ലേഖനങ്ങൾ
- Details
- Written by: Chief Editor
- Category: Article
- Hits: 916
കുറച്ചു വാക്കുകളിൽ ഒരു പ്രപഞ്ചമൊരുക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ വെല്ലുവിളി. കടലാസിൽ നിന്നും മൊബൈൽ ഫോണിലേക്കുള്ള വായനാ മാറ്റത്തിനു അനുയോജ്യമായ എഴുത്തു ഹ്രസ്വ ഡിജിറ്റൽ രചന മാത്രമാണ്. കുറച്ചു വാക്കുകളിൽ അനാവൃതമാകുന്ന മിഴിവുറ്റ ചിത്രങ്ങൾ, നർമ്മത്തിന്റെ കാണാ നൂലുകൾ, വായനക്കാരെ പിടിച്ചു നിറുത്തുന്ന വൈഭവം, ഇവയൊക്കെ പുതിയ സമ്പ്രദായത്തിന്റെ മുഖ മുദ്രകളാണ്. വിശാലമായ രചനകൾ പലപ്പോഴും തിരക്കുള്ള വായനക്കാർ ഒഴിവാക്കുന്നു. മൊഴി ലക്ഷ്യ മിടുന്നത് ഇത്തരത്തിലുള്ള രചനാ വൈഭവം എഴുത്തുകാരിൽ വളർത്തിയെടുക്കുന്നതിലാണ്. അതു കൊണ്ടു തന്നെ 1000 വാക്കുകൾ ക്കുള്ളിൽ നിൽക്കുന്ന രചനകൾക്ക് പ്രാധാന്യം നൽകുന്നു.

- Details
- Written by: Chief Editor
- Category: Article
- Hits: 2446
- Details
- Written by: Babu Padanilam
- Category: Article
- Hits: 4205
എഴുത്തുകാരനായ സഖറിയാവെ ഞങ്ങളോടു ക്ഷമിക്കാതിരിക്കുക! അങ്ങയുടെ ഒരു പ്രസംഗം കുറച്ചു നാളുകൾക്കു മുൻപ് വളരെആളുകൾ സോഷ്യൽ മീഡിയ വഴി കേൾക്കുകയും പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ശരാശരി മലായളി, തങ്ങൾ തെരഞ്ഞുവിട്ട രാഷ്ട്രീയ നേതാക്കന്മാരെ കാണുമ്പോൾ അന്തം വിടുന്നതിന്റെയും, അവന്റെ മുന്നിൽ ഓച്ഛാനിനിച്ചു നിൽക്കുന്നതിന്റെയും ചിത്രം അതിലുടെ അങ്ങു അവതരിപ്പിച്ചു.
- Details
- Written by: Chief Editor
- Category: Article
- Hits: 993
പ്രയോജനവാദം - Utilitarianism
ഏറ്റവും നല്ല പ്രവർത്തി എന്നത് ഏറ്റവും കൂടുതൽ അനുഭവവേദ്യമായ പ്രയോജനം ഉണ്ടാക്കുന്നത് എന്നുള്ള ഒരു നൈതിക സിദ്ധാന്തം. ഒരു പ്രവർത്തിയിൽ ഏർപ്പെടുന്ന വ്യക്തിയുടെ മുഴുവൻ സുഖത്തിൽ നിന്നും മുഴുവൻ ദുഃഖം കുറച്ചാൽ ലഭിക്കുന്നതാണ് പ്രയോജനം.
കാല്പനികത - Romanticism
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പിൽ ആരംഭിച്ച ധൈഷണികമായ മുന്നേറ്റം. ഇത് ചിത്രകലയിലും സാഹിത്യത്തിലും പ്രകടമായിരുന്നു. ശക്തമായ വികാരങ്ങൾക്കും, വൈയക്തികമായ വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്ന സൃഷ്ടികൾ, പ്രകൃതിജന്യമായ എല്ലാത്തിനെയും പുകഴ്ത്തുകയും, അംഗീകരിക്കുകയും ചെയ്തു പോന്നു. ഇത് ഒരു പരിധി വരെ യുക്തിചിന്തയ്ക്കും, ഭൗതികവാദത്തിനും, ജ്ഞാനോദയത്തിനും എതിരായിരുന്നു എന്നും കരുതിപ്പോരുന്നു.
- Details
- Written by: പ്രിയവ്രതൻ S
- Category: Article
- Hits: 2629
സൗന്ദര്യാന്വേഷണത്തിന്റെ ഭാഗമായാണ് എം പി പോളിന്റെ 'സൗന്ദര്യനിരീക്ഷണം' വായിച്ചു തുടങ്ങിയത്. അതിലെ മൂന്നാമത്തെ ഭാഗമാണ് 'ചിത്രകലയും കാവ്യകലയും' എന്ന ലേഖനം.