മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തെറ്റുകളെ എതിർക്കാനെത്തിയവനെ മയക്കുവെടി വെച്ച് പിടിച്ചുകെട്ടി നാടുകടത്തിയിരിക്കുന്നു;
ഇനിയീ കുടിയേറ്റ ഭൂമിയിലേക്ക്അവകാശം പറഞ്ഞു വരാതിരിക്കാൻ!

അടിമപ്പണി ചെയ്യുന്ന കുങ്കിയാനകൾ അണിനിരന്നിട്ടുണ്ട്, അധിനിവേശത്തിന്റെ സ്വാതന്ത്ര്യത്തെ മസ്തക പ്രഹരത്താൽ പരിരക്ഷിക്കുവാൻ!

ചർച്ചകളുടെ, ആരോപണങ്ങളുടെ, പ്രത്യാരോപണങ്ങളുടെ മാലപ്പടക്കങ്ങൾ പൊട്ടിത്തെറിച്ചുകൊണ്ടേയിരിക്കുന്നു!ഭയം വിതയ്ക്കുന്ന കഥകൾ പോലെപൂരപ്പാട്ടിന്റെ കാൽച്ചിലമ്പൊലി പോലെ!

മഹാഭൂരിപക്ഷം നഷ്ടപ്പെട്ട പ്രകൃതി വാദികളേ,നിങ്ങളുടെ ചേദ്യങ്ങൾക്ക്ഞങ്ങൾ മറുപടി പറയില്ല!
ഞങ്ങളൊന്നും കാണില്ല,കാണാൻ കണ്ണു തുറക്കില്ല!കാരണം ഞങ്ങളീ മണ്ണിന്റെ മക്കളാണ്,

അരികട്ടവൻ ആനയാവട്ടെ, മനുഷ്യനാവട്ടെ, അവന്റെ ഉന്മൂലനം ഞങ്ങളുടെലക്ഷ്യമാണ്.
നിങ്ങളുടെ ശരികളേപ്പോലെഞങ്ങളുടെ തെറ്റുകളും ജനാധിപത്യനീതിപീഠത്തിന്തുല്യമാണ്!

ഈ രാജ്യത്തെ നിങ്ങൾക്ക് രാമരാജ്യമാക്കണം! ഞങ്ങൾക്കിതിനെ രാവണരാജ്യവും! ഞങ്ങൾക്കു വിഭീഷണനല്ല ശൂർപ്പണഖയാണു വഴികാട്ടി! ഭക്ത ഹനുമാനല്ല മായാവി മാരിചനാണു സാഹസി!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ