മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

വാദം കഴിഞ്ഞു,
പ്രതിവാദം കഴിഞ്ഞു.
വിധി വന്നപ്പോൾ,
അച്ഛനുമമ്മയും രണ്ട്. 

അച്ഛനാദ്യം പോയി;
അച്ഛൻ്റെ മുത്തിനെ,
തിരിഞ്ഞു നോക്കാൻ 
മറന്നുപോയി. 

അമ്മ മറന്നതില്ല
കണ്ണീരൊപ്പാൻ,
കേൾക്കാം മിടിപ്പ്
അമ്മതൻ നെഞ്ചിൽ. 

ഒന്നും പറയാതെ,
അമ്മയും പോയി!
ഇരുട്ടൊരു കുറ്റമല്ല
വാശിയും കുറ്റമല്ല..

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ