മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

"ബന്ധുക്കളെല്ലാം ശത്രുക്കളായതുകാെണ്ടുമാത്രമാണ് ഞങ്ങളീ തീരുമാനമെടുത്തത്. നിങ്ങളതിനും സമ്മതിക്കില്ലാന്നു വെച്ചാൽപ്പിന്നെ ഞങ്ങളെന്തുചെയ്യും മക്കളേ?" 

'സ്വന്തക്കാരാരുമില്ലേ?'യെന്ന ദിൽജിത്തിൻ്റെ ചോദ്യത്തിന് മറുപടിയായി വൃദ്ധൻ്റ മറുചോദ്യംകേട്ട യുവാക്കൾ പരസ്പരം നോക്കി.  

''അപ്പോ.. നിങ്ങൾ കാലുതെന്നിവീണതല്ല, അല്ലേ? ദിൽ.. എനിക്കപ്പഴേ സംശയമുണ്ടായിരുന്നു.  ഇന്നത്തെ സായാഹ്നവും നീ പാഴാക്കിക്കളഞ്ഞു." നിഖിൽ തെല്ലുരോഷത്തോടെ പറഞ്ഞു.

"ഡാ.. ഒരു നൻമചെയ്യാൻ അവസരം കിട്ടിയല്ലോ എന്നോർത്ത് നീ സന്തോഷിക്ക്." ദിൽജിത്ത് അത്മനിർവൃതിയോടെ പറഞ്ഞു.

 "ഇവരെയിനിയെന്തു ചെയ്യും?"

ആശുപത്രിയുടെ മുറ്റത്തേയ്ക്കിറങ്ങവേ പതിഞ്ഞ സ്വരത്തിൽ നിഖിൽ ചോദിച്ചു.

"നമുക്ക് 'സ്നേഹഭവനി'ലേയ്ക്ക് പോകാം. ബാക്കിയൊക്കെ അവിടെച്ചെന്നിട്ടാവാം.'' 

ദിൽജിത്ത് നടന്നു കൊണ്ട് പറഞ്ഞു. അവരുടെ പിന്നാലെ എൺപതിനോടത്തു പ്രായം തോന്നുന്ന വൃദ്ധദമ്പതികൾ   കുനിഞ്ഞ ശിരസ്സോടെ നടന്നു. വള്ളിപൊട്ടിയൊരു കറുത്തബാഗ് വൃദ്ധ മാറോട്ചേർത്ത് പിടിച്ചിരുന്നു. ആശുപത്രിക്കോമ്പൗണ്ടിലെ ഞാവൽമരച്ചുവട്ടിൽ പാർക്കു ചെയ്തിരുന്ന കാറിൻ്റെഡോർ തുറന്നുകൊണ്ട് ദിൽജിത്ത് പറഞ്ഞു.

"രണ്ടാളും കയറിയാട്ടെ."

"ഞങ്ങളുപൊയ്ക്കോളാം മക്കളേ, നിങ്ങളുടെ വിലയേറിയ സമയവും, പണവും ഞങ്ങളുനഷ്ടപ്പെടുത്തി. എല്ലാത്തിനും നന്ദിയുണ്ട്. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ." ആ വൃദ്ധൻ മുന്നോട്ടുനടന്നു.

"അപ്പൂപ്പനൊന്നു നിന്നേ, നിങ്ങൾക്കെവിടെയാ പോകേണ്ടതെന്നു പറഞ്ഞാൽ ഞാൻ കൊണ്ടുചെന്നാക്കാം.''

''ഞങ്ങൾക്കങ്ങനെ പ്രത്യേക ലക്ഷ്യമൊന്നുമില്ല മക്കളേ. നിങ്ങളുപൊയ്ക്കോളൂ.''

''ലക്ഷ്യമില്ലാതെയെന്നു പറഞ്ഞിട്ട് ഇനീം  കടത്തീരത്തേയ്ക്കാണോ യാത്ര?'' നിഖിൽ കുസൃതിച്ചിരിയോടെ ചോദിച്ചു.

"ഇനിയങ്ങനെയൊരബദ്ധം ഞാൻ ചെയ്യില്ലമോനെ. എന്തെങ്കിലും വാങ്ങിക്കഴിച്ചിട്ട് ഏതേലും പീടികത്തിണ്ണയിൽ ഒന്നു നടുനിവർത്തണം.'' 

അയാളുടെ ശരീരത്തിൻ്റെ തളർച്ച വാക്കുകളിലുമുണ്ടായിരുന്നു.

"നിങ്ങൾക്ക് ഭക്ഷണവും, അന്തിയുറങ്ങാനൊരിടവുമല്ലേ വേണ്ടത്. ഞാനത് ശരിയാക്കിത്തരാം." 

ദിൽജിത്തിൻ്റെ  നിർബന്ധം കൊണ്ടവർ വാഹനത്തിൽകയറി. നഗരാതിർത്തിയിലുള്ള 'സ്നേഹഭവൻ ' ലക്ഷ്യമാക്കി അവരുടെവാഹനം പാഞ്ഞു.

തെരുവിലൂടെയലയുന്ന അനാഥർക്കും, ആലംബഹീനർക്കുമഭയം നൽകുന്ന സ്ഥാപനമാണ് സ്നേഹഭവൻ.  തൻ്റെ കൺമുന്നിൽപ്പെടുന്ന അനാഥരെ പലരേയും, ദിൽജിത്ത് ഈ സ്ഥാപനത്തിൽ എത്തിച്ചിട്ടുണ്ട്. അയാളുടെ ശമ്പളത്തിൻ്റെ ഒരുവിഹിതം പതിവായി ആ അനാഥാലയത്തിനയാൾ നൽകാറുണ്ട്. ടെക്നോപ്പാർക്കിലെ ജോലിക്കാരാണ് ദിൽജിത്തും, നിഖിലും. ദിൽജിത്തിൻ്റെ കാരുണ്യപ്രവൃത്തികൾക്കണ്ട് ആദ്യമൊക്കെ  കളിയാക്കിയിരുന്ന നിഖിലുമിപ്പോൾ  കനിവുള്ള മനസുമായി എല്ലാക്കാര്യങ്ങളിലും, അയാളോടൊപ്പം  സഹകരിക്കാറുണ്ട്.

അവധിദിവസമായതിനാൽ   നിലക്കടല കൊറിച്ചുകൊണ്ട് കടൽത്തീരത്ത്  കാറ്റേറ്റിരിക്കുമ്പോഴാണ് തിരയിൽപ്പെട്ടു രണ്ടുപേർ വീഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. പരസ്പ്പരം പുണർന്നനിലയിലുള്ള അവരെ ഓടിയെത്തി രക്ഷിച്ചുവെങ്കിലും,  വെള്ളംകുടിച്ച് രണ്ടാളും അവശനിലയിലായിരുന്നു. അതിനാൽത്തന്നെ ഹോസ്പിറ്റലിൽപ്പോയി രണ്ടാൾക്കും പ്രശ്നങ്ങളൊന്നുമില്ലെന്നറിഞ്ഞപ്പോഴാണ് സമാധാനമായത്.

സ്നേഹഭവൻ്റെ മുറ്റത്തെ അശോകമരച്ചുവട്ടിൽ കാറൊതുക്കിയിട്ട് ദിൽജിത്ത് പോയി മണിയടിച്ചു. വാതിൽതുറന്നത് ഒരു വൃദ്ധയാണ്. ജരാനരകൾബാധിച്ച അവരെക്കണ്ടാൽ  എഴുപത് വയസുപ്രായം തോന്നും.

മദറിനെ കാണണമെന്നാവശ്യപ്പെട്ടപ്പോൾ  വരാന്ത ചൂണ്ടിക്കാട്ടി അവർ പറഞ്ഞു.

''മോനേ..അവിടിരുന്നോളൂ,  ഞാൻ മദറമ്മേ വിളിക്കാം."  

പ്രായത്തിൻ്റെ അസ്കിതയോടെ  പ്രാഞ്ചി, പ്രാഞ്ചി അവർ അകത്തേയ്ക്കുനടന്നു. ദിൽജിത്ത് വരാന്തയിൽ നിരത്തിയിട്ട  ബെഞ്ചുകളിലൊന്നിൽ ഇരുന്നു. പിന്നാലെ നിഖിലും, വൃദ്ധദമ്പതികളുമെത്തി. ദിൽജിത്ത് തൻ്റെ മുന്നിലിരിക്കുന്ന ദമ്പതികളുടെ മുഖത്തേയ്ക്കു നോക്കി. എവിടെയോ കണ്ടുമറന്ന മുഖങ്ങൾപ്പോലെ അവനുതോന്നി.  മുട്ടിയുരുമ്മി ഇണക്കിളികളെപ്പോലെയാണ് ഈ പ്രായത്തിലുമവർ. അവരുടെ കരങ്ങൾക്കോർത്തു പിടിച്ചിട്ടുണ്ട്, പരസ്പ്പരം അഭയമെന്നോണം!

"മോനേ.. വന്നിട്ടു കുറേനേരമായോ?'' മദർ ആഗ്നസിൻ്റെ ചോദ്യമയാളെ ചിന്തയിൽ നിന്നുണർത്തി.

അയാളെണീറ്റു കരങ്ങൾക്കൂപ്പി.  

"ഇല്ല മദർ.. ഞങ്ങൾവന്നതേയുള്ളൂ."

അയാൾ വിനീതനായി പറഞ്ഞു.

അയാൾക്കഭിമുഖമായി നീളൻ വരാന്തയുടെ അരപ്ലേസിൽ ഇരുന്നുകൊണ്ട് സിസ്റ്റർആഗ്നസ് ചോദിച്ചു. 

"അരാ ദിൽജിത്തേ ഇത്?''

''സത്യം പറഞ്ഞാൽ  ആരാണെന്നോ, എവിടാവീടെന്നോ അറിയില്ല."

''എവിടുന്നു കിട്ടി?"

"സാഗരസംഗമം." അവനൽപ്പം കാവ്യാത്മകമായി പറഞ്ഞു. 

"അതായത് കുറച്ചു മുൻപ് കടൽത്തീരത്തുനിന്നും, അല്ല.. അലയടിക്കുന്ന തിരമാലകളിൽനിന്നും കിട്ടിയതാണീ അപ്പൂപ്പനേയും, അമ്മൂമ്മയേയും.''

''എന്താ പേര്?" മദർ ചോദിച്ചു.

"ഞാൻ ജിതേന്ദ്രവർമ്മ. ഇതെൻ്റെ ഭാര്യ അംബിക."

"വീട്?''

''എനിക്കിപ്പോൾ വീടില്ല." അയാൾ പറഞ്ഞു.

"എങ്കിലുമിത്രനാൾ ജീവിച്ചത് ഏതു നാട്ടിലാ?" മദർ ചോദിച്ചു.  

"ഒറ്റപ്പാലം." 

ജിതേന്ദ്രവർമ്മയെന്ന പേര് കേട്ടതേ ദിൽജിത്തിന് അമ്മ പറയാറുള്ള പേര് ഓർമ്മവന്നു. പക്ഷേ ഒറ്റപ്പാലമെന്നപേര് ഒരിക്കൽപ്പോലും കേട്ടിട്ടില്ല. ഇനിയിത് തൻ്റെ മുത്തശ്ശനും മുത്തശ്ശിയുമാണോ? 

''മക്കൾ?" മദർ വീണ്ടും ചോദിച്ചു.

"ജൻമംകൊണ്ട് മൂന്നുമക്കളുണ്ട്. പക്ഷേ.. കർമ്മംകൊണ്ട് ആരുല്ല്യാന്ന് പറയണതാ ശരി."

"പ്രായമായപ്പോൾ മക്കൾക്കാർക്കും വേണ്ടാതായി അല്ലേ?"

"പ്രായമായപ്പോഴല്ല മദർ, സ്വത്തുവകകൾ മക്കൾക്ക് കൈമാറിയശേഷമാണീ അവസ്ഥ വന്നത്. അതായത് നാടുവിട്ട രാജാവിനും, വീടുവിട്ട നായയ്ക്കും  തുല്യമാണ് ഞങ്ങളിപ്പോൾ."

ഇടറിയ സ്വരത്തിലയാൾ പറഞ്ഞു. അയാളുടെ ഭാര്യ നേര്യതിൻ്റെ തുമ്പുയർത്തി മിഴികൾ തുടച്ചു.  

"മക്കൾക്കൊക്കെ ജോലിയുണ്ടോ?" 

"ഉം.." 

"അപ്പാപ്പാ.. ഇവിടെ അമ്മച്ചിമാർക്കു മാത്രമാണ് അഡ്മിഷൻ. അപ്പാപ്പന്മാർക്ക് ചാലക്കുടിയിലുള്ള ഹൗസിലാണ് പ്രവേശനം.'' മദർ പറഞ്ഞു.  

"അയ്യോ ചാലക്കുടിയിലോ?" വൃദ്ധയുടേതായിരുന്നു ചോദ്യം.

''അതേ.. വീട്ടിലെപ്പോലെ ഇവിടെ കുടുംബമായിക്കഴിയാനൊന്നും പറ്റില്ല. പുരുഷൻമാരുടെ ഹൗസിൽ അവരുമാത്രമേ പാടുള്ളൂ.

അതുപോലെ ഇവിടെ സ്ത്രീകൾ മാത്രവും!" മദർ പറഞ്ഞു.

അംബികാമ്മയുടെ വിരലുകൾ അയാളുടെ വിരലുകളെ ഒന്നുകൂടി മുറുകെപ്പിടിച്ചു, എന്തൊക്കെ വന്നാലും, പിരിയില്ലനമ്മൾ എന്ന മട്ടിൽ! അയാൾ അവളുടെനേരേ നോക്കി. ദയനീയമായിരുന്നു ആ നോട്ടം!

"ഏട്ടാ.. നമുക്കൊരുമിച്ച് മതി, തെരുവിലാണെങ്കിൽപ്പോലും!" അവർ പതിയെ പറഞ്ഞു.

"മ് ഉം.." അയാൾ അർത്ഥഗർഭമായ് മൂളി.

"അമ്മച്ചിയുടെ അഡ്മിഷൻ എടുക്കുകല്ലേ?'' മദർ ഫയൽ തുറന്നുകൊണ്ട് ചോദിച്ചു. 

"മോനേ.. കഴിഞ്ഞ അൻപത്തഞ്ച് വർഷമായിട്ട് എന്നെപ്പിരിഞ്ഞ് ഒരു ദിവസം പോലും അവൾ കഴിഞ്ഞിട്ടില്ല! എൻ്റെ  അംബിയില്ലാതെ എനിക്കുംവയ്യ!'' 

ദിൽജിത്തിനെ നോക്കി അയാൾ വിതുമ്പലോടെ പറഞ്ഞു.  

"സോറി മദർ, ഇവർക്ക് പിരിഞ്ഞു കഴിയാൻ വയ്യെങ്കിൽ!" 

"സാരമില്ല ദിൽജിത്ത്, ബൈബിളിൽ പറഞ്ഞിരിക്കുന്നതും, 'ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ' എന്നാണ്."

"എന്നാൽ മദർ ഞങ്ങളിറങ്ങട്ടെ.''

അയാൾ കരങ്ങൾകൂപ്പി യാത്ര പറഞ്ഞിറങ്ങി. പിന്നാലെ മറ്റുള്ളവരും. കാർ ആശ്രമത്തിൻ്റെ പുറത്തെത്തിയതേ നിഖിൽ ചോദിച്ചു.  

"ഇനിയെന്താ നിൻ്റെ പദ്ധതി? ഇവരെയെന്തു ചെയ്യും?'' 

''ഞാനിവരെയും കൊണ്ട് നേരെ അടിമാലിയ്ക്കു പോകുന്നു. എൻ്റെ അമ്മയ്ക്കെന്നും  ഒറ്റയ്ക്കാണെന്ന പരാതിയാണ്. ഇവരെക്കിട്ടിയാൽ അമ്മയ്ക്ക് വല്യസന്തോഷമാകും. നീയുംകൂടെ വന്നാൽ നമുക്ക് രണ്ടാൾക്കുംകൂടി രാവിലെ തിരിച്ചെത്താം."

"മോൻ്റെ വീട്ടിലേയ്ക്കാേ?അതൊക്കെ നിങ്ങൾക്ക് ബുദ്ധിമുട്ടാവും. ഞങ്ങളെ ഇവിടെ ഇറക്കിവിട്ടാൽ മതിമോനേ.''  വൃദ്ധൻ പറഞ്ഞു.

"അപ്പൂപ്പൻ്റെ മക്കൾ എവിടാ താമസം?''

"മൂത്തയാൾ ഒറ്റപ്പാലത്തും, ഇളയവൻ പട്ടാമ്പിയിലും."

"മൂന്നാമത്തെയാളോ?"

ദിൽജിത്ത് ആകാംക്ഷയോടെ ചോദിച്ചു.

"മൂന്നാമത്തെയാൾ.. സത്യം പറഞ്ഞാൽ  എവിടാണെന്നറിയില്ല മോനെ!''

''അതെന്താ?" ചോദ്യം നിഖിലിൻ്റെയായിരുന്നു.

"ഞങ്ങളുടെ ഇളയമോളാണ് ദേവിക. ഡിഗ്രിപഠനം കഴിയുംമുൻപേ അവൾക്കിഷ്ടപ്പെട്ടവനോടൊപ്പം ഇറങ്ങിപ്പോയി. കുറേനാൾ അവർ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. പിന്നെയവർ ഇടുക്കിയിലേയ്ക്കാണെന്നും പറഞ്ഞ് പോയി. ഒരു ആശാരിച്ചെറുക്കനേയാണ് അവൾ കെട്ടിയത്. ജാതിയിൽ വിത്യാസമുള്ളതിനാൽ ഞങ്ങൾ അവരെ അംഗീകരിക്കാനോ, സ്വീകരിക്കാനോ പോയില്ല."

ഒരു ഞെട്ടലോടെ ആ കഥകൾ കേട്ട ദിൽജിത്ത് ചോദിച്ചു. "മകളെക്കാണണമെന്ന് ഒരിക്കൽപ്പോലും തോന്നീട്ടില്ലേ?''

''എൻ്റെ കുഞ്ഞിനെയൊന്നു കാണാൻ ഞാനെത്ര കൊതിക്കുന്നുണ്ടെന്നോ!

പക്ഷേ.. ജീവനോടെയുണ്ടോ? ഉണ്ടെങ്കിലെവിടെ? ഇപ്പോകുറേക്കാലമായിട്ട് ഇദ്ദേഹത്തിനും, മോളുടെ കാര്യം പറയാനും, സങ്കടപ്പെടാനുമേ നേരമുള്ളൂ. എൻ്റെ മോളുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്കീ ഗതിവരില്ലായിരുന്നു.'' അംബികാമ്മ പറഞ്ഞു. 

"മകളെയെന്നേലും നേരിൽ കാണാൻ പറ്റിയാൽ..?" ദിൽജിത്ത് ചോദിച്ചു.

ആ വൃദ്ധ ദമ്പതികൾ പൊട്ടിക്കരഞ്ഞു. "എൻ്റെമോളെയൊന്നു കണ്ടിട്ട് മരിച്ചാൽ മതിയെൻ്റെമക്കളേ.." വൃദ്ധൻ പറഞ്ഞു. 

"മോൻ്റെ വീട്ടിൽ ആരൊക്കെയുണ്ട്?" വൃദ്ധൻ ദിൽജിത്തിനോട് ചോദിച്ചു.

"എൻ്റെ അച്ഛൻ ഗൾഫിലാണ്. അനിയത്തി  നേഴ്സിംഗ് പഠിക്കുകയാണ് മംഗലാപുരത്ത്. വീട്ടിൽ അമ്മമാത്രമാണുള്ളത്."

അവർ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിനു മുൻപിൽ കാർ നിർത്തിയപ്പോൾ ദിൽജിത്ത് അമ്മയെവിളിച്ചു.

"അമ്മേ.. രണ്ടുവിരുന്നുകാരുണ്ട്. ഞങ്ങൾ വന്നോണ്ടിരിക്കുകയാണ്."

ആരാണെന്ന അമ്മയുടെ ചോദ്യത്തിന് ഒക്കെ നേരിൽക്കാണാമെന്നവൻ മറുപടി നൽകി. 

രാത്രി പന്ത്രണ്ടുമണിയോടെ കാർ അടിമാലിയിലെത്തി. കാർ മുറ്റത്തെത്തും മുൻപേതന്നെ വാതിൽ തുറന്ന് ദേവിക ഇറങ്ങി വന്നു. ദേവികതന്നെ ഡോർതുറന്നു. കാറിൽ നിന്നിറങ്ങിയ അംബികാമ്മ മുന്നിൽ നിൽക്കുന്ന മകളെക്കണ്ട് ഒരു നിമിഷം വിശ്വസിക്കാനാവാതെ നിന്നു! ദേവിക ഇതാരെന്ന മട്ടിലവരെ സൂക്ഷിച്ചു നോക്കി.

"മോളേ ദേവൂട്ടി..'' ആയമ്മയുടെ വിളി ആകാശത്തിൻ്റെ അങ്ങേത്തലയ്ക്കൽ നിന്നെന്നപോലെ അവളുടെ കാതിൽ മുഴങ്ങി. 'എൻ്റെ പൊന്നുമോളേ 'യെന്നൊരു വിളിയോടെ മകളെ മുറുകെ മാറോടണച്ച് അവർ പൊട്ടിക്കരഞ്ഞു. എന്താണു സംഭവിച്ചതെന്നറിയാതെ ആ വൃദ്ധൻ ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി! 

ഒന്നും മനസിലാവാതെ നിഖിൽ ദിൽജിത്തിനെ നോക്കി. അവനൊരു പുഞ്ചിരിയോടെ നിഖിലിനെ കണ്ണടച്ചു കാണിച്ചു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ