മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഇട്ടിയവിര രാവിലെ തൊട്ട് തന്നെ ടിവിയിലെ ന്യൂസ് ചാനലുകളുടെ മുന്നിൽ അടയിരിക്കുകയാണ്. മണിക്കൂറുകളായി. ഇതു വരെയായിട്ടും ഒന്നും മനസിലാവുന്നില്ല. വാർത്തകൾ വായിക്കുന്നവനും മനസിലാവാഞ്ഞിട്ടോ എന്തോ സംഭവസ്ഥലത്തേക്ക് നേരിട്ടു വിളിക്കുന്നു. അങ്ങേരാണെങ്കിലോ വായ തോരാതെ എന്തൊക്കെയോ പറയുന്നു. ഇതു കേട്ട് ഒന്നും മനസ്സിലാവാതെ ഒരു നന്ദിയും പറഞ്ഞ് അവതാരകൻ ഒരു നാലഞ്ച് ആളെയും കൂട്ടി ചർച്ച തുടങ്ങുന്നു. ദൈവം തമ്പുരാനാണെ ഒരു ചർച്ചയിലും ഒരു കാര്യത്തിനും തീരുമാവുന്നത് കണ്ടിട്ടില്ല.

ഉച്ച വരെ കണ്ടിട്ടും ഒരു രക്ഷയുമില്ല. ഭാര്യ ഊണ് കഴിക്കാൻ വിളിച്ചപ്പോൾ ടി വി ഓഫ് ചെയ്ത് ഒരു നെടുവീർപ്പോടെ ഇട്ടിയവിര പറഞ്ഞു "പണ്ടത്തെ ആകാശവാണി തന്നെയായിരുന്നു നല്ലത്. പത്തു മിനിറ്റ് കൊണ്ട് കാര്യം പിടികിട്ടിയിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ