മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

walking down the path alone

13. വീണ്ടും ചലിക്കുന്ന സൂര്യൻ

Read Full

 

നാല്പത്തിയൊന്നാമത്തെ ആഴ്ച കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ആഴ്ച 5 മണിക്കൂർ ധ്യാനത്തിൽ മുഴുകാൻ കഴിഞ്ഞു. രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം 13 ആഴ്ചകൾ ഇതിനോടകം കഴിഞ്ഞിരിക്കുന്നു. കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ട ഒരു കാര്യം ഇതാണ്.

ധ്യാനനിരതമായ ഇരുപത്തി അഞ്ചു മണിക്കൂർ കടന്നുകിട്ടാൻ പത്തു്  ആഴ്ചകൾ വേണ്ടിവന്നു. വളരെ ശ്രമകരമായ ദിനരാത്രങ്ങൾ ആയിരുന്നു അത്. ഞാൻ എന്നെത്തന്നെ പിടിച്ചിരുത്തുകയായിരുന്നു. ശരീരം ഏറെക്കുറെ സ്വസ്ഥമായിരിക്കുമ്പോളും ഒരു നിയന്ത്രണവുമില്ലാതെ മനസ്സ് നൂറു നൂറു വിഷയങ്ങളിൽ വ്യാപരിക്കുകയായിരുന്നു. 25 മണിക്കൂറുകൾ കടന്നതോടെ എനിക്കാവേശമായി. അത്രയും നേടിയെടുക്കാൻ എനിക്കായല്ലോ എന്ന് ചിന്തിച്ചു ഞാൻ അഭിമാനിക്കാൻ ശ്രമിക്കുന്നു. ഇപ്പോൾ ഒരു സമയം 40 മിനിറ്റിൽ കൂടുതൽ ഏറെക്കുറെ ചാഞ്ചല്യമില്ലാതെ കഴിയാൻ സാധിക്കുന്നുണ്ട്. ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്. എങ്കിലും ഞാൻ എന്നെ അനുമോദിക്കാൻ ഈ അവസരം വിനിയോഗിക്കാട്ടെ. 

മനസ്സു കെട്ടുപോയി ജഡത്വം (intertia) ബാധിച്ച ഒരവസ്ഥയിൽ നിന്നും രക്ഷപെടാൻ വേണ്ടിയായണ് ഞാനീ പരീക്ഷണം തുടങ്ങിയത്. വിഷാദത്തിന്റെ (depression) പര്യമ്പുറങ്ങളിൽ മാറ്റിവയ്ക്കൽ (procrastination) കുഞ്ഞുങ്ങളെ പെറ്റു കിടക്കുകയായിരുന്നു. മടിയായിരുന്നു മൊത്തത്തിൽ. അലസമായ രാപകലുകൾ. ഉഷാർ നഷ്ടപ്പെട്ട്, വെറും ചണ്ടിയായ കരിമ്പിൻ തണ്ടുപോലെ ജീവിതം മാറിക്കൊണ്ടിരുന്നു. മറ്റുള്ളവരോട് താല്പര്യമില്ലായ്മ, ശുണ്ഠി, ദേഷ്യം, പഴിചാരൽ അങ്ങനെ പോയി കലാപരിപാടികൾ. കുറച്ചു കഴിഞ്ഞെങ്കിലും ആ അവസ്ഥ തിരിച്ചറിയാൻ കഴിഞ്ഞു എന്നത് ഭാഗ്യമായി കരുതുന്നു. പരീക്ഷണം പരാജയപ്പെട്ടാൽ പ്രൊഫഷണൽ സഹായം തേടാൻ തീരുമാനിച്ചിരുന്നു. മരുന്നുകൾക്കു മുമ്പേ ഒരു വഴി തുറന്നുകിട്ടുമോ എന്നു നോക്കി.  

എന്റെ സൂര്യൻ വീണ്ടും ചലിച്ചു തുടങ്ങിയിരിക്കുന്നു. അണഞ്ഞുപോയതിൽ നിന്നും പ്രകാശനാളങ്ങൾ പുനർജ്ജനിച്ചിരിക്കുന്നു. അതിൽ നിന്നെത്തുന്ന ഊർജ്ജം എന്നെ കർമ്മനിരതനാക്കുന്നു. എന്റെ വഴികളിൽ സുഗന്ധവാഹിയായ പുഷ്പങ്ങൾ വീണ്ടും വിടരുന്നു. ഇലകൾ ഇളകുന്നു, കുയിലുകൾ പാടുന്നു. ഇളം തെന്നലെന്നെ തഴുകി കടന്നു പോകുന്നു. ചലനത്തിന്റെ മഹാപ്രവാഹത്തിൽ അകർമ്മത്തിന്റെ ജഡാവസ്ഥയിൽ നിന്നും ഞാൻ ഉയിർത്തെഴുനേൽക്കുന്നു. 

ധ്യാനം, വ്യായാമം, മുറിക്കു പുറത്തുള്ള നടപ്പ് എന്നിവ ജീവിത ചര്യയായി തുടരണം. ഒപ്പം ആഹാരത്തിലെ മിതത്വവും സമയനിഷ്ഠയും കൂടി പാലിക്കണം. 

(അവസാനിച്ചു)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ