(Madhavan K)
ചൂട്
വിശ്രമമില്ലാത്ത വിശറിയായി,
പൊരിവെയിലത്തൊരു
കർഷകൻ.
വിയർപ്പറിയാതെ
പൊരിവെയിലത്തൊരു
കർഷകൻ.
വിയർപ്പറിയാതെ
വേനൽ മഴ
ഭൂമിയുടെ വരണ്ട മാറിൽ,
കാർമേഘത്തിൻ്റെ
മിഴിനീർത്തുള്ളി.
പുതുമണ്ണിൻ മണം.
കാർമേഘത്തിൻ്റെ
മിഴിനീർത്തുള്ളി.
പുതുമണ്ണിൻ മണം.
കടൽ
ആളുന്ന രോഷം തീർക്കാൻ, മണൽത്തിട്ടയുടെ
ആത്മഹൂതി.
കരയുടെ ബലിതർപ്പണം.
ആത്മഹൂതി.
കരയുടെ ബലിതർപ്പണം.
ആകാശം
രാവിൻ്റെ വിശാലതയിൽ
അനന്തതയുടെ ചാരുത.
മനസ്സിൽ നിലയ്ക്കാത്ത
മോഹക്കൂട്ട്.
അനന്തതയുടെ ചാരുത.
മനസ്സിൽ നിലയ്ക്കാത്ത
മോഹക്കൂട്ട്.