mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 5

ചേച്ചി എൻ്റെ വീടിൻ്റെ അടുത്തുള്ള സ്റ്റോപ്പിൽ ആണ് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ എന്റെ കൂടെ അത്രയും നേരം ഉണ്ടാകും എന്ന സന്തോഷം തോന്നി. ഉടനെ ബാക്കി ബസ്സിൽ ഉള്ള ചേച്ചിമാരും ചേട്ടന്മാരും കുട്ടികളും എത്താൻ തുടങ്ങി. ഇതാരാ? എന്ന് ചോദിക്കുന്ന എല്ലാവരോടും എൻ്റെ തോളിൽ കയ്യിട്ട് കൊണ്ട് ഐശു ചേച്ചി പറഞ്ഞു. 'വിനായക് ചേട്ടൻ്റെ അനിയത്തി' എന്ന്. എൻ്റെ ചേട്ടൻ ബസ്സിൽ വന്നിട്ടും എന്നെ  നോക്കി...."ഹാൻ എത്തിയോ?, ഞാൻ ബാക്കിൽ ഇരിപുണ്ട്" ഇത്രയും പറഞ്ഞു ബാക്കിൽ പോയി.ഞങ്ങൽ ഓരോന്ന് പറഞ്ഞു ബസ്സിൽ ഇരുന്നു. ആരതി ഇറങ്ങി എന്നെ നോക്കി കൈവീശി. പിന്നെ ഐശുവും, അങ്ങനെ ഞാനും.

വീട്ടിൽ ഓടി കയറുമ്പോൾ അമ്മ ഉണ്ടായിരുന്നു. എൻ്റെ ഓടിയുള്ള വരവ് കണ്ടതും ചോദിച്ചു. "എന്താണ് കുട്ടി സ്കൂൾ ഇഷ്ടയോ...?" ഞാൻ മുഖത്ത് ഒരു ഗമ വച്ചുകൊണ്ട് തന്നെ മാറി നടന്നു "ഹാൻ വലിയ കുഴപ്പമില്ല. അവിടത്തെ കുട്ടികൾക്ക് മലയാളം അറിഞ്ഞുട. എല്ലാവരും വലിയ വീട്ടിലെ കുട്ടികൾ ആണ്. ആകെ കൂടി ആരതിയും ഞാനും മാത്രം ആകും ഇൻ്റർവെൽ ടൈമിൽ ക്യാൻ്റീനിൽ പോകാത്തത്. ബാക്കി എല്ലാവരും പോയി" .ചേട്ടൻ ബാഗെടുത്തു സോഫയിൽ ഇട്ടു നേരെ ചാരി ഇരുന്നു.." ഇന്നല്ലെ   അവിടെ കാലുകുത്തുന്നത്, ഇത്രയും വർഷം ആയിട്ട് ഞാൻ പോലും ഒന്നോ രണ്ടോ തവണ ആയിരിക്കും സ്വന്തമായി ക്യാൻ്റീനിൽ എൻ്റെ പൈസ കൊടുത്ത് വാങ്ങിയത്. നീ കൂടെ ഉള്ള കുട്ടികളെ കൊണ്ടു പോകുമ്പോ അവർ വാങ്ങി തരും." അവൻ പറയുന്ന കഥയും കേട്ട് ഞാനും യൂണിഫോം മാറാതെ സോഫയിൽ ഇരുന്നു. "അയ്യേ അങ്ങനെ ഏതു നേരവും ചെയ്താൽ മോശം ആകുലെ?" അമ്മ മാഗ്ഗി ചൂടോടെ എടുത്ത് ടേബിളിൽ വച്ചു. ഞാൻ അതുകണ്ടത്തും ക്യാൻ്റീൻ ഓർമകളെ തട്ടി അങ്ങോട്ട് പോയി. "ടീം  മര്യാദക്ക് യൂണിഫോം മാറ്റി കയ്യും കാലും കഴുകീട്ട് അല്ലെങ്കിൽ മേല് കുളിചിട്ട് കഴിച്ചാൽ മതി.".തുറിച്ചു നോകണം എന്ന് ഉണ്ടായിരുന്നില്ല കാരണം അമ്മയുടെ കയ്യിൽ മാഗ്ഗിയുണ്ടാകിയ  തവി ഉണ്ടായിരുന്നു. വെറുതെ അടികൂടി തവിയിലെ മാഗി ദേഹത്ത് ആകുന്നതിലും ഭേദം പറഞ്ഞ പോലെ കേൾക്കുക തന്നെ എന്ന സത്യം ഉൾകൊണ്ട് ഞാനും ഒന്ന് ഫ്രഷ് ആകാൻ പോയി. പിന്നിട് വന്നു മാഗി നന്നായ് തട്ടി വിട്ടു......! 

രാത്രി ചേട്ടനോട് എന്തൊക്കെയോ ചോദിക്കണം എന്ന് വച്ചു , പക്ഷേ നേരത്തെ ഉറങ്ങി. അവർക്കൊക്കെ ഒൻപതാം ക്ലാസ്സ് അയതുകൊണ്ട് രാവിലെ ട്യൂഷൻ ഉണ്ട്...പാവം..ഞാൻ അടുത്ത് പോയി കിടന്നു....ഉണർത്തണം എന്ന് തോന്നി എന്നാലും ഇന്നലത്തെ പോലെ അലറി വിളിച്ചാലോ....വേണ്ട....വീട്ടിലുള്ള ഏറ്റവും വലിയ പുതപ്പാണ് അമ്മ ഞങ്ങൾക്ക് തന്നത്...എന്നാലും അതെൻ്റെ ചേട്ടന് മാത്രമേ തികയു....കുറച്ച് വലിച്ചെടുക്കാൻ നോക്കി.... ചേട്ടൻറ്റെ ശ്വാസം കൂടുമ്പോൾ പിടിവിട്ടു കണ്ണ് ഇറുക്കി ഞാൻ അടച്ചു.... തണുക്കുന്നുണ്ട് എന്തും  വരട്ടെ എന്നും പറഞ്ഞു ഒരൊറ്റ വലി....പുതപ്പ് കിട്ടി കുറച്ച് ഭാഗം...സന്തോഷമായി എന്തോ വലിയ കാര്യം ചെയ്തപോലെ തിരിഞ്ഞു കിടന്നു...എന്തെങ്കിലും വാങ്ങിയാൽ പലതും ഫ്രീ കിട്ടുന്ന പോലെ ചേട്ടനും പുതപിന് പുറകേ എൻ്റെ ദേഹത്ത് അവൻ്റെ കാലും മുഖത്ത് കയ്യും വച്ചു...പുറത്ത് നിന്ന് ആര് കണ്ടാലും അനിയത്തിയെ പിരിയാൻ പറ്റാത്ത ചേട്ടനെന്നെ തോന്നു , ഉള്ളിൽ ഇറുക്കി വച്ചിരിക്കുന്ന എനിക്ക് ശ്വാസവും കിട്ടുന്നില്ല കണ്ണും കാണുന്നില്ല....എങ്ങനെയോ ഉറങ്ങി...

രാവിലെ എണീറ്റ് ചായ എടുത്ത് കുടിച്ചു...യൂണിഫോം ഇട്ടു...അമ്മയുടെ അടുത്ത് പോയി പറഞ്ഞു "ദേ നോക്ക് കെട്ടുമെങ്കിൽ നന്നായ് കെട്ടണം....ഒരു മുടി പോലും പൊങ്ങിയിരിക്കരുത്.....നന്നായ് ഇരിക്കണം വൈകിട്ട് വരെ...." അമ്മയും പറ്റുന്ന പോലോകെ കെട്ടി വച്ചു തന്നു....ബസ്സ് കാത്തു നിൽക്കുന്നു, ഇന്ന് തനിച്ചാണ് നിന്നത്....ചേട്ടൻ ഇല്ലാതെയും ബസ്സിൽ കേറി പഠിക്കണം....ബസ്സ് വന്നതും ഓടി കയറി....കുറച്ച് കഴിഞ്ഞ് ഐശുവും ആരതിയും എത്തി....എനിക്ക് എന്തോ ഐശുവിനെ ഒരുപാട് ഇഷ്ടമാണ്....ഇത്രയും സമയം കൊണ്ടുതന്നെ ചേച്ചി എന്നെ സ്വന്തം അനിയത്തി പോലെയാ നോക്കുന്നത്...ചേച്ചി ഒറ്റമോളാണ്..അതുകൊണ്ട് ചേച്ചിക്കും എന്നോട് വല്ലാത്ത സ്നേഹം ആണ്.


ദിവസങ്ങൾ കടന്നു പോകുന്നു...ഏറെ കുറെയൊക്കെ ഞാനും സ്കൂളിനെ സ്നേഹിക്കാൻ തുടങ്ങി...എൻ്റെ ക്ലാസ്സ് ടീച്ചറിൻ്റെ പേര് റീത്ത എന്നാണ്...വളരെ പാവമാണ്...ടീച്ചർ പറഞ്ഞു എപ്പോളും അടുത്ത് കൂട്ടുകാർ തന്ന ചേർന്ന് ഇരുന്നാൽ എങ്ങനെയാണ് ശരിയാകുക...എല്ലാവരും മാറി ഇരുന്നു മറ്റുള്ളവരുമായി കൂട്ടാകു..അങ്ങനെ ഞാനും ആരതിയും മാറി...എൻ്റെയടുത്ത് അഭിരാമി വന്നു....കൂടെ അമൂല്യ എന്നൊരു കുട്ടിയും....ഇവർ രണ്ടാളും കുറെ വർഷമായി കൂട്ടാണ് അതുകൊണ്ടാകാം മാം എന്നെ ഇവരുടെ നടുക് ഇരുത്തിയത്...ഞങ്ങൽ നല്ല കൂട്ടായി....

ഒരു സിനിമ നടൻ്റെ മകൾ ഉണ്ട് എൻ്റെ ക്ലാസ്സിൽ...അതിൻ്റെ അഹങ്കാരവും ഉണ്ട്...ഒരു വിധമാണ് ഞാൻ ക്ലാസ്സിൽ നടക്കുന്ന ഇംഗ്ലീഷ് സംസാരവും അതിനു രെപ്ലി കൊടുക്കുന്നത് കൂടാതെ എങ്ങനെയോ ആണ് ഞാൻ എടി പോടി എന്നൊന്നും വിളിക്കാതെ എടോ എന്ന വാക്കുകൾ ശീലിക്കുന്നത്. ഉച്ചയ്ക്ക് ചോറ് കഴിച്ചു അമ്മയുടെ വഴക്ക് പേടിച്ചാണ് ബാക്കി വന്ന അഹാരം കളഞ്ഞിട്ട് പാത്രം കഴുകമെന്ന് കരുതി പോയത്. ഇപ്പൊൾ ഇൻ്റർവെൽ സമയം മാത്രമാണ് ഞാൻ ആരതിയോടൊപ്പം നടക്കുക. ഞാൻ നിൽക്കവേ അറിയാതെ സിനിമാക്കാരൻ്റെ മോൾ നന്ദിത ദേഹത്ത് വെള്ളം തെറിപ്പിച്ചു. "സോറി ദേവിക,ഞാൻ തന്നെ കണ്ടിലായിരുന്ന്...." ഞാനും സോറി കേട്ട മാത്രയിൽ ദേഷ്യം വിട്ടു "സാരമില്ല അയ്യെ പോടി ,എന്തിനാ ഇതിനൊക്കെ സോറി." എന്തോ ഞാൻ വലിയ ചീത്ത വാക്ക് അവളെ പറഞ്ഞപോലെ അവൾ കൂടെ വന്ന കൂട്ടുകാരിയെ വിട്ടു എങ്ങോട്ടോ നടന്നു....

ഞാൻ ആരതിയെ നോക്കി, അവളും ഒന്നും മനസ്സിലാകാത്ത മട്ടിൽ എന്നെയും തിരിച്ചു നോക്കി.

നടന്നു നീങ്ങവേ ആരതി പറഞ്ഞു "ദേവു വാ എനിക്ക് ബസ്സ് ഫീസ് അടക്കണം"...ഞാനും അവളുടെ പുറകേ വച്ചു പിടിച്ചു...അവിടെ അതാ നിൽക്കുന്നു ഞങ്ങടെ ക്ലാസ്സിലെ മൂന്നു ബോയ്സ്...ഒന്ന് എൻ്റെ ബസ്സിലെ കുട്ടി ആണ്....അവനും ആരതിയും ഒരേ സ്റ്റോപ്പ് ആണ്....കൂടെ അർജുൻ ഉണ്ട് പിന്നെ വേറെ ആരോ...ഞാൻ ആരതിയുടെ അടുത്ത് പോയി" ആര അത് അർജുൻ്റെ അനന്തുനും ഒപ്പം?" അവൾ അവരുടെ അടുത്ത് പോയി നിന്നു....ഞാൻ മാറി നിന്ന്....പോകുന്നതിനു മുന്നേ അവർ ആരയിയോട് സമയം ചോദിച്ചു...ഞാനെന്ന ആളിനെ അവളും അവരും ശ്രദ്ധിച്ചില്ല....തിരിച്ചു വന്നതും അവളെന്നോട് പറഞ്ഞു"എടാ അത് നിതിൻ നമ്മുടെ ക്ലാസ്സ് തന്നെയാ , നീ പേരോക്കെ പഠിക്കുമ്പോൾ ശേരിയാകും...ഞാനും അവളും ക്ലാസ്സിലേക്ക് പോയി...ബാഗിൽ പാത്രം വൈകുമ്പോൾ അതാ റീത്ത ടീച്ചറിൻ്റെ ശബ്ദം " ദേവിക, കാൻ യു പ്ലീസ് കം ഹിയർ." ഞാനും ഞെട്ടി കൂടെ അവിടെ ഇരുന്ന കൂട്ടുകാരും. "എന്താടാ പ്രശ്നം , എന്തിനാ ടീച്ചർ നിന്നെ വിളിക്കുന്നത്? " 

അഭിരാമി ചോദിച്ചു. ഞാൻ പേടിച്ച് നിന്നു.

തുടരും..

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ