മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ചരലെറിഞ്ഞോട്ടുമ്പുറത്താരോ,
ചാലിൻവഴി ചാടിയോടുന്നു!
ചാരെതുള്ളിയായ് തൂളിയാ പൂമഴ, 
ചാഞ്ഞും ചരിഞ്ഞും പരക്കുന്നു കാറ്റതിൽ!

ചാരുകസാരയിൽ ചാഞ്ഞിരിക്കുന്നുണ്ടേ, പല്ലില്ലാ മുത്തശ്ശൻ പത്രം നിവർത്തീട്ട്.
നെറ്റിതന്നോരത്ത് കൈപ്പത്തി വച്ചിട്ട്, വാനതിൽ നോക്കുന്നു-
ണ്ടാ, ശങ്കയാലമ്മ.
"ചാരുക്കുട്ടീ നിൻ്റെ നായരിങ്ങെത്തിയോ, കുടയയാൾ കൊണ്ടോയോ? മഴയിപ്പം തീരൂല്യ..."
ചാരുട്ടൻ കേട്ടതേ ഞീളാൻ തുടങ്ങുന്നു; താളമേളം, മിന്നൽ,
മുറ്റത്ത് യുദ്ധം പോൽ!
"ചാരുകേശാ നീ കരയാതിരിക്കെടാ..." ചാരെ, യവൻ അമ്മ തൊട്ടും തലോടിയും.
ആരോ ഒരാളോടി പുൽച്ചാടി പോലെത്തി, ചാരുകേശൻ ചിരി, യച്ഛനെ കണ്ടപ്പോൾ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ