മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഒരു ഉൾവിളിയിൽ അയാൾ വീട്ടിൽനിന്നും കാറെടുത്ത് യാത്ര തുടങ്ങി. നഗര പാതയിൽ വരിവരിയായി കിടക്കുന്ന വാഹനങ്ങളെ ഓരോന്നോരോന്നായി മറികടന്ന് വല്ലാത്തൊരു പാച്ചിൽ.

ഒരു മണിക്കൂറെങ്കിലും കാർ ഓടി കാണണം, പെരിയാറിന് കുറുകെയുള്ള സേതുലക്ഷ്മി പാലം കടന്ന് വളവ് തിരിഞ്ഞപ്പോൾ കാർമേഘ നിറമുള്ള കൂറ്റൻ കരിങ്കൽ പാറ കൊണ്ട് അതിരിട്ട് കൊടുംകാട് കാണണമെന്നായി...

പാറയുടെ ദൃശ്യം അയാളുടെ ഉള്ള് നിറച്ചു. മനസ്സ് പീലി നിവർത്തി.

.... അയാൾ പിറന്നുവീണത് കരിങ്കൽ പാറയിലേക്കായിരുന്നു. പിച്ച വച്ചത് പാറപ്പുറത്ത് കൂടിയാണ്. വീട് ഒരു പാറപ്പുറത്ത് ആയിരുന്നു. പള്ളിക്കൂടം പടുകൂറ്റൻ പാറക്കെട്ടിലായിരുന്നു. പള്ളിക്കൂടത്തിന് ചുറ്റും അവിടവിടെയായി കരിങ്കൽ പാളികൾ കുത്തിനിർത്തിയ മുനിയറകൾ ഉണ്ടായിരുന്നു.

ഒരുപാട് കാലം മുമ്പാണ് ....പായ്ക്കപ്പലിൽ കൊച്ചിയുടെ തീരത്ത് ഇറങ്ങിയ പാതിരി സായിപ്പ് ,ആലുവയും കടന്ന് മഞ്ഞു പുതച്ച മൂന്നാറിൻറ ഉച്ചിയിലെത്തി .അവിടെനിന്ന് അഞ്ചുനാട്ടിലേക്ക് വണ്ടി കയറി വിശുദ്ധ മാർപാപ്പയുടെ പേരിലുള്ള ഗ്രാമം നിർമ്മിച്ചത്.

മുളംകാടിനെ രണ്ടായി പകുത്തു കൊണ്ടുള്ള റബറൈസ്ഡ് പാതയിലൂടെ അയാളുടെ കാർ ചീറി പായുമ്പോൾ ,  ഈ കാടും കാട്ടാനയും പെരുമ്പാമ്പും കടന്നൽ കൂടുകളും കടന്ന് എത്ര ആത്മസമർപ്പണത്തോടെ ആയിരിക്കണം പാതിരി സായിപ്പ് അന്ന് മല കയറിയിട്ടുണ്ടാവുക എന്ന് അയാൾക്ക് അതിശയം തോന്നി.

വഴിയരികിലെ മരക്കുറ്റിയിൽ കുത്തിയിരുന്ന് കാട്ടു പഴം തിന്നുന്ന ഒരു വാനരൻ അയാളെ തുറിച്ചുനോക്കി .കുരങ്ങൻറെ കൺപീലികൾ ക്കപ്പുറം, ചാമ്പൽ നിറമുള്ള പൊടിപിടിച്ച തലപ്പാവണിഞ്ഞ അർദ്ധനഗ്നരായ വൃദ്ധന്മാർ തങ്ങളുടെ  ഓലക്കുടിലിൻറെ മുറ്റത്ത് കുത്തി ഇരിക്കുമായിരുന്ന തൻറെ അഞ്ചു നാടിൻറെ ചിത്രം അയാൾക്ക് മുമ്പിൽ തെളിഞ്ഞു വന്നു.

 അതിലൊരു വൃദ്ധൻ- തന്റെ അപ്പൻറെ അപ്പനായ പടുവൃദ്ധൻ  ശുഷ്കിച്ച  മരക്കൊമ്പ് പോലെയുള്ള കൈകൾ നീട്ടി വാത്സല്യത്തിൽ മുടിയിഴകൾക്കിടയിലൂടെ അയാളുടെ തലയോട്ടി ചൊറിഞ്ഞു. പൊടിമണ്ണ് പുരണ്ട വൃദ്ധന്റെ തലപ്പാവിന് പുകയിലപൊടിയുടെ മണമായിരുന്നു. ചൊറിച്ചിലിൻറെ സുഖാലസൃത്തിൽ അയാളുടെ കണ്ണുകൾ പാതിയടഞ്ഞു പോയേനെ ,എതിരെവന്ന വാഹനത്തിൻറെ അലറുന്ന ഹോൺ അയാളെ ഉണർത്തി.

മനുഷ്യൻറെ ശരീരവും മനസ്സും മാത്രമല്ല ആത്മാവും ആരോഗ്യത്തോടെ വളരേണ്ടതുണ്ട്." ഒരുവൻ ലോകം മുഴുവൻ നേടിയാലും തൻറെ ആത്മാവ് നഷ്ടപ്പെട്ടാൽ എന്തു പ്രയോജനം ?"എന്ന യേശുദേവൻറെ ചോദ്യം പാതിരി സായിപ്പിന്റെ യുവ ഹൃദയത്തിലേക്ക് കുത്തി തുളച്ചുകയറി. ലോകത്തിലെ സമ്പത്തിനേക്കാൾ മഹാ വിലയുള്ള മനുഷ്യാത്മാക്കളെ തേടി പായ്ക്കപ്പലിൽ കൊച്ചിയിലിറങ്ങിയ പാതിരി സായിപ്പ് അങ്ങനെയാണ് അഞ്ചു നാട്ടിലേക്ക് കയറിപ്പോയത് .

രണ്ടുമൂന്നു ദിവസമായി തുടർച്ചയായി മഴ പെയ്യുകയായിരുന്നു. അഞ്ചു നാട്ടിലെങ്ങും നനയാൻ ഇത്തിരി ഇടമില്ലാതായി. മുടിയഴിച്ചാടുമ്പോലെ ചന്ദനമരങ്ങൾ നിലം തൊടുമാറ് കാറ്റ് വീശുന്നുണ്ട് .ഇവിടെ മഴ പെയ്യുന്നത് ആകാശത്തുനിന്ന് മാത്രമല്ല. ഇടതു വശത്തു നിന്നും വലതു വശത്തു നിന്നും മുമ്പിൽ നിന്നും പുറകിൽ നിന്നും ചിലപ്പോൾ നിലത്തുനിന്നു പോലും മഴ പെയ്യാറുണ്ട് .കാറ്റാണ് മഴ കൊണ്ടുവരുന്നത്.

ആ രാത്രി പാതിരി സായിപ്പിന് പള്ളിമേടയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. മഴക്കാലത്ത് ഇടവകക്കാരുടെ വീടുകളിൽ അടുപ്പ് പുകയുകയില്ല... മൈപ്പാൻ പൗലോസിന്റെ യും ഭാര്യ അന്നകൊച്ചിന്റെയും രണ്ട് കുഞ്ഞു മക്കളുടെയും ചോരുന്ന മൺകുടിലിൽ തണുപ്പ് അരിച്ചു കയറുന്നതോർത്തപ്പോൾ പാതിരിയുടെ നെഞ്ചിൻകൂടിന് തീപിടിച്ചു.

മുളന്കമ്പുകൾ കൊണ്ട് വാരിയെൽ കൂടുണ്ടാക്കി മണ്ണ് കുഴച്ച് പൊത്തി മാംസം വെച്ചുപിടിപ്പിച്ച മൺകുടിലിൽ ആണ്  മൈപാൻ പൗലോസും ഭാര്യ അന്നകൊച്ചും താമസിക്കുന്നത്. മക്കളെ പായയിൽ ചേർത്തു കിടത്തി കീറക്കാട്ട് കമ്പിളി  പുതപ്പിച്ചിട്ടുണ്ട്.  നിർത്താതെ പെയ്യുന്ന രാത്രി മഴയിൽ  കുതിർന്ന മൺതറയിലേക്ക് കൊടിയ തണുപ്പ് അരിച്ചു കയറുന്നു.

മഴ നിർത്താതെ പെയ്യുകയാണ്. ഭിത്തിയിൽ സൂക്ഷിച്ചു നോക്കിയാൽ കാണാം, ഈർപ്പം മുകളിലേക്ക് കുതിർന്ന് കയറുന്നത്. നേർ രേഖയായി ചുവരിൽ തെളിഞ്ഞുകാണാം.

ഈ രാത്രിയിലും മഴ നിർത്താതെ പെയ്യുകയാണെങ്കിൽ എന്തുചെയ്യുമെന്നോർത്ത് അന്നകൊച്ചിന്റെ ഉള്ള് നീറി. തണ്ട് കരിഞ്ഞുണങ്ങി വീണ് മണ്ണിൽ അളിഞ്ഞ അടയാളമായിരിക്കുന്ന ചേമ്പിൻ തടം തൊടിയുടെ വടക്കേ മൂലയ്ക്ക് കാണുന്നതാണ് ഇനി വിശപ്പ് മാറ്റാൻ ഉള്ള ഏക പ്രതീക്ഷ .ഒരു നേരത്തേക്ക് ചേമ്പ് പുഴുങ്ങി മുളകിടിച്ച് കൂട്ടി കഴിക്കാം.

പെട്ടെന്ന് മഴക്കൊന്ന് ശക്തികൂടി. അതിനോടൊപ്പം വെള്ളംകയറി കുതിർന്ന മൺകുടിലിന്റെ ഭിത്തി മേൽ ഭാഗത്തുനിന്നും വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീണു. മൈ പാൻ പൗലോസിന്റെ കാൽമുട്ട് ഉയരത്തിൽ കുഴഞ്ഞ് മണ്ണും ചെളിയും വന്ന് മൂടി. കുഞ്ഞുമക്കൾ അലറിക്കരഞ്ഞ് ഉണർന്ന് എഴുന്നേറ്റ് നിന്നു. വീശിയടിച്ച കാറ്റിൽ മുറിക്കകം മുഴുവൻ മഴ വെള്ളം വന്നു നിറഞ്ഞു.

എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ നിലവിളിക്കുന്ന പൈതങ്ങളെ ചേർത്തു പിടിച്ച് അന്നകൊച്ച് എതിർവശത്തെ മൺഭിത്തിയിൽ ചാരി നിന്നു. ഭിത്തിയിലെ ഈർപ്പം അന്നകൊച്ചിന്റെ ചട്ടയും കടന്ന് നട്ടെല്ലിലെത്തി തൊട്ട് തണുപ്പിച്ചു.

ഉടനെ എന്തെങ്കിലും ചെയ്യണം ;ചാരി നിൽക്കുന്ന ഈ കുതിർന്ന ഭിത്തിയും ഉടനെ ഇടിഞ്ഞുവീണേക്കാം! മുറ്റത്തെ ഇരുട്ടിലേക്ക് കൈക്കോട്ടുമെടുത്ത് ആ സ്ത്രീ ഓടിയിറങ്ങി. മുറിക്കകത്തെ മൺകൂ മ്പാരത്തിലേക്ക് പുറത്തുനിന്ന് കൊണ്ടുവന്ന മണ്ണും കൂട്ടി ചേർത്ത് അവൾ ആഞ്ഞ് ആഞ്ഞ് കുഴച്ചു. അടർന്നുവീണ ഭിത്തിയുടെ മുളങ്കമ്പ് വാരിയെല്ലുകളിലേക്ക് കുഴച്ച പശമണ്ണ് തേച്ച് നിറച്ച് അട്ടിയിട്ട് അവൾ പണി തുടങ്ങി.

ഒരു മണിക്കൂറോളം പശ മണ്ണ് കുഴച്ച് പൊത്തി ഒരുവിധം അവൾ ആ ചുമര് പണിതുയർത്തി. എങ്ങലടിക്കുന്ന പൈതങ്ങളെ കാട്ട് കമ്പിളി പുതച്ച് കൂട്ടി നിർത്തിയിരിക്കുകയാണ്. തണുപ്പ് അസ്ഥി യിലൂടെ തുളച്ച് ഇറങ്ങുന്നു. മുടിയിലും ശരീരത്തിലും വസ്ത്രത്തിലും കുഴച്ച മണ്ണ് പറ്റിപ്പിടിച്ച് ഒരു കളിമൺ പ്രതിമ പോലെ അന്നകൊച്ച് ഭിത്തിയിൽ ചാരിയിരുന്നു. നെടുവീർപ്പുകൾ ഒന്നിനുപുറകെ ഒന്നായി അവളിൽനിന്ന് ഉയർന്നു.

ഒരു വലിയ കാറ്റ് ഭയങ്കര ശബ്ദത്തോടെ അഞ്ചു നാടിൻറെ ആകാശത്തുനിന്നും താഴേക്കിറങ്ങി വന്നു. അതോടൊപ്പം തുള്ളിക്കൊരുകുടം എന്ന മട്ടിൽ മഴയുടെ ശക്തിയും കൂടി. അന്നകൊച്ച് ശരിക്കൊന്ന് ഇരുന്നത് കൂടിയില്ല. തൊട്ടെതിർവശത്തെ മൺഭിത്തി വലിയ ശബ്ദത്തോടെ ചെളിയും വെള്ളവും ചേർന്ന് മുറിയിലേക്ക് അടർന്നുവീണു പരന്നു. അന്നകൊച്ച് ഉയരങ്ങളിലേക്ക് നോക്കി അലറിക്കരഞ്ഞു. പൈതങ്ങളുടെ നിലവിളി വീണ്ടുമുയർന്നു.

മുറ്റത്തെ  കൂരിരുട്ടിലേക്ക് ആ സ്ത്രീ കൈക്കോട്ടും എടുത്ത് വീണ്ടും ഓടിയിറങ്ങി. പശ മണ്ണ് കോരിയിട്ട് കുഴച്ച് അവൾ അടുത്ത ചുവർ കെട്ടിപ്പൊക്കുന്ന പണി തുടങ്ങി.... പിന്നീടെപ്പോഴോ മഴയുടെ ശക്തിയും മെല്ലെമെല്ലെ കുറഞ്ഞു. കുതിർന്ന മൺഭിത്തിയിൽ ഒരമ്മയും രണ്ടു പൈതങ്ങളും ഒരൊറ്റ കമ്പിളി പൊത്തി വിശന്നിരുന്നു.

വിവരമറിഞ്ഞ് പിറ്റേന്ന് പാതിരി സായിപ്പ് പൗലോസിന്റെ വീട്ടുമുറ്റത്തെത്തി. പാതിരിയുടെ കണ്ണ് നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെ ആ ചെളി മുറ്റത്ത് പാതിരി മുട്ടുകുത്തി. ചെളിവെള്ളം ഇറ്റ് വീഴുന്ന മുറ്റത്തെ  കുഴ മണ്ണ് പാതിരി ഇരു കൈകളും ചേർത്ത് വാരിയെടുത്തു. പാതിരിയുടെ കൈത്തണ്ടയിലൂടെ ചെളിവെള്ളം ഒഴുകിയിറങ്ങി വെളുത്ത കുപ്പായ കൈകളിലേക്ക് നിറം പടർത്തി.

അമ്പരന്ന് നിൽക്കുന്ന പൈതങ്ങളോട് പാതിരി മൊഴിഞ്ഞു: "ദൈവം ഇതുപോലെ മണ്ണ് കുഴച്ചാണ് ആദ്യത്തെ മനുഷ്യനെ ഉണ്ടാക്കിയത്.. ജീവശ്വാസം ഊതി ഭൂമിയിലേക്ക് വിട്ടു ..." ആദി സൃഷ്ടിപ്പിന്റെ അനുഭൂതിയിലെന്നവണ്ണം പാതിരി ആകാശത്തേക്ക് കണ്ണും നട്ടു നിന്നു.

"അച്ചന്റെ കുപ്പായത്തിലൊക്കെ അഴുക്കായല്ലോ.!" താൻ കാരണം അച്ചന് ഒരു ആപത്ത് പിണഞ്ഞതുപോലെ അന്ന കൊച്ച് വെപ്രാളപ്പെട്ടു. "അന്ന് ..ദൈവം തമ്പുരാന് മണ്ണ് കുഴച്ച് അഴുക്കാകാമെങ്കില് ഞാനിത്തിരി അഴുക്കായാലെന്താ കൊച്ചേ ...?" പാതിരി അഴുക്കാകലിന്റെ സാംഗതൃത്തിൽ വിനയാന്വിതനായി.

ജീവിത യാത്രയിൽ പ്രതിസന്ധികളിൽ തുണ നിന്നവരെ ഒരിക്കലും മറന്നു കളയരുതെന്ന് അന്ന കൊച്ച് അനുഭവത്തിൽ നിന്നും തൻറെ മകളെ പഠിപ്പിച്ചു. പാതിരിമാരെ ദൈവങ്ങളെപ്പോലെ കരുതണം എന്ന് മക്കളെ ഇടയ്ക്കിടെ ഓർമിപ്പിച്ചു .

പഞ്ഞകാലങ്ങളിൽ മാവും, പാൽപ്പൊടിയും രോഗ വേളകളിൽ പനി മരുന്നും മീനെണ്ണയും ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും പ്രാർത്ഥനയുമായി പാതിരി സായിപ്പ് ഇടവക കുടുംബങ്ങൾക്ക് ദൈവ തുല്യനായി തീർന്നു. മറ്റാരെക്കാളും അന്നകൊച്ച് പാതിരിയെ മാനിച്ചു .നാടിന് മാർപാപ്പയുടെ പേരായിരുന്നില്ല പാതിരിയുടെ പേരായിരുന്നു നൽകേണ്ടിയിരുന്നത്.

ഒരു ദിവസം കുർബാനയ്ക്കിടയിൽ നോട്ടീസ് വായിച്ചു .'ദൈവവിളി ഉള്ളവർക്ക് സെമിനാരിയിൽ ചേർന്ന് പഠിച്ച് വൈദികൻ ആകാം ...' അന്നകൊച്ചിന് അപ്പോൾ ഒരു ഉൾവിളി ഉണ്ടായി! പാവങ്ങളായ ഞങ്ങൾക്ക് ഇതൊക്കെ ആകാമോ എന്ന ആശങ്കയോടെയാണ് അന്നകൊച്ച് മൂത്തമകൻ ഫിലിപ്പിനെ സെമിനാരിയിലേക്ക് അയക്കണമെന്ന ആവശ്യം പാതിരി യോട് പറഞ്ഞത്.

പാതിരിയ്ക്ക് വലിയ സന്തോഷമാണ് ഉണ്ടായത് .അദ്ദേഹം വേണ്ട എഴുത്തുകുത്തുകളൊക്കെ നടത്തി. താൻ നട്ട ഒരു വിത്തിന് മുള വന്നതുപോലെ ആയിരുന്നു പാതിരി സന്തോഷിച്ചത്. അങ്ങനെ അന്നകൊച്ചിന്റെ കടിഞ്ഞൂൽ സന്തതി ഫിലിപ്പ് കോട്ടയത്തെ സെമിനാരിയിലേക്ക് വണ്ടികയറി.

ഒരു ഉണങ്ങിയ ഇല വാഹനത്തിൻറെ മുൻ ഗ്ളാസിൽ പറന്നുവന്നു വീണു, ഒന്നു  വിറച്ചു പിന്നെ താഴേക്ക് വീണ് പറന്നുപോയി. മലമുകളിലെ കൂറ്റൻ പാറപ്പുറത്തെ പുല്ലെല്ലാം ഉണങ്ങി തുടങ്ങിയിരിക്കുന്നു .ഉണക്ക പുല്ലിന്റെ തവിട്ടുനിറം നല്ല മുകളിൽ നിന്ന് താഴോട്ട് വളർന്നു വരുന്നതുപോലെ താഴ്വാരത്തിലെ പച്ചപ്പ് അങ്ങനെ തന്നെയുണ്ട് .ഉച്ചിയിൽ നിന്ന് താഴോട്ട് ആണ് വേനൽ ബാധിക്കുന്നത്.

കിഴക്കേ ആകാശത്ത് വെയിലാളുന്നുണ്ടായിരുന്നു. പടിഞ്ഞാറേ ആകാശത്തുനിന്നും കാർമേഘങ്ങൾ കുതിച്ചുവന്നു .പെട്ടെന്നായിരുന്നു മഴത്തുള്ളികൾ പട്ടണത്തിലേക്ക് ചരിഞ്ഞിറങ്ങിയത് ....വെള്ളത്തുള്ളികൾ പൊടിമണ്ണിൽ വീണ് ചിതറിത്തെറിച്ചു. പൊടിമണ്ണ് നീങ്ങിയ നിലത്തുനിന്നും നീരാവി മുകളിലേക്ക് ഉയർന്നു പൊങ്ങി.

അഞ്ചു മണിക്ക് തന്നെ ഇരുട്ട് ആയ പ്രതീതി. എല്ലാവരും ജോലി നിർത്തി വീട്ടിലേക്ക് മടങ്ങുന്നു .വഴിയരികിലെ മരച്ചുവട്ടിൽ അയാൾ കാർ നിർത്തി ഇറങ്ങി പാറ ചെരിവിലൂടെ മുമ്പോട്ട് നടന്നു .പടുകൂറ്റൻ പാറപ്പുറത്ത് മഞ്ഞയും കാവിയും ഇടകലർന്ന ചായം പൂശിയ പള്ളിക്കൂടവും കടന്ന് അയാൾ പാറ മലമുകളിലേക്ക് കയറിപ്പോയി.

കരിങ്കൽ പാളികൾ കുത്തി നിർത്തി നിർമ്മിച്ച മുനിയറകളും കടന്ന് അയാൾ മുകളിലേക്ക് നടന്നു .ശ്വാസോച്ഛാസത്തിന് വേഗത കൂടുന്നത് അയാൾ അവഗണിച്ചു. അരക്ക് കൈകൊടുത്ത്  മലയുച്ചിയിൽ നിന്ന് അയാൾ കിതച്ചു.

ചുവപ്പ് ചായം പൂശിയ ആകാശത്തിന്റെ പശ്ചാത്തലത്തിൽ അയാളും ചെറിയ ചില മേഘത്തുണ്ടുകളും മാത്രം! അഞ്ചു നാടിന്റെ കരിമ്പ് പാഠങ്ങൾ അങ്ങ് ദൂരത്തായി കാണാം. വളഞ്ഞു പുളഞ്ഞു കിടക്കുന്ന ദേശീയപാതക്കിരുവശത്തും കൃഷിയിടങ്ങളും ചോലവനങ്ങളും !...

അയാൾ പാറപ്പുറത്ത് മുട്ടുകുത്തി.  വിഹ്വലമായ ഹൃദയം അയാളുടെ കൺകോണുകളിൽ രണ്ടിറ്റു കണ്ണുനീർ ചുരത്തി..

പാറപ്പുറത്തെ കുഴിയിൽ നിറഞ്ഞു കിടന്ന മഴവെള്ളം അയാൾ ഇരുകയ്യിലും കോരിയെടുത്തു .ചെളിവെള്ളം മുഖത്തേക്ക് അടുപ്പിച്ച് ചെളിമണ്ണിൻറെ ഗന്ധം അയാൾ മതിവരുവോളം നുകർന്നു. ചെളിമണ്ണ് മുഖത്തേക്ക് വാരി തേച്ചു .അപ്പൻറെ അപ്പനായ പടുവൃദ്ധൻ പറഞ്ഞ പഴങ്കഥ അയാൾ ഓർമ്മിക്കുകയായിരുന്നു ....ദൈവം ഭൂമിയിലേക്ക് ഇറങ്ങി വന്ന കഥ... മണ്ണ് കുഴച്ച് മനുഷ്യനെ മെനഞ്ഞ കഥ...

ദൈവത്തിൻറെ വിശുദ്ധ കൈകൾ ഭൂമിയിലെ മണ്ണ് കുഴയ്ക്കുന്നതുപോലെ അയാൾ തൻറെ ശരീരമാസകലം മണ്ണ് പൂശി കൊണ്ടിരുന്നു .പുറം പൂച്ചുകൾ അടർന്നു വീഴുന്നതായി അയാൾക്ക് തോന്നി.

ദൈവത്തിൻറെ കൈകളിൽ മണ്ണു പുരണ്ടെങ്കിൽ, തന്റെ കൈകളിൽ... ശരീരമാസകലം ...ഓരോ മുടിയിഴകളിലും.. മണ്ണ് പുരളട്ടെ !

വല്ലാത്തൊരു തീഷ്ണത ആയിരുന്നു അയാൾക്ക് .തൃാഗത്തിന്റെ ചെളി.. സഹനത്തിൻറെ ചെളിമണ്ണ്. അയാൾ വാരി വാരി പൂശി... സ്വയം പൊതിഞ്ഞു പൊത്തി. അയാൾ അപ്പൻറെ അപ്പനായ പടുവൃദ്ദന്റെ ദൈവത്തെ പോലെയായി...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ