
നീലനിശീഥിനിയിൽ നിൻമിഴികൾ,
നിദ്ര പുൽകാതുണർന്നിരുന്നു.
നഷ്ടസ്വപ്നത്തിൻ വിങ്ങലുകൾ
നിന്നധരങ്ങളിൽ തെളിഞ്ഞിരുന്നു.
മൗനം നിറഞ്ഞ നിന്നുൾത്തടത്തിൽ,
മൂകമാം പ്രണയം നിറഞ്ഞുനിന്നു.
നീലജലാശയം തെളിനീരണിഞ്ഞു,
നീരജംനീളെ ചിരിതൂകിനിന്നു.
മിഴിനീരുതിർന്ന നിൻ നയനങ്ങളെന്നിൽ,
അനുരാഗമഴയായ് പെയ്തിറങ്ങി.
അതിലോലമാമെന്നന്തരംഗം
നിന്നനശ്വരപ്രണയമാസ്വദിച്ചു.
അകലെയാണെങ്കിലും അറിയുന്നു
നീയെന്നകതാരിലെ മുറിപ്പാടുകൾ.
അനുപമ സ്നേഹത്തിനാഴങ്ങളിൽ
നിന്നാത്മാവെന്നെ തൊട്ടുണർത്തി.
ദിനരാത്രമെണ്ണിക്കഴിയുന്നുവെന്നും
നിന്നരികിലെത്താൻ കൊതിച്ചിടുന്നു.