മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ninnilekku

മഴ വല്ലാതെ പെയ്യുന്നുണ്ട്. ടിവിയിൽ ഏതോ സിനിമയും തകർത്ത് നടക്കുന്നുണ്ട്. എൻ്റെ കുഞ്ഞുകണ്ണുകളിൽ നിന്നും കണ്ണുന്നീരും മഴയെക്കാൾ വേഗത്തിൽ വരുന്നുണ്ടാർന്നു. അച്ഛൻ ഒന്നു വന്നെങ്കിൽ എനിക്കു പുതിയ സ്കൂൾ വേണ്ടാന്ന് പറയാമാർന്നു.

ചേട്ടൻ പഠിക്കുന്ന സ്കൂളാണത്രേ, വലിയ കുട്ടികൾ ഉള്ള സ്കൂൾ ആണ്. അതിനെക്കാളും ഞാൻ എങ്ങനെയാണ് എൻ്റെ കൂട്ടുകാരെ വിട്ടു വരുന്നത്? ഞാൻ വളരെ നന്നായിട്ട് പഠിക്കുമായിരുന്നു. എപ്പോളും പാട്ടിനും ഡാൻസിനും ഒന്നാമതൊ രണ്ടാമതൊ അല്ലാത്തൊരു സ്ഥാനം കിട്ടാറില്ല. നാലാം ക്ലാസ്സ് വരെ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല. പഠിക്കാനും എഴുതാനും എന്നെ പഠിപ്പിച്ച, ഓർമകൾക്ക് ചിരകുനൽകിയ ബാല്യം തന്ന എൻ്റെ സ്കൂളിൽ നിന്നും ഇപ്പൊൾ എന്നെ സിറ്റിയിൽ ഉള്ള വലിയ ഒരു സ്കൂളിൽ ചേർക്കുന്നു.

അച്ഛൻ വന്നു.വാതിൽ തുറന്നതും ബാക്കി വച്ച കണ്ണുനീർ കൂടെ കൂട്ടാകി ഞാൻ ഓടി പോയി പറഞ്ഞു "എനിക്ക് അ സ്കൂൾ വേണ്ട അച്ഛാ...എൻ്റെ കൂട്ടുകാരുമൊത്ത് ടീച്ചറും ഒക്കെ ഉള്ള എൻ്റെ സ്കൂളിൽ നിന്നും ഞാൻ വരില്ല.എന്തൊക്കെ പറഞ്ഞാലും ഞാൻ വരില്ല."അമ്മ വന്നു അച്ഛൻ്റെ കയ്യിലിരുന്ന പൊതി വാങ്ങി അടുക്കള തുറന്നു അകത്തു പോയി. അവിടെ നിന്നും പുറത്തേക്ക് വന്നു അച്ഛനോട് പറഞ്ഞു

"നിങ്ങൾ പോയ സമയം തൊട്ട് ഇവിടെ എനിക്ക് ഒരു സമാധാനം നിങ്ങളുടെ മോൾ തരുന്നില്ല. അവൾക്ക് വേണ്ടെങ്കിൽ വേണ്ട, വലിയ ഡോക്റ്റർ ആകാൻ പോകുവല്ലേ.എന്തൊരു അഹങ്കാരം ,നാലാം ക്ലാസ്സിലെ കുട്ടികളുടെ സ്വഭാവം അല്ല ഇത്.ഞാനും ഒരു ടീച്ചർ ആണ്.ഇവളുടെ ചേട്ടനും അവളെ പോലെ നാലാം ക്ലാസ്സ് കഴിഞ്ഞു ഇവിടെ മാറ്റി ചേർത്ത്. അന്ന് അവൻ ഒന്നും പറഞ്ഞില്ല.അഹങ്കാരി!"

ഞാൻ എന്ത് പറയണം, അച്ഛന്  എൻ്റെ മനസ്സ് അറിയാം.ഞാൻ അച്ഛനെ തന്നെ നോക്കി നിന്നു. എൻ്റെ അടുത്ത വന്നിരുന്നു തോളിൽ കയ്യിട്ടു "വാവെ നീ ഈ സ്കൂളിൽ പഠിച്ചാൽ നിനക്ക് ഒരിക്കലും നിൻ്റെ സ്വപ്നം പോലെ ഡോക്ടർ ആകാൻ പറ്റുകയില്ല. നിനക്ക് നല്ല രീതിയിൽ അത് വേണമെങ്കിൽ ഇവിടെ ചേരണം. നിൻ്റെ കൂട്ടുകാരൊക്കെ ഒരു രണ്ടു മൂന്നു വർഷത്തിൽ പോകും വേറെ സ്കൂളുകളിൽ അന്ന് നീ തനിച്ചാകും." അച്ഛൻ എഴുനേൽക്കാൻ തുടങ്ങുമ്പോൾ ഞാൻ കയ്‌കളിൽ പിടിച്ചു

"ഈ സ്കൂൾ പഴയ സ്കൂളിൽ പോലെ എനിക്ക് ഈ വർഷം തോന്നിയില്ലേൽ എന്നെ തിരിച്ചു ചേർകുമോ?"

അച്ഛൻ ചിരിച്ചുകൊണ്ട് തലമെല്ലെ കുലുക്കി മുറിയിലേക്ക് പോയി.എന്തോ വലിയ കാര്യം സാധിച്ച മട്ടിൽ അമ്മ എന്നെ നോക്കി ചിരിക്കുന്നു. ഞാൻ എഴുനേറ്റു മുറിയിലേക്ക് നടന്നു. സ്കൂൾ അടച്ച സമയം, കളിക്കാൻ തോന്നുന്നതേയില്ല. വീടിൻ്റെ അടുത്ത് എൻ്റെ ഉറ്റ സുഹൃത്തിൻ്റെ വീടുണ്ട് . അവൾ വന്നു ചോദിച്ചു

"നീ ശെരിക്കും പുതിസ്കൂൾ പോകുവാണ?"

ഞാൻ അവളെ നോക്കി. എല്ലാവരെയും വിട്ടു പോകാൻ പോകുന്നു ഞാൻ, ഇനി അ സ്കൂൾ എനിക്ക് ഓർകാനൊരു സ്വപ്നം മാത്രമാണ്.

ഇനിയും നാല് ദിവസം കഴിഞ്ഞാൽ വേറെ ഏതോ ലോകത്തേക്ക് പോകാൻ പോകുന്ന പോലെ ഉള്ള തോന്നലാണ്. കുളികഴിഞ്ഞ്  മുറിയിൽ വരുമ്പോളും കണ്ണാടിയിൽ നോക്കുമ്പോൾ എൻ്റെ കൊച്ചുമനസ്സിൽ ഞാൻ പേടിക്കുന്നു. അമ്മ ചുട്ടു തന്ന ദോശ തിന്നുമ്പോൾ ഇറക്കാൻ പാടാകുന്നു.  വെള്ളം കുടിച്ചു കുടിച്ചു കഴിക്കാൻ തുടങ്ങി.അമ്മ തലയിൽ കൈ വച്ചു പറഞ്ഞു "ഒരു സ്കൂൾ മാറാൻ പോകുന്ന അവസ്ഥ!".മുറിയിൽ കയറുമ്പോൾ ചേട്ടൻ എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടാർന്ന്. അടുത്ത് കിടന്നു തലയണ മുറുക്കി പിടിച്ചു.ചേട്ടൻ കയ്യിൽ നുള്ളുമ്പോഴും കളിയക്കുമ്പോഴും ഞാൻ ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു. പുതിയ ബാഗും ബോക്സും അതിലിടാൻ പെൻസിലും പേനയുമോക്കെ എത്തി.പുതിയ പുസ്തകങ്ങൾ വന്നു, ഇതുവരെ കാണാത്ത പുതിയ നീലയും വെള്ളയും തുണി. അതിൻ്റെ അടുത്ത് പോയി, കയ്യിലെടുത്ത് നോക്കി

"എന്താണിത്?". അമ്മ മെല്ലെ വന്നു കവിളിൽ നുള്ളി  പറഞ്ഞു

"ഇത്രയും നാൾ കള്ളർഡ്രസ്സ് ഇട്ടല്ലെ പോയത്, ഇനി അതോനുമില്ല, അവിടത്തെ സ്കൂളിൽ ഇതൊക്കെ പാടുള്ളൂ. ഇനിയിപ്പോ എന്തേലും ഫംഗ്ഷൻ വന്നാൽ മാത്രം നിനക്ക് ഡ്രസ്സ് മതിയല്ലോ!" അമ്മ ചിരിച്ചു കൊണ്ട് പോയി. ഞാനെന്താ ഇനി മുതൽ ജയിലിൽ ആണോ പോകാൻ പോകുന്നത്? എന്താണ് ഡ്രസ്സ്  പാടില്ലാത്തത്?  ഒരു കടുംനീല തുണി, എനിക്ക് ചേരുമോ ഇതൊക്കെ!. ആഹാരം കഴിച്ചതും ഞാൻ റൂമിൽ പോയി, മുടി ഒന്ന് കോതി കെട്ടിവൈകാം, ഇനി മുതൽ എനിക്ക് തിനിയപോലോനും മുടി കെട്ടാനും അമ്മുമ്മ തരുന്ന പൂക്കൾ വൈക്കാനും പറ്റിലെന്നാണ് ചേട്ടൻ പറഞ്ഞത്. ചേട്ടൻ പറഞ്ഞു ഇനിമുതൽ അച്ഛനും അമ്മയും അല്ലെങ്കിൽ അപ്പുപനോ എന്നെ സ്കൂളിൽ കൊണ്ട് വിടാൻ ഇനി വരില്ല,എന്നെ കൊണ്ടുപോകാൻ ഒരു ബസ്സ് വരും അതും സ്കൂൾ തരുന്നതാണ്.പക്ഷേ അതിൽ ഞാൻ തനിച്ചല്ല ചേട്ടനും ഉണ്ടാകും.

രാത്രി ഉറക്കം വരുന്നില്ല,നാളെ പുതിയ തുടക്കമാണ്.ഞാൻ മെല്ലെ ചേട്ടനെ ഒന്ന് തട്ടി വിളിച്ചു, പെട്ടെന്ന് തിരിഞ്ഞു കണ്ണൊന്നു തിരുമി എന്നെയും പുറകിൽ ക്ലോക്കും അവൻ നോക്കി. ഞാനെൻ്റെ സംശയങ്ങൾ പാതിരാത്രി എന്നുപോലും നോക്കാതെ ചോദിച്ചു. "നാളെ നീ എന്നെ കൊണ്ട് പോകുമോ ക്ലാസ്സ് മുറിയിൽ അതോ ഞാൻ തനിയെ പോകണോ, എൻ്റെ ക്ലാസ്സ് മുറി നീ കണ്ടിട്ടുണ്ടോ? ടീച്ചർ പാവമാണോ നമ്മുടെ പഴയ സ്കൂളിലെ ഉഷ ടീച്ചറിനെ പോലെ?" എന്താണ് നടക്കുന്നത് എന്ന് അറിയാതെ ചേട്ടൻ ഒന്നുകൂടി മുറി ആകെ ചികഞ്ഞു നോക്കി.
    
തുടരും...


ഭാഗം 2

എൻ്റെ കൈ അവൻ മുറുക്കി പിടിച്ചു "നിനകെന്തടി പ്രാന്താണോ..രാത്രി എന്തിനാ എൻ്റെ ഉറക്കം കളയുന്നത്.മിണ്ടാതെ കിടന്നു ഉറങ്ങാൻ നോക്ക് ,നാളെ ആറു മണിക്ക് എണീറ്റ് റെഡി ആയാൽ മാത്രമേ ബസ്സ് കിട്ടുള്ളു."

ഞാൻ കൈ വലിച്ചു മാറ്റി,
"നീ കൂടുതൽ പറയാതെ, നിൻ്റെ ഒരു വലിയ സ്കൂൾ കാര്യം ചോദിച്ചാലും പ്രശ്നം! നാളെ നീ എന്നെ കൊണ്ട് ക്ലാസ്സിൽ വിടണ്ട, ഞാൻ പോക്കൊളാം."  ഇത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു കിടന്നു.
"എടി ഞാൻ നിന്നെ കൊണ്ട് വിടുന്നില്ല, നീ തനിയെ തന്നേയ് പോക്കൊളു. അത്രയും വലിയ സ്കൂളിൽ ക്ലാസ്സ് കണ്ടുപിടിക്കാൻ പറ്റുകയില്ല..അതുമാത്രമല്ല പുതിയതായി വരുന്ന എല്ലാപേർക്കും വഴിയും തെറ്റും അത്രമാത്രം കോറിഡോർ ഉണ്ട് അവിടെ, ഇതോനും പോരാഞ്ഞിട്ട് നിൻ്റെ ടീച്ചർ ആണേൽ ഭയങ്കര ചൂടത്തിയും....നാളെ ക്ലാസ്സ് തെറ്റി യതിനു കേറി വഴക് വങ്ങിച്ചോ.... ഞാൻ വരുന്നില്ല" 

അവൻ എൻ്റെ ദേഹത്ത് നിന്നും പുതപ്പും വലിച്ചെടുത്ത് തിരിഞ്ഞു കിടന്നു. കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടു ഞാൻ എൻ്റെ പെടിയെ ഉറങ്ങാനായി ഒതുക്കി. നാളത്തെ പുതിയ ഉദയത്തിനായി ഞാൻ സ്വയം തയാറെടുക്കുകയാണ്.

വാവേ വാവേ എന്ന അമ്മയുടെ വിളി കേട്ടാണ് ഞെട്ടി എണീറ്റത്. ജന്നാലയിൽ ഇരുട്ട് മുട്ടി ഉരുമ്മി നിൽകുക തന്നെയാണ്.

"എടി വാവേ നീ എന്തോ നോക്കുവ പോയി കുളിച്ചു റെഡിയായി ഇറങ്ങു. കുളിച്ചു സ്വാമിയേ തൊഴണെ".

കട്ടിലിൽ നിന്നും കഷ്ടപ്പെട്ട് ഇറങ്ങി കുളിക്കാൻ പോയി. ആദ്യത്തെ ദിവസം ആയൊണ്ട് ഇടാൻ അമ്മ ഏതോ അളവിൽ എനിക്ക് പുതിയ യൂണിഫോം തയ്ച്ച് വാങ്ങിപ്പിച്ചു തന്നു. അതാണെങ്കിൽ എന്നെയ്കാളും വലുതാണ്. കുളിച്ചത്കൊണ്ടകും തലമുടി ആകെ കുലഞ്ഞ് കിടപ്പുണ്ട്. ഞാൻ എങ്ങനെയാണ് ഇതൊന്നു പിന്നികെട്ടുക? "വാവേ എനിക്ക് സ്കൂളിൽ പോകാൻ സമയമായി. നിൻ്റെ പുതിയ സ്കൂൾ പോലെ അധ്യാപകർക്കും ഒന്നും സ്കൂൾ ബസ്സ് ഇല്ല എൻ്റെ സ്കൂളിൽ.

ഞാൻ കൃത്യ സമയത്ത് എത്തിയാൽ മാത്രമേ കുട്ടികൾക്ക് ക്ലാസ്സെടുക്കാൻ പറ്റുകയുള്ളു, അതുകൊണ്ട് നീ വേഗം ഒരുങ്ങി ഇറങ്ങ് ഇലെങ്കിൽ ഞാൻ ആദ്യം ഇറങ്ങാം മാറ്".
എൻ്റെ കയ്യിൽ നിന്നും ചീപെടുത്ത് അമ്മ തോന്നിയപോലെ പിന്നി വച്ചു. സമയം കുറവായത് കൊണ്ട് ഞാൻ എണ്ണയും നനവും ആർന്ന മുടിയെ കൈവച്ച് ഒതുക്കി, എന്നിട്ടും എൻ്റെ ഉള്ളിലെ പേടി പൊങ്ങി വരുന്ന പോലെ  എവിടെനിന്നൊക്കെയോ  മുടി പൊങ്ങി വരുനുണ്ടായിരുന്നു. ആ മുടികൾ എൻ്റെ ആത്മവിശ്വാസത്തെ തകർക്കുമെന്ന് ആയപ്പോൾ ഞാൻ കയ്യിൽ കിട്ടിയ സ്ലൈഡ് എടുത്ത് കുത്തി വച്ചു. എന്നത്തേയും പോലെ അല്ല അമ്മയുടെ ഇഡലി ഒരുപാട് കട്ടി പോലെ ഇന്നെനിക്ക് തോന്നി. മനസ്സില്ലാമനസ്സോടെ ഞാൻ ഓരോ ഇസ്ലിയെയും ചായകുടിച്ച് കൊണ്ട് എങ്ങനെയോ കാലിയാക്കി. എല്ലാ ദിവസവും ചെട്ടനോടൊപ്പം കാർട്ടൂൺ കണ്ട് കാണുമ്പോൾ ഇഡ്‌ലിയുടെ സ്വാദ് അറിഞ്ഞിട്ടില്ല. എന്താണേലും ഇന്ന് ഞാൻ അറിഞ്ഞു.

ഏഴ് അരയോടെ ഞാനും ചേട്ടനും ഗേറ്റിൻ്റെയ് അടുത്ത് നില്പ് ഉറപ്പിച്ചു. ഓരോ സ്കൂൾ ബസ്സ് പോകുമ്പോളും നെഞ്ചിൽ ഇടിപ്പ് കൂടുന്നു. ഞാനും കൂട്ടുകാരും എന്നും പറയും സ്കൂൾ ബസ്സിൽ പോകുന്ന കുട്ടികൾ വലിയ പണക്കാരാണ് എന്ന്, അതുകൊണ്ടാകാം റോഡിൽ പോകുന്നവർ എന്നെ നോക്കുമ്പോ അഭിമാനത്തോടെ ഒന്ന് തലപൊക്കി നിന്നു. ചേട്ടൻ കയ്യിലൊന്നു പിടിച്ചു, ഞാൻ നോക്കി "എടി ദേ ബസ്സ് വരുന്നുണ്ട്..മിണ്ടാതെ മുന്നിലത്തെ സീറ്റിൽ ഇരികണം, ആരോടും വീട്ടിലെ കാര്യമോ എൻ്റെ കാര്യമോ പറയരുത്.

ആര് ചോദിച്ചാലും എൻ്റെ അനിയത്തി എന്ന് പറഞ്ഞാ മതി".ഞാൻ അതിശയമായി നോക്കി
"നീ ആര നിൻ്റെ പേര് പറയാൻ.." ചേട്ടൻ കൈ പിടിവിട്ടു
"വാവേ നോക്ക് പറയുന്ന കേട്ടാമതി അതെൻ്റെ സ്കൂൾ ആണ്."

തുടരും


ഭാഗം 3

ബസ്സ് അടുത്ത് നിർത്തിയതും അതിൽ നിന്നും ചാടി ഒരു അങ്കിൾ ചേട്ടൻ്റെ തോളിൽ തട്ടി "എടാ വവ്വാലെ സുഗാണോ, വെകേഷനോകെ എങ്ങനെ അടിച്ചുപൊളിച്ചു കാണുമല്ലോ. ഇനിയിപ്പോ നീ ഒൻപതാം ക്ലാസ്സ് ആണല്ലെ. ശെരി വാ കേറിക്കോ... "അച്ഛൻ പിന്നിൽ നിന്നും വന്നു, ഉടനെ ആ അങ്കിളും ചിരിച്ചു കൈകൊടുത്തു. അച്ഛൻ എൻ്റെ കൈപിടിച്ചു കേറ്റി" ഇത് മോളാണ് ഈ വർഷം തൊട്ട് അവളെയും ചേർത്തു അവിടെ".

അകത്ത് പോയപ്പോൾ എന്തോ ജീവിയെ പോലെ എല്ലാവരും എന്നെ തുറിച്ചു നോക്കുന്നു, ഞാനും രണ്ടാമത്തെ സീറ്റിലിരുന്ന്....ജന്നൽ തുറന്നിട്ടില്ല,തിരിഞ്ഞു ചേട്ടനെ നോക്കി...അവൻ ഓടി എത്തി തുറന്നു തന്നു. പുറത്ത് അച്ഛൻ എന്നെ നോക്കി കൈ വീശുന്നു, പുറകിൽ ഇതാ അമ്മയും ഉണ്ട്. അങ്കിളും കൈ കൊടുത്ത് വാതിലിൽ രണ്ടു തട്ട്. ബസ്സ് എൻ്റെ വീട്ടിൽ നിന്നു എങ്ങോട്ടെന്നില്ലാതെ പോയി.

യാത്രകൾ ഇഷ്ടമായത്കൊണ്ടാകാം ഞാൻ ജന്നാലയിലൂടെ ഓരോ സ്ഥലവും നോക്കി. ഓരോ സ്റ്റോപ്പിൽ നിന്നും കേറുന്നവർ എന്നെ തുറിച്ചു നോക്കിക്കൊണ്ട് പിന്നിലേക്കും മുന്നിലേക്കും പോകുന്നപോലെ തോന്നി. പുറകിൽ പോകുന്നവർ ആരാണ് ആ വെളുത്ത മെലിഞ്ഞ കുട്ടി എന്ന് ചോദിക്കുമ്പോൾ തന്നെ ചേട്ടൻ ഉത്തരം കൊടുത്തിരുന്നു. സ്കൂൾ അടുകുംതോറും ബസ്സ് നിറഞ്ഞു തുടങ്ങി.

കുഞ്ഞുകുട്ടികൾ പേടിച്ചും കരഞ്ഞും വണ്ടിയിൽ ഇരുന്നു.ചിലപ്പോൾ അവരെ കാണുമ്പോൾ ഞാനും അതേ മുഖഭാവം ഇട്ടു ഇരിക്കുന്ന പോലെ എനിക്ക് തോന്നി. ബസ്സ് അങ്ങനെ സ്കൂളിൻ്റെ വാതിൽ കടന്നു. ഞാൻ എന്തോ സ്ഥലം കാണുന്ന കൗതുകത്തിൽ എല്ലാ സ്ഥലവും കണ്ണുകളിൽ ചിത്രം വരച്ചു.എല്ലാവരും ഇറങ്ങി തുടങ്ങി, ഞാനും ബാഗ് എടുത്ത് ഇറങ്ങി.ചേട്ടൻ എൻ്റെ അടുത്ത് വന്നു "വാ നിനക്ക് കാണിച്ച് തരാം നിൻ്റെ ക്ലാസ്സ്." 

ഓഫീസ് റൂമിൽ പോകുമ്പോൾ ഞാൻ ചുറ്റും നോക്കുന്നു, എന്തൊരു വലിയ കെട്ടിടമാണ്...എന്ത് രസമാണ്. ഇത്രയും വലിയ സ്കൂൾ, ഇനി ഇവിടെയാണ് ഞാൻ. ചേട്ടൻ പെട്ടെന്ന് കയ്യിൽ തട്ടി  "വാ നീ അഞ്ച് ബി ക്ലാസ്സിലാണ്. അത് എവിടെയാണ്? വാ നോക്കാം. " എന്താ??? അഞ്ച് ഞാൻ പഠിക്കുന്ന ക്ലാസ്സ് പക്ഷേ ഈ ബി എന്താണ്!!? ഒന്നും മനസിലാകുന്നില്ല.... ചെട്ടനോടൊപ്പം നടന്നു.

വഴിയിൽ പോകുന്ന ആരൊക്കെയോ ചേട്ടനോട് ചോദിക്കുന്നു, വിനായക് ചേട്ടാ ഇതാരാ...."എൻ്റെ അനിയത്തി ആണ് ,ഞാൻ ഒന്ന് അവളെ ക്ലാസ്സിൽ കൊണ്ട് വിടട്ടെ."  ഞാനും പുറകേ നടന്നു, ഒരുപാട് കോറിഡോർ ഉള്ള സ്കൂൾ...പുതിയ ആർക്കും വഴി തെറ്റിപോകുന്ന വിധം ചുറ്റും തിരുവും.

അങ്ങനെ എൻ്റെ ക്ലാസ്സ് കണ്ടുപിടിച്ചു.ചേട്ടൻ പറഞ്ഞു " നീ അകത്ത് പോയിരിക്, എല്ലാവരും ആയി സംസാരിക്കു, ആരോടും മിണ്ടാതെ പേടിച്ച് ഇരിക്കരുത്. ഞാൻ പോകുവാണ് വൈകിട്ട് ബസ്സിൽ വച്ച് കാണാം" ഞാൻ നോക്കി നിക്കവെ അപ്പുറത്തുള്ള വലിയ കെട്ടിടത്തിൽ അവൻ ഓടി പോകുന്നത് കണ്ടു. അതും ഇതേ സ്കൂളിൻ്റെ കെട്ടിടം ആണോ? അത് വളരെ പൊക്കവും ഇത് നീണ്ടു നിവർന്നു കിടക്കുകയാണ്. തിരിഞ്ഞു നോക്കുമ്പോൾ അതാ മുകളിൽ ചുവരിൽ ഉണ്ട് '5 B'.ഞാൻ അകത്തേക്ക് കയറി. അവിടെ  മൂന്നു പേര് ഉണ്ടായിരുന്നു. രണ്ടു പെൺകുട്ടികൾ ഏറ്റവും മുന്നിൽ പിന്നെ ഒരു പയ്യനും ഉണ്ട് അവൻ ബോയ്സ് സൈഡിലും...ഞാൻ രണ്ടാമത്തെ ബെഞ്ചിൽ ഇരുന്നു. അവർ രണ്ടാളും എന്തൊക്കെയോ പറയുന്നു, കുറെയൊക്കെ ഇംഗ്ലീഷ് പിന്നെ കുറെ മലയാളം. അയ്യോ ഇവർക്ക് മലയാളം അറിയാതെ ഇരിക്കുമോ? എനിക്ക് ഇംഗ്ലീഷ് പറയാൻ അറിഞ്ഞുടല്ലോ. അവർ എന്തേലും ചോദിച്ചാൽ എന്ത് ചെയും ഞാൻ.

പെട്ടെന്ന് അവർ എന്നെ തിരിഞ്ഞു നോക്കി. എന്തോ പോലെ കണ്ണ് ഒന്ന് ഓടിച്ചു നോക്കി...' ഞാൻ നന്നായ് അല്ലേ ഒരുങ്ങി ഇരിക്കുന്നത്....'.അവർ തമ്മിൽ നോക്കി, "എന്താ തൻ്റെ പേര്? " അതിൽ ഒരാൾ ചോദിച്ചു.." ഞാൻ മെല്ലെ ചിരിച്ചു.

"എൻ്റെ പേര് ദേവിക, നിങ്ങളൂടെ പേര് എന്താണ്?" അവരിൽ ഒരാൽ വളരെ വേഗത്തിൽ വെള്ളം വായിലേക് പൊക്കി ഒഴിച്ച് കൊണ്ട് പറഞ്ഞു " എൻ്റെ പേര് അഭിരാമി ,പിന്നെ ഇത് ഗായത്രി" പരിചയപ്പെട്ട സന്തോഷത്തിൽ മൂന്നുപേരും ഒന്ന് ചിരിച്ചു." ദേവികയും അപ്പുറത്ത് ഇരിക്കുന്ന പയ്യനും ആണ് ഈ വർഷം ചേർന്ന പുതിയ കുട്ടികൾ എന്നാണ് തോന്നുന്നത് .എന്താ ആദ്യം പഠിച്ച സ്കൂളിൽ നിന്നും വന്നത്? അവിടെ പഠിച്ചാൽ പോരായിരുന്നോ തനിക്ക് ?" അവർ തമ്മിൽ നോക്കി ചിരിച്ചു പിന്നെ പഴയ പോലെ എന്തോ പറഞ്ഞു അവരുടെ ലോകത്തേക്ക് പോയി.ആരൊക്കെയോ ക്ലാസ്സിൽ വരുന്നുണ്ട് , എല്ലാവരും എന്നെ വല്ലാതെ ഒന്ന് നോക്കി അകത്തേക്ക് പോകും. ചിലർ എന്നോട് ചോദിക്കാൻ മടി ഉള്ളത് കൊണ്ടാകും മുന്നിലും പിന്നിലും ഉള്ളവരോട് എന്നെ പറ്റി ചോദിക്കുന്നത്.

പഴയ സ്കൂൾ പിന്നെയും....അ ഓർമകൾ ...എന്ത് രസമുള്ള ദിവസങ്ങൾ. ആ ഓർമയിൽ ഇരികവെ ആരോ പെട്ടെന്ന് വന്നു മുതുകിൽ ഇടിച്ചു. ഞാൻ ഒന്ന് ഞെട്ടി ,തിരിഞ്ഞു നോക്കി " എടി നമ്മൾ ഒരേ ക്ലാസ്സ് ആണല്ലോ...!രക്ഷപെട്ടു ഞാൻ കരുതി നീയും ഞാനും രണ്ടു സ്ഥലത്ത് ആകുമെന്ന്". എൻ്റെ മുഖത്ത് ഒരു സമാധാനത്തിൻ്റെ ചിരി വന്നു അവളെ കണ്ടപ്പോൾ. ഇതാണ് ആരതി...എൻ്റെ അച്ഛൻ്റെ സഹോദരി എൻ്റെ വീട്ടിലാണ് പാട്ട് ക്ലാസ്സ് എടുക്കുന്നത് അവിടെ പഠിക്കാൻ വരുന്ന കുട്ടിയാണ്. അത് മാത്രമല്ല എൻ്റെ അമ്മയുടെ കൂടെയാണ് അവളുടെ അമ്മയും പഠിച്ചത്.ഞാൻ ഈ സ്കൂൾ എടുക്കുമെന്ന് പറഞ്ഞപ്പോൾ തൊട്ട് അവൾക് വല്ലാത്ത പ്രാർത്ഥന ആയിരുന്നു ഒരേ ക്ലാസ്സ് വേണമെന്ന്...എനിക്കും ഇവിടെ കൂട്ടായ്..

അതാ ക്ലാസ്സ് ടീച്ചർ എത്തി...മുടി തീരെ കുറവാണ്....വളരെ മോഡേൺ ആണ്.ചേട്ടൻ പറഞ്ഞപോലെ ദേഷ്യം ആകും ? മുഖത്ത് ചേരാത്ത ഒരു ചിരി അവർ സമ്മാനിച്ചു കൊണ്ട് തുടങ്ങി..."ഗുഡ് മോണിംഗ് മൈ ഡിയർ സ്റ്റുഡൻ്റ്സ്" .ഞങ്ങളും ഒരു പാട്ടുപോലെ ഉറകെ പാടി ' ഗുഡ് മോണിംഗ് ടീച്ചർ '. എനിക്ക് സന്തോഷമായി ,എൻ്റെ സ്കൂളിലും ഇങ്ങനൊരു പാട്ട് രാവിലെ പതിവാണ്. ടീച്ചർ ബോർഡിൽ എന്തോ എഴുതി ,മുന്നിൽ നിൽകുന്നവർ പൊക്കവും വണ്ണവും കൊണ്ട് എന്നെക്കാൾ മൂത്തവരയത് കൊണ്ടാകാം ഒന്നും കാണാൻ പറ്റീല. "എടി ആരതി അവർ എന്താണ് എഴുതിയത്" അവൾ എൻ്റെയടുത്ത് കുനിഞ്ഞു പറഞ്ഞു " എടാ ഇത് നമ്മുടെ മാത്സ് ടീച്ചർ ആണ് ". എന്തായാലും വേണ്ടില്ല , പാവം ടീച്ചർ ആയാൽ മതി എനിക്ക്. അവർ ഒരുപാട് നേരം ഈ വർഷത്തെ പറ്റി ഒക്കെ പറഞ്ഞു , പിന്നീട് പുതിയ കുട്ടികളോട് എഴുനേറ്റു സ്വയം പരിചയപെടുത്താൻ അവർ പറഞ്ഞു. ഞാൻ മാത്രമാകും എന്ന് നോക്കിയപ്പോൾ ക്ലാസ്സിൽ കേറി ഇരുന്നപ്പോൾ കണ്ട ആ പയ്യനും ഉണ്ടായിരുന്നു. അവൻ പറഞ്ഞു അവൻ്റെ പേര് ' ഓംകാർ' .അവനും  എന്നെ പോലെ ആണ് , ഇംഗ്ലീഷ് അറിയുക ഒന്നുമില്ല ഒരു ഹിന്ദി മാത്രം അറിയാവുന്ന ചെക്കൻ...ഞാൻ പറഞ്ഞു എന്നെ കുറിച്ചും.പിന്നീട് പഴയ കുട്ടികൾ പേരുകൾ പറഞ്ഞു ,അതിൻ്റെ ഇടയിൽ ആരോ പുറത്ത് വന്നു. ആൺകുട്ടികൾ വല്ലാത്ത കൈതട്ടലും കൂവി വിളിയും , ഞാൻ ഒന്ന് നോക്കി ' ആരാണിത് '.ഒരു ആൻ്റിയും അവരുടെ മകനും. ആരതി പറഞ്ഞു എടി ഇത് ഇവിടത്തെ പഴയ ടീച്ചർ ആണ് ,ഇത് അവരുടെ മകൻ നമ്മുടെ ക്ലാസ്സ് ആണ്." അവൻ ചാടി ക്ലാസ്സിൽ കയറി , എല്ലാവരും വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു. ഞാൻ ഓർത്തു ഇത് ആരാണ്? എല്ലാർക്കും എന്തൊരു ഇഷ്ടമാണ് ! നല്ല പഠിക്കുന്ന കുട്ടി ആകും അത് മാത്രല്ല സ്വഭാവവും നന്നാകും അതാകും എല്ലാർക്കും ഇത്ര ഇഷ്ടം !. 

തുടരും


ഭാഗം 4

ഞാൻ ആരതിയോട് ചോദിച്ചു ,"എടി ഇവൻ നല്ല പഠിക്കുമോ? എന്താ ഇത്ര കാര്യം ടീച്ചറിൻ്റെ മകൻ ആയൊണ്ടാണോ..." ആരതി പുതിയ നോട്ടിൽ വരയിടുന്ന കൂട്ടത്തിൽ പറഞ്ഞു " ഹാൻ അവൻ നന്നായ് പഠികും പിന്നെ എല്ലാവർക്കും വലിയ കാര്യം ആണ്...അർജുൻ ടീച്ചറിൻ്റെ മോൻ മാത്രം ആയോണ്ടല്ല അവൻ വളരെ സ്മാർട് ആണ്.നിനക്ക് അത് കുറെ കഴിയുമ്പോൾ കണ്ട് അറിയാൻ പറ്റും."

ഞാനും അവൾ പറഞ്ഞത് കേട്ട് ,മെല്ലെ ബാഗിൽ നിന്നും ബുക്കെടുത് വച്ചു. ബ്രേക്ക് ടൈം ആയി കഴിഞ്ഞു എല്ലാവരും എവിടെയൊക്കെയോ പോയി. ഞാനും ആരതിക്കൊപ്പം നടന്നു..അവിടെ പെൺകുട്ടികൾക്ക് വേണ്ടി ഒരു ചെറിയ കെട്ടിടം ഉണ്ട് റെസ്റ്റ്റൂം ആയി. ഞാൻ ഓർത്തു മുന്നത്തെ സ്കൂളിൽ ഞങ്ങൾക്ക് ഒരു ചെറിയ മുറി മാത്രം ആയിരുന്നു, അതിൻ്റെ കതക്  ഒരാൾ പിടിച്ചു വൈകണം. ഒരു നിമിഷം പിന്നെയും പഴയ ഓർമയിലേക്ക്...ഞാൻ നടന്നു നോക്കവെ എല്ലായിടത്തും ചെറിയ ചെറിയ ക്യാമറകൾ ഉണ്ടായിരുന്നു...റെസ്റ്റ്റൂമിൽ ഉണ്ടാകുമോ? അങ്ങനെയും ബുദ്ധിയിൽ വന്നു പോയി.. ഏതോ വലിയ ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന ഒരു ഫീലിംഗ്....ഒരുപാട് കുട്ടികൾ ഓടി കളികുന്നുണ്ട്.ചിലർ അവരെ പിടിച്ചു എന്തോ പറഞ്ഞു വിടുന്നു."അവരെന്താ ആ കുട്ടികൾ ഓടുമ്പോൾ പിടിച്ചു നിർത്തുന്നത്?" ആരതി നോക്കി "എടാ അവരാണ് പ്രിഫക്റ്റ്...അവരെ നമ്മുടെ പീ റ്റി സർ ആണ് തിരഞ്ഞെടുക്കുക. അവർ ഇങ്ങനെ കിടന്നു ഓടി കളികുന്ന കുട്ടികളെ പിടിക്കും ചിലപ്പോൾ സാറിൻ്റെ അടുത്ത് കൊണ്ടോവും ഓർ വിരട്ടി വിടും". അപോൾ ഞാനും ഓടികൂടെ ആകെ ഇഷ്ടമുള്ള ഒരേയൊരു കാര്യം എൻ്റെ സ്പോർട്സ് ആണ്....എന്നെക്കാൾ ഞാൻ സ്നേഹിച്ചത് അതിനെയാണ്.  ചിലപ്പോ ഇവിടെ ഒക്കെ ഓടി വിഴണ്ട എന്ന് കരുതി ആകും...ഞാൻ ഒരു വലിയ സൈറൺ സൗണ്ട് കേട്ട്....എല്ലാവരും ഓടുന്നു കൂടെ പ്രിഫക്ടും അവരെ പിടിക്കാതെ എങ്ങോട്ടോ ഓടുന്നു...ആരതി എന്നോട് പറഞ്ഞു " വാട ക്ലാസ്സിൽ നമുക്ക് പോകാം" എന്താ ഇങ്ങനെ ഒക്കെ ...വാടോ പോടോ വാടാ എന്നൊക്കെ....? ഞാൻ പെൺകുട്ടി അല്ലേ ....എടി പൊടി എന്നൊക്കെ ആണ് വിളിക്കേണ്ടത് ഞാൻ അങ്ങനെയാണ് കേട്ടിട്ടുള്ളത്....."ആരതി നീ എടി എന്നല്ലേ വീട്ടിൽ ഒക്കെ എന്നെ വിളിക്കുന്നത് അങ്ങനെ വിളിക്ക്....എന്താ പുതിയ ശീലം" അവൾ നടത്തത്തിൻ്റെ വേഗത കുറച്ച് എന്നെ നോക്കി...."അത് അവിടെയാണ് ദേവൂ....ഇവിടെ അങ്ങനെ വിളിക്കാൻ പാടില്ല....ഇത് വലിയ സ്കൂളാണ്...നമ്മുടെ സംസാരവും പെരുമാറ്റവും ഭാഷയും ഒക്കെ ഇവിടെ വളരെ വലിയ കാര്യമാണ്..."ഞാനും അവൾടെ കൂടെ ക്ലാസ്സിലേക്ക് നടന്നു. ബോയ്സ് എല്ലാർക്കും വേറെ ഒരു സ്ഥലത്താണ് റെസ്റ്റ്റൂം ഒക്കെ.. ഞങ്ങൾ ക്ലാസ്സിൽ കയറാൻ പോകുമ്പോൾ അപ്പുറത്ത് നിന്നും അർജുനും കൂട്ടുകാരും വരുന്നു....ഞാനൊന്നു നോക്കി....എല്ലാവരും വളരെ ഹാപ്പിയാണ്....അവൻ്റെ തോളിൽ കയ്യിട്ട് നടക്കുന്നു....പിന്നെയും ഞാൻ ഓർത്തു എന്താണ് ഇത്രയും വലിയ കാര്യം ഇവനിൽ.... എന്തായാലും അവൻ മോശമല്ല....!!!

ക്ലാസിൻ്റെ എല്ലാ പിരീടും ആദ്യത്തെ ദിവസം ആയോണ്ടാകും ഒന്നും പഠിപ്പിച്ചില്ല...അങ്ങനെ അമ്മ തന്നു വിട്ട ആഹാരം ഞാനും അവളും 

ശെയർ ചെയ്ത് കഴിച്ചു...പിന്നെയും അതേ ക്ലാസ്സുകൾ....അങ്ങനെ ഒരിക്കൽകൂടി ഇടയ്ക്കിടെ പിരീഡ് തീരുമ്പോൾ മുഴങ്ങുന്ന സൈറൺ ഒരുപാട് നീണ്ടു നിൽകുന്ന രീതിയിൽ എത്തി...ആരതി ബെഞ്ചിൽ ഇരുന്ന ബോക്സും ബുക്കും എടുത്ത് ബാഗിൽ വച്ചു ഞാനും അതെപോലെ പകർത്തി.....അതാ ജനഗണമന മുഴങ്ങുന്നു.....രാവിലെ പ്രയർ കേട്ടതും ക്ലാസിനു മുകളിൽ ഉള്ള ചെറിയ സ്പീക്കർ വഴി ആണ്...ഇതൊക്കെ എന്താ ഇങ്ങനെ.....പിന്നെയും എന്തോ വലിയ സ്കൂളിൽ പഠിക്കുന്ന ആ ഒരു വെളിച്ചം എനിക്ക് ചുറ്റും പരന്നു.....

ഞങ്ങൽ ബാഗെടുത് ഇറങ്ങി ബസ്സിൻ്റെ അടുത്തേക്ക്....ഇനി മുതൽ അവളും കാണും എൻ്റെ ഒപ്പം...അതുകൊണ്ട് ബസ്സിലും എനിക്ക് കൂട്ടായി....ബസ്സിൽ അങ്കിൾ എന്നെ കണ്ടതും ഉറക്കെ വിളിച്ചു " വാടി കുട്ടി വവ്വാലേ.." ഞാൻ ചിരിച്ചു കൂടെ ആരതിയും...."എന്താ ജോസ് അങ്കിൾ പാവം അവളെ കളിയാകാതെ...".പുറകിൽ നിന്നവർ ചോയിച്ച് "കുട്ടി വവ്വാലോ.....അത് വിനായക് ചേട്ടനെ വിളികുന്നതല്ലെ... വവ്വാൽ...." ജോസ് അങ്കിൾ എൻ്റെ തലയിൽ തട്ടി..."ഇവൾ അവൻ്റെ അനിയത്തി ആണ്....".എല്ലാവരും എന്തോ കൗതുകം പോലെ എന്നെ നോക്കി...കുറേപ്പേർ ഞാൻ അകത്ത് കേറിയപ്പോൾ എൻ്റെ അടുത്തും വന്നു ഇരുന്നു....ഒരു ചെറിയ പീസ് ആപ്പിൾ തന്നു കൊണ്ടു ബസ്സിലെ ഒരു ചേച്ചി അടുത്ത് വന്നിരുന്നു.."എന്താ ഐശ്വര്യ ചേച്ചി എനിക്കും താ...." ആരതി ചേച്ചിയുടെ പേര് ഉറക്കെ വിളിച്ചു കൊണ്ട്  ഞങ്ങൽ ഇരുന്ന സീറ്റിൻ്റെ അടുത്ത് വന്നു.....!

തുടരും


ഭാഗം 5

ചേച്ചി എൻ്റെ വീടിൻ്റെ അടുത്തുള്ള സ്റ്റോപ്പിൽ ആണ് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ എന്റെ കൂടെ അത്രയും നേരം ഉണ്ടാകും എന്ന സന്തോഷം തോന്നി. ഉടനെ ബാക്കി ബസ്സിൽ ഉള്ള ചേച്ചിമാരും ചേട്ടന്മാരും കുട്ടികളും എത്താൻ തുടങ്ങി. ഇതാരാ? എന്ന് ചോദിക്കുന്ന എല്ലാവരോടും എൻ്റെ തോളിൽ കയ്യിട്ട് കൊണ്ട് ഐശു ചേച്ചി പറഞ്ഞു. 'വിനായക് ചേട്ടൻ്റെ അനിയത്തി' എന്ന്. എൻ്റെ ചേട്ടൻ ബസ്സിൽ വന്നിട്ടും എന്നെ  നോക്കി...."ഹാൻ എത്തിയോ?, ഞാൻ ബാക്കിൽ ഇരിപുണ്ട്" ഇത്രയും പറഞ്ഞു ബാക്കിൽ പോയി.ഞങ്ങൽ ഓരോന്ന് പറഞ്ഞു ബസ്സിൽ ഇരുന്നു. ആരതി ഇറങ്ങി എന്നെ നോക്കി കൈവീശി. പിന്നെ ഐശുവും, അങ്ങനെ ഞാനും.

വീട്ടിൽ ഓടി കയറുമ്പോൾ അമ്മ ഉണ്ടായിരുന്നു. എൻ്റെ ഓടിയുള്ള വരവ് കണ്ടതും ചോദിച്ചു. "എന്താണ് കുട്ടി സ്കൂൾ ഇഷ്ടയോ...?" ഞാൻ മുഖത്ത് ഒരു ഗമ വച്ചുകൊണ്ട് തന്നെ മാറി നടന്നു "ഹാൻ വലിയ കുഴപ്പമില്ല. അവിടത്തെ കുട്ടികൾക്ക് മലയാളം അറിഞ്ഞുട. എല്ലാവരും വലിയ വീട്ടിലെ കുട്ടികൾ ആണ്. ആകെ കൂടി ആരതിയും ഞാനും മാത്രം ആകും ഇൻ്റർവെൽ ടൈമിൽ ക്യാൻ്റീനിൽ പോകാത്തത്. ബാക്കി എല്ലാവരും പോയി" .ചേട്ടൻ ബാഗെടുത്തു സോഫയിൽ ഇട്ടു നേരെ ചാരി ഇരുന്നു.." ഇന്നല്ലെ   അവിടെ കാലുകുത്തുന്നത്, ഇത്രയും വർഷം ആയിട്ട് ഞാൻ പോലും ഒന്നോ രണ്ടോ തവണ ആയിരിക്കും സ്വന്തമായി ക്യാൻ്റീനിൽ എൻ്റെ പൈസ കൊടുത്ത് വാങ്ങിയത്. നീ കൂടെ ഉള്ള കുട്ടികളെ കൊണ്ടു പോകുമ്പോ അവർ വാങ്ങി തരും." അവൻ പറയുന്ന കഥയും കേട്ട് ഞാനും യൂണിഫോം മാറാതെ സോഫയിൽ ഇരുന്നു. "അയ്യേ അങ്ങനെ ഏതു നേരവും ചെയ്താൽ മോശം ആകുലെ?" അമ്മ മാഗ്ഗി ചൂടോടെ എടുത്ത് ടേബിളിൽ വച്ചു. ഞാൻ അതുകണ്ടത്തും ക്യാൻ്റീൻ ഓർമകളെ തട്ടി അങ്ങോട്ട് പോയി. "ടീം  മര്യാദക്ക് യൂണിഫോം മാറ്റി കയ്യും കാലും കഴുകീട്ട് അല്ലെങ്കിൽ മേല് കുളിചിട്ട് കഴിച്ചാൽ മതി.".തുറിച്ചു നോകണം എന്ന് ഉണ്ടായിരുന്നില്ല കാരണം അമ്മയുടെ കയ്യിൽ മാഗ്ഗിയുണ്ടാകിയ  തവി ഉണ്ടായിരുന്നു. വെറുതെ അടികൂടി തവിയിലെ മാഗി ദേഹത്ത് ആകുന്നതിലും ഭേദം പറഞ്ഞ പോലെ കേൾക്കുക തന്നെ എന്ന സത്യം ഉൾകൊണ്ട് ഞാനും ഒന്ന് ഫ്രഷ് ആകാൻ പോയി. പിന്നിട് വന്നു മാഗി നന്നായ് തട്ടി വിട്ടു......! 

രാത്രി ചേട്ടനോട് എന്തൊക്കെയോ ചോദിക്കണം എന്ന് വച്ചു , പക്ഷേ നേരത്തെ ഉറങ്ങി. അവർക്കൊക്കെ ഒൻപതാം ക്ലാസ്സ് അയതുകൊണ്ട് രാവിലെ ട്യൂഷൻ ഉണ്ട്...പാവം..ഞാൻ അടുത്ത് പോയി കിടന്നു....ഉണർത്തണം എന്ന് തോന്നി എന്നാലും ഇന്നലത്തെ പോലെ അലറി വിളിച്ചാലോ....വേണ്ട....വീട്ടിലുള്ള ഏറ്റവും വലിയ പുതപ്പാണ് അമ്മ ഞങ്ങൾക്ക് തന്നത്...എന്നാലും അതെൻ്റെ ചേട്ടന് മാത്രമേ തികയു....കുറച്ച് വലിച്ചെടുക്കാൻ നോക്കി.... ചേട്ടൻറ്റെ ശ്വാസം കൂടുമ്പോൾ പിടിവിട്ടു കണ്ണ് ഇറുക്കി ഞാൻ അടച്ചു.... തണുക്കുന്നുണ്ട് എന്തും  വരട്ടെ എന്നും പറഞ്ഞു ഒരൊറ്റ വലി....പുതപ്പ് കിട്ടി കുറച്ച് ഭാഗം...സന്തോഷമായി എന്തോ വലിയ കാര്യം ചെയ്തപോലെ തിരിഞ്ഞു കിടന്നു...എന്തെങ്കിലും വാങ്ങിയാൽ പലതും ഫ്രീ കിട്ടുന്ന പോലെ ചേട്ടനും പുതപിന് പുറകേ എൻ്റെ ദേഹത്ത് അവൻ്റെ കാലും മുഖത്ത് കയ്യും വച്ചു...പുറത്ത് നിന്ന് ആര് കണ്ടാലും അനിയത്തിയെ പിരിയാൻ പറ്റാത്ത ചേട്ടനെന്നെ തോന്നു , ഉള്ളിൽ ഇറുക്കി വച്ചിരിക്കുന്ന എനിക്ക് ശ്വാസവും കിട്ടുന്നില്ല കണ്ണും കാണുന്നില്ല....എങ്ങനെയോ ഉറങ്ങി...

രാവിലെ എണീറ്റ് ചായ എടുത്ത് കുടിച്ചു...യൂണിഫോം ഇട്ടു...അമ്മയുടെ അടുത്ത് പോയി പറഞ്ഞു "ദേ നോക്ക് കെട്ടുമെങ്കിൽ നന്നായ് കെട്ടണം....ഒരു മുടി പോലും പൊങ്ങിയിരിക്കരുത്.....നന്നായ് ഇരിക്കണം വൈകിട്ട് വരെ...." അമ്മയും പറ്റുന്ന പോലോകെ കെട്ടി വച്ചു തന്നു....ബസ്സ് കാത്തു നിൽക്കുന്നു, ഇന്ന് തനിച്ചാണ് നിന്നത്....ചേട്ടൻ ഇല്ലാതെയും ബസ്സിൽ കേറി പഠിക്കണം....ബസ്സ് വന്നതും ഓടി കയറി....കുറച്ച് കഴിഞ്ഞ് ഐശുവും ആരതിയും എത്തി....എനിക്ക് എന്തോ ഐശുവിനെ ഒരുപാട് ഇഷ്ടമാണ്....ഇത്രയും സമയം കൊണ്ടുതന്നെ ചേച്ചി എന്നെ സ്വന്തം അനിയത്തി പോലെയാ നോക്കുന്നത്...ചേച്ചി ഒറ്റമോളാണ്..അതുകൊണ്ട് ചേച്ചിക്കും എന്നോട് വല്ലാത്ത സ്നേഹം ആണ്.


ദിവസങ്ങൾ കടന്നു പോകുന്നു...ഏറെ കുറെയൊക്കെ ഞാനും സ്കൂളിനെ സ്നേഹിക്കാൻ തുടങ്ങി...എൻ്റെ ക്ലാസ്സ് ടീച്ചറിൻ്റെ പേര് റീത്ത എന്നാണ്...വളരെ പാവമാണ്...ടീച്ചർ പറഞ്ഞു എപ്പോളും അടുത്ത് കൂട്ടുകാർ തന്ന ചേർന്ന് ഇരുന്നാൽ എങ്ങനെയാണ് ശരിയാകുക...എല്ലാവരും മാറി ഇരുന്നു മറ്റുള്ളവരുമായി കൂട്ടാകു..അങ്ങനെ ഞാനും ആരതിയും മാറി...എൻ്റെയടുത്ത് അഭിരാമി വന്നു....കൂടെ അമൂല്യ എന്നൊരു കുട്ടിയും....ഇവർ രണ്ടാളും കുറെ വർഷമായി കൂട്ടാണ് അതുകൊണ്ടാകാം മാം എന്നെ ഇവരുടെ നടുക് ഇരുത്തിയത്...ഞങ്ങൽ നല്ല കൂട്ടായി....

ഒരു സിനിമ നടൻ്റെ മകൾ ഉണ്ട് എൻ്റെ ക്ലാസ്സിൽ...അതിൻ്റെ അഹങ്കാരവും ഉണ്ട്...ഒരു വിധമാണ് ഞാൻ ക്ലാസ്സിൽ നടക്കുന്ന ഇംഗ്ലീഷ് സംസാരവും അതിനു രെപ്ലി കൊടുക്കുന്നത് കൂടാതെ എങ്ങനെയോ ആണ് ഞാൻ എടി പോടി എന്നൊന്നും വിളിക്കാതെ എടോ എന്ന വാക്കുകൾ ശീലിക്കുന്നത്. ഉച്ചയ്ക്ക് ചോറ് കഴിച്ചു അമ്മയുടെ വഴക്ക് പേടിച്ചാണ് ബാക്കി വന്ന അഹാരം കളഞ്ഞിട്ട് പാത്രം കഴുകമെന്ന് കരുതി പോയത്. ഇപ്പൊൾ ഇൻ്റർവെൽ സമയം മാത്രമാണ് ഞാൻ ആരതിയോടൊപ്പം നടക്കുക. ഞാൻ നിൽക്കവേ അറിയാതെ സിനിമാക്കാരൻ്റെ മോൾ നന്ദിത ദേഹത്ത് വെള്ളം തെറിപ്പിച്ചു. "സോറി ദേവിക,ഞാൻ തന്നെ കണ്ടിലായിരുന്ന്...." ഞാനും സോറി കേട്ട മാത്രയിൽ ദേഷ്യം വിട്ടു "സാരമില്ല അയ്യെ പോടി ,എന്തിനാ ഇതിനൊക്കെ സോറി." എന്തോ ഞാൻ വലിയ ചീത്ത വാക്ക് അവളെ പറഞ്ഞപോലെ അവൾ കൂടെ വന്ന കൂട്ടുകാരിയെ വിട്ടു എങ്ങോട്ടോ നടന്നു....

ഞാൻ ആരതിയെ നോക്കി, അവളും ഒന്നും മനസ്സിലാകാത്ത മട്ടിൽ എന്നെയും തിരിച്ചു നോക്കി.

നടന്നു നീങ്ങവേ ആരതി പറഞ്ഞു "ദേവു വാ എനിക്ക് ബസ്സ് ഫീസ് അടക്കണം"...ഞാനും അവളുടെ പുറകേ വച്ചു പിടിച്ചു...അവിടെ അതാ നിൽക്കുന്നു ഞങ്ങടെ ക്ലാസ്സിലെ മൂന്നു ബോയ്സ്...ഒന്ന് എൻ്റെ ബസ്സിലെ കുട്ടി ആണ്....അവനും ആരതിയും ഒരേ സ്റ്റോപ്പ് ആണ്....കൂടെ അർജുൻ ഉണ്ട് പിന്നെ വേറെ ആരോ...ഞാൻ ആരതിയുടെ അടുത്ത് പോയി" ആര അത് അർജുൻ്റെ അനന്തുനും ഒപ്പം?" അവൾ അവരുടെ അടുത്ത് പോയി നിന്നു....ഞാൻ മാറി നിന്ന്....പോകുന്നതിനു മുന്നേ അവർ ആരയിയോട് സമയം ചോദിച്ചു...ഞാനെന്ന ആളിനെ അവളും അവരും ശ്രദ്ധിച്ചില്ല....തിരിച്ചു വന്നതും അവളെന്നോട് പറഞ്ഞു"എടാ അത് നിതിൻ നമ്മുടെ ക്ലാസ്സ് തന്നെയാ , നീ പേരോക്കെ പഠിക്കുമ്പോൾ ശേരിയാകും...ഞാനും അവളും ക്ലാസ്സിലേക്ക് പോയി...ബാഗിൽ പാത്രം വൈകുമ്പോൾ അതാ റീത്ത ടീച്ചറിൻ്റെ ശബ്ദം " ദേവിക, കാൻ യു പ്ലീസ് കം ഹിയർ." ഞാനും ഞെട്ടി കൂടെ അവിടെ ഇരുന്ന കൂട്ടുകാരും. "എന്താടാ പ്രശ്നം , എന്തിനാ ടീച്ചർ നിന്നെ വിളിക്കുന്നത്? " 

അഭിരാമി ചോദിച്ചു. ഞാൻ പേടിച്ച് നിന്നു.

തുടരും..

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ