(പൈലി.ഓ.എഫ്)
ഉതിരുന്ന ചിരിയുടെ തരളമോഹങ്ങൾ,
എൻ ചുടുനിശ്വാസം കവർന്നെടുത്തു.
ചിതലരിച്ചീടുന്ന മൺകൂനയിൽ നിന്നു-
മുണരുന്നു മൂകമാം നിസ്വനങ്ങൾ.
ശാന്തമാകാത്തയീ ചാരുലതകളിൽ,
പകലിൻ്റെ ദുഃഖം മിഴിച്ചുനിന്നു.
ശരണമന്ത്രത്തിൻ സാന്ത്വന ധ്വനികൾ,
എൻ ചുടുരക്തവാഹിയിൽ മുറ്റിനിന്നു.
പതറിയൊഴുകിയ പൂങ്കാറ്റിനന്നും
പരിഭവമൂറുന്ന പടയൊരുക്കം.
അകലുന്ന സായന്തനത്തിൻ നെറുകയിൽ,
അടിയുന്നു മർത്യൻ്റെ രോദനങ്ങൾ.
മലിനമാകാത്തയീ മാനസം,
എന്നിലെ മറവിയെപ്പോലും ചുട്ടെരിച്ചു.
ഉണരുന്നു പിന്നെയും മരണം വിതച്ചൊരീ
ചന്ദനമണമൂറും ചിതയിൽനിന്നും;
മരിക്കാത്ത മോഹത്തിൻ മൺകുടിൽ തേടി,
മറയുന്നു ഞാനീ മൺചിരാതിൽ.