മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 1000
  • Status: Ready to Claim

mahi

ഭാഗം 12

ഉമ ബലിഷ്ഠമായ കൈകളിൽ ശബ്ദിക്കാൻ കഴിയാതെ പിടച്ചു... കിണറ്റ് കരയിൽ എന്തൊക്കയോ സംഭവിക്കുന്നുണ്ട്, ആരോ കുതറി ഓടുന്നു, നിലവിളിക്കുന്നു... വായ് പൊത്തിപ്പിടിച്ച കൈകളിൽ കടിച്ചു മുറിച്ചുകൊണ്ട് പിന്നിലേക്ക് തള്ളി... 

കിണറ്റ് കരയിലേക്ക് ഓടിയതും എന്തോ ഒന്ന് കിണറ്റിലേക്ക് വീഴുന്ന ശബ്ദം കേട്ടതും അവൾ ഞെട്ടി നിന്നു...

"മഹീ....

ഉമയുടെ ഉച്ചത്തിലുള്ള നിലവിളിക്കൊപ്പം കറണ്ട് വന്നു... ചുറ്റും വെളിച്ചം പരന്നു... നിലത്ത് വീണുകിടക്കുന്ന കുറേ ആളുകൾ... മഹിയെ കാണാനില്ല. കുഞ്ഞുമോനും കുറേ ആളുകളും വീടിന്റെ പിന്നിൽ നിന്ന് ഓടിവന്നു...

"മഹിക്ക് ഒന്നുമില്ല ചേച്ചി പേടിക്കണ്ടാ..."

അവർക്ക് പിന്നാലെ തോർത്ത് ഉടുത്ത് മഹി വരുന്നത് കണ്ടതും അവൾ കരഞ്ഞുകൊണ്ട് ഓടിച്ചെന്നു കെട്ടിപ്പിടിച്ചു...  

"ഒന്നൂല്ല പേടിക്കാതെ ദാ നോക്ക് എനിക്ക് ഒരു കുഴപ്പവുമില്ല."

ഉമ അവന്റെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു... ശബ്ദം കേട്ട് ശാരദയും വന്നു... 

"നിന്റെ അച്ഛനും ചെറിയച്ഛന്മാരും എന്തേലും പണി ഒപ്പിക്കുമെന്ന് എനിക്കറിയാരുന്നു. അതാണ്‌ ഞാൻ കുഞ്ഞുമോനേം പിള്ളാരേം റെഡിയാക്കി നിർത്തിയത്..."

ഉമയും ശാരദയും എല്ലാവർക്കും കാപ്പിയിട്ട് കൊണ്ടുവന്നപ്പോഴേക്കും കിണറ്റിൽ വീണവനെ എല്ലാവരും ചേർന്ന് കരക്കെത്തിച്ചു... അവന്മാർ ജീവനുംകൊണ്ട് രക്ഷപെട്ടു... കുഞ്ഞുമോൻ എല്ലാവരേം വിളിച്ച് കാപ്പി കൊടുത്തു... 

"എന്നാപ്പിന്നെ ഞങ്ങക്കിറങ്ങട്ടെ മഹി നിങ്ങള് കഴിച്ചിട്ട് കിടക്ക് തല്ക്കാലം ആരും ഇങ്ങോട്ട് വരില്ല." 

കുഞ്ഞുമോനും കൂട്ടരും പോയതും മഹി കുളിക്കാൻ പോയി അവൻ തിരിച്ചു വരുന്നതുവരെ അവർ രണ്ടാളും മുറ്റത്തു തന്നെ നിന്നു.... 


ഉമയുടെ വയറ്റിൽ തലവച്ചു കിടന്ന മഹിയുടെ ഇടത് കൈ അവളുടെ തലമുടിയിലൂടെ തഴുകിക്കൊണ്ടിരുന്നു.  

"എന്റെ ജീവനാ പോയത് , ഒരു നിമിഷം ഞാൻ  ചത്തു ജീവിച്ചു... എന്റെ അച്ഛനും കൂട്ടരും ഇതും ഇതിന്റെ അപ്പുറവും ചെയ്യുമെന്നറിയാം എന്നാലും ഇത്ര പെട്ടന്ന്... എനിക്കെന്തോ പേടിയാവുന്നു മഹി... നമുക്കീ നാട്ടീന്നു പോകാം... പ്ലീസ്..."

മഹി എണീറ്റ് ഉമയെ വലിച്ചെണീപ്പിച്ചു നെഞ്ചിലേക്കിട്ടു... അവളുടെ മൂർദ്ധാവിൽ ഉമ്മവച്ചു...  

"എടി പെണ്ണെ അങ്ങനെ ഒളിച്ചോടാനാണോ ഞാൻ നിന്നെ നിന്റെ വീട്ടിൽ വന്നു വിളിച്ചിറക്കിയത്... തൊട്ടോടാൻ മഹേഷ്‌ ഒരുക്കമല്ല. ആരും നമ്മളെ ഒന്നും ചെയ്യില്ല." 

നിറഞ്ഞ കണ്ണുകൾ തുടച്ച് മഹിയെ നോക്കി ചിരിക്കാൻ ശ്രമിച്ച ഉമ അവന്റെ നെറ്റിയിൽ ഉമ്മ വച്ചു... സമയം മനസ്സിന്റെ കെട്ടുപാടുകൾ പൂട്ടിവച്ച ചങ്ങലക്കണ്ണികൾ അഴിച്ചെറിഞ്ഞ് വെള്ളരിപ്രാവുകളായി ആകാശത്തേക്ക് ചിറകുവിടർത്തി പാറിപ്പറന്നു... ഉമയുടെ ചെഞ്ചുണ്ടുകൾ രുചിയോടെ തന്റെ ഇണയെ നുകർന്നു... ഹൃദയത്തിൽ കോറിയിട്ട കനലുകൾ വീണ് ജ്വലിച്ച പ്രണയം രക്തത്തിന്റെ സീൽക്കാരം നിറഞ്ഞ കാറ്റിൽ വീണ്ടും വീണ്ടും ആളിക്കത്തി... 

വീണ്ടും രാവിന്റെ തണുത്ത പുഷ്പങ്ങൾ ഹൃദയത്തെ പൊതിയാൻ തുടങ്ങിയതും തണുത്ത തളർച്ച ഉടലുകളെ അകറ്റി... തൃപ്തിയുടെ ഉപ്പ് കലർന്ന നീരിച്ചാലുകൾ എവിടേക്കെന്നില്ലാതെ ഒഴുകിയിറങ്ങി... മഹേഷിന്റെ നെഞ്ചിൽ തലവച്ചു കിടന്ന ഉമയുടെ ഹൃദയത്തിന്റെ താളം അവനറിഞ്ഞു... കിതപ്പുകൾ വാക്കുകൾക്ക് ഇട കൊടുക്കാതെ കണ്ണുകളിൽ ആനന്ദം നൽകി അവയെ പുൽകിയണച്ചു... 

ഊടുപുടവകളുടെ മറയില്ലാതെ ഇണകളായ രണ്ട് ശരീരത്തെ ഒന്നുചേർത്ത നിർവൃതിയിൽ രാത്രി നിശ്വാസത്തോടെ കണ്ണടച്ചു... 

ഉമയെ വരിഞ്ഞു മുറുക്കി തന്നിലേക്ക് ചേർത്തുപിടിച്ച് മഹി കണ്ണ് തുറന്നു...

"ഉമാ..." 

"ഉം..." 

നാണം കലർന്ന ചെറുചിരി ആ ശബ്ദത്തിൽ ഒളിച്ചിരുന്നു. അവൾ അഴിഞ്ഞുലഞ്ഞ മുടി വകഞ്ഞുമാറ്റി തലപൊക്കി അവന്റെ മുഖത്തേക്ക് നോക്കി... എത്തിവലിഞ്ഞ് ചുണ്ടുകളെ ചുണ്ടുകൾ കൊണ്ട് വരിഞ്ഞു മുറുക്കി ആഴത്തിൽ ഒരുമ്മ....

"ലവ് യൂ മഹി..." 

അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയ അവളുടെ ഉടലിന്റെ ചൂട് പതിയെ തണുത്ത വിയർപ്പിൽ കലർന്നു. തളർന്നുറങ്ങുന്ന തന്റെ പെണ്ണിനെ ചേർത്തുപിടിച്ചു... രാത്രി അവർക്ക് കാവലായി ചുറ്റും ഇരുട്ടിന്റെ വലയം വിരിച്ചു... 


തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുന്നണി സ്ഥാനാർഥികളെ നിശ്ചയിക്കുന്ന സമയം വന്നെത്തി... പല ഓലപാമ്പുകളും തലപൊക്കുന്ന സമയം, ചെങ്കോട്ടപുരത്തിനു കൂടുതലായി ഒന്നും ആലോചിക്കേണ്ട കാര്യമില്ല. പ്രായഭേതമന്യേ അടുത്ത കാലത്തായി സജീവമായി പ്രവർത്തിക്കുന്ന മഹേഷിനെ പാർട്ടി തീരുമാനിച്ചത് എല്ലാവരും സന്തോഷത്തോടെ കയ്യടിച്ചു സ്വീകരിച്ചു...

"പാർട്ടി ചുമതലപ്പെടുത്തിയ ജോലി ഞാൻ സന്തോഷത്തോടെ നിർവ്വഹിക്കുകയാണ്, നമ്മുടെ പ്രിയങ്കരനായ മഹേഷ്‌ അടുത്ത തിരഞ്ഞെടുപ്പിൽ ചെങ്കോട്ടപുരത്ത്‌ മത്സരിക്കുന്നു."

തുടർന്ന് മഹേഷ്‌ നന്ദി പറഞ്ഞു. കുഞ്ഞുമോനും കൂട്ടരും സന്തോഷം പടക്കം പൊട്ടിച്ച് ആഘോഷിച്ചു... ദാമോദരനും കുമാരനുമുൾപ്പടെ എല്ലാവരും മീറ്റിംഗ് കഴിഞ്ഞ് പിരിഞ്ഞുപോയി...


ആരതിയുഴിഞ്ഞാണ് ശാരദയും ഉമയും മഹേഷിനെ അകത്തേക്ക് കയറ്റിയത്... മഹേഷ്‌ വായിലേക്ക് വച്ചുകൊടുത്ത ലഡ്ഡു കഴിച്ചുകൊണ്ട് ഉമ അവന്റെ നെഞ്ചിലേക്ക് വീണു...

"മഹിയെ..."

മുറിയുടെ വാതിലക്കൽ വന്നു കുഞ്ഞുമോൻ വിളിച്ചതും രണ്ടുപേരും അകന്നുമാറി... 

"എന്താടാ...?"

പതർച്ച മറച്ച് അവൻ ചോദിച്ചു, ഉമയുടെ മുഖത്ത് ജാള്യത നിറഞ്ഞു... 

"ഞങ്ങളിറങ്ങുവാ കാര്യങ്ങൾ നടക്കട്ടെ, വാതിലൊക്കെ ഒന്ന് അടച്ചിട് കൊതുക് കയറും..."

അവന്റെ പിന്നാലെ നടന്ന മഹി ഉമയെ നോക്കി ചിരിച്ചു അവൾ കോക്രി കാണിച്ചുകൊണ്ട് അവന്റെ പിന്നാലെ വന്നു... എല്ലാവരും ചായകുടി കഴിഞ്ഞ് പോകാൻ നിൽക്കുകയാണ്... 

"അപ്പൊ സഖാവേ പാക്കലാം... "

കുഞ്ഞുമോന്റെ ചിരി കണ്ട് മഹി അവനെ കടുപ്പിച്ചു നോക്കി അവൻ കണ്ണ് ചിമ്മിക്കാണിച്ചു... എല്ലാവരും യാത്ര പറഞ്ഞിറങ്ങി...

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ