മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ചരിത്രമെഴുതാൻ
ഏറ്റവും അനുയോജ്യർ ഒച്ചുകളാണ്
ഒരു ബിന്ദു പോലും
സ്പർശിക്കപ്പെടാതെ പോകരുതെന്ന്
അവയ്ക്കറിയാം.

ഓർമ്മയില്ലേ
നമ്മുടെ ചരിത്രമെഴുതിയിരുന്നത് ഒട്ടകങ്ങളായിരുന്നു
തലയ്ക്ക് മുകളിലൂടെയാണ്
അവ നോക്കിയത്.
ചരിത്രം ചരിത്രമല്ലാതായിത്തീർന്നതും
അങ്ങിനെയാണ്...... 

എന്നാൽ ഒച്ചെഴുതുമ്പോൾ
എല്ലാം നിശബ്ദമായിത്തീരുന്നു
വേദനയുടെ നിമ്നോന്നതങ്ങളിലൂടെ
അത് കയറിയിറങ്ങും
നനവിന്റെ ഗന്ധവുമായി
ഒട്ടും തിരക്കില്ലാതെ.......
അന്ന്,
എല്ലാം മാറിമറയപ്പെടും...!!

അതുവരെ
ചരിത്രം പഠിക്കാതിരുന്നാലോ
എന്നാണെന്റെ ചിന്ത..................!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ