മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

 

ഒന്നിൽ കൂടുതൽ പക്ഷങ്ങൾ ഉള്ളതുകൊണ്ടാണല്ലോ നിഷ്പക്ഷത എന്ന വാക്കുണ്ടായത്. ഓരോ പക്ഷക്കാരും പൊതുവായി കരുതുന്നത് തങ്ങളുടെ പക്ഷമാണു ശരി എന്നാണു. ശരിയല്ല എന്നറിഞ്ഞിട്ടും പ്രത്യക കാരണങ്ങളാൽ ഒരു പക്ഷത്തോടു ചേർന്നു നിൽക്കുന്നവർ ഉണ്ടാവാം. എന്റെ അച്ഛൻ 'പുലി' ആയിരുന്നു; അതുകൊണ്ടു ഞാനും 'പുലി'യാണ് ഇതാണ് പലരുടെയും അവസ്ഥ. "ഞങ്ങൾ തലമുറകളായി,  കുടുംബമായി ഇന്ന രാഷ്ട്രീയ പക്ഷക്കാരാണ്/മതക്കാരാണ്" എന്നു പറയുന്നവർ പറയാതെ പറയുന്നത് "എനിക്ക് സ്വന്തമായി ഒരു നിലപാടില്ല" എന്നാണു. മറു പക്ഷക്കാർ എന്തു നല്ല കാര്യം പറഞ്ഞാലും അതു വാശിയോടെ തള്ളിക്കളയുക എന്നതാണ് പക്ഷപാതികളുടെ പൊതുവായ സമീപനം. 'ദേശാഭിമാനി'  തുറന്നു നോക്കാത്ത  കോൺഗ്രസ്സുകാരും, 'വീക്ഷണം' തൊട്ടു നോക്കാത്ത കമ്യൂണിസ്റ്റുകളും നമുക്കിടയിൽ ധാരാളമുണ്ട്. പൊതു നന്മയ്ക്കുള്ള എന്തു വിവരം ഈ മാധ്യമങ്ങളിൽ വന്നാലും മറുപക്ഷത്തിന്‌ അതു കിട്ടില്ല. ഇവിടെയാണ് നിഷ്പക്ഷതയുടെ പ്രസക്തി. ആശങ്കകൾ ഇല്ലാതെ ആർക്കും കടന്നു വരാവുന്ന, നിഷ്പക്ഷമായ പൊതു ഇടങ്ങൾ ഉണ്ടെങ്കിൽ മാത്രമേ അറിവിന്റെ വ്യാപനം കാര്യക്ഷമമായി നടക്കുകയൊള്ളു. എന്നാൽ ഒരു പക്ഷത്തിലുള്ള ആളുകളെ അവിടെത്തന്നെ തളച്ചിടണമെങ്കിൽ നന്മയുടെ ഇത്തരം പൊതു ഇടങ്ങൾ നശിപ്പിക്കേണ്ടത് ആവശ്യമാണെന്നു കടുത്ത പക്ഷപാതികൾ കരുതുന്നു. ഇനി നമുക്കു തീരുമാനിക്കാം പൊതു ഇടങ്ങൾ രാഷ്ട്രീയ/മത-വൽക്കരിക്കണമോ വേണ്ടയോ എന്ന്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കലാ സാംസ്കാരിക പ്രസ്ഥാനങ്ങൾ, കായിക-വിനോദ പ്രസ്ഥാനങ്ങൾ, ആതുരാലയങ്ങൾ ഒക്കെയും മത/രാഷ്ട്രീയ-വൽക്കരിക്കുന്ന കാലമാണിത്. അറിവിന്റെ വ്യാപനത്തിനുള്ള പൊതു ഇടങ്ങളെങ്കിലും നമുക്കു നിഷ്പക്ഷമായി കാത്തു സൂക്ഷിച്ചുകൂടയോ?

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ