മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Madhavan K)

സന്ധ്യ
ഓടിത്തളർന്ന പകലിൽ
അൽപ്പായുസ്സിൻ്റെ സൗന്ദര്യം.
കിതപ്പൊടുങ്ങാത്ത ജീവിതം.

നിലാവ്
അമ്പിളിയുടെ ചേല ചുറ്റാൻ
രാവിനിനേറെ കൊതി,
ഭൂമിയിൽ നിഴലനക്കം.

വയൽ
കർഷക പ്രഭയിൽ
കുനിയുന്ന ശിരസ്സ്.
വിലക്കുറവിൻ്റെയശനിപാതം.

നിഴൽ
എനിക്കെൻ്റെ നിഴലിനെ
കല്യാണം കഴിക്കണം,
നിഴലാരെയും കൊല്ലില്ല..

കനൽ
കത്തുന്ന കുടൽ
കനലായി പൊള്ളുന്നു.
അരിമണിയോടു ദാഹം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ