മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(Bindu Dinesh)

നിന്നെ ഓര്‍ക്കുമ്പോള്‍ മാത്രം
മുളയ്ക്കുന്ന
രണ്ട് ചിറകുകളുണ്ടെനിക്ക്.

വന്‍കടലുകള്‍ക്കപ്പുറം
ഞാനപ്പോള്‍
ഇടിമിന്നലുകളെത്തേടിപ്പോകും....

ഭൂതകാലച്ചില്ലകളില്‍ നിന്ന്
ചില നക്ഷത്രങ്ങളെക്കൊത്തിപ്പറക്കും....

അതിരു പൊട്ടിവീഴാന്‍തുടങ്ങുന്ന ആകാശത്തെ
ഒരൊറ്റച്ചിറകിനാല്‍ താങ്ങിനിര്‍ത്തും....... 

ബാക്കിസമയങ്ങളിലെല്ലാം ഞാന്‍
ഉടല്‍ വെന്തുപോയൊരുവാക്കാണ്..
അലറിക്കരഞ്ഞുകൊണ്ട്
വസന്തങ്ങളെ പോരിന് വിളിക്കുന്നവള്‍....!!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ