mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

(Sathish Thottassery)

എരിഞ്ഞടങ്ങുന്ന പ്രണയത്തിന്റെ
ചിതയോരത്തു വിറകുകത്തിയ 
കനൽജ്വലനത്തിന്റെ തീമുഖം.
സ്വപ്നങ്ങളുടെ മൺകുടം 
തലവഴി നീട്ടിയെറിഞ്ഞു 
തിരിഞ്ഞു നോക്കാതെ
ഭൂതകാലസ്മൃതി തെക്കുപേക്ഷിച്ചന്നു

തേങ്ങും ഹൃത്തുമായ് ഞാൻനടന്നീടവേ 
ആർദ്രമാമോർമ്മ തലയോടു പൊട്ടി 
തകർന്നടിയുന്ന പടഹ ധ്വനിയെൻ 
കാതിലെ ചർമ്മമുലയ്ക്കുന്നതും 
മരിച്ച സ്വപ്നങ്ങൾ വെന്തെരിഞ്ഞ 
കറുത്ത മാംസ ദുർഗന്ധമെൻ 
നാസികാഗ്രത്തിൽകൊരുക്കുന്നതും 
ഞാനറിയുന്നെൻകണ്ണുകൾനനഞ്ഞീടിലും .
എണ്ണംകുറിക്കാത്തോരാഗ്നേയരാവു കളി-
ലെന്നെതിരഞ്ഞെത്തുന്ന നിൻ 
മുഗ്ധമന്ദസ്മിത മുഖചന്ദ്രിക
ഇനിയില്ലവീണ്ടുമെന്നറിയുന്നു. 

വെയിൽ രശ്മികൾ വിയർപ്പൂറ്റും
വിരസവേനൽദിനങ്ങളിൽ നിന്റെ 
വേപധുവൂറും മിഴികളിൽ ഞാൻ കണ്ട
പ്രണയാഗ്നിയിൽ പിടയുമെൻ
സ്വപ്നസൂനങ്ങൾ
പൂവിടുമാമുളങ്കാടുകൾ
വരണ്ടുണങ്ങിവഴന്നുവീണടിയുന്നു. 
വിടചൊല്ലുവാനില്ലിന്നുവാക്കു കകളെങ്കിലു-
മിതെന്റെ പ്രണയത്തിനൊരുവെറും 
ചരമഗീതികമാത്രം.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ