മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
എല്ലായിടത്തും തോറ്റുപോയവരുടെയുള്ളിൽ ജീവിതം കിടന്നു കല്ലിച്ചതിന്റെ ഒരടയാളം ഉറഞ്ഞുകിടക്കും. പിന്നെയുള്ള ജന്മത്തിൽ തലച്ചോറും അവയവങ്ങളും എന്തിന് കോശങ്ങൾപോലും പുതുക്കപ്പെട്ടാലും ആ കല്ലിപ്പ് അവിടെത്തന്നെയുണ്ടാകും...
ഒരുപാടിടങ്ങളിൽ നിന്ന് തലകുനിച്ചിറങ്ങി പോന്നതിന്റെ വടുക്കൾ പിൻകഴുത്തിൽ അപ്പോഴും കാണും കൈകൾ, ഇല്ലാത്തൊരു താങ്ങുതേടി അന്തരീക്ഷത്തിൽ വൃഥാ തുഴഞ്ഞുകൊണ്ടിരിക്കും ...
നിങ്ങൾക്കറിയാമോ ? തോൽവി ഒരു ജനിതക വൈകല്യമാണ്. നേരെ നിൽക്കാനാകാതെ ഉലഞ്ഞുവീണു കിടക്കുന്ന ആ ഇരട്ടപ്പിരി ഡി എൻ എ ചുരുളുകൾക്കിടയിൽ ആരുമറിയാതെ അതിനുള്ള വിത്തുപാകപ്പെടുന്നു. പിന്നീട് ഒരു പൈതൃകസ്വത്തുപോലെ ഒരു രേഖകളും ആവശ്യമില്ലാതെത്തന്നെ നമുക്കത് സ്വന്തമാകും.
തലമുറയിൽ നിന്ന് തലമുറകളിലേക്ക് പടർത്താൻ നമ്മുടെ തറവാട്ടുകോലായിലത് നൂറ്റാണ്ടുകളോളം ചടഞ്ഞുകിടക്കും...!!