
അറിയുന്നു ഞാനീ മൺവീണയിൽ.
അനവരതം നിന്നെ സ്തുതിക്കുന്നു ഞാനെൻ,
അകതാരിലുണരുമീ പല്ലവിയിൽ.
ആരാധനക്കായൊരുങ്ങുന്നു ഞാനെൻ,
രാഗാർദ്രമാകുമീ ഹൃത്തടത്തിൽ.
അതിശയമാണു നിൻ സ്നേഹ സാന്ത്വനങ്ങൾ,
അനവദ്യസുന്ദര നിമിഷങ്ങളിൽ.
അകലെയാണെന്നു ഞാൻ കരുതിയാലും
നിന്നന്തരംഗമെന്നുമെൻ അരികിലല്ലെ.
മിഴികളിറിയാതെയൊഴുകുന്നിതായെൻ,
നീർമിഴിക്കോണിലെ നീർക്കണങ്ങൾ.
മറനീക്കിയെത്തുന്ന മോഹത്തിൻ മുത്തുകൾ,
മനസ്സിലെരിയുന്നു മലർദീപമായ്...
നിറമോലുമോമൽ കിനാവുകൾ തീർത്തൊരാ,
മധുരനൊമ്പരത്തിൻ രുചിക്കൂട്ടുകൾ.
ഉണരട്ടെയെന്നുമെൻ ജീവിതയാത്രയിൽ,
ഉണരാൻ വൈകിയ നൊമ്പരങ്ങൾ.