(Rajendran Thriveni)
അതിരിട്ടു വെയ്ക്കുമ്പോൾ
മതിലുകൾ തീർക്കുമ്പോൾ,
മനസ്സിനെ കൂടിന്റെ
ഉള്ളിലൊതുക്കുമ്പോൾ;
ഒരുകൊച്ചു ലോകത്തെ
കൂപമണ്ഡൂകത്തിന്റെ
കൺവെളിച്ചത്തിൽക്കണ്ടു
പ്രപഞ്ചമാക്കുന്നു നാം!
കൂടിന്റെ ഉള്ളിൽ, ചിറ-
കിട്ടടിച്ചു നാം, പുത്ത-
നാകാശ സ്വപ്നങ്ങ-
ളുള്ളിലൊതുക്കുവോർ!
മതിലിനെ വാഴ്ത്തി
സപ്താത്ഭുതങ്ങളിൽ
ഒന്നായ വൻമതിൽ
കെട്ടിപ്പടുത്തവർ!
മതിലുകളൊത്തിരി
കെട്ടിയുയർത്തി നാം,
കാലം ശപിക്കുന്ന
ശില്പികളാവാതിരിക്കാം!
അതിരിന്റെയപ്പുറം
പാറിപ്പറക്കുവാൻ
വെമ്പുന്ന മനസ്സിന്റെ
ബന്ധനം മാറ്റണം!