മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നിന്നെ എഴുതാൻ 
വാക്കുകൾക്കൊരു നിമിഷം മതി.

അൽപം  നീണ്ടുനിവർന്ന് 
സ്നേഹമെന്നെഴുതുമ്പോൾ 
നിന്റെ   ഉടലായി.

ചീകിമിനുക്കി വെച്ചിരിക്കുന്ന 
നിലാവ്   എന്നെഴുതുമ്പോൾ 
ശിരസ്സ് തെളിയുന്നു.

ആഴ്ന്നിറങ്ങുന്ന  ആ കണ്ണുകളെ 
കടൽ എന്നുതന്നെ  എഴുതിപ്പോകുന്നു.

മുഴുവൻ ചൂഴ്ന്നു നിൽക്കുന്ന 
ആ  ആവരണമുണ്ടല്ലോ...
അതിനെ വിവരിക്കാൻ 
ഉന്മാദമെന്ന  ഒറ്റവാക്കുമതി.

ഹൃദയമെഴുതാന്‍മാത്രം
ഒന്നും കിട്ടുന്നില്ല...
ചക്രവാളത്തിനപ്പുറം
എന്താണുള്ളതെന്ന് 
ഞാനെങ്ങനെയറിയാനാണ്..??  

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ