മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പാരസെറ്റമോൾ കഴിച്ചുകൊണ്ടാണ്‌
പാപ്പാൻ എന്നെ തല്ലാൻ വന്നത്
അയാൾക്ക്‌ തലവേദന ആയിരുന്നു.
എനിക്ക് വയറു നോവും.

എന്റെ വയറു നോവ്‌
മാറാനയാൾ ചട്ട വ്രണത്തിൽ കുത്തി
നടയിലെ മർമ്മത്തിൽ അടിച്ചു.
തോട്ടി കൊണ്ടു വലിച്ചു
നോവു കൊണ്ട് ഞാൻ പുളഞ്ഞു.
ഇന്നലെ കള്ളു കുടിച്ചതു് കൊണ്ടാണ്
ഇന്നയാൾക്ക്‌ തലവേദന ഉണ്ടായത്.
അയാൾ കള്ളു കുടിച്ചാൽ
തല്ലുന്നത് അയാൾക്കൊരു ലഹരിയാണ്.
അതെനിക്ക് നോവാണ്.
ഒരു ഈച്ചയായി
അയാളുടെ അടിയിൽ നിന്നും
രക്ഷപെട്ടിരുന്നെങ്കിൽ എന്നു
വെറുതെ ആഗ്രഹിച്ചു പോകുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ