മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(അബ്ബാസ് ഇടമറുക്)
 
പുലർച്ചെ പൂമുഖത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ഇടവഴി താണ്ടി നടന്നുവരുന്ന മുസ്‌ലിയാരെ കണ്ടത്. അദ്ദേഹത്തോടൊപ്പം മഹല്ല് കമ്മറ്റി അംഗങ്ങളായ വേറേയും രണ്ടു മൂന്ന് പേരുണ്ടായിരുന്നു. ഞാൻ ഭക്ഷണം കഴിക്കുന്നത് മതിയാക്കി കൈ കഴുകികൊണ്ട് അവർക്ക് അരികിലേയ്ക്ക് ചെന്നു. 
"അസ്സലാമുഅലൈക്കും. നമുക്ക് ആ രോഗബാധിതരായി മരണപ്പെട്ട ആളുകളുടെ വീടുകളിൽ ഒന്ന് പോകണം. നീ വരുന്നുണ്ടോ ഞങ്ങളുടെ കൂടെ .?അതറിയാനാണ് ഞങ്ങൾ ഇതുവഴി വന്നത് ."മുസ്‌ലിയാർ പുഞ്ചിരിയോടെ എന്നെനോക്കി കാര്യം പറഞ്ഞു .

ഒരുമാത്ര ആ ചോദ്യം കേട്ട് ഞാൻ അത്ഭുതം കൊണ്ടു .ലോകത്താകമാനം പടർന്നുകൊണ്ടിരിക്കുന്ന മഹാമാരിയെക്കുറിച്ച് ടി വി യിലും ,പത്രത്തിലും ,സോഷ്യൽ മീഡിയയിലൂടെയുമെല്ലാം ഞാൻ മനസ്സിലാക്കിയിരുന്നു.

"അബ്‌ദു ...നീ വരുന്നുണ്ടെങ്കിൽ വേഗം റെഡിയായി ഇറങ്ങ് .ആരൊക്കെയോ ചേർന്ന് പടച്ചുവിട്ട മഹാമാരിയായ രോഗത്തിന്റെ പിടിയിൽ പെട്ട് മരിച്ചു വീഴുന്നതിന് മുൻപ് രോഗം ബാധിച്ചതിന്റെ പേരിൽ ദുഃഖം അനുഭവിക്കുന്ന ചിലരെയെങ്കിലും സന്ദർശിക്കാം .നമ്മളാൽ കഴിയും വിധം അവർക്ക് ആശ്വാസം പകരാം .അങ്ങനെയെങ്കിലും ഈ മഹാവിപത്തിൽ നിന്ന് പടച്ചവനോട് കാവലിനെ തേടാം ." മുസ്‌ലിയാരുടെ വാക്കുകളിൽ സങ്കടവും ആത്മാർഥതയുമെല്ലാം നിറഞ്ഞുനിന്നു .

ഞങ്ങൾ ആദ്യം കടന്നുചെന്നത് നാട്ടിലെ ഒരു പൗരപ്രമാണിയുടെ വീട്ടിലേയ്ക്ക് ആയിരുന്നു .അവിടെ ഞങ്ങൾ കുറേ അനാഥപ്രേതങ്ങളെ കണ്ടു .ഏകമകൻ രോഗം ബാധിച്ചു മരിച്ച ദുഃഖത്തിൽ ഒന്ന് പൊട്ടിക്കരയാൻ പോലും ആവതില്ലാതെ കഴിയുന്ന പിതാവിനെ ...മാതാവിനെ ...സഹോദരിയെ ...മൂവർക്കും ഒരേ മുഖഭാവം .ധൈന്യത ...കരഞ്ഞുകലങ്ങിയ മിഴികൾ .

വിദേശിയയായിരുന്ന മകന്റെ മയ്യിത്ത് ഒന്ന് നല്ലപോലെ കൺകുളിർക്കേ കാണാൻ പോലും കഴിയാത്ത ദുഃഖവും പേറി കഴിയുന്ന കുടുംബാന്ഗങ്ങൾ .അവർക്ക് യാതൊന്നും പറയുവാനുണ്ടായിരുന്നില്ല .പണത്തിന്റെ പുറത്ത് സുഖലോലുപതയിൽ കഴിഞ്ഞിരുന്നവർ .ഇന്ന് അവർക്കിടയിൽ നിരാശയും നെടുവീർപ്പുകളും മാത്രം .ഏതാനും നേരം അവരുടെ ഉറ്റവരായി നിന്ന് സ്വാന്തനം അരുളിയിട്ട് ഞങ്ങൾ അവിടെനിന്ന് ഇറങ്ങി നടന്നു .

പിന്നെ ഞങ്ങൾ പോയത് എന്റെ സുഹൃത്തും സഹപാഠിയുമെല്ലാമായ സലാമിന്റെ വീട്ടിലേയ്ക്ക് ആണ് .അവിടേയ്ക്കുള്ള ഓരോ കാൽ വെയ്പുകളും ഞങ്ങളെ വല്ലാതെ തളർത്തുന്നതായിരുന്നു .അത്രയ്ക്കുണ്ടായിരുന്നു അവന്റെ കുടുംബത്തിലെ ദുരന്തം ഞങ്ങളിൽ തീർത്ഥ നൊമ്പരപ്പൂക്കൾ .ആ വീടിന്റെ അടുത്ത് എത്തിയതും പൂമുഖത്തുനിന്ന് ഒഴുകിയെത്തിയ ഇമ്പമാർന്ന ഖുർആൻ പാരായണത്തിന്റെ ശീലുകൾ ഞങ്ങളുടെ കാതിൽ വന്ന് തട്ടി .

എന്നും എന്നെ വല്ലാതെ മതിച്ചിട്ടുള്ള ഒന്നാണ് ഇമ്പമുള്ള ഖുർആൻ പാരായണം .ഒരുവന് അവന്റെ ഹൃദയത്തിൽ കുളിരുപടർത്താൻ അവന്റെ മത ഗ്രന്ഥത്തിന്റെ പാരായണത്തിന്റെ ശീലുകൾ പോലെ മറ്റെന്തിന് കഴിയും .

ദുരന്തങ്ങൾ വേട്ടയാടിയ ...മഹാമാരി രണ്ട് ജീവനുകൾ കവർന്നെടുത്ത ആ കുടുംബത്തിന്റെ പൂമുഖത്തിരുന്ന്... ഖുർആൻ പാരായണം ചെയ്യുന്നത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷയോടു കൂടിയാണ് ആ വീടിന്റെ പൂമുഖത്തേയ്ക്ക് കടന്നു ചെന്നത് .

അബ്‌ദുസ്സലാം ,എന്റെ പ്രിയ സുഹൃത്ത് .മദ്രസ്സയിൽ പഠിക്കുന്ന കാലത്ത് നന്നായി ഖുർആൻ ഓതിയിരുന്നു അവൻ .എന്റെ മനസ്സിന്റെ ഉള്ളറകളിൽ ബാല്യകാലത്തെ ചില ചിത്രങ്ങൾ ഒരുമാത്ര ഓടി മറഞ്ഞു .

പൂമുഖത്ത് ഇട്ട കസേരയിൽ ഇരുന്നുകൊണ്ട് അവൻ മുഖംമുയർത്തി ഞങ്ങളെ നോക്കി .ആ കണ്ണുകളിൽ വല്ലാത്ത നീർത്തിളക്കം .മുസ്ഹഫ് മടക്കിക്കൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റ് അവൻ ഞങ്ങളെ സ്വീകരിച്ചു .

അസ്സലാമുഅലൈക്കും ,മുസ്‌ലിയാർ അവന്റെ കരം കവർന്നു .അവൻ നിസ്സംഗനായിക്കൊണ്ട് ഞങ്ങളെനോക്കി .ആദ്യത്തെ വീട്ടിൽ കണ്ടവരുടെ അതേ മുഖഭാവം .അവന്റെ മിഴികളിൽ പെയ്യാൻ വെമ്പിനിൽക്കുന്ന കാർമേഘം പോലെ കണ്ണുനീർക്കങ്ങൾ ഉരുണ്ടുകൂടി .

"മുസ്‌ലിയാരേ ,ലോകത്ത് ആകമാനം മഹാമാരി വർഷിച്ചുകൊണ്ട് വൈറസ് പടർന്നുകഴിഞ്ഞു .വലിയവനെന്നോ ...ചെറിയവനെന്നോ വിത്യാസമില്ലാതെ ആളുകളെ കൊന്നൊടുക്കുന്നു .അങ്ങനെ കൊന്നൊടുക്കിയവർക്കിടയിൽ എന്റെ ബാപ്പയും ,ഉമ്മയും ..."ഒരുമാത്ര അവൻ നിയന്ത്രണം അറ്റ്‌ പൊട്ടിക്കരഞ്ഞുപോയി .

പ്രിയസുഹൃത്തിന്റെ കരച്ചിൽ വേദനപടർത്തിക്കൊണ്ട് എന്റെ നെഞ്ചിൽ തുളഞ്ഞിറങ്ങി .ഹൃദയം തകർന്നുള്ള തേങ്ങൽ ...എന്ത് പറഞ്ഞുകൊണ്ട് അവനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാൻ ഉഴറി .

പിന്നീട് അവൻ പറഞ്ഞത് അത്രയും അവനും ഉമ്മയ്ക്കും സഹോദരിമാർക്കും വേണ്ടി ആയുസ്സ് മുഴുവൻ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെട്ട ബാപ്പയെക്കുറിച്ചും ബാപ്പയുടെ സ്നേഹത്തെക്കുറിച്ചും ...ഒടുവിൽ രോഗബാധിതനായി നാട്ടിൽ തിരിച്ചെത്തി മരണത്തിലേയ്ക്ക് നടന്നുനീങ്ങിയതിനെ കുറിച്ചും ,തുടർന്ന് മരണപ്പെട്ട ഉഉമ്മയെ കുറിച്ചുമൊക്കെയായിരുന്നു .

"സ്നേഹിച്ചു കൊതിതീരും മുൻപെ എന്നെ തനിച്ചാക്കി എന്റെ ബാപ്പയും ,ഉമ്മയും എന്നെ വിട്ടുപോയി .അവരുടെ അന്ത്യകർമ്മങ്ങൾ പോലും എനിക്ക് വേണ്ടവിധം ചെയ്യാൻ കഴിഞ്ഞില്ല .ഈ ഖുർആൻ പാരായണം കൊണ്ട് അവർക്ക് കബറിടത്തിൽ സമാധാനം ഉണ്ടാകട്ടെ ."പറഞ്ഞിട്ട് അവൻ തേങ്ങിക്കരഞ്ഞു .

ഒടുവിൽ അവന്റെ സംസാരം സൈറയിൽ ചെന്ന് നിന്നു .

സൈറയെ എനിക്ക് അറിയാം .സമ്പന്ന കുടുംബത്തിലെ രണ്ടുപെൺകുട്ടികളിൽ ഇളയവൾ .സലാമിന്റെ ജീവിത ശ്വാസമാണ് ഇന്ന് അവൾ .ഒരുപാട് എതിർപ്പുകളെ തരണം ചെയ്താണ് പാവപ്പെട്ടവനായ സലാം അവളെ സ്വന്തമാക്കിയത് .രണ്ട് വർഷമായി അവൾ അവന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് .

അതുകൊണ്ടുതന്നെ അവന്റെ വാക്കുകളിൽ ...അവളെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോൾ... വല്ലാത്ത ആവേശം നിറഞ്ഞു നിൽക്കുന്നത് ഞാനറിഞ്ഞു .പ്രതിബന്ധങ്ങൾ ക്കൊന്നും തകർക്കാൻ കഴിയാത്ത പ്രണയതിന്റെ ആഴം ആ മിഴികളിൽ എനിയ്ക്ക് കാണാം .

ഞാൻ അവന്റെ കരം കവർന്നുകൊണ്ട് ആ കണ്ണുകളിലേയ്ക്ക് വീണ്ടും നോക്കി .

"അബ്‌ദു ,എന്റെ സൈറ പ്രസവിച്ചിട്ട് രണ്ട് ദിവസമായി .ലോകത്ത് പടർന്നുപിടിക്കുന്ന രോഗവും ,അതുമൂലം ഉണ്ടാകുന്ന മരണങ്ങളും ഒന്നും അറിയാതെ എന്റെ കുഞ്ഞ് ഈ ഭൂമിയിൽ ജന്മമെടുത്തിരിക്കുന്നു .ഇന്ന് അവർ ആശുപത്രിയിൽ നിന്ന് അവളുടെ വീട്ടിലേയ്ക്ക് മടങ്ങും .ആ മുഖം ഒന്ന് കാണാൻ പോലും കഴിയാതെ നിർഭാഗ്യവാനായ പിതാവായി ഞാനിവിടെ ...വീട്ടുതടങ്കലിൽ ...ഇനി എത്രനാൾ കഴിയണം എനിക്ക് എന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ .?"

"എല്ലാം ശരിയാകും സമാധാനിക്കൂ ...നമുക്ക് അള്ളാഹുവിനോട് പ്രാർത്ഥിക്കാം .എടുത്തുചാടി താൻ അവിവേകം ഒന്നും കാണിക്കരുത് ."ഞങ്ങൾ അവനെ ആശ്വസിപ്പിച്ചു .

പിന്നെയും നാട്ടിൽപുറത്തുള്ള ഏതാനും വീടുകൾകൂടി സന്ദർശിച്ചിട്ടാണ് ഞങ്ങൾ വീട്ടിലേയ്ക്ക് മടങ്ങിയത് .ഈ സമയങ്ങളിൽ അത്രയും മുസ്‌ലിയാർ അസ്വസ്ഥനായിരുന്നു .മഹാമാരിയെക്കുറിച്ചും അതുമൂലം മരിച്ചുവീഴുന്ന നിഷ്കളങ്കരായ നിരവധി മനുഷ്യരേയും കുറിച്ച് പറഞ്ഞുകൊണ്ട് മുസ്‌ലിയാർ സങ്കടം കൊള്ളുകയും മിഴികൾ ഒപ്പുകയും ചെയ്തുകൊണ്ടിരുന്നു .

"എല്ലാം മനുഷ്യർ ചെയ്തുകൂട്ടുന്നതിന്റെ അനന്തര ഫലങ്ങളാണ് .അള്ളാഹുവിന്റെ അടിമകൾ അവനെ അനുസരിക്കാതെ സ്വയം മറന്ന് തെറ്റുകളിൽ മുഴുകി ജീവിക്കാൻ തുടങ്ങുമ്പോൾ അള്ളാഹു അവരെ രോഗങ്ങളും ദാരിദ്ര്യവും കൊണ്ട് പരീക്ഷിക്കും .മുൻപും ഇത് ഉണ്ടായിട്ടുണ്ട് ."മുസ്‌ലിയാർ ഓർമ്മപ്പെടുത്തൽ എന്നവണ്ണം മടങ്ങുംവഴി ഞങ്ങളോട് പറഞ്ഞു .

ദിവസങ്ങൾ കടന്നുപോയ്കൊണ്ടിരുന്നു .പത്രങ്ങളിലും ,മറ്റു ഇതര വാർത്താ മാധ്യമങ്ങളിലുമെല്ലാം ഒരേയൊരു വാർത്ത മാത്രം നിറഞ്ഞുനിന്നു .ലോകത്ത് ആകമാനം രോഗം പടരുന്നു .മനുഷ്യർ മരിച്ചു വീഴുന്നു .

പുലർച്ചെ വാട്സാപ്പിൽ വന്ന സുഹൃത്തിന്റെ സന്ദേശം കണ്ട് ഞാൻ ഞെട്ടിപ്പോയി .ബാപ്പയ്ക്കും ,ഉമ്മയ്ക്കും പിന്നാലെ സലാമിനും രോഗം സ്ഥിതീകരിച്ചിരിക്കുന്നു .ആശുപത്രിയിൽ അഡ്മിറ്റാണ് .അവനെ സന്ദർശിക്കാൻ പോയ നമ്മളും സൂക്ഷിക്കേണ്ടി ഇരിക്കുന്നു .

"അള്ളാഹുവേ ,നീ തന്നെ തുണ ...സലാമിനെ കാത്തുകൊള്ളേണമേ ."എന്റെ ഹൃദയം മന്ത്രിച്ചു .

ഞാൻ വാർത്തയിലേയ്ക്ക് ഒന്നുകൂടി കണ്ണോടിച്ചു .എന്റെ മനസ്സിൽ മാതാപിതാക്കൾക്ക് വേണ്ടി ഖുർആൻ ഓതുന്ന സലാമിന്റെ മുഖം നിറഞ്ഞുനിന്നു .പിന്നെ ദൂരെ ഒരു മുറിക്കുള്ളിൽ അവന്റെ വരവും കാത്ത് കിടക്കുന്ന അവന്റെ ഭാര്യ സൈറയുടേയും ,അവരുടെ കുഞ്ഞിന്റെയും മുഖം തെളിഞ്ഞു വന്നു .

തന്റെ കുഞ്ഞിന്റെ മുഖം ...തന്റെ പ്രിയതമയുടെ മുഖം ഒന്ന് കാണാൻ കൊതിക്കുന്ന സലാം ...അവനിപ്പോൾ ആശുപത്രികിടക്കയിൽ കിടന്നുകൊണ്ട് തേങ്ങുകയാവും  അവന്റെ മിഴികൾ നിറഞ്ഞുതൂവുകയാവും. ആ ഓർമ്മകളിൽ എന്റെ മിഴികളും മെല്ലെ നീരണിഞ്ഞു .

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ