മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
കറുത്ത കോട്ടുമിട്ടിരുൾ പതുക്കെ, എന്റെ നിദ്രയെ പുണരു വാനെത്തെ, ഇരുട്ടുതപ്പിയെൻ കിടപ്പറനോക്കി ജനലിന്നപ്പുറം നിൽപ്പതുണ്ടൊരാൾ.
അറിഞ്ഞതില്ല ഞാൻ അപരനവനുടെ അകത്തളത്തിലെ ആശയന്നേരം.
പുതിയ ജീവിതം കിനാവുകണ്ടവൾ ഉറക്കമാണെന്റെ അരികിലപ്പൊഴും. ഉയർന്നതില്ലകൈ തളർന്നുനാവും എൻ ഞരക്കമന്നേരം അവളറിഞ്ഞില്ല. പൊടുന്നനെ യെന്റെ അരികിലവനെത്തി പതിഞ്ഞൊരൊച്ചയിൽ ചെവിയിലോതുന്നു. 'ഉറങ്ങണം ഇനി- ഉണർന്നിടാതെ നീ നിന്നെ ഉറക്കുവാൻ - മാത്രം വന്നതാണു ഞാൻ.' തണുത്ത കൈകളാൽ തലോടി അവനെന്റെ തളർന്ന മേനിയിൽ സുഖംപകരവേ ഇരുട്ടു പിന്നെയും കനം പിടിക്കുന്നു തുറന്ന കണ്ണുകൾ ഞാനടക്കുന്നു. ഉറക്കമെന്നതേ- നിനച്ച തുള്ളവൾ വിളിച്ചുവോയെന്നെ പുലർന്ന വേളയിൽ! സുഖ സുഷുപ്തിയിൽ ലയിച്ചുപോയവർ തിരിച്ചെണീക്കുമോ ആർത്തലച്ചാലും!