മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പിന്നിലൊട്ടിനിൽക്കുമ്പോൾ നിനക്കേറ്റം പ്രിയതരം
എൻ്റെ ജീവൻ്റെ ഹരിത മുദ്രകൾ.
ഉടമ്പടികളും ഒപ്പുവെക്കലുമില്ലാതെ
നീ രാജ്യം കിഴടക്കി യാത്രയാവുമ്പോൾ
ബാക്കിയാവുന്നത് ചില സന്ദേഹ ലിപികൾ.

ഒരു ക്രിയയും
ചെയ്യാതെ
അവസാനയുത്തരവും
എനിക്കായ്
പൂർത്തിയാക്കുന്ന നിനക്ക് രാഗങ്ങളുടെ  ഒരായിരം ബുദ്ധപൂർണ്ണിമ.
ഒരു മൊഴി പോലുമില്ലാതെ വിരൽത്തുമ്പു വിട്ടൊഴിയുമ്പോൾ 
ബാക്കിയാവുന്നത് കടലെടുത്തു പോയ ഒരു വീട്
കപ്പൽഛേദം വന്ന മനസ്സ്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ