"നാളെ ഉച്ച ഭക്ഷണത്തിന് തന്തൂരി ചിക്കൻ കൂടി കൊടുക്കാമോ?" എമ്മ ചോദിച്ചു.
വിജയ് തലപുകഞ്ഞ് ആലോചിച്ചു. തന്തൂരി അടുപ്പില്ലാതെ എങ്ങനെ ചിക്കൻ ഉണ്ടാക്കും?
പറ്റില്ലെന്ന് ഇന്ത്യൻ ഷെഫ് !
ഗസ്റ്റ് ഹൗസ് ന്റെ മുറ്റത്തുള്ള ബഞ്ചിൽ വിജയ് നിശ്ശബ്ദനായി വിരൽ കൊണ്ട് കോലം വരച്ചു.
ഈന്തപ്പനകളിൽ ചെറുകിളികൾ പഴങ്ങൾ കൊത്തി ഭക്ഷിക്കുന്നു. ചില കിളികൾ മരച്ചുവട്ടിൽ വീണു കിടന്ന പഴങ്ങൾ കൊത്തി തിന്ന് ബദു* പാട്ടിന്റെ പരുക്കൻ ശീലുകൾ പാടി പറന്നു പോയി.
വൈകിട്ട് തന്തൂരിപേസ്റ്റ് തന്നിട്ട് എമ്മ വിശദീകരിച്ചു.
"തൈരിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം ഈ തന്തൂരി പേസ്റ്റ് ഉം മിക്സ് ചെയ്ത് ചിക്കന്റെ കഷണങ്ങൾ
ആറു മണിക്കൂർ മാരിനേറ്റ് ചെയ്യണം.
ഗ്രിൽ ചെയ്യുക. തന്തൂരി ചിക്കൻ റെഡി"
ആശ്വാസമായി .
എമ്മ ഫ്രാൻസ്കാരി ആണ്. കമ്പനിയുടെ അഡ്മിനിസ്ട്രേറ്ററും.അവരുടെ ബന്ധുക്കളാണ് നാളെ എത്തുന്നത്. പ്രശസ്ത ചില ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾ ഉണ്ടാകാൻ എമ്മക്ക് അറിയാം. നന്നായി കോട്ടയം സ്റ്റൈൽ ഐക്കുറ കറി ഉണ്ടാക്കും.
Curry de poisson Kottayam !
എമ്മയുടെ കുക്ക് അയ്മനക്കാരൻ മനു നമ്പൂതിരി അവരെ പഠിപ്പിച്ചതാണ്.
ഫ്രാൻസിൽ നിന്നും സന്ദർശനത്തിന് അവർ മൂന്നു സ്ത്രീകൾ ഉണ്ട്.
ശരീരത്തിൽ വിരൽ തൊട്ടാൽ അവിടം ചുമന്ന് തുടുക്കുന്ന സുന്ദരികൾ .
ഇംഗ്ലീഷ് ആർക്കുമറിയില്ല.
തന്തൂരി ചിക്കനും മറ്റ് വിഭവങ്ങളും ഒന്നാന്തരമെന്ന് ആംഗ്യ ഭാഷയിൽ പ്രകടമാക്കുന്നുണ്ട്.
ഒമാനിലെ കണ്ണെത്താത്ത ദൂരത്തിൽ ഉഷ്ണക്കാറ്റടിക്കുന്ന മരുഭൂമിപോലെ ആശയ വിനിമയം ദുർഗടമായിരുന്നു.
പൂന്തോട്ടത്തിലെ വേപ്പുമരച്ചുവട്ടിലെ ബഞ്ചിൽ വിരസത ശ്വസിച്ച് വിജയ് ആകാശത്തേക്ക് നോക്കി. നല്ല നിലാവുള്ള രാത്രി. ഒരു നക്ഷത്രം പ അങ്ങുയരത്തിൽ പറന്നു പോകുന്നു.
"ബോൺജൂർ " **
സുന്ദരികളിൽ ഏറ്റവും സുന്ദരിയായ പെൺകുട്ടി . കോർത്ത നൂലിട്ട വലയിൽ ഒരു ഷാമ്പെയ്ൻ അവന് നൽകി. അത് നിനക്കാണ് ലളിതമായ കൈമുദ്രകളാൽ
അവൾ അറിയിച്ചു. വിജയ് അതു വാങ്ങി അവളുടെ കൈകളിൽ മുത്തം നൽകി.
നീളമുള്ള വിരലുകൾ ചലിപ്പിച്ച് മുദ്രകൾ കാട്ടി അവൾ എന്തൊക്കെയോ പറയുന്നുണ്ട്. ചിദംബരം ക്ഷേത്ര പശ്ചാത്തലത്തിൽ സ്വാഗതം കൃഷ്ണ കീർത്തനം കുച്ചിപ്പുടിയിൽ അവതരിപ്പിച്ച തെലുങ്ക് നർത്തകിയെ പോലെ .
" വിജയ് " നെഞ്ചെത്ത് കൈകൾ വെച്ച് അവൻ പല പ്രാവശ്യം പറഞ്ഞു.
അവൾക്ക് മനസ്സിലായി.
അവളും നെഞ്ചിൽ കൈ വെച്ച് പറഞ്ഞു,
" ആൻ മേരി "
എനിക്ക് മടുത്തു.
ഹൈസ്കീപ്പിങ്ങിലെ ബോപണ്ണ വിതുമ്പി .
"ആരേ രേ ബോപ്പണ്ണ എന്തു പറ്റി ? "
" ആ 101 ലെ മോറീസിന്റെ ഭാര്യയില്ലേ ? സാലി കുത്തി"
നീ കാര്യം പറ
രാവിലെ റൂം വൃത്തിയാക്കാൻ ചെന്നപ്പോൾ അവൾ മൂന്നാല് ജട്ടിയും മുലക്കച്ചയും നീട്ടി വാഷ് ചെയ്യ്തു കൊടുക്കാൻ പറഞ്ഞു.
ഞാൻ വാങ്ങിയില്ല.
" ബോപ്പണ്ണ , സാധാരണ മദാമ്മമാർ ജട്ടി ആർക്കും നൽകാറില്ല. അതും ആഫ്രിക്കനും ഇന്ത്യക്കാരനും.
നീ റിസൾട്ട് നോക്കാതെ ലോട്ടറി ടിക്കറ്റ് കീറി കളഞ്ഞു. "
വിഷണ്ണനായി നിന്ന ബോപ്പണ്ണയെ വിജയ് ആശ്വസിപ്പിച്ചു.
" നീ അവരോടു പറയു , ചെയ്തു കൊടുക്കാം. ചെറിയൊരു ഫീസ് വാങ്ങും. അത് സൈസ് അനുസരിച്ച് "
എന്നിട്ട് എന്റെ ജോലി കളയനാ , അല്ലേ ? ബോപ്പണ്ണ .
പാവം വീട്ടിൽ പോയി മടങ്ങി എത്തിയിട്ട് ഒരു ആഴ്ചയേ ആയുള്ളു.
ഭാര്യ ഒരു മാസമായി ചികിത്സയിലായിരുന്നു.
ഇംഗ്ലീഷ് കാർക്ക് അവഞ്ജയാണ് ഇന്ത്യക്കാരോട് . ഇപ്പോഴും ഇന്ത്യ ഭരിക്കുന്നത് അവരെന്ന ഭാവം.
അന്നൊരു നാൾ ഉദ്യാനത്തിലെ ബഞ്ചിൽ ഇരിക്കുമ്പോൾ നൂറ്റി ഒന്നിലെ മോറീസ് സായിപ്പ് തിടുക്കത്തിൽ വന്ന് ചോദിച്ചു
" ഹെ നീ മേം സാബിനെ കണ്ടോ ?"
വിജയ്ന്
പെട്ടന്ന് മനസ്സിലായില്ല.
" എന്റെ ഭാര്യയെ "
കോപാകുലനായി മോറീസ്.
വിജയ് എഴുന്നേറ്റ് ശാന്തനായി അയാളെ അറിയിച്ചു.
മിസ്റ്റർ, ഞാൻ 1947 ന് ശേഷമാ ജനിച്ചത്.
മോറീസ് ഭയങ്കര കൊടുങ്കാറ്റ് വിതച്ച് മടങ്ങി.
ബോപ്പണ്ണയെ പിരിച്ചു വിടണമെന്ന് മോറീസ് ആഫീസ്സിൽ പരാതി നൽകി.
ഇംഗ്ലീഷുകാരുടെ യജമാന ഭാവം എമ്മക്ക് ഇഷ്ടമല്ലായിരുന്നു.
അവർ തിരികെ പോകുന്ന നാൾ വന്നെത്തി.
വിജയ് അവളെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്തു.
സ്നേഹത്തിന്റെ ഭാഷ മുദ്രകളാണ്.
ചെവിയിൽ മന്ത്രിച്ചു
" എസ്മെറാൾഡ " **
ആദ്യമായി വിജയിന്റെ നാവിൽ നിന്നും പുറപ്പട്ട ഫ്രഞ്ച് പദം കേട്ട് ആൻ മേരി ആശ്ലേഷണത്തിൽ നിന്ന് വിജയ് നെ തള്ളി മാറ്റി അവിശ്വസനീയമായി നോക്കി.
ലാ എസ്മെറാൾഡ ദാ
ലാ എസ്മെറാൾഡ ദാ
അവൾ രണ്ടാവർത്തി പറഞ്ഞു.
പിന്നീട് അവനെ ഉത്മാദത്തോടെ കെട്ടിപിടിച്ച് കരഞ്ഞു.
പിറ്റെ ദിവസം രാവിലെ അവരേയും കയറ്റി എയർ പോർട്ടിലേക്ക് വാഹനം പുറപ്പെട്ടു.
പ്രവാസി ജീവിതം അവസാനിപ്പിച്ച് അഗ്രഹാരത്തിൽ വിശ്രമജീവിതം നയിക്കുമ്പോഴും ആൻ മേരിയുടെ ഓർമ്മകൾ വിജയ് നെ വിട്ടുമാറിയില്ല.
ഫെഡക്സ് കൊറിയർ കൈമാറിയ കവർ വിജയ് തുറന്നു.
" എന്റെ അമ്മ മരിക്കുന്നതിന് മുമ്പ് താങ്കൾക്ക് കൈമാറാൻ തന്ന അടയാളങ്ങൾ ആണിത്. താങ്കൾ അമ്മയെ അണിയിച്ച മോതിരവും താങ്കളുടെ മേൽ വിലാസമെഴുതിയ തുണ്ടു പേപ്പറും .
അമ്മയുടെ കല്ലറയിൽ
" ആൻ മേരി വിജയ് "
എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
എനിക്ക് താങ്കളെ സന്ദർശിക്കുവാൻ ആഗ്രഹമില്ല. "
നാറ്റലി ആൻ മേരി.
🎄🎄🎄🎄🎄🎄🎄🎄🎄
* അറബി ഗോത്രം
* * ഹലോ
** * വിക്ടർ ഹ്യൂഗോയുടെ നെത്രദാമിലെ കൂനൻ ലെ ജീപ്സി സുന്ദരി .