മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best humour stories

  • ഉന്തുന്ത്…. ആളെയുന്ത്

    Suresan V

    ഒരു സന്തോഷവാർത്ത!

    ‘മാമ്പഴം ‘ മാസിക പുന:പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നു. മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്നുപോയ മാമ്പഴം വീണ്ടും പ്രസിദ്ധീകരിക്കാൻ ഉടമയായ കെ.റ്റി.അപ്പന് അത്ര താല്പര്യമൊന്നും ഉണ്ടായിരുന്നില്ല.എന്നാൽ മാസികയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കുറെപ്പേരുടെ അഭ്യർത്ഥനയ്ക്കു വഴങ്ങിയാണ് നാലുവർഷത്തിനുശേഷം  ഇതാ ഇപ്പോൾമാസിക പുന:പ്രസിദ്ധീകരണം തുടങ്ങുന്നത്. 

    Read more …

  • അടി തെറ്റിയാൽ

    Shamseera Ummer

    വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ കൂട്ടിലങ്ങാടി ചന്തയിലെത്തിയതാണ് സജി. നാല് റോഡുകൾ കൂടിച്ചേർന്ന ഒരു വലിയ അങ്ങാടിയാണ് കൂട്ടിലങ്ങാടി . കെ.എസ് ആർ ടി സി ബസുകളും വലിയ വലിയ കണ്ടെയ്നറുകളുമൊക്കെയായി എപ്പോഴും തിരക്കേറിയ അങ്ങാടിയാണിത്. ഇത്രയും തിരക്കുണ്ടെങ്കിലും വളവും തിരിവുകളുമൊരുപാടുള്ള, വീതി തീരെയില്ലാത്ത റോഡുകൾ കൂട്ടിലങ്ങാടിയുടെ മാത്രം പ്രത്യേകതയാണ്.

    Read more …

പ്രിയപ്പെട്ട  പത്രാധിപർ, 


മൊഴിയുടെ സമ്മാനം അഞ്ചു പ്രാവശ്യം നേടിയ വളരെ ചെറിയ ഒരു എഴുത്തുകാരനാണ് ഞാൻ. മൊഴിയുടെ പത്രാധിപ സമിതിയിൽ നിന്നും എനിക്ക് ലഭിച്ച പ്രോത്സാഹനങ്ങൾക്കും  ചേർത്തുനിർത്തലിനും  ആദ്യമേ  തന്നെ  ഈയുള്ളവന്റെ  നന്ദിയും  കടപ്പാടും  രേഖപ്പെടുത്തട്ടെ.
എന്റെ  വ്യക്തിപരമായ  നിരീക്ഷണങ്ങളും   അഭിപ്രായങ്ങളും  പങ്കു വെക്കുന്നു. 


മലയാള സാഹിത്യം  വളരെ സ്തുത്യർഹമായ  രീതിയിൽ മൊഴി കൈകാര്യം  ചെയ്യുന്നുണ്ട്.  കവിത,  കഥ, യാത്രാകുറിപ്പുകൾ, ഹാസ്യം, അനുഭവക്കുറിപ്പുകൾ, സ്മരണകൾ, എന്ന്  തുടങ്ങി  നോവലിലും തുടർക്കഥകളിലും  എത്തിനിൽക്കുന്നു മൊഴിയുടെ  സാഹിത്യ രഥമുരുളുന്ന രാജ  പാതകൾ.  തികച്ചും  അഭിനന്ദനാർഹം തന്നെ. 


പുതിയ എഴുത്തുകാരെ കണ്ടെത്താനും  പ്രോത്സാഹിപ്പിക്കാനും  മൊഴി  ശ്രമങ്ങൾ  തുടരണമെന്ന  അഭിപ്രായമുണ്ട്. 


പോർട്ടലിൽ രചനകൾ  വായിച്ച  വായനക്കാരുടെ പ്രതികരണങ്ങൾ  ഏറെയൊന്നും കാണാൻ കഴിയുന്നില്ല.  എഴുത്തിന്  പ്രതികരണങ്ങൾ  പ്രോൽസാഹനമാകും. അവരെ അതിനു പ്രേരിപ്പിക്കുവാനുള്ള  ഉപാധികൾ  പരീക്ഷിക്കേണ്ടിയിരിക്കുന്നു. 


കസ്റ്റമർ സർവീസുമായി ഇതുവരെ നേരിട്ട് ബന്ധപ്പെടേണ്ടി വന്നിട്ടില്ല. കുറച്ചു സമയമെടുത്താലും  മൊഴിയുടെ സമ്മാനങ്ങൾ  ഓർമ്മപ്പെടുത്തലില്ലാതെ തന്നെ
ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരുന്നുണ്ട്. സമ്മനാർഹമായ രചനകൾ ഉൾപ്പെടുത്തിയ ഒരു റെകൺസിലിയേഷൻ  സ്റ്റേറ്റ്മെന്റ്റ് കൂടെ രചയിതൾക്ക്  അയക്കാനുള്ളനുള്ള സംവിധാനം ഉണ്ടാക്കിയാൽ നന്നായിരുന്നു. 


സ്നേഹപൂർവ്വം 
സതീഷ്  തോട്ടശ്ശേരി
ബാംഗ്ലൂർ

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ