ഭാഗം 2
എൻ്റെ കൈ അവൻ മുറുക്കി പിടിച്ചു "നിനകെന്തടി പ്രാന്താണോ..രാത്രി എന്തിനാ എൻ്റെ ഉറക്കം കളയുന്നത്.മിണ്ടാതെ കിടന്നു ഉറങ്ങാൻ നോക്ക് ,നാളെ ആറു മണിക്ക് എണീറ്റ് റെഡി ആയാൽ മാത്രമേ ബസ്സ് കിട്ടുള്ളു."
ഞാൻ കൈ വലിച്ചു മാറ്റി,
"നീ കൂടുതൽ പറയാതെ, നിൻ്റെ ഒരു വലിയ സ്കൂൾ കാര്യം ചോദിച്ചാലും പ്രശ്നം! നാളെ നീ എന്നെ കൊണ്ട് ക്ലാസ്സിൽ വിടണ്ട, ഞാൻ പോക്കൊളാം." ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു കിടന്നു.
"എടി ഞാൻ നിന്നെ കൊണ്ട് വിടുന്നില്ല, നീ തനിയെ തന്നേയ് പോക്കൊളു. അത്രയും വലിയ സ്കൂളിൽ ക്ലാസ്സ് കണ്ടുപിടിക്കാൻ പറ്റുകയില്ല..അതുമാത്രമല്ല പുതിയതായി വരുന്ന എല്ലാപേർക്കും വഴിയും തെറ്റും അത്രമാത്രം കോറിഡോർ ഉണ്ട് അവിടെ, ഇതോനും പോരാഞ്ഞിട്ട് നിൻ്റെ ടീച്ചർ ആണേൽ ഭയങ്കര ചൂടത്തിയും....നാളെ ക്ലാസ്സ് തെറ്റി യതിനു കേറി വഴക് വങ്ങിച്ചോ.... ഞാൻ വരുന്നില്ല"
അവൻ എൻ്റെ ദേഹത്ത് നിന്നും പുതപ്പും വലിച്ചെടുത്ത് തിരിഞ്ഞു കിടന്നു. കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടു ഞാൻ എൻ്റെ പെടിയെ ഉറങ്ങാനായി ഒതുക്കി. നാളത്തെ പുതിയ ഉദയത്തിനായി ഞാൻ സ്വയം തയാറെടുക്കുകയാണ്.
വാവേ വാവേ എന്ന അമ്മയുടെ വിളി കേട്ടാണ് ഞെട്ടി എണീറ്റത്. ജന്നാലയിൽ ഇരുട്ട് മുട്ടി ഉരുമ്മി നിൽകുക തന്നെയാണ്.
"എടി വാവേ നീ എന്തോ നോക്കുവ പോയി കുളിച്ചു റെഡിയായി ഇറങ്ങു. കുളിച്ചു സ്വാമിയേ തൊഴണെ".
കട്ടിലിൽ നിന്നും കഷ്ടപ്പെട്ട് ഇറങ്ങി കുളിക്കാൻ പോയി. ആദ്യത്തെ ദിവസം ആയൊണ്ട് ഇടാൻ അമ്മ ഏതോ അളവിൽ എനിക്ക് പുതിയ യൂണിഫോം തയ്ച്ച് വാങ്ങിപ്പിച്ചു തന്നു. അതാണെങ്കിൽ എന്നെയ്കാളും വലുതാണ്. കുളിച്ചത്കൊണ്ടകും തലമുടി ആകെ കുലഞ്ഞ് കിടപ്പുണ്ട്. ഞാൻ എങ്ങനെയാണ് ഇതൊന്നു പിന്നികെട്ടുക? "വാവേ എനിക്ക് സ്കൂളിൽ പോകാൻ സമയമായി. നിൻ്റെ പുതിയ സ്കൂൾ പോലെ അധ്യാപകർക്കും ഒന്നും സ്കൂൾ ബസ്സ് ഇല്ല എൻ്റെ സ്കൂളിൽ.
ഞാൻ കൃത്യ സമയത്ത് എത്തിയാൽ മാത്രമേ കുട്ടികൾക്ക് ക്ലാസ്സെടുക്കാൻ പറ്റുകയുള്ളു, അതുകൊണ്ട് നീ വേഗം ഒരുങ്ങി ഇറങ്ങ് ഇലെങ്കിൽ ഞാൻ ആദ്യം ഇറങ്ങാം മാറ്".
എൻ്റെ കയ്യിൽ നിന്നും ചീപെടുത്ത് അമ്മ തോന്നിയപോലെ പിന്നി വച്ചു. സമയം കുറവായത് കൊണ്ട് ഞാൻ എണ്ണയും നനവും ആർന്ന മുടിയെ കൈവച്ച് ഒതുക്കി, എന്നിട്ടും എൻ്റെ ഉള്ളിലെ പേടി പൊങ്ങി വരുന്ന പോലെ എവിടെനിന്നൊക്കെയോ മുടി പൊങ്ങി വരുനുണ്ടായിരുന്നു. ആ മുടികൾ എൻ്റെ ആത്മവിശ്വാസത്തെ തകർക്കുമെന്ന് ആയപ്പോൾ ഞാൻ കയ്യിൽ കിട്ടിയ സ്ലൈഡ് എടുത്ത് കുത്തി വച്ചു. എന്നത്തേയും പോലെ അല്ല അമ്മയുടെ ഇഡലി ഒരുപാട് കട്ടി പോലെ ഇന്നെനിക്ക് തോന്നി. മനസ്സില്ലാമനസ്സോടെ ഞാൻ ഓരോ ഇസ്ലിയെയും ചായകുടിച്ച് കൊണ്ട് എങ്ങനെയോ കാലിയാക്കി. എല്ലാ ദിവസവും ചെട്ടനോടൊപ്പം കാർട്ടൂൺ കണ്ട് കാണുമ്പോൾ ഇഡ്ലിയുടെ സ്വാദ് അറിഞ്ഞിട്ടില്ല. എന്താണേലും ഇന്ന് ഞാൻ അറിഞ്ഞു.
ഏഴ് അരയോടെ ഞാനും ചേട്ടനും ഗേറ്റിൻ്റെയ് അടുത്ത് നില്പ് ഉറപ്പിച്ചു. ഓരോ സ്കൂൾ ബസ്സ് പോകുമ്പോളും നെഞ്ചിൽ ഇടിപ്പ് കൂടുന്നു. ഞാനും കൂട്ടുകാരും എന്നും പറയും സ്കൂൾ ബസ്സിൽ പോകുന്ന കുട്ടികൾ വലിയ പണക്കാരാണ് എന്ന്, അതുകൊണ്ടാകാം റോഡിൽ പോകുന്നവർ എന്നെ നോക്കുമ്പോ അഭിമാനത്തോടെ ഒന്ന് തലപൊക്കി നിന്നു. ചേട്ടൻ കയ്യിലൊന്നു പിടിച്ചു, ഞാൻ നോക്കി "എടി ദേ ബസ്സ് വരുന്നുണ്ട്..മിണ്ടാതെ മുന്നിലത്തെ സീറ്റിൽ ഇരികണം, ആരോടും വീട്ടിലെ കാര്യമോ എൻ്റെ കാര്യമോ പറയരുത്.
ആര് ചോദിച്ചാലും എൻ്റെ അനിയത്തി എന്ന് പറഞ്ഞാ മതി".ഞാൻ അതിശയമായി നോക്കി
"നീ ആര നിൻ്റെ പേര് പറയാൻ.." ചേട്ടൻ കൈ പിടിവിട്ടു
"വാവേ നോക്ക് പറയുന്ന കേട്ടാമതി അതെൻ്റെ സ്കൂൾ ആണ്."
തുടരും