മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Abbas Edamaruku )
 
"ഞാൻ വാസന്തി. അമ്പലത്തിനു തൊട്ടുപിറകിലാണ് എന്റെ വീട്"

സ്വയം പരിചയപ്പെടുത്തിയിട്ട്‌ ... അവനെ നോക്കി അവൾ പുഞ്ചിരി പൊഴിച്ചു .തുടർന്ന് മുന്നിൽ നിരത്തി വെച്ചിരിക്കുന്ന കച്ചവട സാധനങ്ങളിലേയ്ക്കു നോക്കി അവൾ നിന്നു.
"വാസന്തി ,എന്ത് ചെയ്യുന്നു .?"അവൻ ആകാംക്ഷയോടെ അവളെ നോക്കി .

"ഓ ...അങ്ങനെ ചോദിച്ചാൽ ."ഒരുനിമിഷം അവൾ നിർത്തി .എന്നിട്ട് പറഞ്ഞു .

"തയ്യൽ ...എന്നു വേണമെങ്കിൽ പറയാം ."

"അതെന്താ അങ്ങനെ പറഞ്ഞെ .?അപ്പോൾ തയ്യലല്ലാതെ വേറെന്തെങ്കിലും തൊഴിലുണ്ടോ .?"അവൻ പുഞ്ചിരിച്ചു .

"ഉണ്ടായിരുന്നു ...പക്ഷേ, ഇപ്പോഴില്ല ."

"എന്നുപറഞ്ഞാൽ?" അവൻ അത്ഭുതംകൊണ്ടു .

"ആ അത്രതന്നെ, കൂടുതൽ അറിയാതിരിക്കുന്നതാണ് ഇയാൾക്ക് നല്ലത്ഇ. ത്രദിവസത്തെ പരിചയംകൊണ്ട് തനിക്ക് എന്നെക്കണ്ടിട്ട് എന്തുതോന്നുന്നു?" വാസന്തി കുസൃതിയോടെ അവനെ നോക്കി .

"എന്തു തോന്നാൻ .?ഒരാഴ്ചയായി നമ്മൾ തമ്മിൽ കാണുന്നു .ഏതാനും നിമിഷങ്ങൾ മാത്രം പരസ്പരം പരിചയപ്പെട്ടിട്ട് .നല്ലൊരു സ്ത്രീയായി തോന്നി ."അവൻ പറഞ്ഞു .

"ഉം ...,"അവൾ മൂളി .എന്നിട്ട് ചോദിച്ചു .

"ഇയാളുടെ വീട് എവിടെയാണ് .?"

"ദൂരെ ,"അവൻ പറഞ്ഞു .

"എല്ലാ നാട്ടിലും താങ്കൾ ഉത്സവക്കച്ചവടത്തിനായി പോകാറുണ്ടോ .?"അവൾ ആകാംക്ഷയോടെ ചോദിച്ചു .

"ഉണ്ട് ,സീസണായാൽ പിന്നെ ഇതുതന്നെയാണ് എന്റെ ജോലി .ഞാൻ കച്ചവടത്തിനു പോകാത്ത നാടുകളോ ,ഉത്സവപ്പറമ്പുകളോ ഈ കേരളത്തിലില്ല .എന്താ ചോദിക്കാൻ കാരണം .?"അവൻ അവളെനോക്കി .

"ഒന്നുമില്ല ,വെറുതേ ..."അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു .

"അല്ല ,എന്തോ ഉണ്ടെന്ന് ആ മുഖം കണ്ടാലറിയാം .എന്തായാലും പറയൂ ..."അവൻ പ്രോത്സാഹിപ്പിച്ചു .

"വളയും ,മാലയുമൊക്കെ കച്ചവടക്കാരനായ ഒരു 'ജയമോഹനെ' അറിയുമോ പാലക്കാടുള്ള .?"

"ഓ അറിയാം .പരിചയമുണ്ട് .പക്ഷേ ,ഇപ്പോൾ അയാൾ എവിടെയാണെന്നറിയില്ല .കുറെയായി കണ്ടിട്ട് .എന്താ വാസന്തി അറിയുമോ അയാളെ .?"

അവളുടെ മുഖത്തു പൊടുന്നനെ ശോകം നിറഞ്ഞു .മെല്ലെ ശബ്ദം താഴ്ത്തി അവൾ പറഞ്ഞു .

"അറിയാം ,ഏതാനും വർഷം മുൻമ്പുവരെ ...എല്ലാവർഷവും ഉത്സവത്തിന് അയാൾ ഇവിടെ കച്ചവടത്തിനു വരുമായിരുന്നു .മൂന്നുവർഷമായിട്ടു വരുന്നില്ല .എല്ലാ ഉത്സവസീസണിലും ഞാൻ അയാളെ തിരക്കാറുണ്ട് അയാളുടെ വരവിനായി കാത്തിരിക്കാറുണ്ട് ...പക്ഷേ ,അയാൾ മാത്രം വരാറില്ല ."അതു പറഞ്ഞപ്പോൾ അവളുടെ മുഖത്തു വല്ലാത്ത നിരാശ നിറഞ്ഞുനിന്നു .

"അയാളെ തിരക്കാനും ,കാത്തിരിക്കാനും മാത്രം ...എന്താ .?വാസന്തി അയാളെ സ്‌നേഹിച്ചിരുന്നോ .?"അവൻ ആകാംക്ഷകൊണ്ടു .

"ഉം ...ഒരുപാട് ."അതു പറയുമ്പോൾ ...അവളുടെ ശബ്ദം ഇടറി .കണ്ണുകളിൽ നനവൂറി .

"സത്യമാണോ .?വാസന്തി പറഞ്ഞത് .?അപ്പോൾ വാസന്തിയുടെ വീട്ടിൽ ആരൊക്കെയുണ്ട് .?"

"ഞാനും ,എന്റെ മോളും മാത്രം ...വേറാരുമില്ല ."അവൾ പറഞ്ഞു .

"വാസന്തിയുടെ ഭർത്താവ്‌ .?"അവൻ ജിജ്ഞാസകൊണ്ടു .

"ഇല്ല ,മരിച്ചുപോയി ."

"ഓ ,അങ്ങനാണോ .?ജയമോഹൻ ,വാസന്തിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞിരുന്നോ .?"

"ഉം ...ജയമോഹനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു .അയാൾ എന്നേയും .എന്നിട്ടും ..."അവൾ അർധോക്തിയിൽ നിർത്തി .മിഴിയിലൂറിയ നനവിനെ സാരിത്തുമ്പുകൊണ്ട് തുടച്ചു അവൾ .എന്നിട്ട് വിദൂരതയിലേയ്ക്ക് മിഴികൾ പായിച്ചുനിന്നു .പഴയകാല ഓർമ്മകളിലേക്ക് എന്നവണ്ണം .

"വാസന്തീ ..."അവൻ മെല്ലെ വിളിച്ചു .അവൾ തല ഉയർത്തി അയാളെ നോക്കി .ആ വിളി ആഗ്രഹിച്ചിരുന്നതുപോലെ .

"കുറച്ചുനേരത്തെ പരിചയം കൊണ്ട് നമ്മൾ വല്ലാത്ത സൗഹൃദത്തിലായിരിക്കുന്നു .വാസന്തി സാമാദാനിക്കൂ .ജയമോഹനെ എവിടെയാണെങ്കിലും നമുക്ക് കണ്ടെത്താം .ഞാൻ അവന്റെ നാട്ടിലുള്ള കച്ചവടക്കാരോടൊക്കെ അന്വേഷിക്കാം ."അവൻ അവളെ ആശ്വസിപ്പിച്ചു .

"വേണം കണ്ടെത്തണം .കണ്ടെത്തിയേ എനിക്ക് മതിയാകൂ ...ഞാൻ പോകട്ടെ ."അവൾ നന്ദിയോടെ ,അവനെ നോക്കി .

"ക്ഷേത്രത്തിനു പിന്നിലുള്ള വഴിയിലൂടെ കുറച്ചു മുന്നോട്ടു നടന്നാൽ ഒരു പാലമുണ്ട് ...ആ പാലത്തിന്റെ അടുത്തായി ഒരു പഴയ ചെറിയ വീട് കാണാം .അതാണ് എന്റെ വീട് .അവിടെ ഞാനും ,മോളും തനിച്ചാണ് .പിന്നെ ജയമോഹന്റെ ഓർമ്മകളും .വിരോധമില്ലെങ്കിൽ രാത്രി കച്ചവടം കഴിയുമ്പോൾ അവിടേയ്ക്ക് വരൂ ."

"രാത്രിയിലോ .?"അവൻ അത്ഭുതം കൊണ്ടു .

"അതിനെന്താ .?രാത്രിയോ ,പകലോ ...എന്നത് എനിക്ക് പ്രശ്നമല്ല .താങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും എന്റെ വീട്ടിലേയ്ക്ക് കടന്നുവരാം .ആരും ചോദ്യം ചെയ്യാൻ വരില്ല ."അവൾ തിരിഞ്ഞു നടന്നു .

അവൻ ഒരുനിമിഷം ചിന്തിച്ചു .ഇവൾ ശരിക്കും ആരാണ് .ഏതാനും ദിവസത്തെ പരിചയം മാത്രമുള്ള ഒരന്യപുരുഷനെ വീട്ടിലേയ്ക്ക് ക്ഷണിക്കാൻ മാത്രം ഇവൾക്കെങ്ങനെ ധൈര്യം കിട്ടി .?ഇനി ഇവൾക്ക് ഭ്രാന്താണോ .?അതോ ,ഇവൾ അഭിസാരികയോ മറ്റൊ ആണോ .?ഏയ് അങ്ങനെയാവില്ല .അവൾ പറഞ്ഞുകേട്ട കഥകളൊക്കെ വെച്ചുനോക്കുമ്പോൾ അവളൊരു നല്ല സ്ത്രീയായി കാണാനേ പറ്റൂ .അവന്റെ മനസ്സ് പലവിധ ചിന്തകളാൽ കലുഷിതമായി .എന്തായാലും അവളുടെ വീടുവരെ പോവുകതന്നെ .അവൻ മനസ്സിലുറപ്പിച്ചു .

രാത്രി ,ഉത്സവപ്പറമ്പിൽ നിന്നും ആളുകൾ പിരിഞ്ഞതോടെ ... കച്ചവട സാധനങ്ങളൊക്കെ ഒതുക്കിവെച്ചുകൊണ്ട് ... ടോർച്ചുമെടുത്ത് അവൻ വാസന്തിയുടെ വീട് ലക്ഷ്യമാക്കി നടന്നു .മകരമാസത്തിലെ കുളിരിനു ശക്തി പകരാനായി ചെറിയതോതിൽ തണുത്ത കാറ്റ് വീശുന്നുണ്ട് .ഒപ്പം ചെറിയ ചാറ്റൽ മഴയും തൂളുന്നുണ്ട് .വാസന്തി പറഞ്ഞതുപോലെ ക്ഷേത്രത്തിന്റെ പിന്നിലൂടെ ഏതാനും ദൂരം നടന്നതും ...വൈദ്യുതി വെളിച്ചത്തിൽ കുളിച്ചുനിന്ന പാലത്തിനരികിലുള്ള ... കൊച്ചുവീട് കണ്മുന്നിൽ തെളിഞ്ഞു .വാസന്തിയുടെ വീട് .

വാതിൽക്കൽ നിന്നുകൊണ്ട് അവൻ ,വാസന്തിയെ വിളിച്ചു .എന്നിട്ട് ആകാംക്ഷയോടെ കാത്തുനിന്നു .പൊടുന്നനെ വീടിനുള്ളിൽ ലൈറ്റ് തെളിഞ്ഞു .മുൻവാതിൽ തുറന്നുകൊണ്ട് വാസന്തി വെളിയിലേക്ക് ഇറങ്ങിവന്നു .

"ആ വന്നോ .?എനിക്കറിയാമായിരുന്നു താങ്കൾ ഇന്നുതന്നെ വരുമെന്ന് .അതുകൊണ്ടുതന്നെ ഞാൻ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു ഇത്രനേരവും .അകത്തേയ്ക്കു വരൂ ."അവനെ നോക്കി പറഞ്ഞിട്ട് അവൾ വീടിനുള്ളിലേയ്ക്ക് തിരിച്ചുനടന്നു .

നിറയെ പൂക്കളുള്ള ഒരു നൈറ്റിയാണ് വാസന്തി അണിഞ്ഞിരിക്കുന്നത് .ആ വേഷത്തിൽ അവൾ കൂടുതൽ സുന്ദരിയാണെന്ന് അവനുതോന്നി .അവളുടെ പിൻസൗന്ദര്യം നോക്കി ആസ്വദിച്ചുകൊണ്ട് അവൻ മെല്ലെ വീടിനുള്ളിലേയ്ക്ക് കടന്നു .

"ഇരിക്കൂ ..." കസേരയ്ക്കുനേരെ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു .

അവൻ ഒരാജ്ഞാനുവർത്തിയെ കണക്ക് പെട്ടെന്ന് ആ കസേരയിലേയ്ക്ക് ഇരുന്നു .

"ചാറ്റൽ മഴയായിരുന്നില്ലേ വരുന്നവഴിക്ക് .?തല നനഞ്ഞിട്ടുണ്ടാവും .ഇതാ തുടയ്ക്കൂ ."അവൾ ടവ്വൽ നീട്ടി .

അവൻ അതുവാങ്ങി .വാങ്ങുമ്പോൾ ...അറിയാതെയെന്നവണ്ണം അവന്റെ കൈവിരലുകൾ അവളുടെ കൈയിൽ തൊട്ടു .ആ വിരലുകളുടെ മൃദുസ്പർശം ,ആ കണ്ണുകളിലെ തിളക്കം ,ആ വശ്യസൗന്ദര്യം എല്ലാം ...ഒരുനിമിഷം അവൻ അടുത്തറിഞ്ഞു .അവളുടെ കാർകൂന്തൽ കെട്ടിൽ നിന്നുയരുന്ന മുല്ലപ്പൂക്കളുടെ ഗന്ധം അവനെ പുളകിതനാക്കി .

"ഞാൻ ഊണ് വിളമ്പട്ടെ .?"

"വേണ്ട ,ഞാൻ കഴിച്ചതാണ് ."

"ആണോ .?എങ്കിൽ നമുക്ക് കുറച്ചുനേരം സംസാരിച്ചിരിക്കാം ."പറഞ്ഞിട്ട് എതിർ കസേരയിൽ ഇരുന്നുകൊണ്ട് അവനോട് നാടിനെക്കുറിച്ചും ,വീടിനെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞു അവൾ .

മറുപടി കൊടുക്കുന്നതോടൊപ്പം ...അവൻ ,അവളുടെ സൗന്ദര്യം നോക്കി ആസ്വദിച്ചുകൊണ്ടിരുന്നു .എന്തൊരു ഭംഗിയാണ് ഇവൾക്ക് .എന്നിട്ടും എന്തുകൊണ്ടാണ് ഇവൾ ഒറ്റയ്‌ക്കു താമസിക്കുന്നത് .?അതിനുപിന്നിൽ എന്തെങ്കിലും രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടോ .?ഉണ്ടാവും .എങ്കിൽ അതെന്തായിരിക്കും .?മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്ന അവൻ പൊടുന്നനെ ബോധോദയം ഉണ്ടായതുപോലെ അവളെനോക്കി ജിജ്ഞാസയോടെ ചോദിച്ചു .

"വാസന്തിയുടെ മോളെവിടെ .?"

"മോളുറങ്ങി .രാത്രി ഏറെയായില്ലേ .?"അവൾ പുഞ്ചിരിച്ചു .

ഇരുവർക്കും ഇടയിൽ ഒരുനിമിഷം മൗനം നിറഞ്ഞു .അവൻ ഒരു ദീർഘനിശ്വാസമുതിർത്തുകൊണ്ട് പോകാനെന്നവണ്ണം കസേരയിൽ നിന്നും എഴുന്നേറ്റു .

"എന്താ സംസാരിച്ചിരുന്നു മുഷിഞ്ഞോ .?ഉറക്കം വരുന്നുണ്ടാവുമല്ലേ .?എങ്കിൽ ഇവിടെ കിടക്കാം ."പറഞ്ഞിട്ട് വാസന്തി അവനെനോക്കി .

"അതുവേണോ .?"അവൻ അത്ഭുതംകൊണ്ടു .

"എന്ത് വേണോന്ന് .?"

"അല്ല ,ഇവിടെ കിടക്കണോന്ന് .അതു ശരിയാണോ .?"അവൻ കുസൃതിയോടെ അവളെനോക്കി .

"എന്താ ഇവിടെ കിടന്നാൽ .?ഇന്നിനി ...ഇയാൾ എവിടേയും പോകുന്നില്ല .ഇവിടെ കിടന്നാൽ മതി .എവിടായാലും ഉറങ്ങിയാൽ പോരെ .?വരൂ ...ഞാൻ പായ വിരിക്കാം ."അവൾ വീടിനുള്ളിലേക്ക് നടന്നു .

എതിർക്കാനായില്ല അവന് .അവളുടെ മായികാ വലയത്തിൽ അകപ്പെട്ടിട്ടെന്നവണ്ണം അവൻ അവൾക്കുപിന്നാലെ അകത്തേയ്ക്ക് നടന്നു .

ഒരുമുറി മാത്രമുള്ള ഒരു കൊച്ചുവീടായിരുന്നു അത് .മുറിയുടെ ഒരരികിലായി നിലത്തുവിരിച്ച പായയിൽ വാസന്തിയുടെ മകൾ ഉറങ്ങിക്കിടക്കുന്നത് അവൻ കണ്ടു .അതിന്റെ എതിർവശത്തായി ഭിത്തിയോട് ചേർത്ത് വാസന്തി മറ്റൊരു പായ വിരിച്ചു .

"ഇവിടെ കിടന്നോളൂ ."അയാളെനോക്കി പറഞ്ഞിട്ട് വാസന്തി ഉറങ്ങിക്കിടന്ന മോളുടെ പായയുടെ ഒരരികിലായി ഇരുന്നു .

ഒരുനിമിഷം മടിച്ചുനിന്നിട്ട് അവൻ ,ആ പായയിൽ കയറിക്കിടന്നു .അവൻ കിടന്നതും വാസന്തി ലൈറ്റണച്ചു .മുറിക്കുള്ളിൽ പരിപൂർണ്ണ അന്ധകാരം വന്നുനിറഞ്ഞു .ഇരുവരുടേയും നിശ്വാസങ്ങൾ മാത്രം ഉയർന്നുകേൾക്കാം .

"വാസന്തീ ..."അവൻ വിളിച്ചു .

"ഉം ..."അവൾ കാതരയായി മൂളി .

"ശരിക്കും നീ ആരാണ് .നിന്നെ പൂർണ്ണമായും മനസ്സിലാക്കാൻ എനിക്കാവുന്നില്ല .ഏതാനും ദിവസത്തെ പരിചയം മാത്രമുള്ള ഒരു അന്യപുരുഷനെ വിളിച്ച് വീട്ടിൽ കിടത്താൻ നിനക്ക് ഭയമില്ലേ .?"

"ഇല്ല ,എനിക്ക് ഭയമില്ല .അല്ലെങ്കിലും ഞാനാരെ ഭയക്കാനാണ് .?എനിക്ക് വേണ്ടപ്പെട്ടവരായി ആരുണ്ട് ഈ ലോകത്ത് .ഞാനും മോളും തനിച്ചാണ് എന്നും .ഞാൻ ജീവനേക്കാളേറെ സ്നേഹിച്ച ജയമോഹൻ പോലും എന്നെ ഉപേക്ഷിച്ചുപോയി .എന്താ ഇവിടെ കിടക്കാൻ ഇയാൾക്ക് പേടിയുണ്ടോ .?"തൊട്ടരികിൽ നിന്നും അവളുടെ ശബ്ദം .അവൾ തന്റെ പായയിൽ തന്നെയാണ് ഉള്ളതെന്ന് അവൻ മനസ്സിലാക്കി .

"ഇല്ല ,എനിക്ക് ഭയമൊന്നുമില്ല ."മെല്ലെ മൊഴിഞ്ഞു .

ഈ സമയം വാസന്തിയുടെ കൈവിരലുകൾ അവന്റെ മാറിൽ പതിഞ്ഞു .അവളുടെ ചുടു നിശ്വാസങ്ങൾ അവന്റെ മുഖത്തു വന്നുപതിച്ചു .ആ നിശ്വാസങ്ങൾക്ക് ഒരു പ്രത്യേക സുഗന്ധമുണ്ടെന്ന് അവനു തോന്നി .

"വാസന്തീ ..."അവന്റെ ശബ്ദം വികാരംകൊണ്ടു വിറച്ചു .നെഞ്ചിലിരുന്ന അവളുടെ കരം കവർന്നുകൊണ്ട് അവളെ തന്നിലേയ്ക്ക് ചേർത്തണച്ചു അവൻ .

"വാസന്തി ...നിനക്ക് എന്നെ ഇഷ്ടമായോ .?"

"ഉം ...ഇയാൾക്കൊ .?"

"ഇഷ്ടമായി ഒരുപാട് .ഇയാളിൽ ഞാൻ എന്റെ ജയമോഹനെ കാണുന്നു ."

ആ ഒരുനിമിഷം അവൻ സർവ്വതും മറന്നു .അന്യനാട് ,ഉത്സവക്കച്ചവടം ,പരിചയമില്ലാത്ത വീട് അങ്ങനെ എല്ലാം അവൻ മറന്നുപോയി .അവന്റെ മനസ്സിലപ്പോൾ ...ദിവസങ്ങൾ മാത്രം പരിചയമുള്ള ...തന്റെ മാറിൽ മുഖം ചേർത്തു കിടക്കുന്ന വാസന്തിയെന്ന അപ്സരസിന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ .അവനവളെ കെട്ടിപ്പുണർന്നുകൊണ്ട് ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു .

പുറത്ത് ഈ സമയം മഴ ശക്തമായി പെയ്യാൻ തുടങ്ങിയിരുന്നു .ജനാലവഴി തണുത്തകാറ്റ് മുറിക്കുള്ളിലേക്ക് അടിച്ചുകയറി .നിമിഷങ്ങൾ ഒന്നൊന്നായി കടന്നുപോയ്ക്കൊണ്ടിരുന്നു .

ഒടുവിലെപ്പോഴോ അവൻ കൺ‌തുറന്നുനോക്കുമ്പോൾ അരികിൽ വാസന്തി ഉണ്ടായിരുന്നില്ല .അവളുടെ മുടിയിൽ ചൂടിയിരുന്ന ഏതാനും മുല്ലപ്പൂക്കൾ മാത്രം പായയിൽ വീണു ചതഞ്ഞുകിടന്നു .അതുവരെ പെയ്തുകൊണ്ടിരുന്നു മഴയും തോർന്നിരിക്കുന്നു .വാച്ചിൽ നോക്കി .സമയം പുലർച്ചയോട് അടുത്തിരുന്നു .അവൻ എഴുന്നേറ്റ് മുറിയിലെ ലൈറ്റ് തെളിയിച്ചു .

ഒരുമാത്ര അവൻ അത്ഭുതംകൊണ്ടു .മുറിയിൽ വാസന്തിയും ,മോളും ഇല്ലെന്നു മാത്രമല്ല ...കഴിഞ്ഞ രാത്രിയിൽ അങ്ങനെ രണ്ടുപേർ ...ആ മുറിയിൽ കിടന്നതിന്റെ യാതോരു ലക്ഷണവും കാണാൻ ഉണ്ടായിരുന്നില്ല .മുറിയാകെ പൊടിയും ,മാറാലയും കൊണ്ട് നിറഞ്ഞുകിടക്കുന്നു .താൻ പോലും കിടന്നത് ...തറയിലെ പൊടിപടലങ്ങൾക്കു മേലെയാണ് .അപ്പോൾ തനിക്കൊപ്പം കിടന്ന ...തന്നെ സുഖത്തിന്റെ പറുദീസയിലേയ്ക്ക് കൈപിടിച്ചാനയിച്ച വാസന്തിയെവിടെ .?മുറിയുടെ മൂലയിൽ ഉറങ്ങിക്കിടന്ന അവളുടെ മോളെവിടെ .?താനിതുവരെ കണ്ടതും ,അനുഭവിച്ചതുമൊക്കെ വെറും സ്വപ്നം മാത്രമായിരുന്നോ .?ഞെട്ടലോടെ അവൻ ചുറ്റും പരതി .പെട്ടെന്നാണ് അതു സംഭവിച്ചത് .അവന്റെ തല എന്തിലോ തട്ടി .അവൻ തല ഉയർത്തി മുകളിലേയ്ക്ക് നോക്കി .

കയറിൽ തൂങ്ങിയാടുന്ന രണ്ടു ശരീരങ്ങൾ .വാസന്തിയും ,മോളും .വാസന്തിയുടെ കാലാണ് അവന്റെ തലയിൽ തട്ടിയത് .വാസന്തിയും മോളും ആത്മഹത്യ ചെയ്തിരിക്കുന്നു .എന്തിന് .?എപ്പോൾ .?ഒരു മാത്ര ആ കാഴ്ചകണ്ട് സ്തംഭിച്ചുനിന്നുപോയ അവൻ ...പൊടുന്നനെ ബോധം വീണ്ടെടുത്തുകൊണ്ട് കതകുതുറന്ന് പുറത്തേയ്‌ക്കോടി .

വാസന്തിയുടെ വീടിനുമുന്നിലുള്ള ഇടവഴിയിലേയ്ക്ക് ഓടിയിറങ്ങിയതും ...ഏതിരേവന്ന ആരുടെയോ ടോർച്ചിന്റെ വെളിച്ചം അവന്റെ മുഖത്തു പതിച്ചു .

"ആരാത് .?"അയാൾ ലൈറ്റടിച്ചു സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു .

"ഞാൻ ഉത്സവക്കച്ചവടത്തിനു വന്നതാ ...വെറുതേ ഇതിലെ നടക്കാൻ ഇറങ്ങിയതാണ് ."ഭയത്തോടും സംഭ്രമത്തോടും കൂടി അവൻ പറഞ്ഞൊപ്പിച്ചു .

"ഉം ...എന്തായാലും ,അസമയത്ത് ഈ വീടിന്റെ പരിസരത്തുകൂടെ ഇങ്ങനെ കറങ്ങി നടക്കുന്നത് അത്ര നല്ലതല്ല .ഈ സ്ഥലത്തൂ കൂടെ രാത്രി കാലങ്ങളിൽ ആരും ഒറ്റയ്ക്ക് ഇങ്ങനെ സഞ്ചരിക്കാറില്ല ."വഴിയാത്രക്കാരൻ പറഞ്ഞു .

അയാൾ പറഞ്ഞതിന്റെ പൊരുൾ എന്തെന്നു മനസ്സിലാവാത്തതുകൊണ്ടും , വാസന്തിയുടെ വീട്ടിൽ കണ്ട നടുക്കുന്ന കാഴ്ചയുടെ ഓർമ്മ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതുകൊണ്ടും ,അവൻ ഒന്നും മിണ്ടിയില്ല .ആശ്ചര്യത്തോടെ അയാളെനോക്കി അവൻ നിന്നു .എന്തുകൊണ്ടാണ് താങ്കൾ അങ്ങനെ പറഞ്ഞതെന്ന് അറിയാനെന്നവണ്ണം .

അവന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം ...അയാൾ ചോദിച്ചു .

"എന്തുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന് ചിന്തിക്കുകയാവും താങ്കളല്ലേ .?പറയാം ...പണ്ട് ഇവിടെ താമസിച്ചിരുന്ന വാസന്തിയെന്ന സ്ത്രീയും ,അവരുടെ അഞ്ചുവയസ്സുകാരി മകളും ഈ വീട്ടിൽ തൂങ്ങി മരിച്ചതാണ് .അല്ല ,ആരോ അവരെ കൊന്നു കെട്ടിത്തൂക്കി അതാണ് സംഭവിച്ചത് .ഇതുപോലൊരു ഉത്സവ സീസണിലാണ് അതു സംഭവിച്ചത് .അവളേയും ,മോളേയും കൊന്നു കെട്ടിതുക്കിയിട്ട് അവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണവുംകൊണ്ട് കൊലയാളി നാടുവിട്ടു ."

"ഉത്സവകച്ചവടത്തിനു വന്ന ഒരു യുവാവുമായി വാസന്തി അടുപ്പത്തിലായിരുന്നെന്നും ...അയാളാവണം കൊലപാതകത്തിന് പിന്നിലെന്നുമാണ് പോലീസും മറ്റും പറയുന്നത് .എന്തായാലും പ്രതിയെ ഇതുവരെ പിടികിട്ടിയിട്ടില്ല .ഈ വാസന്തി ,അത്ര നല്ലവളല്ലായിരുന്നു എന്നതും കൊലപാതകത്തിനൊരു കാരണമായി വേണമെങ്കിൽ പറയാം ...അതിൽപിന്നെ ആ സ്ത്രീയുടേയും ,മോളുടേയും ആത്മാവിനെ രാത്രികാലങ്ങളിൽ ഈ പരിസരത്തുവെച്ചു കണ്ടുപേടിച്ചിട്ടുണ്ട് പലരും ."അവനെ നോക്കി അത്രയും പറഞ്ഞിട്ട് വഴിയാത്രക്കാരൻ മുന്നോട്ടു നടന്നു .

ആ അറിവ് അവന്റെ സപ്തനാഡികളേയും തളർത്തിക്കളഞ്ഞു .ഒരുനിമിഷം ചോര മരവിച്ച്‌ അവൻ സ്തംഭിച്ചു നിന്നുപോയി .കഴിഞ്ഞരാത്രി താൻ കണ്ടതും , അനുഭവിച്ചറിഞ്ഞതുമൊക്കെ വാസന്തിയുടെ പ്രേതത്തെ ആയിരുന്നെന്നോ .?ആവണം ...പരിചയപ്പെട്ടപ്പോൾ മുതൽ തനിക്ക് അവളൊരു അത്ഭുതമായി തോന്നിയതാണ് .അവളുടെ വാക്കിലും ,പ്രവൃത്തിയിലുമെല്ലാം എന്തൊക്കെയോ പ്രത്യേകത ഉള്ളതുപോലെ .അത് ,യാഥാർഥ്യമായിരിക്കുന്നു .എന്തായാലും ജീവൻ തിരിച്ചുകിട്ടിയത് തന്നെ വലിയ ഭാഗ്യം .

വഴിയാത്രക്കാരൻ പറഞ്ഞത് സത്യമെങ്കിൽ ...ഇനിയൊരു പക്ഷേ ,ജയമോഹൻ തന്നെ ആയിരിക്കുമോ ആ കൊലയാളി .?അയാളെ കണ്ടെത്തി പകരം വീട്ടാനാണോ വാസന്തി ആത്മാവായിട്ട് അലഞ്ഞുനടക്കുന്നത് .? ആവണം ...മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ മെല്ലെ മുന്നോട്ടു നടന്നു 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ