മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

മലയിൽ ചാണ്ടിയുടെ കിഴക്കേമലയിലെ കരിങ്കൽ കോറിയിൽ ഇന്ന് ശമ്പള ദിവസമാണ്. ഇന്ന് ആരുടെ ജീവിതത്തിലെക്കാണാവോ എൻറെ യാത്ര..? അറിയില്ല, ഒരുപാട് നോട്ടുകെട്ടുകൾക്ക് ഇടയിൽ ഒരു 500 രൂപ നോട്ടായി ഞാൻ ചാണ്ടിയുടെ പണപ്പെട്ടിയിൽ അമർന്നു കിടന്നു. ഗ്രാമീണ ബാങ്കിൽനിന്നും ഇറങ്ങിയതു മുതൽ അടച്ചിട്ട ഈ പെട്ടിയിലായിരുന്നു. ഇപ്പോഴാണ് ശ്വാസം നേരെ വീണുകിട്ടിയത്.

യാത്ര ചെയ്യാനാണ് എനിക്കിഷ്ടം അല്ലാതെ ചുമ്മാ ബാങ്കുകളിലോ, മുതലാളിമാരുടെ പണപ്പെട്ടികളിലോ പൂത്ത് കിടക്കാൻ എനിക്കാഗ്രഹമില്ല ഒരു കൈകളിൽനിന്ന് മറ്റൊരു കൈകളിലേക്ക് മനുഷ്യരുടെ പച്ചയായ ജീവിതം കണ്ട് യാത്ര ചെയ്യണം.

അന്തരീക്ഷത്തിൽ എവിടെയും വെടി മരുന്നുകളുടെയും പാറ പൊടി കളുടെയും രൂക്ഷഗന്ധം തങ്ങിനിൽക്കുന്നു ഇവിടെ ആദ്യമായത്‌ കൊണ്ടാവാം എനിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നു. സുനിക്ക് ദീനം വന്നപ്പോൾ കഴിഞ്ഞമാസം കുറച്ചു രൂപ വായ്പയായി വാങ്ങിയതുകൊണ്ട് 4 ലു 1000 രൂപ നോട്ടുകളുടെ കൂടെ ഒരു 500 രൂപ നോട്ടായ ഞാനിന്ന് ലക്ഷ്മിയുടെ കൂടെയാണ് യാത്ര. ഞങ്ങളെ താഴ്മയോടെ ഇരുകയ്യുംനീട്ടി വാങ്ങി എണ്ണി നോക്കി ഒരു ചെറുപുഞ്ചിരിയോടെ ചുരുട്ടി മടക്കി അവളുടെ കറുത്തിരുണ്ട മെലിഞ്ഞൊട്ടിയ തൻറെ ബ്ലൗസിനകത്തേക്ക് ഞങ്ങളെ തിരുകിവച്ചു. വല്ലാത്തൊരു രൂക്ഷ ഗന്ധം ഉണ്ട് അവളുടെ വിയർപ്പിന് കൂടെയുള്ള മറ്റു നാലു നോട്ടുകളും അതിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. അരമനയിലെ തമ്പുരാക്കന്മാരുടെ അത്തറിനേക്കാൾ സുഗന്ധം തോന്നിയിരുന്നു എനിക്ക് അധ്വാനിക്കുന്ന അവളുടെ വിയർപ്പിന്‌. 

കാടും, മേടും , കുന്നുകളും താണ്ടി മുറുക്കാനും ചവച്ച് നീട്ടിതുപ്പി അവളുടെ ശ്വാസോച്ഛ്വാസത്തിൻറെയും, ഹൃദയ മിടിപ്പിൻറെയും താളത്തിൽ ഞങ്ങൾ നടന്നു നീങ്ങി. നാട്ടിൻപുറത്തെ ഒരു ചെറിയ കടയിലേക്കാണ് ഞങ്ങൾ നേരെ പോയത് ഞങ്ങളിൽ ഒരാൾ കൃഷ്ണേട്ടൻറെ പലവഞ്ചന കടയിലെ പറ്റു തീർക്കാൻ പോയി അവിടെനിന്നും ലക്ഷ്മി കുറച്ചു വീട്ടുസാധനങ്ങളും വാങ്ങി. 

ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള തേയില എസ്റ്റേറ്റിലെ മരപ്പലക കൊണ്ട് നിർമ്മിച്ച ഷീറ്റ് മേഞ്ഞ ഒരു ചെറു കുടിലിലേക്കാണ് ഞങ്ങൾ പിന്നെ ചെന്നെത്തിയത്. സമയം സന്ധ്യയോടടുക്കുന്നു എങ്ങും ഇരുൾ മൂടി തുടങ്ങി 12 വയസ്സുള്ള അവരുടെ ഒരേ ഒരു മകൻ ചാണകം പൂശിയ വീടിന്റെ് തിണ്ണയിലിരുന്ന് എന്തോ എഴുതി കുറിക്കുകയാണ് അമ്മയെ കണ്ടയുടനെ അവൻ ഓടി വന്നു ആദ്യം ചോദിച്ചത് ശമ്പളം കിട്ടിയോ എന്നായിരുന്നു അതെ എന്നർത്ഥത്തിൽ ലക്ഷ്മി തല കുലുക്കി അകത്തേക്ക് കയറി വാതിലടച്ചു. 2 മുറികൾ മാത്രമാണ് ആ വീടിനകത്ത് ഉള്ളത് ഒന്ന് സാമാന്യം വലിയ മുറിയാണ് അവിടെയാണ് അവർ ഉണ്ണുന്നതും ഉറങ്ങുന്നതും. ഭക്ഷണം പാകം ചെയ്യാനാണ് ചെറിയ മുറി ഉപയോഗിക്കുന്നത്‌. വൈദ്യുതിയുടെ അഭാവമായിരിക്കാം മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അവൻ അവൻറെ ജോലി തുടർന്നു. അവൾ നന്നേ ക്ഷീണിതയായിരുന്നു കയ്യിലുള്ള വീട്ടു സാധനങ്ങൾ അടുക്കളയുടെ ഒരു മുലയിൽ വെച്ചു. താഴെ അടച്ചുവച്ച ഒരു പ്ലാസ്റ്റിക് കുടത്തിൽനിന്നും രണ്ടു ഗ്ലാസ് വെള്ളം അവൾ ആർത്തിയോടെ വലിച്ചു കുടിച്ചു ദാഹമകറ്റി. ബാക്കിവന്ന വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് കുടവുമായി പുറത്തേക്കിറങ്ങാൻ നിൽക്കവേ ചുരുട്ടിവച്ച കാശുകൾക്ക് ഇടയിൽനിന്നും 500 രൂപയെന്ന എന്നെ മകനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു നാളെ തന്നെ പണമടച്ച് പുസ്തകം വാങ്ങിക്കണം. അവൾ കുടവുമായി വാതിൽ ചാരി പുറത്തേക്കിറങ്ങി ഇരുളിലേക്ക് നടന്നു പോയി. അവനെന്നെ ചുരുളുകൾ അഴിച്ച് വിളക്കിനു നേരെ നിവർത്തി പിടിച്ചു ചെറുപുഞ്ചിരിയോടെ ഗാഢമായി ചുംബിച്ചു ചിട്ടയായി മടക്കി ഒരു പഴയ പുസ്തകത്തിന് ഉള്ളിൽ വെച്ച് അടച്ച് ഒരു മുഷിഞ്ഞ ബാഗിനകത്ത് ഭദ്രമായി വച്ചു. അന്നിയൻ വിയർക്കുന്ന പണം കൈനീട്ടി ഇരന്നു വാങ്ങാതെ അരമുറുക്കി പകലന്തിയോളം ചുട്ടുപൊള്ളുന്ന വെയിലിൽ പാറകളോട് മല്ലിടുന്ന ഒരമ്മയുടെ മുഖത്ത് കുറച്ച് മുൻപ് ഞാൻ കണ്ടത് രാജ്യം ജയിച്ചടക്കിയ രാജാവിൻറെ മുഖഭാവവും, ഒരു കൊച്ചു ബാല്യം ചെറു പുഞ്ചിരിയിൽ വിടർന്ന നാളത്തെ പ്രതീക്ഷകളുമായിരുന്നു. എന്നാൽ എൻറെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. അന്തി കള്ളും മോന്തി അന്തമില്ലാതെ ചാരിവെച്ച വാതിൽ ചവിട്ടി തുറന്നു തൻറെ ഭാര്യയെ പുലഭ്യം പറയുന്ന ഒരച്ഛനെ കണ്ടപ്പോൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. കൂലി കിട്ടിയത് അറിഞ്ഞ് വന്നതായിരിക്കും അയാൾ. കൂലി കിട്ടുന്ന ദിവസങ്ങളിൽ മാത്രമാണ് അയാൾ ഇവിടേയ്ക്ക് വരാറുള്ളത് അതുവരെ കവലയിലെ ഒരു തമിഴത്തി പെണ്ണിൻറെ കൂരയിലാണ് ഊണും ഉറക്കവും. വെള്ളം നിറച്ച കുടം അരക്കെട്ടിൽ ചുമന്നുകൊണ്ട് കടന്നുവരുന്ന തൻറെ ഭാര്യയെ കണ്ടതും അയാൾ പണം ആവശ്യപ്പെട്ടു. കൂലി കിട്ടിയില്ലെന്നു പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ അയാൾ തൻറെ ബലിഷ്ഠമായ കാലുകൾ ഉയർത്തി അവളുടെ മൃദുലമായ അടിവയറിൽ ആഞ്ഞു ചവിട്ടി ചവിട്ടിന്റെ ശക്തിയിൽ ആ മെലിഞ്ഞൊട്ടിയ ശരീരം നിലംപതിച്ചു, അവൾ ഉച്ചത്തിൽ ആർത്തു വിളിച്ചു കുടം നിലത്ത് വീണ വെള്ളം ചാലിട്ടൊഴുകി, കാലിയായ കുടം തട്ടിത്തെറിപ്പിച്ചു, ഇതു കണ്ട അകത്തുനിന്നും ഓടിവന്ന മകൻ അയാളുടെ കാലു പിടിച്ചു കെഞ്ചി എങ്കിലും അയാൾ ചെവികൊണ്ടില്ല മാത്രമല്ല മറുകൈകൊണ്ട് ആ ഇളം കവിളിൽ അയാൾ ശക്തിയായി തൊഴിച്ചു, വേദന കൊണ്ട് പുളഞ്ഞ അവൻ അകത്തേക്ക് ഓടി, തൻറെ മകനെ എങ്കിലും വെറുതെ വിടാൻ അവൾ കരഞ്ഞു പറഞ്ഞു കൊണ്ടേ ഇരുന്നു, വീണു കിടന്ന അവളുടെ മുടി കുത്തിനു പിടിച്ചു എഴുന്നേൽപ്പിച്ച് വട്ടംകറക്കി വീടിൻറെ പലക മേഞ്ഞ ചുമരിൽ തല ശക്തിയായി ഇടിച്ചു, ഇടിയുടെ അഗാധത്തിൽ അവൾ ബോധരഹിതയായി തറയിലേക്ക് ഊർന്നുവീണു, കരഞ്ഞുകൊണ്ട് അകത്തുനിന്നും ഓടിവന്ന മകൻ എന്നെ അയാൾക്ക് വെച്ചുനീട്ടി കാശും വാങ്ങി വീണു കിടക്കുന്ന അവളെ കാർക്കിച്ചു തുപ്പി അയാൾ ഇരുട്ടിലേക്ക് മറഞ്ഞു. ചുറ്റുവട്ടത്തുള്ള ആളുകൾ വെറും കാഴ്ചക്കാരായി മാത്രം നോക്കിനിന്നു.

അടിച്ചമർത്തപ്പെട്ട ഒരമ്മയുടെയും മകന്റേയും ഈ ദുരവസ്ഥ മറ്റൊരാൾക്കും വരാതിരിക്കാൻ ഞാൻ പ്രാർത്ഥിച്ചു. ഇനി എവിടേക്കാണ് യാത്ര എന്നറിയില്ല ഞാൻ അയാളോടൊപ്പം നടന്നു നീങ്ങി. 

എന്നെയും കൊണ്ടയാൾ നേരെ ചെന്നു കയറിയത് ഒരു വാറ്റ് ചാരായ ഷാപ്പിലേക്കായിരുന്നു അവിടുത്തെ മരപ്പെട്ടിയിലായിരുന്നു പിന്നെ എൻറെ വാസം, ഷാപ്പ് അടക്കാൻ നേരം വന്ന ഷാപ്പുടമ അബ്കാരി ചന്ദ്രൻ എന്നെ അടക്കം എല്ലാവരെയും എണ്ണി തിട്ടപ്പെടുത്തി അയാളുടെ നീളൻ കുപ്പായത്തിന് പോക്കറ്റിലേക്ക് ഇടുമ്പോഴാണ് തങ്കയെ ഞാൻ കാണാൻ ഇടവന്നത്, അവരെ എനിക്ക് മുൻപ് അറിയാമായിരുന്നു.

തൻറെ വയസ്സറിയിച്ച കാലത്ത് ഒരു സുപ്രഭാതത്തിൽ ഉറങ്ങാൻ കിടന്ന തങ്കമണി ഉറക്കമുണർന്നപ്പോൾ ശരീരത്തിൽ ഒരു നൂൽബന്ധം പോലും ഇല്ലാതെ ഹൈദരാബാദിലെ ഒരു marwadi യുടെ കിടപ്പറയിൽ ആയിരുന്നു, തൻറെ സ്വന്തം അച്ഛനും രണ്ടാനമ്മയും കൂടി മുപ്പത് വെള്ളിക്കാശിനു മാർവാടിക്ക് കാഴ്ച വെച്ചു. ലോകത്ത് ഒരച്ഛനും ചെയ്യാത്ത കാടത്തം, പിന്നീട് ഒരുപാട് ശുക്ലം മണക്കുന്ന കാള രാത്രികളും ഇരുണ്ട പകലുകളും ആയിരുന്നു അവൾക്ക് കൂട്ടിന്, പലതവണ ആത്മഹത്യക്ക് ഒരുങ്ങിയതാണ് പക്ഷേ തൻറെ മാനത്തിന് വിലയിട്ട സ്വന്തം അച്ഛനെയും രണ്ടാനമ്മയെയും എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണുമ്പോൾ ചോദിക്കണം എങ്ങനെ തോന്നി നിങ്ങളുടെ മണിക്കുട്ടിയെ ഇങ്ങനെ ചെയ്യാൻ...?

 ചെല്ലും ചിലവും തന്നെ വളർത്തിയത് ഇതിനായിരുന്നോ....?           

 കൊന്നു കളയാമായിരുന്നില്ലേ...?

 നിങ്ങളും ഒരു സ്ത്രീയല്ലേ....?

 എന്നുള്ള ഒരു പിടി ചോദ്യങ്ങൾ ആ മുഖങ്ങളിൽ നോക്കി ചോദിക്കണം എന്ന ചിന്തയാണ് ആദ്യ നാളുകളിലെ അവളെ ആത്മഹത്യയിൽ നിന്നും പിന്നോട്ട് വലിച്ചത്. പുറം ലോകവുമായുള്ള പരിചയക്കുറവും കൂടിവരുന്ന വയസ്സും സാഹചര്യങ്ങളുമായി ഇഴുകിച്ചേരാൻ അവളെ പഠിപ്പിച്ചു, പിന്നീട് അവൾക്ക് കിടപ്പറ കൂട്ടങ്ങൾ സമ്മാനിക്കുന്ന മദ്യത്തിലും സിഗരറ്റ് കുറ്റിയിലും അവൾ അഭയം കണ്ടെത്തി, അതു നീണ്ട 30 വർഷങ്ങളാണ് ആ ചുമരുകൾക്കുള്ളിൽ അവളെ തളച്ചിട്ടത്. ആയിടക്കാണ് തന്നെ വിലക്ക് വാങ്ങിയ marwadi തൻറെ ജനനേന്ദ്രിയത്തിലും മാറിടത്തിലും കവിളിലും പാതി വലിച്ച സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ച് ആനന്ദം കണ്ടെത്താൻ തുടങ്ങിയത്. വേദന കൊണ്ട് പുളയുന്ന അവളെ നോക്കി അയാൾ ആർത്തട്ടഹസിച്ചു, ഒരുതരം മാനസിക രോഗം അയാളെ പിടികൂടിയെന്ന് അവൾക്ക് തോന്നിത്തുടങ്ങി. എങ്ങിനെയെങ്കിലും രക്ഷപ്പെടാൻ ഉള്ള വഴി തേടുന്നതിന് ഇടക്കാണ് യാദൃശ്ചികമായി മലയാളിയും മാർബിൾ ലോറി ഈ ചെറു മലയോര ഗ്രാമത്തിലാണ് അവസാനിച്ചത്, പിന്നീട് അയാൾ വാടകക്ക് എടുത്തു തന്ന ഒരു വീട്ടിൽ താമസമാക്കി, മലയിലേക്ക് തടി കയറ്റാൻ വരുന്ന ലോറി ഡ്രൈവർമാർക്ക് ദാസന്റെ നേതൃത്വത്തിൽ രാപകലില്ലാതെ പാ-വിരിച്ചു, അതിൽ ഒരു രാത്രി തമിഴ്നാട്ടിൽനിന്നും വന്ന ഒരു പാണ്ടിയുടെ കൂടെയാണ് ഞാൻ കേരളത്തിൽ എത്തിയതും, അന്നെനിക്ക് പകരമായി തങ്കമണി മടികുത്ത് അഴിച്ചതും, ഇടയ്ക്കെപ്പോഴോ തന്നെ ചതിച്ച അച്ഛനും രണ്ടാനമ്മയും മാറാവ്യാധി പിടിപെട്ട ജീർണ്ണിച്ച ചത്ത് മലച്ച് പുഴുവരിച്ച് തീർന്ന കഥയറിയാൻ ഇടയായി, എന്നാലും തൻറെ ജീവിതം മലീമസമാക്കിയ അവരോടുള്ള കുടിപ്പകക്ക്‌ ഒട്ടും കുറവില്ലായിരുന്നു. പിന്നീട് ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ദാസൻ കൊല്ലപ്പെട്ടതറിഞ്ഞ തങ്കമണി എല്ലാം ഉപേക്ഷിച്ച് മാനസാന്തരപെട്ടു. ഇപ്പോൾ ചന്ദ്രൻറെ ചാരായഷാപ്പിൽ കുഷ്‌നിക്കാരിയാണ്. ഇന്ന് തങ്കമണി പത്തരമാറ്റ് തങ്കമാണ്.

ആരെയും കണ്ടമാത്രയിൽ വിലയിരുത്തരുത് സാഹചര്യമാണ് ഏവരെയും അറിഞ്ഞോ അറിയാതെയോ തെറ്റുകാർ ആക്കുന്നത് അതുകൊണ്ട് നിങ്ങളിൽ തെറ്റു ചെയ്യാത്തവർ ഉണ്ടെങ്കിൽ ഇതുപോലത്തെ തങ്കമണി മാരെ കല്ലെറിയട്ടെ.

                 

വിദേശ മദ്യം നിറച്ച് ചഷകങ്ങൾ വാഴുന്ന ചന്ദ്രന്റെ മണിമാളികയിൽ ആയിരുന്നു ഇന്നത്തെ യാത്ര അവസാനിച്ചത്. വിദേശ നിർമ്മിത മദ്യങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും സമ്മിശ്ര ഗന്ധങ്ങളാൽ അവിടം പൂരിതമായിരുന്നു. ആ രാത്രികൾക്ക് വളരെ നീളം ഉള്ളതുപോലെ തോന്നി പിന്നീട് ഇടയ്ക്കെപ്പഴോ ഞാനും നിദ്രയിലാണ്ടു, പ്രഭാത പൊൻപുലരി ജനവാതിൽ പഴുതിലൂടെ അകത്തേക്ക് എത്തി നോക്കിയപ്പോൾ ഇളം ചൂടേറ്റാണ് ഞാൻ ഉണർന്നത്. ഇന്നത്തെ യാത്ര ആരുടെ ജീവിതത്തിലേക്കാണ് എന്നറിയില്ല.

അപ്പോഴാണ് അയാൾ തൻറെ നീളം കുപ്പായക്കീശയിൽ കൈയിട്ട് ഞങ്ങളെ 10000 ആക്കി കണക്കു ഒപ്പിച്ച് ശരണാലയത്തിലെ അന്തേവാസികൾക്കായി പുറത്ത് കാത്തുനിൽക്കുന്ന പള്ളിയിലച്ചന്റെ കൈകളിലെക്ക്‌ കൊടുത്തത്‌. അച്ചൻ ഈശോ മിശിഹാക്ക് സ്തുതിയും പറഞ്ഞു കുരിശുവരച്ച് കാശ് കൂടെയുള്ള സിസ്റ്റർ ജെസ്സിയുടെ കയ്യിൽ കൊടുത്തു അവർ ഞങ്ങളെ കൈ ബാഗിൽ ഭദ്രമായി വച്ച് തിരിച്ചുനടന്നു.

ഈയിടെ പുതുതായി ശരണാലയത്തിൽ ജോലിയിൽ പ്രവേശിച്ച് അവളാണ് സിസ്റ്റർ ജെസി. ഒത്തിരി ദൂരമുണ്ട് ശരണാലയത്തിലേക്ക്.

മരം വെട്ടുകാരനായിരുന്നു അവളുടെ അപ്പൻ അവളടക്കം നാലു പെൺമക്കളായിരുന്നു അവരുടെ വീട്ടിൽ. ദാരിദ്ര്യത്തിന്റെ കൈപ്പുനീർ കുടിച്ചായിരുന്നു അവർ വളർന്നത്. മരംവെട്ടി കിട്ടുന്ന കാശുകൊണ്ട് വയറു നിറക്കാൻ അപ്പൻ നന്നായി കഷ്ടപ്പെട്ടു. ആയിടക്കാണ് അയാൾ അവരെ നാലുപേരെയും മഠത്തിൽ കൊണ്ടാക്കിയത്. ചേച്ചിമാർ ജീവിത സാഹചര്യവുമായി പൊരുത്തപ്പെട്ട് എങ്കിലും കൂട്ടത്തിൽ ഇളയവളായ അവൾക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല മഠത്തിലെ ജീവിതം. ജീവിതത്തിലെ സുഖവും ദുഃഖവും കുടുംബവും കുട്ടികളുമായി സ്വപ്നം കണ്ട ഒരു നാളേക്ക് വേണ്ടി ആയിരുന്നു അവൾ ജീവിച്ചിരുന്നത്. അവളുടെ പ്രതീക്ഷകൾക്ക് തുരങ്കം വച്ച് അതിനുമേലെ ഒരു ആവരണമായിട്ടാണ് അവൾ‌ തിരു വസ്ത്രത്തെ കണ്ടിരുന്നത്. ഇതിനുള്ളിൽ കിടന്നു ഞെരിപിരി കൊണ്ടു, വിങ്ങിപ്പൊട്ടി പക്ഷേ നിരാശയായിരുന്നു ഫലം. ഒരുപാട് ഉറങ്ങാത്ത രാത്രികൾ മാത്രമാണ് അന്ന് അവൾക്ക് ശിരോവസ്ത്രം സമ്മാനിച്ചത്. പലതവണ തിരുവസ്ത്രം ഉപേക്ഷിച്ച് വീടണയാൻ കൊതിച്ചെങ്കിലും വിളറി വെളുത്ത അച്ഛൻറെ മുഖം അവളെ നിരുത്സാഹപ്പെടുത്തി പിന്നീട് മനസ്സറിഞ്ഞ് യേശുവിൻറെ മണവാട്ടി ആവാൻ തീരുമാനിക്കുകയായിരുന്നു. അതാണ് അവളെ ഇവിടം വരെ കൊണ്ടെത്തിച്ചത് ഇന്നവൾ തിരു വസ്ത്രത്തോട് കൂറും നീതിയും പുലർത്തുന്നു. ശരണാലയത്തിൽ അന്തേവാസികളായ നിർധനരായ മരണ ശയ്യയിൽ കിടക്കുന്നവരും അല്ലാത്തവരുമായ ഒരുപറ്റം മനുഷ്യാത്മാക്കളെ ഊട്ടിയും ഉറക്കം കുളിപ്പിച്ചു ശുശ്രൂഷിച്ചു എന്തിനേറെ ഒന്നനങ്ങാൻ പോലും കഴിയാത്ത രോഗികളുടെ മലം മൂത്രം പോലും അറപ്പില്ലാതെ വൃത്തിയാക്കുന്ന തൂവെള്ള വസ്ത്രം ധരിച്ച മനുഷ്യരൂപം പൂണ്ട ഭൂമിയിലെ മാലാഖയാവൾ.

കുറച്ചു നീണ്ട യാത്രക്ക് ശേഷം ഞങ്ങൾ ശരണാലയത്തിലെത്തി. മക്കൾ ഉപേക്ഷിച്ചവരും അല്ലാത്തവരും തെരുവിൽനിന്ന് മാറ്റി പാർപ്പിച്ചവരുമായ ഒട്ടനവധി നിർധനരായ വയോവൃദ്ധ മാതാപിതാക്കന്മാരുടെ ജീവിക്കുന്ന ആത്മാക്കൾ വസിക്കുന്ന ഒരുപറ്റം കല്ലറകളായിട്ടാണ് ഓരോ കട്ടിലുകളും ഞാൻ നോക്കിക്കണ്ടത്. ദുരിതങ്ങൾക്കപ്പുറത്ത് എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കാനായിരുന്നു അവർ ഓരോരുത്തരും ആഗ്രഹിച്ചിരുന്നത്.

 

ഇന്നൊരു പുതിയ അതിഥി കൂടി വന്നേക്കുന്നു വയസ്സ് എഴുപത്തിയഞ്ച് നോടടുത്ത് പ്രായം തോന്നിക്കുന്ന ജാനകിയമ്മ. സാമാന്യം വലിയ തറവാട്ടുകാരിയായിരുന്നത്രെ അവർ. കൃഷ്ണമേനോനും ജാനകിയമ്മയ്ക്കും ആണും പെണ്ണുമായി മകൻ അനൂപ് മേനോൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നീണ്ടകാലത്തെ ആദ്യ പ്രസവത്തിനു ശേഷം ഗർഭാശയത്തിനു ബാധിച്ച അർബുദം പിൽക്കാലത്ത് ഗർഭാശയം പാടേ എടുത്തുകളയേണ്ടി വന്നു. അതോടെ ഒരേ ഒരു മകനിൽ മാത്രമായിരുന്നു അവരുടെ പ്രതീക്ഷയും അത്താണിയും. അതുകൊണ്ടുതന്നെ അവരവനെ നാട്ടിലെ ഏറ്റവും നല്ല പള്ളിക്കൂടത്തിൽ തന്നെ ചേർത്തു പഠിപ്പിച്ചു. തുടർപഠനത്തിനു വിദേശത്തേക്ക് അയച്ചും പഠിപ്പിക്കാൻ അവർ തയ്യാറായി. എന്നാൽ പഠനം പൂർത്തിയാക്കി മകൻ തിരിച്ചു വന്നത് ഏതോ ഒരു നസ്രാണി പെണ്ണിനേയും കൊണ്ടായിരുന്നു. പരിഷ്കാരിയായ പോയ മകന് മതവും ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം പടിക്കു പുറത്തായിരുന്നു. അവൻ അവളെ കാനഡയിലെ ഏതോ ഒരു ചർച്ചിൽ വച്ച് മിന്നു കെട്ടിയത്രെ. അവിടുത്തെ സ്ഥിര താമസക്കാരായിരുന്ന അവളുടെ രക്ഷിതാക്കൾ. അതുകൊണ്ടുതന്നെ അനൂപിനൊപ്പം നാട്ടിൽ സ്ഥിരതാമസമാക്കാനാണ് അവൾ ആഗ്രഹിച്ചിരുന്നത്.

ഹിന്ദുമത വിഭാഗത്തിന് അക്കാലത്തെ നാട്ടിലെ ഏറ്റവും നല്ല സ്വീകാര്യനും കാര്യ ഭർത്താവുമായിരുന്നു കൃഷ്ണൻ മേനോൻ. അവർ അവനെ പലയാവർത്തി പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവൻ അത് കേട്ട ഭാവം പോലും നടിച്ചില്ല. അവസാനം അവളെയും കൊണ്ട് തിരിച്ചു പോകാൻ പോലും പറഞ്ഞുനോക്കി പക്ഷേ അവർക്കിവിടെ നിൽക്കാനാണ് താൽപര്യം പ്രകടിപ്പിച്ചത്. 

മകൻറെ ഈ പ്രവണതയിൽ മനംനൊന്ത് അയാൾ വീടിൻറെ ഒരു മൂലയിൽ ഒതുങ്ങിക്കൂടി നാട്ടുകാരുടെയും കുടുംബക്കാരുടെയും അപമാനവും പേറി അധികം ജീവിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. തെക്കേ പറമ്പിലെ മൂലയിൽ അദ്ദേഹം പട്ടടയിൽ എരിഞ്ഞടങ്ങി. മകനും കുടുംബവും വിദേശ ടൂറിൽ ആയതുകൊണ്ട് ചിതക്ക് കൊള്ളി വെക്കാൻ പോലും വന്നില്ലത്ര. പിന്നീട് ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടുപോയ ജാനകിയമ്മ വീട്ടിലെ പണിക്കാരത്തിമാരുടെ സഹായം ഉള്ളതുകൊണ്ട് ഉണ്ടും ഉടുത്തും വീടിൻറെ അകത്തളത്തിൽ ഒതുങ്ങിക്കൂടി. കാലം നരയുടെ രൂപത്തിൽ അവളുടെ മനസ്സിനെയും ശരീരത്തെയും പതിയെ വരിഞ്ഞു മുറുക്കാൻ തുടങ്ങി. വിദേശത്തെ ബിസിനസ് പൊട്ടി പൊളിഞ്ഞു തകർന്നു കുത്തുപാളയെടുത്തപ്പോൾ സമ്പാദ്യമായി ഒന്നുമില്ലാതെയാണ് മരുമകളുടെ കുടുംബം നാട്ടിലേക്ക് തിരിച്ചു പോന്നത്. കേറിക്കിടക്കാൻ ഒരു കൂരപോലും ഇല്ലാതായവർ ജാനകിയമ്മയുടെ വീട്ടിലേക്ക് സ്ഥിരതാമസമാക്കി. അന്നുമുതൽ അതുവരെ കൂട്ടായി ഉണ്ടായിരുന്ന സ്വസ്ഥതയും സമാധാനവും നഷ്ടപ്പെട്ടു. ഓരോ ദിവസവും വളരെ പ്രയാസപ്പെട്ടാണ് അവർ തള്ളിനീക്കിയത്.

ഭാര്യ പിതാവിൻറെ വാക്കുകളായിരുന്നു അനൂപിനു എന്നും വേദവാക്യം വിദേശത്ത് ജീവിച്ച വളർന്ന അവർക്ക് ഈ നാട്ടിൻപുറത്തെ ജീവിതം വളരെ ദുസ്സഹമാക്കി. അധികം താമസിയാതെ അവർ നഗരത്തിലെ ഒരു വലിയ ഫ്ലാറ്റിലേക്ക് മാറി താമസിക്കാൻ തീരുമാനിച്ചു. പേരും പെരുമയും മാത്രം കൈമുതലായുള്ള അവർ പുരാതനമായ തറവാടും പുരയിടവും വിൽക്കാൻ അനൂപിനെ നിർബന്ധിച്ചു. എല്ലാവരും ഒത്തുചേർന്ന ജാനകിയമ്മയെ കൊണ്ട് വിൽപ്പന കരാറിൽ നിർബന്ധിച്ചു ഒപ്പ് വെപ്പിച്ചു. എല്ലാം കൈപ്പിടിയിൽ ഒതുങ്ങിയപ്പോൾ അവരെല്ലാം നഗരത്തിലേക്ക് സ്ഥിര താമസമാക്കി. അതോടെ ജാനകി അമ്മക്ക് അവരുടെ പഴയ സ്വസ്ഥതയും സമാധാനവും വീണ്ടുകിട്ടി എന്നവർ സമാശ്വസിച്ചു. എന്നാൽ അത് അധികം നാളത്തേക്ക് നീണ്ടുനിന്നില്ല. തന്നെയും കൂടെ ചേർത്താണ് മകനും അവൻറെ അച്ചി വീട്ടുകാരും വീടിനും പുരയിടത്തിനും ഉള്ള വിൽപ്പന കരാറിൽ ഒപ്പ് വെപ്പിച്ചതെന്ന് പുതിയ അവകാശികൾ വന്നപ്പോഴാണ് മനസ്സിലായത്. കുറച്ചു മനസാക്ഷി ഉള്ളതുകൊണ്ട് അവർ പടിയിറക്കി വിട്ടില്ല. രണ്ടുദിവസം കൊണ്ട് വീട് ഒഴിഞ്ഞു തരാൻ അവർ ജാനകിയമ്മയുടെ പറഞ്ഞു. എന്നാൽ രണ്ടു ദിവസത്തേക്ക് കാത്തുനിൽക്കാതെ കൈയിൽ എടുക്കാവുന്ന കുറച്ച് വസ്ത്രങ്ങളും എടുത്ത് പണ്ട് കൃഷ്ണേട്ടൻ കൈയിൽ കരുതാൻ തന്ന കുറച്ച് നാണയത്തുട്ടുകളും സാരി തുമ്പിൽ കെട്ടി ശിഷ്ടകാലം ഏതെങ്കിലും ക്ഷേത്രങ്ങളിലോ ആശ്രമങ്ങളിലെ ഭജന ഇരിക്കാൻ തീരുമാനിച്ചിറങ്ങി. മകൻറെ കർമ്മ ഫലമാണ് അന്ന് കുടുംബക്കാരിൽ നിന്നും ഇപ്പോൾ ജീവിതത്തിലും അവരെ തെരുവിലേക്ക് ഇറക്കിവിട്ടത്. കാലങ്ങൾക്ക് മുൻപ് അവരെ പ്രാപിച്ച അർബുദത്തിന്റെ ബാക്കിപത്രം അവരറിയാതെ അവരെ വല്ലാതെ പിടിമുറുക്കിയിന്നു. ശരണാലയത്തിലേക്ക് ഉള്ള യാത്ര മധ്യേ കന്യാസ്ത്രീകളാണ് വഴിയോരത്ത് ബോധരഹിതയായി വീണുകിടക്കുന്ന ജാനകിയമ്മയെ കാണുന്നതും അവരെ ശരണാലയത്തിൽ എത്തിക്കുന്നതും. എന്നാൽ വിധിയുടെ വിളയാട്ടം എന്നു പറയട്ടെ പിന്നീട് ഒരിക്കലും അവരാ ഉറക്കിൽ നിന്ന് ഉണർന്നില്ല. ചുറ്റും കൂടിനിന്ന് അവരുടെതന്നെ നാട്ടുകാരായ ചില അന്തേവാസികൾ അടക്കം പറയുന്നത് കേട്ടതാണ് ഞാനീ കഥന കഥ.

ഇനിയെത്ര ജാനകി അമ്മമാർക്ക് കാലം സാക്ഷിയാവേണ്ടി ഇരിക്കുന്നു.

വേണ്ടില്ലായിരുന്നു 500 രൂപയെന്ന് മൂല്യമുള്ള കടലാസ് തുണ്ടായുള്ള ഈ ജീവിതം. എത്ര ജീവിതം കാണേണ്ടി വന്നിരിക്കുന്നു ഇതെല്ലാം അവയിൽ ചിലതുമാത്രം. ഞാൻ വെറുമൊരു കടലാസ് ഉണ്ടായിരുന്നെങ്കിൽ എന്നേ മണ്ണടിയുമായിരുന്നു.

എൻറെ ആഗ്രഹ സാഫല്യം എന്നോണം ചില സ്വേച്ഛാധിപതികളായ നേതാക്കന്മാർ രാജ്യം കട്ടുമുടിക്കുന്നത് കൊണ്ടും ചില കോർപ്പറേറ്റ് ഭീമന്മാർക്ക് വേണ്ടി രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ തീറെഴുതി കൊടുക്കുന്നത് കൊണ്ടും 500 രൂപയായ എന്നോടും ചേട്ടനായ 1000രൂപ യോടും യാത്ര മതിയാക്കി തിരിച്ചുവരാൻ ഒരു ഇരുണ്ട രാത്രിയിൽ ഉത്തരവിറങ്ങി.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ