരി അഴകൊടെ ഞൊറിഞ്ഞുടുത്ത് നനഞ്ഞ മുടി തോർത്തിൽ പൊതിഞ്ഞു വച്ച് മൂക്കുത്തിയിളക്കി ചിരിച്ചു... കാപ്പിക്കപ്പ് ടേബിളിൽ വച്ച് തിരിഞ്ഞതും അവളെ വലിച്ചു നെഞ്ചിലേക്കിട്ടു...

"ഒന്ന് വിട് ചെക്കാ അടുക്കളയിൽ കുറേ പണിയുണ്ട്, അമ്മ വന്നാൽ ആകെ നാണക്കേടാകും കതക് തുറന്നു കിടക്കുവാ..."

അവളുടെ കവിളിലൂടെ മൂക്കുരുമ്മി പൊക്കിളിൽ നാവിളക്കിയതും ഉമ പിടഞ്ഞുപോയി... അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു, ഉടലാകെ വിറഞ്ഞു കയറിയതും ഉമയുടെ കൺപീലികൾ വിറച്ചു... കണ്ണ് തുറന്ന് നോക്കിക്കൊണ്ട് അങ്ങനെ കിടന്നു... 

"ഡാ തെമ്മാടി എന്നെ വിടടാ അമ്മായിപ്പോ വരും..."

മഹിയുടെ മുഖത്തെ കുറ്റിത്താടി കഴുത്തിലെ ധമനികൾക്ക് മീതെ വർണരാജി തീർത്തതും ഹൃദയം രക്തക്കുതിപ്പിൽ മർദ്ദം തീർത്തു... ചുണ്ടുകളിൽ നനവ് പടർത്തി അവൾ അവനെ തന്നിലേക്ക് ക്ഷണിച്ചതും മഹി അവൾക്കരികിലേക്ക് എത്തിവലിഞ്ഞു നീങ്ങിയതും ഉമ അവനെ തള്ളിമാറ്റി പുറത്തേക്കോടി...

"ഡീ..."

"പോടാ..."

അവൾ പോയ വഴിയേ നോക്കിക്കൊണ്ട് അവൻ കിടക്കയിൽ കൈകുത്തി എണീറ്റിരുന്ന് കാപ്പിക്കപ്പ് കയ്യിലെടുത്തു... 


രാവിലെ കുളിച്ച് കാപ്പികുടിച്ചു കഴിഞ്ഞപ്പോഴാണ് മഹിക്ക് ദാമോദരന്റെ ഫോൺ വന്നത്... കുഞ്ഞുമോനെ കാണാനില്ല. രാത്രി വീട്ടിൽ എത്തിയിട്ടില്ല. 

"മഹി എനിക്ക് പേടിയാവുന്നെടാ, അന്ന് കുഞ്ഞുമോനല്ലേ അവരെയൊക്കെ അടിച്ചോടിച്ചത്... അവര് പിടിച്ചുകൊണ്ടു പോയതാണോ..."

"നീ പേടിക്കാതെ ഉമേ... അവന് ഒന്നും സംഭവിക്കില്ല. ഞാനൊന്ന് പോയിട്ട് വരാം..."

ഉമയും ശാരദയും അവൻ പോകുന്നതും നോക്കി വിഷണ്ണരായി നിന്നു...  


"ഏടാ ഇത്‌ രമേശൻ നായരുടെ കളിയാ... അല്ലാതെ കുഞ്ഞുമോനെ പോക്കാനായിട്ട് അവന് ശത്രുക്കളാരുമില്ല. നമുക്ക് അവിടെ വരെയൊന്ന് പോകാം... നീ വന്നേ..."

ദാമോദരനും കുമാരനും മഹിയെ കൂട്ടി രമേശന്റെ വീട്ടിലേക്ക് പോകാനായി കാറിലേക്ക് കയറി... 

അവർ ചെല്ലുമ്പോൾ രമേശൻ നായർ വീടിന്റെ പൂമുഖത്ത് തന്നെ ഇരിപ്പുണ്ട്... മഹിയെ കണ്ടതും മുഖം വലിഞ്ഞു മുറുകി...

"ഞങ്ങള് വഴക്കിനു വന്നതല്ല രമേശാ കുഞ്ഞുമോൻ എവിടെ?"

"ഏത് കുഞ്ഞുമോൻ? ആരെയെങ്കിലും കാണാതായെങ്കിൽ അത് എന്റെ മുറ്റത്ത് വന്നു ചോദിക്കാൻ മാത്രം ഞാൻ നിങ്ങളുടെ ആരാ ദാമോദരാ... അതോ എന്റെ മോളെ പറഞ്ഞു മയക്കി കൊണ്ടുപോയ ഇവനെപ്പോലുള്ള ചെറ്റയെ കൂടെക്കൊണ്ടുവന്ന് അവൻ പറയുന്നതൊക്കെ വിശ്വസിച്ച് എന്നെ പ്രതിയാക്കാൻ ശ്രമിക്കുകയാണോ...? 

"ഡോ താൻ ഉമയുടെ അച്ഛനാണ്, എന്നു കരുതി എന്നോടുള്ള ദേഷ്യം എന്റെ കൂടെയുള്ളവനോട് തീർക്കാൻ നോക്കിയാൽ വെറുതെ വിടത്തില്ല ഞാൻ..." 

മഹി ദേഷ്യത്തോടെ വിരൽ ചൂണ്ടിക്കൊണ്ട് അയാൾക്ക് നേരെ നടന്നടുത്തതും കുമാരൻ അവനെ പിന്തിരിപ്പിച്ചു...


കുഞ്ഞുമോനെ കാണാതായിട്ട് ഒരു രാത്രിയും പകലും കഴിഞ്ഞിരിക്കുന്നു. അവൻ പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും അന്വേഷിച്ചു കഴിഞ്ഞു... 

"അളിയാ അവനെ ആരെങ്കിലും എന്തെങ്കിലും...?"

സജി മഹിയുടെ അടുത്തിരുന്നു കരഞ്ഞു. കുഞ്ഞുമോൻ അല്പം അന്തർമുഖനായിരുന്നു. മഹിക്കൊപ്പം കൂടിയതിനു ശേഷമാണ് ഒരുപാട് മാറ്റങ്ങൾ ഉണ്ടായത്... അവന്റെ അമ്മ മറിയാമ്മയും അപ്പൻ ജോസഫും എല്ലാത്തിനും സപ്പോർട്ടാണ്...

മഹിക്ക് കോൾ വന്നതും അവൻ എടുത്തു നോക്കി... ഉമയാണ്... അവൾ പറഞ്ഞ വിവരം കേട്ട് അവൻ സന്തോഷത്തോടെ ചാടിയെണീറ്റു...

"ഏടാ അവൻ വന്നു. വീട്ടിലൊണ്ട് ഉമയാ വിളിച്ചത്... വാ നമുക്കങ്ങോട്ട് പോകാം..." 

എല്ലാവരും സന്തോഷത്തോടെ എണീറ്റു...  

"ഡാ നീ വീട്ടിലേക്ക് പൊയ്ക്കോ ഞങ്ങള് അവന്റെ വീട്ടിൽ ചെന്ന് വിവരം പറഞ്ഞ് അവരേം കൂട്ടി അങ്ങോട്ട് വന്നേക്കാം..."

സജി കൂടെയുള്ളവരെ കൂട്ടി കുഞ്ഞുമോന്റെ വീട്ടിലേക്ക് പോയി, മഹി ബൈക്കിലേക്ക് കയറി സ്റ്റാർട്ടാക്കിയതും പെട്ടന്ന് മഴ ഇരച്ചുവന്നു... പെരുമഴ വഴിയിലുള്ളതൊന്നും കാണാൻ കഴിയുന്നില്ല. ബൈക്ക് പതിയെ ഓടിച്ചു മുന്നോട്ട് പോകുന്നതിനിടെ ഇടയ്ക്ക് സ്ട്രീറ്റ്‌ ലൈറ്റുകൾ മിന്നിത്തുടങ്ങി...

പെട്ടന്ന് ബൈക്കിന് മുൻപിലേക്ക് ആരോ ചാടിയതും മഹി ഹാൻഡിൽ വെട്ടിച്ചുമാറ്റി... റോഡിലൂടെ നിരങ്ങിപ്പോയ വണ്ടി ഇലക്ട്രിക്ക് പോസ്റ്റിൽ തട്ടി നിന്നു... റോഡിൽ കിടക്കുന്ന രൂപത്തിനടുത്തേക്ക് വന്നതും അവനൊന്നു ഞെട്ടി!! 

കുഞ്ഞുമോൻ....

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ