മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

നനഞ്ഞുകുതിർന്ന പ്രഭാതത്തിൽ പട്ടണം ലക്ഷ്യമാക്കി ബസ്സ്‌ ഓടിക്കൊണ്ടിരുന്നു. ഭാഗ്യത്തിനാണ് സീറ്റുകിട്ടിയത്. ഇല്ലെങ്കിൽ പത്തുപന്ത്രണ്ടു കിലോമീറ്റർ നിൽക്കേണ്ടി വന്നേനേ. പെയ്തുതോർന്ന മഴയുടെ അവശേഷിപ്പെന്നവണ്ണം ഷട്ടറിൽ പറ്റിപ്പിടിച്ചിരുന്ന ജലകങ്ങളെ കൈവിരൽ കൊണ്ട് തുടച്ചുനീക്കിയിട്ട് ഞാൻ സൈഡ്‌സീറ്റിൽ ഒതുങ്ങിയിരുന്നു.
"ആരെങ്കിലും ഒന്ന് എഴുന്നേറ്റു കൊടുക്കണേ."

കണ്ടക്ടറുടെ ശബ്ദം കേട്ട് ഞാൻ മുന്പിലേയ്ക്ക് തല ഉയർത്തി നോക്കി .തോളിൽ കിടത്തിയ കുട്ടിയേയും കൊണ്ട് അവൾ .ആളുകൾക്കിടയിൽ ഞെരുങ്ങി നിൽക്കുകയാണ് .ആ കണ്ണുകളിൽ അപേക്ഷാ ഭാവം .ആരും എഴുന്നേറ്റു കൊടുക്കുന്നില്ല.

വീട്ടിൽ വന്നിട്ടു ...ഭർതൃ വീട്ടിലേയ്ക്ക് മടങ്ങുകയാവണം അവൾ. ഇന്നലെ വഴിയരികിൽ വെച്ച് ഒരു നോക്ക് കണ്ടിരുന്നു അവളെ .പക്ഷേ ,ഇവൾ എപ്പോഴാണ് ബസ്സിൽ കയറിയത് .സ്റ്റോപ്പിൽ അവൾ ഉണ്ടായിരുന്നില്ല ...പിന്നെങ്ങനെ .?അടുത്ത സ്റ്റോപ്പിൽ നിന്നാവും കയറിയത് .എന്തായാലും അവൾ തന്നെ കാണണ്ട മനസ്സിൽ വിചാരിച്ചുകൊണ്ട് ഞാൻ മുഖം തിരിച്ചു .ഈ സമയം അവളുടെ കണ്ണുകൾ എന്നിൽ ഉടക്കിയെന്ന് എനിക്ക് തോന്നി .

"ഈ കുട്ടിയെ ഒന്ന് പിടിക്കുമോ .?"ഞാൻ ഞെട്ടി തല ഉയർത്തി നോക്കി .

കണ്ണുകളിൽ പഴയ തിളക്കവുമായി അവൾ .അതാ , അവൾ തന്റെ അരികിൽ എത്തിനിൽക്കുന്നു .വിടർന്ന കണ്ണുകളുമായി .കാണല്ലേ എന്നുകരുതിയ അവളിതാ തൊട്ടരികിൽ .ഞാനവളെനോക്കി പുഞ്ചിരിതൂകിക്കൊണ്ട് സീറ്റിൽ നിന്നും മെല്ലെ എഴുന്നേറ്റു .

"ഇവിടെ ഇരുന്നോളൂ ."

"വേണ്ട ,ഞാൻ നിന്നോളാം ...മോനെ ,ഒന്നു പിടിച്ചാൽ മതി ."കുട്ടിയെ എന്റെ നേർക്ക് നീട്ടിക്കൊണ്ടവൾ മൊഴിഞ്ഞു .

നല്ല ഓമനത്വമുള്ള ഒരു കുട്ടി .ഞാനാ കുട്ടിയെ വാങ്ങി മടിയിലിരുത്തി .ആ നിമിഷം എന്റെ മനസ്സിലേയ്ക്ക് കഴിഞ്ഞകാല ചില ഓർമ്മകൾ കടന്നുവന്നു .

"അബ്‌ദു ,ഈ ബാഗൊന്നു പിടിക്കുമോ.?"

പ്ലസ്ടൂ പഠനകാലം .തിങ്ങിനിറഞ്ഞ ബസ്സിനുള്ളിൽ പരസ്പരം മുട്ടിയുരുമ്മി നിന്നുകൊണ്ട് കണ്ണിൽ കണ്ണിൽ നോക്കി യാത്ര ചെയ്തകാലം. ഇടയ്ക്കൊക്കെ തനിക്ക് ഇരിക്കാൻ സീറ്റു കിട്ടുമ്പോൾ ...ഈ ബാഗൊന്നു പിടിയ്ക്കുമോ എന്ന് ചോദിക്കാറുള്ള അതേ ഭാവത്തിൽ ഇന്നവൾ.

എത്രയോ ദിനങ്ങളാണ് വാകപ്പൂക്കൾ വീണുകിടക്കുന്ന സ്‌കൂൾ മുറ്റത്തുകൂടെ അവളോട്‌ സൗഹൃദം പങ്കുവെച്ചുകൊണ്ട് നടന്നിട്ടുള്ളത് .എത്രയോ ചാറ്റൽ മഴകളാണ് ഒരു കുടക്കീഴിൽ അവളുമൊത്ത് നനഞ്ഞിട്ടുള്ളത് .

സൗഹൃദം പ്രണയത്തിനു വഴിമാറിയ നാളുകൾ .ഈ ലോകത്തുള്ള എല്ലാ പെൺകുട്ടികളിലും വെച്ച് സുന്ദരി അവളാണെന്നു തോന്നിയ നിമിഷങ്ങൾ .പ്രകൃതിയോടും അതിലെ സർവ്വതിനോടും തനിക്ക് അവളോട് പ്രണയമാണെന്ന് വിളിച്ചുപറയാൻ തോന്നിയ ദിനങ്ങൾ .മധുരസ്വപ്നങ്ങൾ കണ്ടുറങ്ങിയ രാത്രികൾ ...ഒരു ദിനമൊന്നു കാണാതിരുന്നാൽ നെഞ്ചുപിടയുന്ന നാളുകൾ ...

എന്നിട്ടും അവളോട് മനസ്സിലുള്ളത് തുറന്നുപറയാൻ ധൈര്യമുണ്ടായില്ല .അവൾ തന്റെ ഇഷ്ടം നിഷേധിക്കുമോ എന്നഭയം ,നിഷേധിച്ചാൽ പിന്നെങ്ങനെ അവളുടെ മുഖത്തുനോക്കും ...ഉള്ള സൗഹ്രദം എന്നെന്നേക്കുമായി നഷ്ട്ടപ്പെടില്ലേ എന്ന ചിന്ത ...അങ്ങനെ പ്ലസ്ടൂ പഠനം അവസാനിച്ചു .

പരീക്ഷയെഴുതി റിസൾട്ടും കാത്തിരിക്കുന്ന സമയം .ഒരുനാൾ ടൗണിൽ പോയി മടങ്ങിവരും വഴി ...തന്റെ അടുക്കലേക്ക്‌ ഓടിയെത്തി വേലിക്കരികിൽ നിന്നുകൊണ്ട് അവൾ പറഞ്ഞു .

"എന്റെ വീട്ടുകാർ എനിക്ക് വിവാഹം ആലോചിക്കുന്നു .ചിലപ്പോൾ ഉടനേ ഉണ്ടായേക്കും ."അവളുടെ വാക്കുകളിൽ സന്തോഷം നിറഞ്ഞുനിന്നു .

ആശംസകൾ ,നേർന്നുകൊണ്ട് അന്ന് മുന്നോട്ടുനടക്കുമ്പോൾ ... അവൾ കാണാതെ തന്റെ മിഴികൾ നിറഞ്ഞുതൂവിയിരുന്നു .രാത്രികാലങ്ങളിൽ അവളുടെ ഓർമ്മകളും മനസ്സിൽ പേറി ഉറക്കമൊഴിച്ചു .ഒരുമിച്ചുള്ള നാളുകൾ ...ഉള്ളിൽകണ്ടു സ്വയം സന്തോഷം കൊണ്ടും ,ചിലപ്പോഴെല്ലാം കണ്ണുനീർ വാർത്തും ദിനങ്ങൾ കഴിച്ചുകൂട്ടി .

വേനൽക്കാലം അവസാനിക്കും മുൻപ് വിവാഹം .ജന്മ നാടും ജനിച്ചഗ്രഹവും വിട്ടുകൊണ്ട് മറ്റൊരാളുടെ ഭാര്യയായി പുതിയനാട്ടിലെ പുതിയ വീട്ടിൽ അവൾ താമസമാക്കി .ഇപ്പോൾ വർഷം മൂന്ന് കഴിഞ്ഞിരിക്കുന്നു .ഇതിനിടയിൽ അവളെ നേരിൽ കണ്ടത് ഒന്നോ ,രണ്ടോ തവണ മാത്രം .പലപ്പോഴും കണ്ടുമുട്ടേണ്ടുന്ന അവസരങ്ങളിലെല്ലാം താൻ മനപ്പൂർവ്വം ഒഴിഞ്ഞുമാറി .

മെല്ലെ ഷട്ടർ ഉയർത്തി നോക്കി .പുറത്തു മഴ തോർന്നിരിക്കുന്നു .ഷട്ടർ ഉയർത്തി ക്ലിപ്പ് ഇട്ടുകൊണ്ട് ഞാൻ മടിയിലിരുന്ന അവളുടെ കുട്ടിയെ ഒരിക്കൽക്കൂടി നെഞ്ചോട്‌ ചേർത്തു പിടിച്ചു .ആ സമയം അവനെന്നെ നോക്കി മോണകാട്ടി പുഞ്ചിരിപൊഴിച്ചു .ആ കവിളിൽ ചുണ്ടുകൾ ചേർത്തു അമർത്തി ചുംബിച്ചു ഞാൻ .ഈ സമയം അവൾ ഒളികണ്ണിട്ട് എന്നെനോക്കി പുഞ്ചിരിതൂകി .

എന്റെ അരികിലിരുന്ന ആൾ എഴുന്നേറ്റു പോയതും ... പൊടുന്നനെ അവൾ എന്റെ അരികിലായി സീറ്റിൽ ഇരുന്നു .

"അബ്ദു ,ഇത് എവിടേയ്ക്കാ .?തന്നെ കണ്ടിട്ട് എനിക്ക് ആദ്യം മനസ്സിലായില്ല ആകെ മാറിപ്പോയിരിക്കുന്നു .എന്തൊക്കെയുണ്ട് വിശേഷങ്ങൾ" അവൾ എന്നെനോക്കി പുഞ്ചിരിച്ചു .

"മുംതാസും ആകെ മാറിപ്പോയി ."ഞാൻ മെല്ലെ പറഞ്ഞു .എന്നിട്ട് ചുറ്റും നോക്കി .പരിചയക്കാർ ആരെങ്കിലും ബസ്സിൽ ഉണ്ടോ എന്നറിയാനായി .

"മുംതാസിന് എന്തൊക്കെയുണ്ട് വിശേഷങ്ങൾ .?തന്റെ ഭർത്താവ്‌ എവിടെ .?"

"ഭർത്താവ്‌ വന്നില്ല .ബിസിനസ്സ് തിരക്ക് .അതുകൊണ്ടാണ് ഞങ്ങൾ പെട്ടെന്ന് മടങ്ങുന്നത് ."ഒരുനിമിഷം അവളുടെ വാക്കുകളിലും , മിഴികളിലും നൊമ്പരം ഒളിമിന്നിയതായി എനിക്ക് തോന്നി .

"തന്റെ വിശേഷങ്ങൾ പറഞ്ഞില്ല ...എന്തെ ഇതുവരെ വിവാഹം കഴിക്കാത്തത്? വല്ല പ്രണയവും ഉണ്ടോ?" വീണ്ടും അവളുടെ ശബ്ദം ...അതേ പുഞ്ചിരി .

"ഒരു പ്രണയം ഉണ്ടായിരുന്നു .പക്ഷേ ,അത് തുറന്നുപറയാനുള്ള ധൈര്യം അന്നുണ്ടായില്ല ."തൊണ്ടയിൽ നിന്ന് ഇടർച്ചയോടെ എന്റെ ശബ്ദം മെല്ലെ പുറത്തുവന്നു .

പൊടുന്നനെ അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. തെളിമാനത്തു പൊടുന്നനെ കാർമേഘങ്ങൾ വന്നുപൊതിഞ്ഞതുപോലെ അവളുടെ മുഖത്ത് വിഷാദം നിഴലിച്ചു.

"ആരായിരുന്നു ആ പ്രണയകഥയിലെ നായിക? അവളുടെ പേരെന്താണ്?" അവൾ മുഖത്തൊരു പുഞ്ചിരി വിടർത്താൻ ശ്രമിച്ചു .

"ഇനി അത് പറഞ്ഞിട്ടു കാര്യമില്ല .അവളിന്നു മറ്റൊരാളുടെ ഭാര്യയാണ് .ഒരു കുട്ടിയുടെ അമ്മയാണ് ." എന്റെ ശബ്ദം നേർത്തുപോയി .

"വേണ്ട ,പറയണ്ടാ ...എനിക്കറിയാം ആ പ്രണയിനി ആരെന്ന് .ഞാൻ അത് മനസ്സിലാക്കിയത്‌ വൈകിയാണെന്നു മാത്രം .അവൾക്കും തന്നോട് ഇഷ്ടമായിരുന്നു .ഒരിക്കലും അടങ്ങാത്ത ഇഷ്ടം .പക്ഷേ ,അവളും തന്നെപ്പോലെ ...ഉള്ളിലെ ഇഷ്ടം തുറന്നുപറഞ്ഞില്ല .അവന് തന്നെ ഇഷ്ടായില്ലെങ്കിലോ എന്നുകരുതി .അതിലുപരി ഇഷ്ടമായിരുന്നെങ്കിൽ ...തന്റെ വിവാഹവാർത്ത അറിയുമ്പോഴെങ്കിലും അവൻ തുറന്നു പറയുമെന്ന് അവൾ കരുതി .അതുണ്ടാകാഞ്ഞപ്പോൾ ..."അവൾ ഇടയ്‌ക്കുവെച്ചു നിർത്തി .അവളുടെ കണ്ണുകൾ നീരണിഞ്ഞിരുന്നു .

പുറത്തുനിന്ന് ഒരു തണുത്ത കാറ്റ് ബസ്സിനുള്ളിലേയ്ക്ക് ആഞ്ഞുവീശി .പുലർച്ചെ പെയ്തതിന്റെ തുടർർച്ചയെന്നോണം വീണ്ടും മഴ പെയ്യാനുള്ള തയ്യാറെടുപ്പാണ് .ബസ്സ് പട്ടണത്തോട് അടുക്കാറായിരുന്നു .

ഈ സമയം എന്റെ കൈയിൽ നിന്നും അവൾ കുട്ടിയെ വാങ്ങി .എന്നിട്ട് നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് അവന്റെ കവിളിൽ മുത്തമിട്ടു .അൽപം മുൻപ് ഞാൻ മുത്തമിട്ട അതേ കവിളിൽ .തുടർന്ന് വിഷാദം നിറഞ്ഞ മിഴികളോടെ അവളെന്നെനോക്കി പുഞ്ചിരി തൂകി .നിറമിഴികൾ ടവ്വൽ കൊണ്ട് തുടച്ചിട്ട്‌ കുട്ടിയെ എടുത്ത് തോളിൽ കിടത്തി അവൾ മെല്ലെ എഴുന്നേറ്റു .

"അബ്‌ദു ,ഞാൻ ഇറങ്ങട്ടെ ..!"

പഴയ ആ പ്ലസ്ടൂക്കാരിയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് എനിക്ക് ഒരിക്കൽക്കൂടി തോന്നി .കണ്ണുകളിൽ അതേ തിളക്കം ,മുഖത്ത് അതേ പുഞ്ചിരി .

"അബ്‌ദു ,ഈ ബാഗ് ഒന്നു പിടിക്കുമോ .?"എന്ന് ചോദിച്ചുകൊണ്ട് തന്റെ മുന്നിൽ നിന്ന അതേ ഭാവം .ഞാനവളെനോക്കി കണ്ണുകൾകൊണ്ട് യാത്ര പറഞ്ഞു .

ബസ്സ്‌ അവൾക്ക് ഇറങ്ങേണ്ടുന്ന സ്റ്റോപ്പെത്തിയതും ...അവൾ മെല്ലെ ഇറങ്ങി .ചന്നം ...പിന്നം ...പെയ്യുന്ന മഴത്തുള്ളികൾക്കിടയിൽ നിന്നുകൊണ്ട് ഒരു വലിയ മഴത്തുള്ളികണക്കെ അവളെന്നെനോക്കി കൈവീശി .ഞാൻ തിരിച്ചും കൈവീശിക്കൊണ്ട് ഒരിക്കൽക്കൂടി യാത്ര പറഞ്ഞു .

ബസ്സ്‌ വീണ്ടും മുന്നോട്ട് നീങ്ങി. ഉള്ളിലെ ഇഷ്ടം തുറന്നുപറയാൻ കഴിയാതെ പോയതിലുള്ള കുറ്റബോധവും പേറി ... ഒരു പരാജിതനായി ഞാൻ നിറമിഴികളോടെ ഇരുന്നു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ