

(Madhavan K)
ആ പഴയ നീലവാറ-
ന്നെന്തു രസമായിരുന്നിഷ്ടാ.
ന്നെന്തു രസമായിരുന്നിഷ്ടാ.
തോടുകൾ മുങ്ങിത്താ-
ണവനെൻ്റെ രക്ഷയ്ക്കെത്തും.
ക്ലോക്കിൻ പെൻ്റുലം പോലെ-
യൊച്ചയുണ്ടാക്കും 'ടപ് ടപ്.'
സ്റ്റൈലായി ഞാനിട്ട-
പുതുപുത്തൻ വെള്ളട്രൗസർ,
ചളി തെറിപ്പിച്ചൊരു
വിധമാക്കും കുലദ്രോഹി.
തിരിഞ്ഞു നോക്കിയാ-
ലവനൊരു പാവത്താൻ.
ചറപറാ പെയ്യും മഴയേ,
കുടമറന്നോടുമെന്നെ,
ചെളിയോരമെത്തും നേരം,
മെല്ലെയവൻ സ്ലിപ്പാക്കും.
കിടന്നു നോക്കിയാലോ,
വീണ്ടുമവൻ വെറും പാവം!
നീലവാറന്നെന്തു,
രസമായിരുന്നിഷ്ടാ.
ചെളിക്കാലമന്നെന്തു
കളിയായിരുന്നിഷ്ടാ....