മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(O.F.Pailly)

വിരഹം വിരിയും മിഴിയിൽ,
നിറയും മൗനംതേങ്ങി.
പകൽകൊഴിഞ്ഞു പാതിരാവിൽ,
പാലപ്പൂവിൻ മണമുതിർന്നു 
പാദസ്വരത്തിൽ സ്വരമണഞ്ഞു. 

വസന്തരാവിൽ ഇന്ദ്രധനുസ്സിൽ,
ശശികലയകലെയൊളിച്ചു.
നമ്രമുഖിയായ് വർണ്ണമലരായ്,
സ്വർണ്ണകപോല വദനമുണർന്നു
നീർമിഴികളിലൂറി വിസ്മയങ്ങൾ. 

നിശബ്ദമൗനമൊരുമാൻപേടയായ്,
മനസ്സിൻമറവിലൊളിച്ചു.
ഗന്ധർവ്വയാമം കാതോർത്തിരുന്നു 
തുറക്കാൻ മറന്ന ജാലകങ്ങൾ,
മറനീക്കിവന്ന തിരിനാളങ്ങൾ. 

ഓർമ്മകളുറങ്ങുമീയുമ്മറപ്പടിയിൽ,
പ്രതീക്ഷകൾതൻ പൊൻവെട്ടംതെളിഞ്ഞു.
പ്രദക്ഷിണവഴിയിൽ പറയാൻമറന്ന,
പരിഭവങ്ങളെയൊരുക്കിവച്ചു
പ്രണയപരവശയായവൾ കാത്തിരുന്നു .

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ