മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(സജിത്ത് കുമാർ എൻ)

മേലേ മാനത്തെ കാർമുകിൽ മേട്ടിൽ 
മന്ദാനിലനൂതും പുല്ലാങ്കുഴൽ 
മദരാഗലയത്തിങ്കലനുരാഗിയായ്
മഴയായ് ചാറിയെൻ ഹൃത്തിൽ

മറവിതൻ രസതന്ത്രക്കൂട്ടിലുറങ്ങും 
മധുരനൊമ്പരകാലം മിഴി തുറന്നു
മനസ്സിൻ  ഓർമ്മതൻ പഴുതിലൂടെ
മഴക്കാഴ്ചയായ് വന്നൂ നിൻ മുഖബിംബം 

മഴത്തുള്ളി  കവർന്നുള്ളൊരെൻ കണ്ണിണയിൽ
മുളയിട്ട  സ്വപ്നങ്ങൾ ചാലിച്ചതിൻ
മധുവൂറും പ്രണയം തുള്ളികളായ് നിറയും
മനസ്സിനകം  നുരഞ്ഞുപൊങ്ങും
മോഹമനം കുതിർന്നുലയും
മഴ പുതച്ചിരിക്കാനെത്ര കൊതിച്ചൂ

മഴനനഞ്ഞു കരിശീലകുടക്കീഴിൽ 
മഴത്തുള്ളി താളമിടും  കുളകല്പടവിൽ
മഴനൂലിൽ തന്ത്രി മീട്ടിയ  പ്രണയത്തിരയിൽ 

മിഴിയകലത്തന്നു നീ വന്നെങ്കിലും
മിഴികോർത്തരികെ നിന്നെങ്കിലും
മൊഴി വിങ്ങിയ പ്രണയാർത്ഥന

മൗന ഗർത്തങ്ങളിൽ ചില്ലായുടഞ്ഞതും
ഓർക്കുമ്പോഴിന്നും മനസ്സിൽ
ചൊരിയുകയാണ്  നോവുതുള്ളികളായ് 

മഴച്ചീളുകൾ മുറിവിട്ട ഹൃത്തിൽ 
മഴ തൂളി തെറുപ്പിച്ച തണുപ്പിൽ
മഞ്ഞായുറഞ്ഞു പോയ് നീ
മായാതെ മറയാതെയിന്നും
മഴ ചന്തമായെന്നിൽ ചാറുന്നു

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ