ദൈവമെന്റെ
ബാല്യത്തിലേക്കൊരു
'പഞ്ചാരമിട്ടായി ' ഉരുട്ടിയിട്ടു.
അതിന്റെ മധുരം
വിരലറ്റത്തൊട്ടിപോയി.
കൗമാരത്തിലേക്കൊരു
'കളിവഞ്ചി' ഊഴ്ന്നിറങ്ങി
അടിയൊഴുക്കിലത്
മുങ്ങിത്താഴ്ന്നു.
യൗവനത്തിലേക്കൊരു
'കാൽപന്ത് ' പാഞ്ഞുവന്നു
ഗോളിയില്ലാത്ത പോസ്റ്റിലത്
വിഡ്ഢിയുടെ വിജയമായി.
വാർധക്യത്തിലതാ
'മഷിപ്പേന ' കടന്നു വരുന്നു
ഓർമകളെ അടയാളപ്പെടുത്താതെ
മഷി കുടഞ്ഞങ്ങനെ തുപ്പുന്നു.