മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Abbas Edamaruku)

അവൻ പള്ളിമുറ്റത്ത് നിൽക്കുകയാണ്. മയ്യിത്ത് അടക്കം ചെയ്യാനായി ഇനിയും എത്തിച്ചേർന്നിട്ടില്ല. സ്വഭാവിക മരണമാണോ... അല്ലയോ എന്ന് ഇതുവരെയും തീരുമാനം ആയിട്ടില്ല.കോവിഡ് ടെസ്റ്റിനുള്ള സ്രവം പരിശോധനയ്ക്ക് കൊണ്ടുപോയിട്ടേ ഉള്ളൂ... ഇനി റിസൾട്ട് വരണം.

വാർദ്ധക്യത്തിലും മരിച്ചാൽ എന്തെല്ലാം അനുഭവിക്കണം...എത്രനേരമാണ് മയ്യിത്തും വെച്ച്‌ കബറടക്കാനുള്ള അനുമതി കാത്ത് ഇരിക്കുക... ഇന്നലെ രാത്രി മരിച്ചതാണ്.സാദാരണ രീതിയിൽ ഉച്ചയ്ക്കുമുൻപേ കബറടക്കവും മറ്റും കഴിയേണ്ടതാണ്. ഇതിപ്പോ... സമയം നാലുമണി ആകുന്നു.

രാത്രി ഭക്ഷണവും മറ്റും കഴിഞ്ഞ് കുടുംബങ്ങങ്ങളോടൊത്തു സംസാരിച്ചിരിക്കവേ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചിരിക്കുന്നത്. എന്നിട്ടും പരിശോധന കൂടാതെ വയ്യ...

അവൻ ഒരു ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് പള്ളിയോട് ചേർന്നുള്ള പീടികയിലേയ്ക്ക് നടന്നു.

ജമാഅത്തു പള്ളിയിലെ കബറുക്കുത്തുകാരനായിട്ട് വർഷം പത്തു കഴിഞ്ഞിരിക്കുന്നു. കബറു കുഴിക്കുന്നവനെന്നാൽ ഓരോ മനുഷ്യനും ഉള്ള അന്ത്യ വീട് ഒരുക്കുന്നവനാണ്. ബാപ്പയുടെ മരണശേഷമാണ് ഈ തൊഴിൽ അവൻ ഏറ്റെടുത്തത്. അന്ന് എല്ലാവരും അവനെ തഴഞ്ഞതാണ് പക്ഷേ, അവൻ അതൊന്നും വകവെച്ചില്ല. പാരമ്പര്യ തൊഴിലെന്നനിലയിലല്ല...ഒരു പുണ്യ പ്രവൃത്തി എന്നനിലയിലാണ് അവൻ അത് തുടർന്ന് പോരുന്നത്. യാതൊരു പ്രതിഫലവും വാങ്ങാതെ... പണ്ടൊക്കെ ബാപ്പയും മറ്റും തനിച്ചാണ് കബർ കുഴിച്ചിരുന്നതെങ്കിൽ...ഇന്ന് ഒരുപാട് പേർ ഉണ്ട് ഇതിന് കൂടുവാനും മറ്റും.

ഓരോ വീട്ടിലേയും മരണങ്ങൾ  അറിയിച്ചുകൊണ്ട് പള്ളിയിലെ മൈക്കിൽ നിന്ന് ശബ്ദമുയരുമ്പോൾ... ഗ്രാമവാസിയുടെ വിയോഗം ആളുകൾ അറിയുന്നു. കുടുംബാംഗങ്ങൾക്കിടയിൽ തേങ്ങലുകളും, കൂട്ടനിലവിളികളുമൊക്കെ ഉയരവേ... ആളുകൾ ആ വീട്ടിലേയ്ക്ക് തടിച്ചുകൂടവേ... കുട്ടയും, പിക്കാസും, തൂമ്പയുമൊക്കെയായി... പള്ളിക്കാട്ടിൽ കബറ് കുഴിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ടാവും അവൻ.

കബറ് കുഴിക്കുന്ന അവന്റെ നേർക്ക് നീളാറുള്ള മദ്രസ കുട്ടികളുടെ കണ്ണുകളിൽ കൗതുകവും, ഭയവും, അത്ഭുതവുമൊക്കെ കളിയാടുന്നത് അവൻ കണ്ടിട്ടുണ്ട്.എങ്കിലും നാട്ടുകാർക്കൊക്കെയും അവനോട് സ്നേഹവും, ബഹുമാനവുമാണ്.

പീടികവരാന്തയിൽ കബറടക്കത്തിനായി  ഒരുമിച്ചുകൂടിയ ആളുകൾക്കിടയിൽ സംവാദം മുറുകുകയാണ്.കോവിടെന്ന മഹാമാരിയെക്കുറിച്ചും, ഇന്നത്തെ സാമൂഹിക... രാഷ്രീയ സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം ഉള്ള സംസാരം ഉയർന്നുകേൾക്കാം. വെയിൽ അധികം ഇല്ലാതിരുന്നിട്ടും എന്തുകൊണ്ടോ അവന്റെ ശരീരം ചുട്ടുപൊള്ളി.

ഒരു നാരങ്ങാവെള്ളം ഓർഡർ ചെയ്തിട്ട്...അവൻ പീടികതിണ്ണയിൽ കിടന്ന ബെഞ്ചിലേയ്ക്കിരുന്നു. അവന്റെ മനസ്സ് നിറച്ചും അപ്പോൾ... കിലോമീറ്ററുകൾക്കപ്പുറത്തുള്ള ഹോസ്പിറ്റലിലായിരുന്നു. തന്റെ വരവും കാത്ത് പ്രസവത്തിന് തയ്യാറായി ആശുപത്രിയിൽ കഴിയുന്ന പ്രിയതമയുടെ മുഖം അവന്റെ മനസ്സിൽ നിറഞ്ഞുനിന്നു.

ഡോക്ടർ പറഞ്ഞിരുന്ന അവസാനതിയ്യതിയും കഴിഞ്ഞിരിക്കുന്നു. ഇന്ന് ഉച്ചയ്ക്കെങ്കിലും പ്രസവം നടന്നില്ലെങ്കിൽ ഓപ്പറേഷൻ വേണ്ടിവരുമെന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ വേണ്ടിവന്നാൽ കാര്യങ്ങൾ അൽപം വിഷമംപിടിച്ചത് ആവുമത്രേ... അൽപം മുൻപ് ആ വാർത്ത ഫോണിലൂടെ ഉമ്മാ വിളിച്ചറിയിച്ചത് മുതൽ എന്തെന്നറിയാതൊരു ഭയം അവന്റെ മനസ്സിൽ മോട്ടിട്ടുനിന്നു. ആദ്യത്തെ രണ്ടുപ്രസവങ്ങളും കുഴപ്പങ്ങളൊന്നും കൂടാതെ നടന്നു. എന്നിട്ടും...

പുലർച്ചെ ആശുപത്രിയിലേയ്ക്ക് പുറപ്പെടാനൊരുങ്ങി ഇറങ്ങവേ ആണ് മരണവാർത്ത അറിയിച്ചുകൊണ്ട് പള്ളിയിൽ നിന്ന് അറിയിപ്പ് ഉയർന്നത്. വേണമെങ്കിൽ കബറുക്കുഴിക്കൽ മാറ്റാരെയെങ്കിലും ചുമതലപ്പെടുത്തി അവന് ആശുപത്രിയിലേയ്ക്ക് പോകാമായിരുന്നു.പക്ഷേ, പോയില്ല... ഇതൊരു പാവപ്പെട്ട മനുഷ്യന്റെ മരണമാണ്. പറയത്തക്ക ബന്ധുക്കളും, മറ്റുമൊന്നും തന്നെ ഇല്ലാത്തവന്റെ... പോരാത്തതിന് പുലർച്ചെ വൈകി മരണം അറിയിച്ചതുകൊണ്ട് കബറുക്കുഴിക്കാൻ ആരുംതന്നെ ഇല്ല... എല്ലാവരും ഓരോരോ ജോലിയ്ക്ക് പോയിക്കഴിഞ്ഞിരിക്കുന്നു... എന്ന മുസ്ലിയാരുടെ അറിയിപ്പുകൂടി ഫോണിൽകൂടി ലഭിച്ചതോടെ ഒഴിവാക്കിപ്പോകാൻ അവന്റെ മനസ്സ് അനുവദിച്ചില്ല. ഇത്രയും വൈകുമെന്നോ...ഭാര്യയെ അഡ്മിറ്റ് ചെയ്ത ആശുപത്രിയിൽ നിന്ന് ഇങ്ങനൊരു അറിയിപ്പ് ഉണ്ടാകുമെന്നോ ഒന്നും അപ്പോൾ കരുതിയതുമില്ല.

ചിന്തകൾ പെരുകിയതോടെ അവനിൽ ആസ്വസ്ഥതയും കൂടി. എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നതുപോലെ മനസ്സിനൊരു തോന്നൽ... എന്താണ് ഇങ്ങനെ.?

"അല്ലാഹുവേ... കാത്തുകൊള്ളേണമേ..." അവന്റെ മനസ്സ് മന്ത്രിച്ചു.

എത്രയും വേഗം ഭാര്യയുടെ അടുക്കൽ എത്തിച്ചേരണമെന്ന് അവന്റെ മനസ്സ് കൊതിച്ചു. അതിനായി ആരോടെങ്കിലും വിവരം പറഞ്ഞേൽപ്പിച്ചു മടങ്ങാനൊരുങ്ങുമ്പോഴാണ് പൊടുന്നനെ മുസ്‌ലിയാർ അവന്റെ മുന്നിലെത്തിയത്.

"എന്താ ആശുപത്രിയിലെ കാര്യം ഓർത്തിട്ട് സമാധാനമില്ലല്ലേ.? എന്തായാലും ഇത്രത്തോളം കാത്തു... പ്രത്യേകിച്ച് വിശേഷമൊന്നും ഇല്ലെങ്കിൽ അല്പംകൂടി ക്ഷമിക്കൂ... അടക്കം കഴിഞ്ഞ് പോകാം. ഇനി അധികം വൈകില്ല. ടെസ്റ്റിന്റെ റിസൾട്ട് എത്തി... കുഴപ്പയൊന്നുമില്ല. മയ്യിത്ത് കുളിപ്പിക്കാണെടുത്തു...ഉടൻതന്നെ കബറടക്കം നടക്കും." മുസ്‌ലിയാർ പുഞ്ചിരി തൂകി.

അവൻ മറുപടിയൊന്നും പറഞ്ഞില്ല... ആശുപത്രിയിൽ നിന്നും കിട്ടിയ അറിയിപ്പ് അത്രയും ഉള്ളിൽ ഒതുക്കി അവൻ പുറമെ പുഞ്ചിരി നടിച്ചു. ഏതാനും സമയം കഴിഞ്ഞതും ദൂരെനിന്ന് ദിഖ്‌റുകൾ ചൊല്ലുന്നതിന്റെ അലയൊലികൾ ഉയർന്നുകേട്ടു. ഏതാനും നിമിഷങ്ങൾ കഴിയവേ മരിച്ച വ്യക്തിയുടെ ശരീരം വീടിനേയും, വീട്ടുകാരേയും വിട്ട് നിത്യവിശ്രമത്തിനുള്ള സ്ഥലമായ പള്ളിക്കാട്ടിൽ എത്തിച്ചേരും. അന്ത്യവീട് തയ്യാറാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇനി കുടിയിരുത്തുകയേ വേണ്ടൂ...

പീടികതിണ്ണയിലിരുന്നവർ മെല്ലെ എഴുന്നേറ്റ് പള്ളിയിലേയ്ക്ക് നടന്നു. ഒരുനിമിഷം ആ ആരവങ്ങൾക്കിടയിൽ അവൻ എല്ലാം മറന്നു. നാട്ടുകാർക്കൊപ്പം മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാനായി അംഗശുദ്ധിവരുത്താൻ അവനും പൈപ്പിൻ ചുവട്ടിലേയ്ക്ക് നടന്നു.

വുളൂഹ് എടുത്ത് നമസ്കാരത്തിനായി ആളുകൾക്കൊപ്പം നിരന്നുനിൽക്കവേ അവന്റെ മനസ്സ് വീണ്ടും ഭാര്യെക്കുറിച്ചുള്ള ഓർമ്മകളിലേയ്ക്ക് തിരികെപ്പോയി.അവന്റെ ഹൃദയം ക്രമതീതമായി മിടിക്കാൻ തുടങ്ങി.

"അല്ലാഹുവേ... എന്താണ് തന്റെ മനസ്സിന് പതിവില്ലാത്തൊരു ഭയം... ആശുപത്രിയിൽ വല്ല അപകടവും... എന്താണ് തനിക്ക് സംഭവിക്കുന്നത്... ജീവിതത്തിൽ താൻ എത്രയോ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്.... അന്നൊന്നും ഉണ്ടാകാത്തൊരു ഭയം എന്താണ് ഇപ്പോൾ തന്നെ പിടികൂടിയിരിക്കുന്നത്.

നമസ്കാരം കഴിഞ്ഞ് മയ്യിത്ത് കബറിനരികിലേയ്ക്ക് എടുത്തു. കബറടക്കവും മറ്റും കഴിഞ്ഞപ്പോൾ അവന്റെ ശരീരം ആകെ വിയർത്തുകുളിച്ചു. എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചേരണം. അതിനായി അവൻ അതിവേഗം കാലും കയ്യും കഴുകി.

ഫോണും മറ്റും എടുത്ത് പോക്കറ്റിലേയ്ക്ക് തിരികെ വെയ്ക്കവേ മൊബൈലിന്റെ നിശ്ചലത അവനെ ഭയപ്പെടുത്തി. ആശുപത്രിയിലേയ്ക്ക് ഒന്ന് വിളിച്ചുനോക്കിയാലോ... വേണ്ടാ,ഭയം അവനെ അതിൽ നിന്നും വിലക്കി. എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ ഇതിനുമുന്പേ മൊബൈൽ ശബ്ന്ധിച്ചേനെ അവൻ ചിന്തിച്ചു.

പൊടുന്നനെ അവനെ ഞെട്ടിച്ചുകൊണ്ട്... മൊബൈൽ ബെല്ലടിച്ചു. അവന്റെ ഹൃദയം പ്രകമ്പനം കൊണ്ടു. വിറയാർന്ന വിരലുകളോടെ അവൻ അത് അറ്റാൻഡ് ചെയ്തു.

"മോനേ ... നിന്റെ ആഗ്രഹംപോലെ നിനക്ക് ഒരു പെൺകുട്ടി പിറന്നിരിക്കുന്നു. കുഴപ്പങ്ങൾ ഒന്നുമില്ല... അമ്മയും കുഞ്ഞും സുഖമായി കിടക്കുന്നു. എത്രയും വേഗന്നു വരാൻ നോക്ക്." മറുവശത്തുനിന്ന് ഉമ്മയുടെ ശബ്ദം അവന്റെ കാതുകളെ തഴുകി.

ഒരുനിമിഷം സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നി അവന്. ആനന്ദശ്രുക്കൾ തുടച്ചുകൊണ്ട് പള്ളി ഗെയിറ്റിനുനേരെ നടക്കവേ അവനെ നോക്കി മുസ്‌ലിയാർ ചോദിച്ചു.

"എന്താണ് ആശുപത്രിയിലെ വിശേഷം.? ഇനി ഉടനേ അവിടേയ്ക്ക് തിരിക്കുകയാവുമല്ലേ.? ഒന്നും ഭയക്കേണ്ട... എല്ലാം അറിയുന്നവനാണ് അള്ളാഹു... ധൈര്യമായി പോകൂ... നിങ്ങളുടെ ഈ മനസ്സ് അള്ളാഹു കാണുന്നുണ്ട്." മുസ്‌ലിയാർ പറഞ്ഞു നിറുത്തി.

അതെ എല്ലാം അറിയുന്നവനാണ് അള്ളാഹു... അതിന്റെ തെളിവാണ് ഇപ്പോൾ ഫോണിലൂടെ തന്നെ തേടിയെത്തിയതെന്ന് അവനുതോന്നി. മുസ്ലിയാരെ നോക്കി പുഞ്ചിരി പൊഴിച്ചിട്ട് അവൻ മെല്ലെ ബൈക്ക് സ്റ്റാർട്ടാക്കി ആശുപത്രിയിലേയ്ക്ക് തിരിച്ചു. താനെത്തുന്നതും കാത്ത് കിടക്കുന്ന തന്റെ പ്രിയതമയെയും കുഞ്ഞിനേയും കാണാൻ.  

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ