മഴ വല്ലാതെ പെയ്യുന്നുണ്ട്. ടിവിയിൽ ഏതോ സിനിമയും തകർത്ത് നടക്കുന്നുണ്ട്. എൻ്റെ കുഞ്ഞുകണ്ണുകളിൽ നിന്നും കണ്ണുന്നീരും മഴയെക്കാൾ വേഗത്തിൽ വരുന്നുണ്ടാർന്നു. അച്ഛൻ ഒന്നു വന്നെങ്കിൽ എനിക്കു പുതിയ സ്കൂൾ വേണ്ടാന്ന് പറയാമാർന്നു.
ചേട്ടൻ പഠിക്കുന്ന സ്കൂളാണത്രേ, വലിയ കുട്ടികൾ ഉള്ള സ്കൂൾ ആണ്. അതിനെക്കാളും ഞാൻ എങ്ങനെയാണ് എൻ്റെ കൂട്ടുകാരെ വിട്ടു വരുന്നത്? ഞാൻ വളരെ നന്നായിട്ട് പഠിക്കുമായിരുന്നു. എപ്പോളും പാട്ടിനും ഡാൻസിനും ഒന്നാമതൊ രണ്ടാമതൊ അല്ലാത്തൊരു സ്ഥാനം കിട്ടാറില്ല. നാലാം ക്ലാസ്സ് വരെ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല. പഠിക്കാനും എഴുതാനും എന്നെ പഠിപ്പിച്ച, ഓർമകൾക്ക് ചിരകുനൽകിയ ബാല്യം തന്ന എൻ്റെ സ്കൂളിൽ നിന്നും ഇപ്പൊൾ എന്നെ സിറ്റിയിൽ ഉള്ള വലിയ ഒരു സ്കൂളിൽ ചേർക്കുന്നു.
അച്ഛൻ വന്നു.വാതിൽ തുറന്നതും ബാക്കി വച്ച കണ്ണുനീർ കൂടെ കൂട്ടാകി ഞാൻ ഓടി പോയി പറഞ്ഞു "എനിക്ക് അ സ്കൂൾ വേണ്ട അച്ഛാ...എൻ്റെ കൂട്ടുകാരുമൊത്ത് ടീച്ചറും ഒക്കെ ഉള്ള എൻ്റെ സ്കൂളിൽ നിന്നും ഞാൻ വരില്ല.എന്തൊക്കെ പറഞ്ഞാലും ഞാൻ വരില്ല."അമ്മ വന്നു അച്ഛൻ്റെ കയ്യിലിരുന്ന പൊതി വാങ്ങി അടുക്കള തുറന്നു അകത്തു പോയി. അവിടെ നിന്നും പുറത്തേക്ക് വന്നു അച്ഛനോട് പറഞ്ഞു
"നിങ്ങൾ പോയ സമയം തൊട്ട് ഇവിടെ എനിക്ക് ഒരു സമാധാനം നിങ്ങളുടെ മോൾ തരുന്നില്ല. അവൾക്ക് വേണ്ടെങ്കിൽ വേണ്ട, വലിയ ഡോക്റ്റർ ആകാൻ പോകുവല്ലേ.എന്തൊരു അഹങ്കാരം ,നാലാം ക്ലാസ്സിലെ കുട്ടികളുടെ സ്വഭാവം അല്ല ഇത്.ഞാനും ഒരു ടീച്ചർ ആണ്.ഇവളുടെ ചേട്ടനും അവളെ പോലെ നാലാം ക്ലാസ്സ് കഴിഞ്ഞു ഇവിടെ മാറ്റി ചേർത്ത്. അന്ന് അവൻ ഒന്നും പറഞ്ഞില്ല.അഹങ്കാരി!"
ഞാൻ എന്ത് പറയണം, അച്ഛന് എൻ്റെ മനസ്സ് അറിയാം.ഞാൻ അച്ഛനെ തന്നെ നോക്കി നിന്നു. എൻ്റെ അടുത്ത വന്നിരുന്നു തോളിൽ കയ്യിട്ടു "വാവെ നീ ഈ സ്കൂളിൽ പഠിച്ചാൽ നിനക്ക് ഒരിക്കലും നിൻ്റെ സ്വപ്നം പോലെ ഡോക്ടർ ആകാൻ പറ്റുകയില്ല. നിനക്ക് നല്ല രീതിയിൽ അത് വേണമെങ്കിൽ ഇവിടെ ചേരണം. നിൻ്റെ കൂട്ടുകാരൊക്കെ ഒരു രണ്ടു മൂന്നു വർഷത്തിൽ പോകും വേറെ സ്കൂളുകളിൽ അന്ന് നീ തനിച്ചാകും." അച്ഛൻ എഴുനേൽക്കാൻ തുടങ്ങുമ്പോൾ ഞാൻ കയ്‌കളിൽ പിടിച്ചു
"ഈ സ്കൂൾ പഴയ സ്കൂളിൽ പോലെ എനിക്ക് ഈ വർഷം തോന്നിയില്ലേൽ എന്നെ തിരിച്ചു ചേർകുമോ?"
അച്ഛൻ ചിരിച്ചുകൊണ്ട് തലമെല്ലെ കുലുക്കി മുറിയിലേക്ക് പോയി.എന്തോ വലിയ കാര്യം സാധിച്ച മട്ടിൽ അമ്മ എന്നെ നോക്കി ചിരിക്കുന്നു. ഞാൻ എഴുനേറ്റു മുറിയിലേക്ക് നടന്നു. സ്കൂൾ അടച്ച സമയം, കളിക്കാൻ തോന്നുന്നതേയില്ല. വീടിൻ്റെ അടുത്ത് എൻ്റെ ഉറ്റ സുഹൃത്തിൻ്റെ വീടുണ്ട് . അവൾ വന്നു ചോദിച്ചു
"നീ ശെരിക്കും പുതിസ്കൂൾ പോകുവാണ?"
ഞാൻ അവളെ നോക്കി. എല്ലാവരെയും വിട്ടു പോകാൻ പോകുന്നു ഞാൻ, ഇനി അ സ്കൂൾ എനിക്ക് ഓർകാനൊരു സ്വപ്നം മാത്രമാണ്.
ഇനിയും നാല് ദിവസം കഴിഞ്ഞാൽ വേറെ ഏതോ ലോകത്തേക്ക് പോകാൻ പോകുന്ന പോലെ ഉള്ള തോന്നലാണ്. കുളികഴിഞ്ഞ് മുറിയിൽ വരുമ്പോളും കണ്ണാടിയിൽ നോക്കുമ്പോൾ എൻ്റെ കൊച്ചുമനസ്സിൽ ഞാൻ പേടിക്കുന്നു. അമ്മ ചുട്ടു തന്ന ദോശ തിന്നുമ്പോൾ ഇറക്കാൻ പാടാകുന്നു. വെള്ളം കുടിച്ചു കുടിച്ചു കഴിക്കാൻ തുടങ്ങി.അമ്മ തലയിൽ കൈ വച്ചു പറഞ്ഞു "ഒരു സ്കൂൾ മാറാൻ പോകുന്ന അവസ്ഥ!".മുറിയിൽ കയറുമ്പോൾ ചേട്ടൻ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടാർന്ന്. അടുത്ത് കിടന്നു തലയണ മുറുക്കി പിടിച്ചു.ചേട്ടൻ കയ്യിൽ നുള്ളുമ്പോഴും കളിയക്കുമ്പോഴും ഞാൻ ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു. പുതിയ ബാഗും ബോക്സും അതിലിടാൻ പെൻസിലും പേനയുമോക്കെ എത്തി.പുതിയ പുസ്തകങ്ങൾ വന്നു, ഇതുവരെ കാണാത്ത പുതിയ നീലയും വെള്ളയും തുണി. അതിൻ്റെ അടുത്ത് പോയി, കയ്യിലെടുത്ത് നോക്കി
"എന്താണിത്?". അമ്മ മെല്ലെ വന്നു കവിളിൽ നുള്ളി പറഞ്ഞു
"ഇത്രയും നാൾ കള്ളർഡ്രസ്സ് ഇട്ടല്ലെ പോയത്, ഇനി അതോനുമില്ല, അവിടത്തെ സ്കൂളിൽ ഇതൊക്കെ പാടുള്ളൂ. ഇനിയിപ്പോ എന്തേലും ഫംഗ്ഷൻ വന്നാൽ മാത്രം നിനക്ക് ഡ്രസ്സ് മതിയല്ലോ!" അമ്മ ചിരിച്ചു കൊണ്ട് പോയി. ഞാനെന്താ ഇനി മുതൽ ജയിലിൽ ആണോ പോകാൻ പോകുന്നത്? എന്താണ് ഡ്രസ്സ് പാടില്ലാത്തത്? ഒരു കടുംനീല തുണി, എനിക്ക് ചേരുമോ ഇതൊക്കെ!. ആഹാരം കഴിച്ചതും ഞാൻ റൂമിൽ പോയി, മുടി ഒന്ന് കോതി കെട്ടിവൈകാം, ഇനി മുതൽ എനിക്ക് തിനിയപോലോനും മുടി കെട്ടാനും അമ്മുമ്മ തരുന്ന പൂക്കൾ വൈക്കാനും പറ്റിലെന്നാണ് ചേട്ടൻ പറഞ്ഞത്. ചേട്ടൻ പറഞ്ഞു ഇനിമുതൽ അച്ഛനും അമ്മയും അല്ലെങ്കിൽ അപ്പുപനോ എന്നെ സ്കൂളിൽ കൊണ്ട് വിടാൻ ഇനി വരില്ല,എന്നെ കൊണ്ടുപോകാൻ ഒരു ബസ്സ് വരും അതും സ്കൂൾ തരുന്നതാണ്.പക്ഷേ അതിൽ ഞാൻ തനിച്ചല്ല ചേട്ടനും ഉണ്ടാകും.
രാത്രി ഉറക്കം വരുന്നില്ല,നാളെ പുതിയ തുടക്കമാണ്.ഞാൻ മെല്ലെ ചേട്ടനെ ഒന്ന് തട്ടി വിളിച്ചു, പെട്ടെന്ന് തിരിഞ്ഞു കണ്ണൊന്നു തിരുമി എന്നെയും പുറകിൽ ക്ലോക്കും അവൻ നോക്കി. ഞാനെൻ്റെ സംശയങ്ങൾ പാതിരാത്രി എന്നുപോലും നോക്കാതെ ചോദിച്ചു. "നാളെ നീ എന്നെ കൊണ്ട് പോകുമോ ക്ലാസ്സ് മുറിയിൽ അതോ ഞാൻ തനിയെ പോകണോ, എൻ്റെ ക്ലാസ്സ് മുറി നീ കണ്ടിട്ടുണ്ടോ? ടീച്ചർ പാവമാണോ നമ്മുടെ പഴയ സ്കൂളിലെ ഉഷ ടീച്ചറിനെ പോലെ?" എന്താണ് നടക്കുന്നത് എന്ന് അറിയാതെ ചേട്ടൻ ഒന്നുകൂടി മുറി ആകെ ചികഞ്ഞു നോക്കി.
തുടരും...