മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

അനേകം തവണ കണ്ടും, കേട്ടും, വായിച്ചും പരിചയമുള്ളതാണെങ്കിലും ഈ കഥ ഇപ്പോഴും നിർബാധം തുടരുന്നു. കഥയിലേക്ക് വരാം. തങ്കമണിക്ക് ആണും പെണ്ണുമായി ഒറ്റ സന്തതിയേ ഉള്ളു. സുന്ദരിയായ അമ്മു എന്നു വിളിക്കുന്ന "അഞ്ജലി".
പത്താം ക്ലാസ്സ്‌ കഴിഞ്ഞ് കമ്പ്യൂട്ടർ പഠിക്കുന്നു.
"അതിനേ എനിക്ക് കഴിവുള്ളു." തങ്കമണി പറയും. 
"എന്റെ അച്ഛനെവിടെയാ അമ്മേ?" എന്ന അമ്മുവിന്റെ ചോദ്യത്തിന് തങ്കമണി ഇതുവരെ ഉത്തരം കൊടുത്തിട്ടില്ല.
അവിവാഹിതയായ തങ്കമണി ഗർഭിണി ആയപ്പോൾ നാട്ടുകാർ പലരുടെയും പേരുകൾ പറഞ്ഞു. എന്നാൽ തങ്കമണി അവയൊക്കെ നിഷേധിച്ചു.
"എന്റെ ശരീരത്തിൽ ഒരാൾ മാത്രമേ തൊട്ടിട്ടുള്ളു. ആ ആൾ തന്നെ എന്നെ കല്യാണം കഴിക്കും!"
"അന്നേരം എല്ലാരും അറിഞ്ഞാൽ മതി."തങ്കമണി പറഞ്ഞു. എന്നാൽ ആ കല്യാണം ഒരിക്കലും നടന്നില്ല. അതുകൊണ്ട് തന്നെ ആൾ ആരാണെന്ന് തങ്കമണി വെളിപ്പെടുത്തിയുമില്ല.
തങ്കമണി അമ്മുവിനെ  പ്രസവിച്ചതിന്റെ അഞ്ചാം വർഷം അവൾക്ക് ആകെ ഉണ്ടായിരുന്ന  അമ്മൂമ്മ ഇഹലോകവാസം വെടിഞ്ഞു.
നാട്ടിലെ ഏറ്റവും വലിയ പണക്കാരനായിരുന്ന വാവച്ചൻ മുതലാളിയുടെ വീട്ടിൽ മുറ്റമടിക്കുന്നതും പാത്രം കഴുകുന്നതും തങ്കമണിയുടെ അമ്മൂമ്മയായിരുന്നു.
   
പ്രായമായതിൽ പിന്നെ തങ്കമണി മുതലാളിയുടെ വീട്ടിലെ ബാക്കി പണികളും ചെയ്തു പോന്നു. അപ്പോഴായിരുന്നു അമ്മൂമ്മയുടെ മരണം.
പിന്നെ തങ്കമണിയും അമ്മുവും തനിച്ചായി. അമ്മുവിനെ തൊട്ടടുത്തുള്ള സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർത്തപ്പോഴാണ് തങ്കമണിയെ സുശീല ടീച്ചർ പരിചയപ്പെട്ടത്. അമ്മുവിന്റെ ക്ലാസ്സ്‌ ടീച്ചറായിരുന്നു സുശീല ടീച്ചർ..
"തങ്കമണിക്ക് എന്റെ വീട്ടിൽ നിന്നു കൂടെ? ഞാനും കുട്ടികളും തനിച്ചേ ഉള്ളു.", ടീച്ചർ പറഞ്ഞു. ടീച്ചറിന്റെ ഭർത്താവ് ദുബായിൽ ആണ്. അങ്ങനെ തങ്കമണി, ടീച്ചറിന്റെ വീട്ടിലെ ജോലിക്കു പോയിത്തുടങ്ങി വാവച്ചൻ മുതലാളിയുടെ വീട്ടിലെ പണി അതിരാവിലെ പോയി ചെയ്തു തീർത്തിട്ട് അമ്മുവിനെയും ഒരുക്കി  തങ്കമണി, ടീച്ചറിന്റെ വീട്ടിലേക്ക് പോരും. ടീച്ചറിന്റെ കൂടെ അമ്മുവിനെ സ്കൂളിൽ വിട്ടാൽ പിന്നെ, ടീച്ചറിന്റെ മൂന്നു വയസ്സുള്ള ഇളയ കുട്ടിയെ നോക്കി, വീട്ടുപണികളും തീർത്ത് വൈകുന്നേരം ടീച്ചർ വരുന്നതുവരെ അവൾ അവിടെയുണ്ടാകും
   
"എന്തിനാണ് തങ്കമണി തനിയെ അവിടെ കിടക്കുന്നത്? തങ്കമണി ഇവിടെ താമസിക്ക്. എനിക്കും കൂട്ടാകുമല്ലോ." ഒരു ദിവസം ടീച്ചർ പറഞ്ഞു
"എനിക്ക് മറ്റെവിടെ കിടന്നാലും ഉറക്കം വരില്ല ടീച്ചർ.. തന്നെയുമല്ല, എനിക്കാരെയും പേടിയുമില്ല."
"അറിവില്ലാത്ത പ്രായത്തിൽ ഒരു തെറ്റുപറ്റി. കല്യാണം കഴിച്ചോളാമെന്ന് മോഹിപ്പിച്ചിട്ട്..." അവളുടെ കണ്ണുകളിൽ കനലെരിഞ്ഞു. അപ്പോഴും അവളെ ചതിച്ചതാരാണെന്ന് അവൾ പറഞ്ഞില്ല.
എങ്കിലും തങ്കമണിയും അമ്മുവും മിക്കപ്പോഴും ടീച്ചറിന്റെ വീട്ടിൽ താമസിച്ചു. 
വർഷങ്ങൾ കടന്നുപോയത് അറിഞ്ഞില്ല. അമ്മു ഇപ്പോൾ പത്താം ക്ലാസ്സിൽ ആയിരിക്കുന്നു. പ്രായത്തിൽ കവിഞ്ഞ വളർച്ചയും, പക്വതയുമുള്ള അതിസുന്ദരിയായ പെൺകുട്ടി. തന്നെപ്പോലെ മകൾക്കും ചതി പറ്റാതിരിക്കാൻ തങ്കമണി വളരെ ശ്രദ്ധിച്ചിരുന്നു. 
ടീച്ചറിന്റെ ഭർത്താവ് വേണുഗോപാൽ ഗൾഫിൽ നിന്നും വരുമ്പോൾ മാത്രം അവർ സ്വന്തം വീട്ടിലേക്ക് പോരും. അങ്ങനെ ഒരവസരത്തിലാണ് ആ സംഭവം നടന്നത്. ആറ്റിൽ തുണിയലക്കി കുളിക്കാൻ പോയതായിരുന്നു തങ്കമണി. പഠിക്കാനും, എഴുതാനുമുള്ളത് കൊണ്ട് അമ്മു വീട്ടിൽ തന്നെയിരുന്നു. സോപ്പെടുക്കാൻ മറന്നുപോയത് കൊണ്ടാണ് തങ്കമണി തിരികെ വീട്ടിലേക്ക് വന്നത്.
മുറ്റത്തെത്തിയപ്പോൾ വീട്ടിനുള്ളിൽ നിന്നും അടക്കിപ്പിടിച്ച നിലവിളി. ആരോ വായും, മൂക്കും, പൊത്തിപ്പിടിച്ചതുപോലെയുള്ള ശബ്ദം തന്റെ പൊന്നുമോളുടെയാണെന്ന് അവൾ തിരിച്ചറിഞ്ഞു. മുൻവശത്തെ വാതിൽ അകത്തു നിന്നും പൂട്ടിയിരിക്കുന്നു. തങ്കമണിക്ക് ഭ്രാന്ത്പിടിച്ചതു പോലെയായി. ഓടി പുറകുവശത്തു ചെന്ന അവൾ ബലമില്ലാത്ത അടുക്കളവാതിൽ ഒറ്റച്ചവിട്ടിനു തുറന്നു.
സംഹാര രുദ്രയെപ്പോലെ അകത്തു കടന്ന തങ്കമണി കണ്ടത് അമ്മുവിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന വാവച്ചൻ മുതലാളിയുടെ കൊച്ചുമോൻ  'ജിത്തു'വിനെയാണ്. പല്ലും നഖവും ഉപയോഗിച്ച് അവനോടു പൊരുതുന്ന അമ്മു.
അവൾക്കു സ്വന്തം ശരീരം തളരുന്നതു പോലെ തോന്നി. അലറിക്കൊണ്ട്...അടുത്തു  കിടന്ന മരക്കസേരയെടുത്തു അവന്റെ കാലിൽ സർവശക്തിയുമെടുത്ത് തങ്കമണി ആഞ്ഞടിച്ചു. അലറിക്കരഞ്ഞുകൊണ്ട് അവൻ നിലത്തുവീണു. അത്രയും സമയം മതിയായിരുന്നു അമ്മുവിന്.
അവൾ ധൈര്യം വീണ്ടെടുത്തു.
അവൻ എഴുന്നേൽക്കുന്നതിനു മുൻപേ നിലത്തിരുന്ന് അവൾ അവന്റെ മുഖമാകെ മാന്തിക്കീറി. രണ്ടുപേരും ചേർന്ന് അവന്റെ കൈ പുറകോട്ട് കെട്ടി, അവനെ കട്ടിലിന്റെ കാലിൽ കെട്ടിയിട്ടു. 
"നീ ആരോടാ കളിക്കുന്നതെന്ന് നിന്നെ ഞാൻ കാണിച്ചു തരാമെടീ... എന്നെ അഴിച്ചു വിടെടീ." അവൻ ആക്രോശിച്ചു കൊണ്ടിരുന്നു.
ഒച്ചയും ബഹളവും കേട്ട് വീടിനു ചുറ്റും ആളുകൂടി.മുൻവശത്തെ കതകു തുറന്ന് അമ്മുവാണ് പുറത്തുവന്നത്. 
നാട്ടുകാർക്കെല്ലാം സദ്‌സ്വഭാവിയായ അവളെ വലിയ ഇഷ്ടമായിരുന്നു.
"എല്ലാരും കേറിവാ" അവൾ വെപ്രാളത്തോടെ വിളിച്ചു. കുറച്ചുപേർ അകത്തുകയറിച്ചെന്നു.
കട്ടിലിന്റെ കാലിൽ കെട്ടിയിട്ടിരുന്ന നാട്ടിലെ കിരീടം വെക്കാത്ത രാജാവ് വാവച്ചൻ മുതലാളിയുടെ കൊച്ചുമോനെ കണ്ട് അവർ അന്ധളിച്ചു പോയി!
അമ്മു തന്നെ അവരോട് കാര്യം പറഞ്ഞു.
"എന്നെ അഴിച്ചുവിടടാ... തെണ്ടികളേ... ഇല്ലെങ്കിൽ എല്ലാം അഴിയെണ്ണും." അവൻ അലറി.
"മുതലാളി വരട്ടെ. എന്നിട്ട് ബാക്കി കാര്യം. അതു വരെ നീ ഇവിടെ അടങ്ങിക്കെ ടന്നോ..."
ദേഷ്യം സഹിക്കാൻ കഴിയാതെ തങ്കമണി പറഞ്ഞു. മുതലാളിയെ വിവരമറിയിക്കാൻ ആള് പോയി. അല്പ സമയത്തിനകം മുതലാളിയുടെ ഇന്നോവ തങ്കമണിയുടെ വീട്ടുമുറ്റത്തെത്തി. സ്വർണപ്പിടിയുള്ള ഊന്നുവടിയും കുത്തിപ്പിടിച്ചു ആജാനുബാഹുവായ മുതലാളി പുറത്തിറങ്ങി.
പാറിപ്പറന്ന മുടിയും,കനലെരിയുന്ന കണ്ണുകളുമായി തങ്കമണി മുറിയിൽ നിന്നും പുറത്തേക്കു വന്നു.
"അകത്തുള്ളത് മുതലാളിയുടെ മൂത്ത പുത്രൻ ജോസുകുട്ടിയുടെ മകനാ!" അവൾ മുറിയിലേക്ക് കൈ ചൂണ്ടി.
അവൻ കയറിപ്പിടിക്കാൻ വന്നത് ആരെയാണെന്ന് മുതലാളി തന്നെ പറഞ്ഞു കൊടുക്ക്..." അവൾ അലറി!
മുതലാളിയുടെ തൊണ്ടയിൽ ഉമിനീർ വറ്റി.  തല താഴ്ത്തി നിന്ന മുതലാളിയോട് അവൾ ആക്രോശിച്ചു, 
"പറയൂ മൊതലാളീ...അമ്മു അവന്റെ പെങ്ങളാണെന്ന്.പറഞ്ഞു കൊടുക്ക്...അവന്റെയപ്പൻ ജോസൂട്ടി തന്നെയാണ് അമ്മൂന്റേം അപ്പനെന്ന്!"
അവൾ തുടർന്നു.
    
"എല്ലാരോടും മുതലാളി തന്നെ പറയ്‌.പതിനാറു വർഷം എന്റെ കുഞ്ഞിന് അപ്പനില്ലായിരുന്നു. മുതലാളിയുടെ മാനം കാക്കാൻ വേണ്ടി മുതലാളിയുടെ ആവശ്യപ്രകാരം  ഞാൻ അത് പുറത്തു പറഞ്ഞില്ല. ജോസൂട്ടി നേരത്തെ തന്നെ ദുബായിലുള്ള നഴ്സിനെ രഹസ്യമായി  കെട്ടിയിരുന്ന വിവരം ഞാൻ അറിഞ്ഞിരുന്നുമില്ല.ആരോരുമില്ലാത്ത... ഒരു മുത്തശ്ശി വളർത്തിയ എന്നെ മോഹന വാഗ്ദാനം നൽകി പറഞ്ഞു പറ്റിച്ചിട്ട്..."
   
"ഇന്നു മുതൽ എന്റെ കുഞ്ഞിന് അപ്പനുണ്ട്. മുതലാളിയുടെ മകൻ. ദുബായിക്കാരൻ ജോസുകുട്ടി... അകത്തു കെട്ടിയിട്ടിരിക്കുന്ന ജിത്തുവിന്റെ അപ്പൻ...അയാൾ തന്നെയാണ് എന്റെ അമ്മുവിന്റെയും അപ്പനെന്ന സത്യം മുതലാളി എല്ലാരോടും പറയ്..."
    
നാട്ടുകാർക്കെല്ലാം അതു പുതിയ അറിവായിരുന്നു. പലരും പല അഭിപ്രായങ്ങളും പറഞ്ഞു.
"ഞങ്ങൾക്കൊന്നും വേണ്ട... പണിയെടുക്കുന്നതിന്റെ കൂലി മാത്രം മതി. അല്ലെങ്കിൽ ഈ പെരേം, പത്തു സെന്റ് സ്ഥലോം എടുത്തിട്ട് അതിന്റെ കാശു തന്നേക്ക്. ഞങ്ങൾ നാടു വിട്ടു പൊയ്ക്കോളാം. എനിക്കും എന്റെ കുഞ്ഞിനും ജീവിക്കണം!"   പൊട്ടിക്കരഞ്ഞു കൊണ്ട് തങ്കമണി നിലത്തേയ്ക്ക് വീണു. അവളുടെ കനലെരിയുന്ന കണ്ണുകൾ പെയ്തൊഴുകി!
     
അമ്മുവും ഞെട്ടിപ്പോയിരുന്നു. അവൾ ഓടിച്ചെന്ന് അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ചു. ആരോ ജിത്തുവിന്റെ കെട്ടഴിച്ചു വിട്ടു. അവൻ   കുനിഞ്ഞ ശിരസ്സോടെ അമ്മുവിന്റെയടുത്തു വന്ന് അവളുടെ നേർക്കു കൈകൂപ്പി. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
           
വടി കുത്തിപ്പിടിച്ചു അനുചന്മാർക്കൊപ്പം ഒന്നും മിണ്ടാതെ തിരിച്ചു കാറിന്റെ സമീപത്തേയ്ക്കു നടന്നു പോകുന്ന മുതലാളിയുടെ ശിരസ്സും കുനിഞ്ഞു പോയിരുന്നു.
രാത്രിയിൽ പപ്പാ ദുബായിൽ നിന്നും വിളിക്കാൻ കാത്തിരിക്കുകയായിരുന്നു ജിത്തു.
"പപ്പാ എനിക്കൊരു അനിയൻ മാത്രമല്ല... ഒരനിയത്തി കൂടിയുണ്ട്. താഴത്തെ വീട്ടിലെ തങ്കമണി ചേച്ചിയുടെ മകൾ അമ്മു." ഫോൺ എടുത്തയുടനെ അവൻ പറഞ്ഞു.
"പപ്പാ ദുബായിൽ പോയി സാമ്പാദിച്ചതിന്റെ ഒരു വീതം അവൾക്കുകൂടി അവകാശപ്പെട്ടതല്ലേ. പപ്പാ വരുന്നതുവരെ കാത്തിരിക്കണോ?വല്യപ്പച്ചനെക്കൊണ്ട് ഞാൻ അവരെ ഇങ്ങോട്ടു വിളിപ്പിക്കട്ടേ? ഏതായാലും നാട്ടുകാരെല്ലാം അറിഞ്ഞു."
മറുപടി പറയാതെ ജോസ്കുട്ടി ഫോൺ വച്ചു കളഞ്ഞു.
   
പിന്നീട് മുതലാളി തന്നെ മകനോട് നടന്ന കാര്യങ്ങൾ വിശദീകരിച്ചു. അധികം വൈകാതെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നഗരത്തിൽ  നല്ല നിലയിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ്യം രണ്ടേക്കർ റബ്ബർ തോട്ടവും,അമ്മുവിന്റെ പേരിൽ മുതലാളി എഴുതിക്കൊടുത്തു.
    
പിറ്റേന്ന് ജിത്തു തങ്കമണിയുടെ വീട്ടിൽ ചെന്നു. അവളുടെ കാലിൽ വീണു മാപ്പിരക്കുമ്പോൾ ജിത്തു അവളിൽ തന്റെ അമ്മയെ കണ്ടു. സ്കൂളിൽ ചേരുന്ന സമയത്ത് തന്നെ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും കൂടെ നാട്ടിലാക്കി മടങ്ങിയതാണ് തന്റെ പെറ്റമ്മ!
    
പിന്നീട് എന്തിനും ഏതിനും തങ്കമണി ചേച്ചിയായിരുന്നു സഹായം. അവർ സത്യത്തിൽ തന്നെ പ്രസവിച്ചില്ലെന്നേയുള്ളു. എന്നിട്ടു താൻ ചെയ്തതോ? പാവം അമ്മു. എങ്ങനെ നോക്കിയാലും അവൾ തന്റെ പൊന്നനിയത്തി തന്നെ. അവളെ കാമക്കണ്ണുകൾ കൊണ്ട് നോക്കിക്കണ്ട താൻ എത്ര നീചനാണ്? അവരോടു മാപ്പു ചോദിപ്പോൾ അവൻ പൊട്ടിക്കരഞ്ഞു.
   
തങ്കമണിയും, അമ്മുവും ചേർന്ന് അവനെ ആശ്വസിപ്പിച്ചു. "നീ എനിക്കു പിറക്കാതെ പോയ മകനാനാണ് കുഞ്ഞേ..." തങ്കമണി അവനെ കെട്ടിപ്പുണർന്നു.
"എന്റെ പൊന്നു കുഞ്ഞേട്ടനും."
അമ്മു പറഞ്ഞപ്പോൾ അവൻ കണ്ണുനീരിനിടയിലൂടെ പുഞ്ചിരിച്ചു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ