(സുമേഷ് പാർളിക്കാട്)
മണ്ണിൽ തിളങ്ങിയത് പൊന്നല്ല,
മഞ്ഞക്കുറ്റികളാണല്ലോ!
വേഗത്തിൽ പായുവാൻ, പാതയൊരുക്കുവാൻ,
മണ്ണു കവർന്നിടാൻ വന്നവനാണിവൻ.
ഗതിയേതുമില്ലാത്തൊരുവന്റെ മുറ്റത്തു,
വികസനമനവധി ചോദ്യമെറിഞ്ഞു!
നാലല്ല നാൽപതു മടങ്ങു തന്നാലും
മണ്ണവരാർക്കും നൽകില്ലയെന്നോതി!
തന്റേതായുള്ള മണ്ണൊന്നു കാക്കുവാൻ,
മുന്നിട്ടിറങ്ങിയവർ കുലംകുത്തിയായി.
കുന്നു മുറിച്ചാൽ, മണ്ണിട്ടു മൂടിയാൽ,
പ്രകൃതി ശാന്തമായ് നിൽക്കുവതെങ്ങനെ?
കോട്ടങ്ങളൊക്കെയുമറിഞ്ഞിട്ടുമെന്തേ,
മൗനം രുചിച്ചു നിൽക്കുന്നു നാം...